login
'കേരളത്തില്‍ വിധവകള്‍ക്കുപോലും മതം നോക്കി സഹായം'; മീനാക്ഷി ലേഖി‍ സാന്നിധ്യത്തില്‍ എറണാകുളത്ത് നടന്ന മഹിളാ ടൗണ്‍ഹാള്‍ ചര്‍ച്ചയിലെ പ്രസക്തഭാഗങ്ങള്‍

'മഹിളാ ടൗണ്‍ഹാള്‍' എന്ന പേരില്‍ ബിജെപി മഹിളാമോര്‍ച്ച കേരള ഘടകം സംഘടിപ്പിക്കുന്ന ചര്‍ച്ചാ പരിപാടിയുടെ കൊച്ചിയിലെ വേദിയില്‍ മീനാക്ഷി ലേഖി എംപി വിസ്മയകരമായ സാന്നിധ്യമായി. ഏത് വിഷയത്തിലും മറുപടി, ഏത് സംരംഭങ്ങള്‍ക്കും നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടെന്ന പിന്തുണ പ്രഖ്യാപനവും. ലേഖി പറയുന്നത് കേള്‍ക്കാന്‍ വ്യത്യസ്ത മേഖലയിലുള്ളവര്‍ എത്തി. എറണാകുളത്ത് ഇന്നലെ നടന്ന മഹിളാ ടൗണ്‍ഹാള്‍ ചര്‍ച്ചയില്‍ മീനാക്ഷി ലേഖി പങ്കുവച്ച ആശയങ്ങളിലൂടെ...

കൊച്ചിയില്‍ സംഘടിപ്പിച്ച മഹിളാ ടൗണ്‍ഹാള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മീനാക്ഷി ലേഖി എംപിയെ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു

 • രാജേശ്വരി എന്ന അമ്മ

നമ്മള്‍ സ്ത്രീകള്‍ക്ക് ഹൃദയമാണ് മക്കള്‍. രാജേശ്വരി എന്ന അമ്മയേയും രാധാകൃഷ്ണന്‍ എന്ന അച്ഛനേയും ഞാന്‍ ചേര്‍ത്തലയില്‍ കണ്ടു. അവരുടെ മകന്‍ നന്ദുവിന്റെ ദാരുണ കൊലപാതകത്തെത്തുടര്‍ന്ന് 26 ദിവസമായി ആ അമ്മ ഉറങ്ങിയിട്ടില്ല.  മറ്റൊരു നന്ദുവിന്റെ കൈമുറിച്ചു കളഞ്ഞു അക്രമികള്‍. ഈ അക്രമികളെ സംരക്ഷിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.  ഇത്തരം കൊലപാതകങ്ങള്‍  ആദ്യമല്ല, അവസാനത്തേതാകട്ടെ. അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേപോലെയാണ്.  

കേരളത്തിലെ ബലാത്സംഗങ്ങളുടെ കണക്ക് കേള്‍ക്കുക. 2009ല്‍ 554 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011 ല്‍ അത് 1132 ആയി. 2107ല്‍ 2000 ആയി. പുതിയ കണക്കുകള്‍ ഔദ്യോഗികമായി വന്നിട്ടില്ല. ആരാണ് ഈ അതിക്രമങ്ങള്‍ക്കിരയാകുന്നത് എന്നും നോക്കണം-ദളിതരും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരുമാണ്. 2016 ലെ ജിഷ വധക്കേസ് യുഡിഎഫിന്റെ കാലത്തായിരുന്നു. വാളയാര്‍ സംഭവം എല്‍ഡിഎഫിന്റെ ഭരണത്തിലാണ്. ആരു ഭരിച്ചാലും വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടുന്നു. വനിതകളെ അടിമകളായി കാണുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അവരെ ലൈംഗിക അടിമകളായി കാണുന്നവര്‍ക്കൊപ്പമാണ് അക്കൂട്ടര്‍. സിപി

എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ എത്ര വനിതകളുണ്ട്. രണ്ടു മുന്നണികളുടെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ എത്ര വനിതകളുണ്ട്. എന്‍ഡിഎക്ക് 22 വനിതാ സ്ഥാനാര്‍ഥികളുണ്ട്. മറ്റു മുന്നണികള്‍ സ്ത്രീകളെക്കുറിച്ച് പറയും, പ്രസംഗിക്കും. പ്രവര്‍ത്തിക്കുന്നത് അവര്‍ക്കെതിരെയാണ്.

