×
login
ഓപ്പറേഷന്‍ ഗംഗ ‍: വീണ്ടും ഭഗീരഥന്‍മാര്‍ ദൗത്യമേറ്റെടുക്കുകയാണ്; ത്രിവര്‍ണ്ണ പതാക സുരക്ഷാകവചമാകുന്ന അത്യപൂര്‍വ്വത

ഭാരത് മാതാ കീ ജയ് എന്ന അമര മന്ത്രത്തിന് മുമ്പില്‍ നിശബ്ദമാകുന്ന യന്ത്രതോക്കുകള്‍

ആകാശഗംഗ

ഒഴുകി പരക്കുകയാണ്..  

ചക്രവാളങ്ങള്‍ക്കപ്പുറത്ത് നിന്ന് ,

ആകാശ സീമകള്‍ കടന്ന്,

ഉരുകിയൊലിക്കുന്ന ഒരായിരം മനുഷ്യ മനസ്സുകളില്‍ കുളിര്‍ കോരി ചൊരിഞ്ഞ്..  

മോക്ഷദായിനിയായ ദേവഗംഗ..

അമൃതവാഹിനിയായ ഭാഗീരഥി ..  

വാത്മീകീയത്തിന്റെ ബാലകാണ്ഡത്തില്‍

പൂര്‍വ്വ പാരമ്പര്യത്തിന്റെ ചരിത്രം തേടുന്ന ശ്രീരാമചന്ദ്രനുമുമ്പില്‍ മാമുനി വിശ്വാമിത്രന്‍ , ഭഗീരഥന്‍ സ്വര്‍ഗ്ഗ ഗംഗയെ മണ്ണിലേക്കിറക്കിയ പ്രയത്‌നത്തിന്റെ കഥ വിവരിക്കുകയാണ് ... ഭഗീരഥപ്രയത്‌നം...  

ചരിത്രത്തിന്റെ പുനരാവര്‍ത്തനമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആധുനിക ഭഗീരഥന്‍മാരിലൂടെ ..  

ലോകമഹായുദ്ധത്തിന്റെ നാന്ദിയായി തീര്‍ന്നേക്കുമോ എന്ന് കരുതപ്പെടുന്ന സംഘര്‍ഷം..

പകയും ഈര്‍ഷ്യയും വൈര്യ നിര്യാതന ബുദ്ധിയും മത്സരിച്ചടരാടുന്ന രണ നിലങ്ങള്‍ ..

തീ തുപ്പുന്ന യന്ത്ര തോക്കുകളും ,മരണം വിതയ്ക്കുന്ന ഷെല്ലാക്രമണവും ..  

ലോകമാകെവാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പോലും താറുമാറാകുന്ന വിപത്ത് സന്ധി..

നയതന്ത്ര ബന്ധങ്ങള്‍ മരവിച്ച് യുദ്ധവെറി പൂണ്ട അന്ധരായ ഭരണാധികാരികള്‍ ..  

യുദ്ധഭൂമിയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് ഭാരതീയര്‍ .  

അമ്മക്കിളി ചോര കുഞ്ഞിനെ ചിറകിനടിയില്‍ ചേര്‍ത്ത് പിടിച്ച് ,

റാഞ്ചി പറക്കുന്ന ചെമ്പരുന്തില്‍ നിന്ന് കാത്തു രക്ഷിക്കുന്ന പോലെ സംരക്ഷണമൊരുക്കേണ്ട കൊടും കാലം..  

വീണ്ടും ഭഗീരഥന്‍മാര്‍ ദൗത്യമേറ്റെടുക്കുകയാണ് .  

സ്വര്‍ഗ്ഗ ഗംഗയെ മണ്ണിലേക്കൊഴുക്കാന്‍ ..

സുദീര്‍ഘങ്ങളായ തപസ്സുകള്‍, നയതന്ത്ര കൂടിയാലോചനകള്‍

കേട്ട് കേള്‍വിയില്ലാത്ത രാഷ്ട്രതന്ത്രങ്ങള്‍ ..

ഉക്രൈന്റെ നീതിക്ക് വേണ്ടി വാദിക്കുകയും റഷ്യയ്ക്ക് വേണ്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കലും 

ലോക നേതാക്കളുമായി കരുതി വച്ച വ്യക്തി ബന്ധങ്ങളുടെ കരുത്തില്‍ ഉന്നതതല നയതന്ത്രചര്‍ച്ചകള്‍ ..  

ഭാഗീരഥി ഒഴുകി തുടങ്ങുകയായി  

ഓപ്പറേഷന്‍ ഗംഗ  


രാവും പകലും ഇമയടയ്ക്കാതെ പൂര്‍ണ്ണ സജ്ജമായ നയതന്ത്ര ഉദ്യേഗസ്ഥര്‍ , ഹെല്‍പ്പ് ഡെസ്‌ക്കുകള്‍, വിവരശേഖരണം, പറന്നുയരാന്‍ തയാറാക്കുന്ന ആകാശനൗകകള്‍, അനിവാര്യ ഘട്ടത്തില്‍ വെടിനിര്‍ത്തല്‍ പോലുമൊരുക്കുന്ന യുദ്ധകാല നയതന്ത്രം ....  

