×
login
കേരളത്തിലെ ഭൂരിഭാഗം മുസ്ലീം യുവാക്കളിലും 'നയാ മുല്ല' കോംപ്ലക്‌സ്‌

മറ്റുള്ളവരില്‍ നിന്ന് മികച്ച മുസ്ലീമെന്ന് തെളിയിക്കാനുള്ള പ്രവണത ഭീകരതയ്ക്ക് വളക്കൂറാകുന്നു

പാര്‍ട്ടി മാറിവരുന്നവര്‍ക്കും മത മാറുന്നവര്‍ക്കും നിലവില്‍ ആ സമൂഹത്തിലുള്ളവരെകാള്‍ തീവ്രത കൂടുതലായിരിക്കും. സമീപകലാങ്ങളില്‍ ഭാരതത്തിലെ വിവിധ മേഘലകളില്‍ നടന്ന സംഭവങ്ങള്‍ ഇതിനു ഉദാഹരണമാണ്. പരിവര്‍തനത്തിലൂടെ ഇസ്ലാം സ്വീകരിക്കുന്നവര്‍ മതം സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് മികച്ചതാണ് എന്ന് തെളിയിക്കാനുള്ള പ്രവണതയാണ് വടക്കെ ഇന്ത്യയില്‍ നയാ മുല്ല കോപ്ലക്‌സ് എന്ന് അറിയപ്പെടുന്നത്.

ഇത്തരത്തിലുള്ള മാനസികാവസ്ഥകള്‍ കേരളത്തിലും പ്രകടമാണ്. ഇതിനു ഒരു ഉദാഹരണമാണ് ഇസ്ലാമിലേയ്ക്ക് മത പരിവര്‍ത്തനം ചെയ്യാപെടുന്നവര്‍ ഭീകരവാദപ്രവര്‍ത്തനത്തിലേയ്ക്ക് പോക്കുന്നത്. ഈ കോപ്ലക്‌സിന്റെ പ്രതിഫലനം സാമുഹ മാധ്യമങ്ങളില്‍ ദിനപ്രതി പ്രകടമാണ്.

ഈ മാനസികവസ്ഥ മത പരിവര്‍ത്തനത്തിനു ഇരയാക്കുന്നവരില്‍ മാത്രം കണ്ടുവരുന്ന ഒന്നല്ല. പുതിയതായി മതം പഠിക്കുന്ന നിരവധി പേരില്‍ നമ്മുക്ക് ഇത് കാണാന്‍ കഴിയും. ഇരുപതിയൊന്നാം നൂറ്റാണ്ടിലും കേരളത്തിലെ ഭൂരിഭാഗം വരുന്ന മുസ്ലീം യുവാകളിലും ഇത് പ്രകടമാണ്. വസ്ത്ര ധാരണത്തിലും, പെരുമാറ്റത്തിലും പ്രതികരിക്കുന്ന വിഷയങ്ങളിലുമെല്ലാം നയാ മുല്ല കോപ്ലക്‌സ് കാണാന്‍ കഴിയും. സമാനമായി സമീപകാലത്ത് പ്രകടമായ ചില വിഷയങ്ങള്‍ നോക്കാം

ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രാര്‍ഥന

അടുത്തിടെ, സൗദി അറേബ്യയിലെ ഇസ്ലാമിക് കാര്യ മന്ത്രാലയം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഉത്തരവിറക്കി. ഉച്ചഭാഷിണികളുടെ ശബ്ദത്തിന്റെ പൂര്‍ണ്ണ അളവിന്റെ മൂന്നിലൊന്നായി പരിമിതപ്പെടുത്താന്‍ പള്ളികളോട് നിര്‍ദ്ദേശിച്ചു. പ്രാര്‍ത്ഥനയ്ക്കിടെ ലൗഡ് സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം ദുര്‍ബലരായവരെയും സമീപത്തുള്ള പ്രായമായവരെയും കൊച്ചുകുട്ടികളെയും ബാധിക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു എന്ന് ഓര്‍ഡര്‍ വ്യക്തമാക്കി.