 

 • വനവാസികളോടും ദരിദ്രരോടും  ചെയ്യുന്നത്

വനവാസികള്‍ക്കും ദരിദ്രര്‍ക്കും എതിരാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി സര്‍ക്കാരുകളുടെ നിലപാട്. ശബരിമലയ്ക്കടുത്ത് അട്ടത്തോട് പ്രദേശത്ത് 1200 പേര്‍ അടങ്ങിയ വനവാസികള്‍ താമസിക്കുന്നു. പ്രതിവര്‍ഷം 2500 കോടി രൂപ ശബരിമലയില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്നു. വിവരാവകാശ രേഖ പ്രകാരം 1300 കോടി ഇവിടത്തുകാര്‍ക്കായി ചെലവിട്ടതായാണ് രേഖകള്‍. പക്ഷേ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത പ്രദേശമാണിവിടം. ഈ പണമെവിടെപ്പോയി? ആര്‍ക്കു കിട്ടി ? കൊറോണക്കാലത്ത് ഇവര്‍ സംഭരിച്ച വനവിഭവങ്ങളും ഉല്‍പാദിപ്പിച്ച വസ്തുക്കളും വില്‍ക്കാന്‍ പോലും കഴിയുന്നില്ല. സര്‍ക്കാര്‍ എന്തു ചെയ്തു? ഇവര്‍ ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും ഒപ്പമാണെന്ന് പറയുന്നത് എന്തര്‍ഥത്തിലാണ്.

സംശുദ്ധ ഭരണമാണ് യഥാര്‍ഥ ഭരണം. അഴിമതിയില്ലാത്ത, ജനക്ഷേമത്തിനുള്ള ഭരണം. ചെയ്യുന്നതെന്തായാലും അത് ആത്മാര്‍ത്ഥതയോടെ ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് അതാണ്.  ജെഎന്‍യു ഇടതുപക്ഷത്തിന്റെ ആശയ ആദര്‍ശകേന്ദ്രമാണെന്നു പറയുന്നു. വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടം ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് ഒരു ജെഎന്‍യു ഇല്ല. എന്തുകൊണ്ട് കീര്‍ത്തിമത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനമില്ല. എന്തുകൊണ്ട് ഐഐടിയില്ല, ഐഐഎംഎസ് ഇല്ല. കേരളത്തിലുള്ളവര്‍ പുറത്തുപോയി ജോലി ചെയ്യേണ്ടിവരുന്നു. കേരളത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള രോഹിംഗ്യന്‍സ് ജോലി ചെയ്യാനെത്തുന്നു. ഇത് നുഴഞ്ഞുകയറ്റത്തിനുള്ള പ്രോത്സാഹനമാണ്.

 

 • വിധവകളുടെ കാര്യത്തിലും മതമോ

സ്ത്രീകളോടുള്ള ഈ സര്‍ക്കാരിന്റെ നിലപാട് പറയാന്‍ ഒരുദാഹരണം വിശദീകരിക്കാം. മുസ്ലിം സ്ത്രീകള്‍ വിധവയാണെങ്കില്‍ അവര്‍ക്കുള്ള രണ്ടുലക്ഷം രൂപയുടെ സഹായം പിണറായി സര്‍ക്കാര്‍ നല്‍കുന്നു. പക്ഷേ, അത് ക്രിസ്ത്യന്‍-ഹിന്ദു വിധവകള്‍ക്കില്ല. എന്താണിത്. വിധവകളുടെ കാര്യത്തിലും മതം നോക്കി സഹായം നല്‍കുന്ന സര്‍ക്കാരിന്റെ സ്ത്രീ ക്ഷേമവും പ്രേമവും എന്ത് കാപട്യമാണ്. ഇതാണോ സംശുദ്ധ ഭരണം. ചെറുകിട വ്യവസായ മേഖലയില്‍ സഹായം നല്‍കുമ്പോള്‍ മുസ്ലിങ്ങള്‍ക്ക് 30 ലക്ഷം കൊടുക്കുന്നു. മറ്റു മതസ്ഥര്‍ക്ക് 20 ലക്ഷം മാത്രം. ഇതെന്ത് വിവേചനമാണ്. മതം നോക്കി, ജാതി നോക്കിയല്ല സഹായം നല്‍കേണ്ടത്. എല്ലാവര്‍ക്കും ലഭ്യമാക്കണം. കേരളത്തിലെ വനിതകള്‍ ഈ സര്‍ക്കാരിനെ മാറ്റാന്‍ പ്രതികരിക്കണം.  

യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന്  ബിജെപിയെ എതിര്‍ക്കുകയാണ്. അവര്‍ തമ്മില്‍ രഹസ്യ ധാരണകളാണ്. മാറ്റം വരുത്താന്‍ വനിതകള്‍ക്കേ കഴിയൂ.നമ്മടെ മാത്രമല്ല, നമ്മുടെ കുട്ടികളുടെ ഭാവികൂടി സുരക്ഷിതമാക്കണം. ബിജെപി

യെ വിജയിപ്പിക്കുകയാണ് വഴി. ഒരു സ്ത്രീയും ഒറ്റയ്ക്കാണെന്ന തോന്നലിന് ഇടവരുത്തരുത്. പരസ്പരം സഹായിക്കണം. ഏത് ആവശ്യത്തിന് വിളിച്ചാലും  ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. അതിന് മതവും സാമ്പത്തിക സ്ഥിതിയും തടസ്സമല്ല.  