ത്രിവര്‍ണ്ണ പതാക സുരക്ഷാകവചമാകുന്ന അത്യപൂര്‍വ്വത ..

ഭാരത് മാതാ കീ ജയ് എന്ന അമര മന്ത്രത്തിന് മുമ്പില്‍ നിശബ്ദമാകുന്ന യന്ത്രതോക്കുകള്‍ ..  

ഉക്രൈന്റെ ആകാശവീഥികള്‍ സ്വര്‍ഗ്ഗഗംഗയെ മണ്ണിലേക്കാവാഹിക്കാന്‍ രംഗപടമൊരുക്കുകയായ് ..  

ഉക്രൈന്റെ അതിര്‍ത്തികളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള പൂര്‍ണ്ണ സജ്ജീകരണം.  

ഒരു വേള അകാലത്തില്‍ പൊലിഞ്ഞ ഒരു ജീവന്റെ നഷ്ടം, നിലവിളികള്‍ സ്വന്തം സൈന്യത്തിനെ തിരെ പോലും അന്വേഷണം പ്രഖ്യാപിച്ച് റഷ്യ ..  

പ്രത്യേക പദ്ധതിയൊരുക്കി യാത്രയാക്കുന്ന തീവണ്ടികള്‍,  

ത്രിവര്‍ണ്ണ പതാക പതിപ്പിച്ച ബസ്സുകള്‍,

ദേശീയ പതാക ഉയര്‍ത്തി പിടിച്ച് കാല്‍ നടയായി യാത്രയാകുന്ന പഥിക സംഘങ്ങള്‍ ......  

സജ്ജമാക്കിയ ആകാശയാനങ്ങളില്‍ ആയിരങ്ങള്‍ ജന്മനാട്ടിലേയ്ക്ക് ...

വിഹ്വലതയാര്‍ന്ന് പിടയുന്ന നെഞ്ചകങ്ങളില്‍ കുളിര്‍ മഴയായി ആധുനിക ഭഗീരഥി ഒഴുകിയിറങ്ങുകയാണ്.  

ആര്‍ത്തനാദങ്ങള്‍ ആനന്ദാശ്രുക്കള്‍ക്ക് വഴി മാറുമ്പോള്‍ ..

സ്‌നേഹാലിംഗനങ്ങളില്‍ മാതൃസ്തനങ്ങള്‍ ഉറവ കൊള്ളുമ്പോള്‍ ..  

ഭഗീരഥപ്രയത്‌നത്തെ അത്ഭുതത്തോടെ , ഒരല്‍പ്പം അസൂയയോടെയും അറിഞ്ഞാദരിക്കുന്ന ലോക ജനതയിലെ അഭിജ്ഞ സമൂഹം ...  

ഇത് ദേശീയ ജനതയുടെ വിജയമാണ്.. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിജയം ..

ഓരോ ഭാരതീയന്റെയും വിജയം..

പെറ്റനാടിന്റെ അഭിമാനത്തെ ഓരോ സിരാതന്തുവിലും പ്രവഹിപ്പിക്കുന്ന ഓരോ ദേശഭക്തരുടെയും വിജയം ..  

പുചെണ്ടുകളെ ചവിട്ടിമെതിച്ച് കടന്ന് പോകുന്ന ബാല ബുദ്ധികളുണ്ടാവാം.. അവസരമറിഞ്ഞ് പകിട കളിക്കുന്ന വയറ്റിപ്പിഴപ്പ് മാധ്യമ നപുംസകങ്ങളുണ്ടാവാം.

രാഷ്ടീയ ലാഭം മാത്രം ലാക്കാക്കിയ എട്ടുകാലി മഞ്ഞുഞ്ഞ്മാരുണ്ടാവാം.

ഇതെല്ലാം ബഹുസ്വര സമൂഹത്തിന്റെ സ്വാഭാവികത മാത്രം..  

നിസാരങ്ങളായ പ്രാതികൂല്യങ്ങളെ പെരുപ്പിച്ച് നിരാശ വിതയ്‌ക്കേണ്ടതല്ല കാല നീതി ..

ലോകം അമ്പരന്ന് നിന്ന് പോയ അഭിനവ ഭഗീരഥപ്രയത്‌നത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊള്ളാം ..  

പെറ്റമണ്ണിന്റെ ഹൃത്തടം പിടയുമ്പോള്‍ , കൂട്ടത്തിലൊന്നിന്റെ കണ്ണ് നിറയുമ്പോള്‍ മുമ്പും പിമ്പും നോക്കാതെ , കയ്യും മെയ്യും പതറാതെ മുന്നിട്ടിറക്കുന്ന ഭഗീരഥന്‍മാരെ പണി തീര്‍ക്കാം ..  

വേണ്ടത് ധീര ഭഗീരഥരെ ......

പ്രദീപ് കോതമംഗലം

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.