ആരാധന വേളയില്‍ ഉച്ചത്തില്‍ പ്രാര്‍ഥന നടത്തി പരസ്പരം ബുദ്ധിമുട്ടിക്കരുത്തെന്ന നബിയുടെ വാക്കുകള്‍ ഉദ്ധരിച്ചണ് ഓര്‍ഡര്‍ നടപ്പിലാക്കിയത്. എന്നാല്‍ ഭാരതത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്നും പള്ളികളെ നിയന്ത്രിച്ചത് വിവാദ വിഷയമായി. പള്ളി ശബ്ദ മലിനീകരണത്തിനെതിരെ സംസാരിച്ചതിന് ഗായകന്‍ സോനു നിഗമിനെ ഇസ്ലാമിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും വേട്ടയാടി. പ്രതിദിനം അഞ്ച് തവണ ഒരേസമയം മൂന്നോ അതിലധികമോ പള്ളികളില്‍ നിന്നും ഉണ്ടാകുന്നു. ഇത് കുറയ്ക്കുന്നതിന് കോടതികള്‍ വിധികള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ടെലും, ഇത് എത്രത്തോളം നടപ്പാക്കുന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഭാരതത്തിലെ പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ഉച്ചഭാഷിണികള്‍ നിരോധിച്ചിരിക്കുകയാണ്.


ഇസ്രായേല്‍ പ്രശ്‌നം

ഇസ്രായേല്‍  പലസ്തീന്‍ പ്രശ്‌നം എടുത്താലും ഭാരതത്തിലെ 'നയാ മുല്ല' കോപ്ലക്‌സ് കാണാന്‍ സാധിക്കും. 1978 ല്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കാന്‍ തുടങ്ങി. ജോര്‍ദാന്‍ 1994 ല്‍ ഇസ്രയേലുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇരുവരും ഇസ്രായേലിന്റെ അയല്‍വാസികളാണ്, ഇസ്രായേലിനെതിരെ ഒന്നിലധികം യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ബഹ്‌റൈന്‍, യുഎഇ, സുഡാന്‍, മൊറോക്കോ എന്നിവ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചു. എര്‍ദോഗന്റെ ഇസ്ലാമിക ഭരണത്തിന്‍ കീഴിലുള്ള തുര്‍ക്കിക്ക് പോലും 1950 മുതല്‍ ഇസ്രയേലുമായി സമ്പൂര്‍ണ നയതന്ത്രബന്ധമുണ്ട്. സൗദി അറേബ്യയും ഇസ്രയേലുമായി കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നു.

ഭാരതത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ 1992ലാണ് നയതന്ത്രബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്. ഭാരതത്തിലെ ഒരു സമൂഹത്തിന് ഇന്നും ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലല്ല. രാജ്യത്തിന്റെ നാശത്തിനായി പലരും പ്രാര്‍ത്ഥിക്കുന്നത് കാണാം, മിക്കവരും രാജ്യം മുഴുവന്‍ പലസ്തീന്‍ പ്രദേശങ്ങളുടെ അധിനിവേശത്തിലാണെന്ന് കരുതുന്നു. അടുത്തിടെ നടന്ന ഇസ്രായേല്‍  പലസ്തീന്‍ പ്രശ്‌നത്തിന്റെ ഭാഗമായി സാമൂഹ മാധ്യമങ്ങളില്‍ പലരും ഹിറ്റ്‌ലറെ പ്രശംസിക്കുന്നതായി കണ്ടു. ജൂതകൂട്ടകുരുതി നടത്തിയതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഭൂരിഭാഗം പോസ്റ്റുകളും. 1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിനു മുന്‍പുള്ള മുസ്ലിംകള്‍ക്കിടയിലെ ആന്റിസെമിറ്റിസത്തിന്റെ ഒരു നീണ്ട ചരിത്രത്തിന്റെ ഫലമാണിത്.

