×
login
അന്ന് ഗവര്‍ണറോട് പറഞ്ഞു മന്ത്രിസഭാ യോഗം വിളിക്കാന്‍; ഇന്ന് ഗവര്‍ണര്‍ പറയുന്നു ചാന്‍സലറാകാന്‍

സര്‍വകലാശാലകളുടെ പോക്കിലും സര്‍ക്കാരിന്റെ നിലപാടുകളിലും മനംമടുത്താണ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ച എടുത്തുപറഞ്ഞ്് എഴുതിയ കത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചപ്പോള്‍ നിരാശയും പരിഭ്രമവുമാണ് ഉണ്ടായതെന്നും സൂചിപ്പിക്കുന്നു.

'ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിക്കു പകരം ഗവര്‍ണര്‍ മന്ത്രിസഭാ യോഗം കൂടി വിളിക്കും'. ഗവര്‍ണര്‍ പി സദാശിവത്തെ ആക്ഷേപിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതാണിത്. ഇങ്ങനെയെങ്കില്‍ ചാന്‍സലര്‍ പദവി കൂടി മുഖ്യമന്ത്രി ഏറ്റെടുത്തുകൊള്ളാന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും പറയുന്നു. കരളത്തിലെ സര്‍വകലാശാലകളെ സംബന്ധിച്ച  തര്‍ക്കങ്ങളാണ്  ഇത്തരം വിചിത്ര അഭിപ്രായ പ്രകടനങ്ങള്‍ക്ക് കാരണം.

2014  ഒക്ടോബര്‍ 27 നാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍  വിദ്യാഭ്യാസ മന്ത്രി, വൈസ് ചാന്‍സലര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഗവര്‍ണര്‍ പി സദാശിവം വിളിച്ചത്.   ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് ഭരണത്തില്‍. സര്‍വകലാശാലകളുടെ കുത്തഴിഞ്ഞ പോക്കിന് എങ്ങനെ തടയിടാനാകും എന്ന് ചര്‍ച്ചചെയ്യാനാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. അസാധാരണ നടപടിക്കെതിരെ  ഭരണക്ഷി നേതാക്കള്‍ പൊട്ടിത്തെറിച്ചു. ഗവര്‍ണര്‍ ഭരണഘടനാ പദവി ലംഘിച്ചാതായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്നും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭായോഗം വിളിക്കും എന്നും     കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ പരിഹസിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന സദാശിവത്തെ നിയമ പടിപ്പിക്കാനും ഹസ്സനെപ്പോലുള്ള നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടു. 'സര്‍വകലാശാലകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്‌സ് കൗണ്‍സിലിന് നിയമപരമായ പവിത്രതയില്ല. ഗവര്‍ണറുടെ അധികാരങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്, അദ്ദേഹം പരിധി ലംഘിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ നിയമസഭാ സമ്മേളനം വിളിക്കാനുള്ള അധികാരം പോലും ഗവര്‍ണര്‍ക്ക് ലഭിക്കുന്നില്ല. മന്ത്രിയുടെയും വൈസ് ചാന്‍സലറുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനുള്ള തീരുമാനം തികച്ചും വിചിത്രവും അസാധാരണവുമാണ് '  എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

സര്‍വകലാശാലകളുടെ പോക്കിലും സര്‍ക്കാരിന്റെ നിലപാടുകളിലും മനംമടുത്താണ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. സര്‍വകലാശാലകളുടെ നിലവാരത്തകര്‍ച്ച  എടുത്തുപറഞ്ഞ്് എഴുതിയ കത്തില്‍   ചാന്‍സലര്‍ എന്ന നിലയില്‍ രണ്ടര വര്‍ഷം  പ്രവര്‍ത്തിച്ചപ്പോള്‍ നിരാശയും പരിഭ്രമവുമാണ് ഉണ്ടായതെന്നും സൂചിപ്പിക്കുന്നു.

സര്‍വകലാശാലാ നിയമങ്ങള്‍ ഭേദഗതി ചെയ്തു ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഇതിനായി  നിയമം കൊണ്ടുവരണമെന്നും  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അങ്ങനെ എങ്കില്‍   സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി ഗവര്‍ണറെ ആശ്രയിക്കാതെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാമെന്നുമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുന്നത്.

ഇത് വെറുമൊരു പ്രതിഷേധക്കത്തല്ല.  ഉന്നത വിദ്യാഭ്യാസ രംഗത്തെ താന്നോന്നിത്തരത്തിനെതിരായ  കുറ്റപത്രമാണ്.

കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് 'കേരളത്തിലെ അധ്യാപകരും ഗവേഷകരും പുറത്ത് മികവു കാട്ടുന്നു, കേരളത്തില്‍ കാണിക്കുന്നില്ല' എന്ന് ഭാരതരത്‌നം ലഭിച്ച ശാസ്ത്രഞ്ജന്‍ സി എന്‍ ആര്‍ റാവുവും 'കേരളത്തിലെ കുട്ടികള്‍ പഠിക്കാന്‍ പുറത്തേക്കു പോകുന്നതിനു കാരണം ഇവിടുത്തെ നിലവാരക്കുറവാണ് കാരണം'  എന്ന് മുന്‍ വൈസ് ചാന്‍സലര്‍ കെ എന്‍ പണിക്കരും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ച എഴുതിയ കത്തില്‍ അടുത്തകാലത്ത് നടന്ന നിയമവിരുദ്ധകാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നു.


'കലാമണ്ഡലം വൈസ് ചാന്‍സലര്‍, ചാന്‍സലറായ തനിക്കെതിരെ കേസുകൊടുത്തത് തികഞ്ഞ അച്ചടക്കരാഹിത്യമാണ്. കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും  നടപടി ഉണ്ടായില്ല.  അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാറും തയ്യാറായില്ല.

ശ്രീനാരായണ സര്‍വകലാശാല അധ്യാപകരുടെ നിയമനവും താമസിപ്പിക്കുകയാണ്. നിയമനം നടത്തി, യുജിസിയുടെ പോര്‍ട്ടലില്‍ ഇടണം. ഇനി അടുത്ത ഒക്ടോബറിലേ പോര്‍ട്ടല്‍ തുറക്കൂ. ചുരുക്കത്തില്‍ രണ്ടു വര്‍ഷം അധ്യാപന നിയമനം നീളും. അവിടെ വൈസ് ചാന്‍സലര്‍ക്ക് ശബളം കിട്ടുന്നില്ല എന്നുകാണിച്ച് മൂന്നു കത്ത് സര്‍ക്കാറിനു നല്‍കിയെങ്കിലും മറുപടിയില്ല.

സര്‍ക്കാറുമായി  ഏറ്റുമുട്ടല്‍ വേണ്ട എന്നു കരുതിയാണ് പലതും ചെയ്തത്. ഇനി വയ്യ. ഗവര്‍ണര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുകയാണ് പോംവഴി.  ചെയ്യുന്ന കാര്യങ്ങള്‍ക്ക് നിയമ സാധുത കൊണ്ടുവരുക. അപ്പോള്‍ ഇഷ്ടമുള്ളതുപോലെ ചെയ്യാനാകും. നിയമസഭ കൂടുന്ന സമയമല്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു തരാം.'  എന്നൊക്കെയാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്.

പ്രതിഷേധം എന്ന നിലയില്‍ കത്തെഴുതുകയായിരുന്നോ ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത് എന്ന ചോദ്യം  പ്രസക്തമാണ്.   പ്രത്യേകിച്ച ആരീഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരാളുടെ ഭാഗത്തുനിന്ന്.  നിലപാടില്‍ ഉറച്ചു നിന്ന് കേന്ദ്ര മന്ത്രി പദവിപോലും വേണ്ടന്നു വെക്കുകയും നാലുചുറ്റും നിന്ന് ആക്രമിച്ചിട്ടും സിഐഎ സമരത്തിനെതിരായ നിലാപാടില്‍ മാറ്റം വരുത്താതെയും അതൊക്കെ തെളിയിച്ച ഉന്നത വ്യക്തിത്വമാണമദ്ദേഹത്തിന്റേത്. പരിമിതകള്‍ പലതുണ്ടാകും. എങ്കിലും സംസ്ഥാന സര്‍ക്കാറിനെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിര്‍ത്താനുള്ള പ്രഥമ കടമ  ഗവര്‍ണര്‍ക്കുണ്ട്.  വഴങ്ങാത്ത സര്‍ക്കാറെങ്കില്‍ പിരിച്ചുവിടാനുള്ള അധികാരം ഉള്‍പ്പെടെ നല്‍കിയാണ് രാഷ്ടപതി നിയമിച്ചിരിക്കുന്നത്.  ഉപദേശിക്കാനല്ല, ഉപയോഗിക്കാനും ഉള്ളതാണ് അധികാരം എന്ന്  ആരീഫ് മുഹമ്മദ് ഖാനോട് പറഞ്ഞുകൊടുക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല.

 

 

 

  comment

  LATEST NEWS


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.