×
login
'ലൗ ജിഹാദ്‍' വീണ്ടും ചര്‍ച്ചകളില്‍; പേരിട്ടത് ജന്മഭൂമി‍; മനോരമ‍ക്ക് 'ലൗബോംബ്'; വിവാദമായി കലാകൗമുദി ലേഖനം

ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മതം മാറ്റിയവരാണെ്.

'ലൗ ജിഹാദ്' വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. കേരളത്തില്‍ 'ലൗ ജിഹാദ്' ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു എന്ന തരത്തിലാണ് പ്രചാരണം. കേരളത്തില്‍ നടക്കുന്ന ലവ് ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിന് മറുപടിയായി അമിത്ഷാ പറഞ്ഞത്, ലവ് ജിഹാദ് എന്ന പദം ഇപ്പോള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ലന്നും അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ രേഖാ മൂലം സാധിക്കില്ലെന്നുമാണ്. അതിനെയാണ് ലൗ ജിഹാദ് ഇല്ല എന്ന് വ്യാഖ്യാനിച്ചത്.

സിറോ മലബാര്‍ സഭ കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ പകുതി പേരും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് മതം മാറ്റിയവരാണ്. ഭീഷണിപ്പെടുത്തിയാണ് മതപരിവര്‍ത്തനം നടത്തുന്നത്. ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയില്ലെന്നും സിറോ മലബാര്‍ സഭ ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞെങ്കിലും സിപിഎം കണ്ണുരുട്ടിയപ്പോള്‍ മാറ്റി പറഞ്ഞു. എന്നാല്‍ മറ്റൊരു കേരള കോണ്‍ഗ്രസുകാരനായ പി സി ജോര്‍ജ്ജ് ലൗ ജിഹാദ് പച്ചയായ സത്യമാണെന്ന് ആവര്‍ത്തിക്കുകയാണ്.

2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദി മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ നിരത്തി, പെണ്‍കുട്ടികളെ പ്രണയം നടിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടു പോകുന്നതിനെ 'ലൗ ജിഹാദ്' എന്ന് പേരിട്ടത് ജന്മഭൂമിയാണ്. സംഘടിതമായ പ്രണയക്കുരുക്കാണിതെന്നും ത്രീവ്രവാദ സംഘടനകളുടെ സാമ്പത്തിക സഹായം ഉണ്ടെന്നും വാര്‍ത്തകളിലൂടെ ജന്മഭൂമി പുറത്തു കൊണ്ടു വന്നു. അമുസ്ലീം യുവതികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി നശിപ്പിക്കുന്ന ഇസ്ലാമിക ഭീകര പദ്ധതി ലൗ ജിഹാദ് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന നിരവധി വാര്‍ത്തകളും പുറത്തുകൊണ്ടുവന്നു.

ജന്മഭൂമിക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളാണ് അന്ന് ഉയര്‍ന്നത്. 'ഈ കഥ എഴുതിയ ആര്‍.എസ്.എസ്. ഭാവനാശാലികള്‍ പോലും അതിനു മലയാള മുഖ്യധാരാപത്രങ്ങള്‍ നല്‍കിയ അംഗീകാരവും മാന്യവല്‍ക്കരണവും കണ്ട് അമ്പരന്നു പോയിട്ടുണ്ടാവും' എന്നാണ് സഖറിയയെപ്പോലുള്ളവര്‍ വിമര്‍ശിച്ചത്.

കേരളീയ പൊതുസമൂഹത്തിലേക്കു 'ലൗജിഹാദ്' കടന്നുവന്നത് കേരള-കര്‍ണാടക ഹൈക്കോടതികളില്‍ വന്ന രണ്ടു കേസുകളോടെയാണ്.

പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ത്ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്നതായിരുന്നു കേസ്. 

കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നടത്തിയ സത്യവാങ്മൂലത്തില്‍ വ്യക്തമായ തെളിവില്ലെങ്കിലും ഇത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നതിന് സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി.

