×
login
കേരള രാഷ്ട്രീയം തീവ്രവാദി‍കളുടെ നിയന്ത്രണത്തില്‍; മത തീവ്രവാദികള്‍ പഞ്ചായത്ത് തലം വരെ; ന്യൂനപക്ഷം എന്നാല്‍ മുസ്ളീം മാത്രമോ

വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിലെ മതേതര മനസുകൾ വളരെ ആശങ്കയോടെ ഒരു കാര്യം മനസിലാക്കി. മതതീവ്രവാദികൾ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഒരു നിർണ്ണായക ശക്തിയായി മാറി. മതേതരത്വം എന്നത് ചില ആൾക്കാരുടെ മാത്രം ബാധ്യതയാണ്. മറ്റുള്ളവർക്ക് അത് ഭരണം കയ്യാളാനുള്ള അവസരവും. ഇടത് ജനാധിപത്യ മുന്നണിയിൽ എസ്‍ ഡി പി ഐ ചേക്കേറിയപ്പോൾ ഐക്യ ജനാധിപത്യ മുന്നണിയിൽ ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും പിന്നെ മതേതര മേലങ്കിയണിഞ്ഞ മുസ്ലീം ലീഗും.

വെല്‍ഫയര്‍ പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനം അള്ളാഹുവിന്റെ രാജ്യമല്ലാതെ മറ്റൊന്നിനെയും അംഗികരിക്കുകയില്ലെന്ന ഭരണഘടനയുള്ളവരാണ്. മതേതരത്വം, ദേശീയത, ജനാധിപത്യം എന്നിവ ദൈവത്തിന്റെ രാജ്യത്തിന് വിരുദ്ധമാണെന്നും ഒരു യഥാര്‍ത്ഥ ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും ഈ മൂന്നും സ്വീകരിക്കാന്‍ പറ്റുന്നതല്ലെന്നും പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

എസ് ഡി പി ഐ മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഎം മൂന്നാം സ്ഥാനത്ത് ആയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ടുകാർ കുത്തിക്കൊന്ന എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്‍റെ ഘാതകരെ പിടികൂടാൻ പോലും പിണറായി സർക്കാരിനായിട്ടില്ല. ശബരിമലയിൽ പ്രവേശിക്കാൻ രഹനാ ഫാത്തിമയ്ക്ക് പിന്തുണ നൽകാൻ പിണറായി സർക്കാർ തയ്യാറായതും ഈ ധാരണയുടെ ഭാഗമായിട്ടായിരുന്നു.

മറുവശത്താകട്ടെ ഏറെക്കുറെ മതമൗലികവാദികൾക്കും സംഘടിത മതശക്തികൾക്കും കീഴടങ്ങിയ നിലയിലാണ് യുഡിഎഫ്.


ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 5-ാം മന്ത്രി സ്ഥാനത്തെച്ചൊല്ലി മുസ്ലീം ലീഗ് ഉണ്ടാക്കിയ കലാപം കേരളം മറന്നു കാണാനിടയില്ല. അതിന്‍റെ തനിയാവർത്തനമാണ് കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോൾ നടക്കുന്നത്. മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാണിച്ച് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനം വിലപേശി ഉറപ്പിക്കുകയാണ് ലീഗ്. അതിന് വഴങ്ങിക്കൊടുക്കാനേ കോൺഗ്രസിന് കഴിയുന്നുള്ളൂ. അംഗബലം കൊണ്ട് പ്രത്യേക ജില്ല കമ്മ്യൂണിസ്റ്റുകളുടെ സഹായത്തോടെ തരപ്പെടുത്തി. ഇപ്പോൾ അവിടങ്ങളിലെ ജയം അധികാര സ്ഥാനത്തിനായി രണ്ടു പേരുടെയും സഹായത്തോടെ ഉപയോഗപ്പെടുത്തുന്നു. കൃസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികളായി അറിയപ്പെട്ടിരുന്ന കേരളാ കോൺഗ്രസുകളെ രണ്ടു മുന്നണികളും ചേർന്ന് ഛിന്നഭിന്നമാക്കി. അവർക്ക് വിലപേശൽ പോയിട്ട് സ്വന്തം കാലിൽ നിവർന്ന് നിൽക്കാൻ പോലുമുള്ള ശേഷിയില്ലാതായി. അല്ലെങ്കിൽ അങ്ങനെയാക്കി.