 

 • നാരീശക്തിയെ ആദരിച്ച് ബിജെപി

വനിതാ സംവരണബില്‍ സംബന്ധിച്ച് ചില നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകും. ഇക്കാര്യത്തില്‍ ഒരോന്നിലും വനിതകള്‍ക്കായി പ്രത്യേക സംവിധാനം വേണമെന്ന അഭിപ്രായമെനിക്കില്ല. പക്ഷേ, പലതരം സാമൂഹ്യ പ്രശ്‌നങ്ങളും സാഹചര്യങ്ങളും സ്ത്രീകളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റുന്നുണ്ട്. പാര്‍ട്ടികളില്‍ വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കാന്‍ ആരാണ് തടസം.  

ബിജെപി ദേശീയതലത്തില്‍ മുതല്‍ താഴേത്തട്ടില്‍വരെ സംവരണം പാലിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ രണ്ടുപേര്‍ വനിതകളാണ്. മൂന്ന് സെക്രട്ടറിമാരില്‍ ഒരാള്‍ വനിതയാണ്. മണ്ഡലം തലത്തില്‍ ഈ അനുപാതമുണ്ട്. പോ

ൡറ്റ് ബ്യൂറോയില്‍ ഒറ്റ വനിതയില്ലാത്ത സിപിഎമ്മാണ് സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. മുസ്ലിംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല, അവരാണ് ബുര്‍ഖ ധരിച്ച് ഹിന്ദുവിശ്വാസ ലംഘനത്തിന് പ്രകടനം നടത്തുന്നത്. സര്‍ക്കാരുകള്‍ വനിതകള്‍ക്ക് എതിരെ നടത്തുന്ന വിവേചനങ്ങള്‍ക്ക് കോടതിയില്‍ കേസ്‌കൊടുത്ത് പോരടിക്കണം.

 

 • ലൗ അല്ല ലൗ ജിഹാദ്

ലൗ ജിഹാദ് ഒരു വിഷയംതന്നെയാണ്. ലൗ അഥവാ പ്രണയം എന്നത് ലൈംഗിക അടിമയാക്കാനുള്ള ലൈസന്‍സല്ല. പ്രണയിക്കാന്‍ അവകാശമുണ്ട്. പ്രണയിച്ച് കല്യാണം കഴിക്കുന്നവര്‍ എന്തുകൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് തയാറാകുന്നില്ല. എന്തിന് മതംമാറാന്‍ നിര്‍ബന്ധിക്കണം. മതംമാറ്റി വിവാഹം ചെയ്തശേഷം ഇവരെ ഐഎസ് ഭീകരര്‍ക്ക് ലൈംഗിക അടിമകളാക്കുന്ന സംഭവങ്ങളുണ്ട്. പ്രണയമാണെങ്കില്‍, അത് ആത്മാര്‍ത്ഥമാണെങ്കില്‍, ആരെങ്കിലും സ്വന്തം ഭാര്യയെ ലൈംഗിക അടിമയാക്കാന്‍ കൈമാറുമോ. ലൗ അല്ല ലൗ ജിഹാദ്, അത് തിരിച്ചറിയണം.

ന്യൂനപക്ഷങ്ങളില്‍ത്തന്നെ ഈ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു. സഹായവും ആനുകൂല്യവുമെല്ലാം മുസ്ലിം ന്യൂനപക്ഷത്തിന് മാത്രമാണ് ലഭിക്കുന്നതെന്ന് ആക്ഷേപം വന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നാണത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഒരു മുസ്ലിമും ഒരു ക്രിസ്ത്യാനിയും അംഗമാകണമെന്നാണ് ചട്ടം. പക്ഷേ കേരളത്തില്‍ രണ്ടംഗങ്ങളും മുസ്ലിങ്ങളാണ്. അതാണ് ഇവരുടെ വിവേചനം.

 

 • കേന്ദ്രപദ്ധതികളുടെ  പേരുമാറ്റുന്നു

കേന്ദ്രത്തിന്റെ വിവിധ പദ്ധതികള്‍ കേരളം പേരുമാറി സ്വന്തമാക്കി അവതരിപ്പിക്കുകയാണ്. ഇത് ചോദ്യംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. അത് കോപ്പറേറ്റീവ് ഫെഡറല്‍ സംവിധാനത്തിനെതിരാണ്. കേന്ദ്രത്തിന്റെ ആയുഷ്മാന്‍ പദ്ധതി കേരളത്തിലില്ല. പകരം മോദിയുടെ ചിത്രം മാറ്റി പിണറായി വിജയന്റെ ചിത്രം ചേര്‍ത്ത് പദ്ധതി അവതരിപ്പിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്. പക്ഷേ കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്, കേരളത്തിലെ ജനങ്ങള്‍ക്ക് സഹായം കിട്ടുന്നല്ലോ എന്നാണ്. പക്ഷേ സംസ്ഥാനസര്‍ക്കാരിന്റെ ഈ തട്ടിപ്പുകള്‍ തിരിച്ചറിയണം. ജനങ്ങളെ അറിയിക്കണം. അതിന് പ്രചാരണം നടത്തേണ്ടത് ഓരോരുത്തരുടേയും ചുമതലയാണ്.

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.