തുടര്‍ന്ന് മറ്റു മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. 2009 ആഗസ്ത് 31ന് മലയാള മനോരമയില്‍ വന്ന കാംപസുകളില്‍ പൊട്ടുന്ന 'ലൗബോംബി' നെക്കുറിച്ചുള്ള 'ഇരയാണ് അവള്‍, എവിടെയും' എന്ന വാര്‍ത്ത മുഖ്യാധാര സമൂഹത്തിലേക്ക് ഈ വിവാദം കൊണ്ടുവന്നത്. പ്രണയവും വിവാഹവും വഴി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു തള്ളിവിടുന്ന സംഘം രാജ്യത്തു വ്യാപകമാണെന്നും കേരളത്തില്‍നിന്ന് 500 ഓളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ലൗ ജീഹാദ് എന്ന വാക്ക് ഉപയോഗിക്കാതിരിക്കാന്‍ പത്രം ശ്രദ്ധിച്ചു.

കലാകൗമുദി വാരികയുടെ 2012 ജുണ്‍ 10 ലക്കത്തില്‍ വിശദമായ റിപ്പോര്‍ട്ട് വന്നതോടെ ലൗ ജിഹാദ് വീണ്ടും സജീവ ചര്‍ച്ചയായി.

ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കണ്ണൂര്‍, ഈരാറ്റുപേട്ട, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ മതതീവ്രവാദികള്‍ കലാകൗമുദി വാരികയുടെ കോപ്പികള്‍ വാങ്ങിക്കൊണ്ടുപോയി നശിപ്പിച്ചതും ചര്‍ച്ചയായി.

ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വാരിക പുറത്തുകൊണ്ടു വന്നത്.

2009 മുതല്‍ 2012 മാര്‍ച്ച് വരെ 3902 പേര്‍ മതംമാറിയതില്‍ 3815 പേര്‍ ഇസ്ലാം മതമാണ് സ്വീകരിച്ചത്. ഹിന്ദുക്കളായത് ആകെ എട്ടുപേര്‍. മതം മാറിയ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്. ഇതില്‍ ഭൂരിഭാഗവും ലൗജിഹാദെന്ന പ്രണയക്കുരുക്കിനെ തുടര്‍ന്ന് മതം മാറിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും 13 യുവതികളടക്കം 40 പേര്‍ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ നഗരപരിധിയില്‍ 48 പേര്‍ ക്രിസ്തു മതം സ്വീകരിച്ചതായും പറയുന്നു. കാസര്‍കോടു നിന്നും 28 ഹിന്ദുക്കളും മൂന്ന് ക്രിസ്ത്യാനികളും അടക്കം 31 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായി രേഖകളിലുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാമിലേക്കുപോയത് മലപ്പുറം ജില്ലയിലാണ്. 1786 ഹിന്ദുക്കളും 349 ക്രിസ്ത്യാനികളും അടക്കം 2137 പേരാണ് മലപ്പുറത്ത് മുസ്ലീമായത്. മലപ്പുറത്തെ മുസ്ലീം മതപരിവര്‍ത്തന കേന്ദ്രത്തില്‍ കൊണ്ടുപോയാണ് ഇവരെ മതം മാറ്റിയിരിക്കുന്നത്. കൊല്ലത്ത് ഒരു സ്ത്രീ അടക്കം 9 ഹിന്ദുക്കള്‍ ഇസ്ലാമിലേക്കു മാറി. കോഴിക്കോട് 495 യുവതികളടക്കം 1269 പേരെ ഇസ്ലാമാക്കി. ഇതില്‍ 384 യുവതികളടക്കം 1006 പേര്‍ ഹിന്ദുക്കളാണ്. 111 യുവതികളടക്കം 263 ക്രിസ്ത്യാനികളും മുസ്ലീങ്ങളായി. പാലക്കാട് 137 യുവതികളടക്കം 173 ഹിന്ദുക്കള്‍ ഇസ്ലാമായി. എറണാകുളം ജില്ലയിലാകട്ടെ 2009 മുതലുള്ള മതംമാറ്റങ്ങളെല്ലാം ഇസ്ലാമിലേക്കായിരുന്നു.