കേരളത്തിൽ ന്യൂനപക്ഷമെന്നാൽ മുസ്ലീങ്ങൾ മാത്രമാണെന്ന സ്ഥിതിയാണ്. അതുകൊണ്ടാണ്, 50 ശതമാനത്തിൽ കൂടുതൽ മുസ്ലിം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ആ സ്‌കൂൾ മുസ്ലിം സർക്കാർ സ്‌കൂൾ ആയി പേര് മാറ്റപ്പെടുന്നത്. അതു കൊണ്ടാണ്, കേന്ദ്രസർക്കാരിന്‍റെ ന്യൂനപക്ഷ ആനൂകൂല്യങ്ങൾ വീതം വെയ്ക്കുന്നതിൽ പോലും കടുത്ത വിവേചനം നേരിടുന്നു എന്ന് കൃസ്ത്യൻ സഭകൾക്ക് വിലപിക്കേണ്ടി വന്നത്.

കൃസ്ത്യൻ സഭകൾ ഉയർത്തിയ ആവശ്യങ്ങൾ ഒന്നും പരിഗണിക്കാനോ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനോ സർക്കാർ തയ്യാറാകുന്നുമില്ല. ഓർത്തഡോക്സ്-യാക്കോബായ തർക്കം രമ്യമായി പരിഹരിക്കാൻ ബാധ്യത ഉള്ള കേരളാ സർക്കാർ അവരെ തെരുവിൽ തല്ലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇരു വിഭാഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തുമെന്ന നില വന്നപ്പോഴാണ് വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് പിണറായി വിജയൻ സ്വീകരിച്ചത്. ലൗ ജിഹാദിന് ഹിന്ദു കുട്ടികളെ പോലെ കൃസ്ത്യൻ പെൺകുട്ടികളും ഇരയാകുന്നു എന്ന കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ പരിഹസിക്കാനും ഇവർ മുതിർന്നു.

തുർക്കിയിലെ കൃസ്ത്യൻ ആരാധാനാലയമായ ഹാഗിയാ സോഫിയാ മുസ്ലീം തീവ്രവാദികള്‍ കയ്യടക്കിയപ്പോഴും കേരളത്തിലെ ബുദ്ധി ജീവികൾ അതിനെ ന്യായീകരിക്കുകയായിരുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവർത്തകരെല്ലാം ഞങ്ങളുടെ ആൾക്കാരാണെന്ന് എം.ഇ.എസ് നേതാവ് ഫസൽ ഗഫൂർ പരസ്യമായി പ്രസംഗിച്ചതും നാം മറക്കരുത്. ചാനൽ ചർച്ചകൾ നയിക്കുന്ന എല്ലാവരും ഈ ഒഴുക്കിൽ പെട്ടവരാണെന്നാണ് ഫസൽ ഗഫൂർ പറഞ്ഞത്. ഇതൊരു ആഗോള പദ്ധതിയുടെ ഭാഗമാണ്. സമസ്ത മേഖലകളും കയ്യടക്കി കഴിഞ്ഞ ആഗോള തീവ്രവാദം ഈ തദ്ദേശ ഭരണ തിരഞ്ഞെടുപ്പോടെ നമ്മുടെ അധികാര സ്ഥാനങ്ങളും കയ്യടിക്കുകയാണ്. 

വോട്ടു ചെയ്യാതെ വീട്ടിലിരുന്നവർ അറിഞ്ഞോ അറിയാതെയോ ഈ മതതീവ്രവാദികൾക്ക് അധികാരത്തിലേക്കുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങൾ വോട്ടു ചെയ്യാതിരുന്നപ്പോൾ തീവ്രവാദ ശക്തികൾ സംഘടിതമായി വോട്ട് ചെയ്ത് അധികാരം പിടിച്ചെടുത്തു. അതിന് രണ്ടു മുന്നണികളും സഹായം ചെയ്തു. അതാണ് യാഥാർത്ഥ്യം. തെറ്റു തിരുത്താൻ 4 മാസങ്ങൾക്ക് ശേഷം ഒരവസരം കൂടി കിട്ടും. അത് നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മതേതര കേരളത്തിന്‍റെ നിലനിൽപ്പ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.