login
പന്തളംകൊട്ടാരം എന്നും ഭക്തജനങ്ങള്‍ക്കൊപ്പം

പക്ഷേ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തെറിഞ്ഞ പിണറായിഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യനിലപാടുകള്‍ അംഗീകരിക്കാനാകുന്നില്ല.

പത്തനംതിട്ട: കോടിക്കണക്കിന് അയ്യപ്പഭക്തരുടെ ഉള്ളുപൊള്ളിച്ച പിണറായി വിജയന്‍സര്‍ക്കാരിന്റെ ഭക്തജനദ്രോഹത്തിനെതിരെ പ്രതിഷേധത്തിന്റെ ശംഖൊലിമുഴങ്ങിയത് പന്തളം കൊട്ടാരത്തില്‍ നിന്നായിരുന്നു. രാഷ്ട്രീയമായി ഏറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും എന്നും ഭക്തജനങ്ങള്‍ക്കൊപ്പമാണ് പന്തളംകൊട്ടാരം നിര്‍വാഹക സമിതി. 2018 ഒക്ടോബര്‍ 2ന്, പന്തളത്തു സംഘടിപ്പിച്ച ആദ്യത്തെ നാമജപ ഘോഷയാത്രയ്ക്ക് നേതൃപരമായ പങ്കാണ് പന്തളംകൊട്ടാരം നിര്‍വാഹക സമിതി വഹിച്ചത്.

പന്തളം കൊട്ടാരത്തിന് രാഷ്ട്രീയാതീതമായി എല്ലാ അയ്യപ്പഭക്തരുമായും ആത്മബന്ധമുണ്ട്.ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ വിശ്വാസത്തിനൊപ്പമാണ് പന്തളം കൊട്ടാരം എന്നും നിലനിന്നിട്ടുള്ളതും നിലകൊള്ളുന്നതും.അയ്യപ്പവിശ്വാസത്തെയും ശബരിമല ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കുകയും, ശബരിമലയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഭക്തര്‍ക്കൊപ്പം നിന്ന് ചെറുക്കുകയുമാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന കര്‍ത്തവ്യമെന്നും നിര്‍വ്വാഹകസമതി ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു കാലത്ത് പന്തളം പ്രദേശത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവന പന്തളം കൊട്ടാരംനല്‍കിയിട്ടുണ്ട്. ആ ചരിത്രം അവര്‍  ഇന്നും നിഷേധിക്കുന്നില്ല. പക്ഷേ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ത്തെറിഞ്ഞ പിണറായിഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യനിലപാടുകള്‍ അംഗീകരിക്കാനാകുന്നില്ല.  

ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും അമ്മമാര്‍ക്കുമെതിരെ ചുമത്തിയ പതിനായിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതുവരെ അവരോടൊപ്പം പന്തളം കൊട്ടാരം ഉറച്ചുനില്‍ക്കുമെന്ന് പലവുരു പന്തളംകൊട്ടാരം നിര്‍വാഹക സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഭഗവാന്‍ അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ പന്തളം കുടുംബത്തിന് എല്ലാത്തരം രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും മുകളിലാണ് ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും. അതുകൊണ്ടുതന്നെ 2018ലെ മണ്ഡലകാലം മറക്കരുത് എന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നതില്‍ ആശ്ചര്യമില്ല. ശബരിമല യുവതി പ്രവേശനം ആയി ബന്ധപ്പെട്ടകേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അവ്യക്തതയുണ്ടെന്ന് പന്തളംകൊട്ടാരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്നഭക്തരുടെ ആശങ്ക അവരും പങ്കുവെച്ചു.യുവതീ പ്രവേശന വിഷയവുമായി നടന്ന പ്രക്ഷോഭത്തില്‍ പോലീസ് എടുത്ത കേസുകള്‍ എല്ലാം ക്രിമിനല്‍ കേസുകളുടെ പട്ടികയില്‍ ആണ് ഉള്ളത്.  ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് പിണറായിസര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റി നല്‍കണമെന്നാണ് കൊട്ടാരം നിര്‍വ്വാഹക സംഘം  ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുള്ളത്.

കോവിഡ്19ന്റെ മറവില്‍ ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെനീക്കത്തിനെതിരേയും പന്തളം കൊട്ടാരം രംഗത്ത് വന്നിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ കാതലായ ആചാരങ്ങള്‍ക്കുള്ള വിലക്കുകളില്‍ ഇളവ് അനുവദിക്കാത്ത പക്ഷം ആചാരപരമായ ദര്‍ശനം സാദ്ധ്യമാകുംവരെ വീടുകള്‍ സന്നിധാനമാക്കി പ്രാര്‍ത്ഥന നടത്തണമെന്നായിരുന്നു പന്തളംകൊട്ടാരം ഭക്തരോട് അഭ്യര്‍ത്ഥിച്ചത്.ആചാരങ്ങള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തുന്നതിലൂടെ ഭക്തരെ ആചാരലംഘനത്തിന് നിര്‍ബന്ധിക്കുകയാണ് ദേവസ്വംബോര്‍ഡ് ചെയ്യുന്നത്. ഇത് തീര്‍ത്ഥാടനത്തിന്റെ അന്തസത്ത തന്നെ ഇല്ലാതാക്കും.ആചാരങ്ങള്‍ പാലിക്കാതെ നടത്തുന്ന ദര്‍ശനം വഴി ഭക്തര്‍ക്ക് ആത്മ നിര്‍വൃതിയോ സംതൃപ്തിയോ ലഭിക്കുകയില്ലെന്ന്കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മയും സെക്രട്ടറി നാരായണ വര്‍മ്മയും അന്ന് വ്യക്തമാക്കിയതും  അയ്യപ്പഭക്തര്‍ക്കൊപ്പം എന്നുംഎക്കാലവും പന്തളംകൊട്ടാരം നിലകൊള്ളുന്നു എന്നതിന് ഉദാഹരണമാണ്.

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.