'വിശുദ്ധ' പള്ളി

മുഹമ്മദിന്റെ കാലം മുതല്‍ നിരവധി ശവകുടീരങ്ങളും മറ്റ് സ്മാരകങ്ങളും പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും സൗദികള്‍ നശിപ്പിക്കുകയും മാറ്റിപണിയുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മുഹമ്മദിന്റെ കാലം മുതല്‍ നിരവധി ശവകുടീരങ്ങളും മറ്റ് സ്മാരകങ്ങളും സൗദികള്‍ നശിപ്പിക്കുകയും നിരപ്പാക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സൗദി അറേബ്യ ഡസന്‍ കണക്കിന് പള്ളികള്‍ നശിപ്പിക്കുകയോ മാറ്റുകയോ ചെയ്തു. 1400 വര്‍ഷത്തിന്റെ പഴക്കമുള്ള പള്ളികള്‍ മാറ്റി ഷോപ്പിംഗ് മാളുകള്‍, ലൈബ്രറികള്‍, ഫുട്പാത്തുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവപണിതു.

അതേസമയം ഭാരതത്തിലേയ്ക്ക് വന്നാലോ? ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിത സ്ഥലങ്ങള്‍ കൈമാറണമെന്ന തികച്ചും ന്യായമായ ആവശ്യം ഭാരതത്തില്‍ സാമുദായികമായി കാണുന്നു. രാമ ക്ഷേത്ര കേസിലെ വിധി വന്നതിനുശേഷവും, അതേ സ്ഥലത്ത് തന്നെ വീണ്ടും ബാബ്രിയെ പണിയാമെന്ന് പ്രതിജ്ഞയെടുക്കുന്നതായി പല സംഭവങ്ങളും നാം കണ്ടു. സ്ഥിതിഗതികള്‍ അനുകൂലമാകുമ്പോള്‍ അവര്‍ വീണ്ടും രാമക്ഷേത്രം നശിപ്പിക്കുമെന്നതാണ് ഇതിന്റെ അര്‍ത്ഥം! ഈ ആശയങ്ങളെ പ്രതിരോധിക്കുന്നതിനായി 'ഒരിക്കല്‍ ഒരു പള്ളി എല്ലായ്‌പ്പോഴും ഒരു പള്ളി' ആണെന്ന് അവരുടെ നേതാക്കളും പാര്‍ട്ടികളും വ്യക്തിഗത നിയമ ബോര്‍ഡും അവകാശപ്പെട്ടു. ചുരുക്കിപറഞ്ഞാല്‍ സമീപകാലത്ത് അനധികൃതമായി നിര്‍മ്മിച്ച പലപള്ളികളും തീവ്ര നിലപാടുകള്‍ കാരണം മാറ്റന്‍ പറ്റാത്ത അവസ്ഥയാണ്.

ചരിത്രം പരിശോധിക്കുമ്പോഴും ഇത്തരം 'നയാ മുല്ല' കോപ്ലക്‌സ് കാണാന്‍ സാധിക്കും. ഖിലാഫത്ത് പ്രസ്ഥാനവും ഇതിന് ഉദാഹരണമാണ്. ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ഭാരതത്തില്‍ തുടരുകയാണ്. ഓണ്‍ലൈന്‍ പ്രസംഗകര്‍ മുതല്‍ ലവ് ജിഹാദ് വരെ, പല തന്ത്രങ്ങളും അമുസ്ലിംകളെ ആകര്‍ഷിക്കുന്നു, ഇതില്‍ ഗണ്യമായ ശതമാനവും ഭീകരവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മോധാവിയുടെ തുറന്നു പറച്ചിലും വസ്ഥുതകള്‍ സാധുകരിക്കുന്നു. കേരളത്തിലെ ഐഎസ്സിന്റ പരിവര്‍ത്തനവും അതിലൂടെയുള്ള റിക്രൂട്ടിങ്ങും നമ്മള്‍ കണ്ടാതാണ്. വാസ്തവത്തില്‍, ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരതയുടെയും കാര്യത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയായവരെ ഗണ്യമായി ഉപയോഗിക്കുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.