2006നു ശേഷം ആകെ 6129 പേരാണ് മതം മാറിയിരിക്കുന്നത്. ഇതില്‍ ബ്രാഹ്മണര്‍ 25, നായര്‍ 700, ഈഴവര്‍ 1228, ക്രിസ്ത്യാനി 1132, വിശ്വകര്‍മ 395, പട്ടികജാതി 1376, മറ്റു ഹിന്ദുക്കള്‍ 1273 എന്നിങ്ങനെയാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി ചേര്‍ത്താല്‍ കണക്ക് ഇതിലധികം വരും.

മലബാറിലെ ഇസ്ലാം സഭയില്‍ 2007ല്‍ 441 ഹിന്ദുക്കളെയും 186 ക്രിസ്ത്യാനികളെയും അടക്കം 627 പേരെ ഇസ്ലാമാക്കി. 2008ല്‍ 727 ഹിന്ദു, 158 ക്രിസ്ത്യന്‍ ആകെ 885 പേര്‍ ഇവിടെ എത്തി മുസ്ലീമായി. 2009ല്‍ 674, 2010ല്‍ 664, 2011ല്‍ 393 എന്നിങ്ങനെയാണ് ഇവിടുത്തെ കണക്ക്. 2008 ജൂണില്‍ ഇത്തരമൊരു മതപരിവര്‍ത്തന കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ മുസ്ലീമാകാനെത്തിയ 17 പേര്‍ പിടിയിലായിരുന്നു. അന്യമതത്തില്‍പ്പെട്ട യുവതികളെ വലയിലാക്കുന്നതിനൊപ്പം മുസ്ലീം പെണ്‍കുട്ടികള്‍ അന്യമതത്തില്‍പ്പെട്ട യുവാക്കളോട് ഇടപഴകാതെ ജാഗ്രത പാലിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് മലബാറില്‍ പ്രവര്‍ത്തിക്കുന്ന 'സദാചാര പോലീസെ'ന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭൂരിപക്ഷം പ്രണയവും മതംമാറ്റവും ഒരു പ്രത്യേക മതത്തിലേക്കു മാത്രമാകുന്നതാണ് അധികൃതരെ സംശയത്തിലാക്കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരത്തില്‍ മതംമാറി പിന്നീട് ആത്മഹത്യ ചെയ്ത യുവതികളുടെ വിവരവും ഇതോടൊപ്പമുണ്ട്. പത്തനംതിട്ടയില്‍ നിന്നും ലൗജിഹാദിന് ഇരയാക്കപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഹൈക്കോടതില്‍ കേസു വന്നപ്പോള്‍ കേരള പോലീസ് ഇതേക്കുറിച്ച് തുടക്കത്തില്‍ സ്വീകരിച്ച ധീരമായ നിലപാടും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലും തുടര്‍ന്നുള്ള പോലീസിന്റെ പിന്മാറ്റവും ലേഖനത്തിലുണ്ട്. ഹിന്ദുക്കളിലെ വരേണ്യ വര്‍ഗത്തെയും സമ്പന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയുമാണ് ലൗജിഹാദികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പഠിക്കാന്‍ സമര്‍ഥരായ നിര്‍ധന വിദ്യാര്‍ഥികളെയും ഇവര്‍ കെണിയില്‍പ്പെടുത്തുന്നു. കേരളത്തിലെ കഴിഞ്ഞ 50 വര്‍ഷത്തെ മുസ്ലീം ജനസംഖ്യാവളര്‍ച്ചയും സ്ഥിതിവിവര കണക്കുകള്‍ അടക്കം അത് വര്‍ധിപ്പിക്കാന്‍ മുസ്ലീം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും ഈ റിപ്പോര്‍ട്ടിലുണ്ടെന്ന് വാരികയില്‍ പറഞ്ഞിരുന്നു.

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.