login
പ്രമോദ് കുമാറിന്റെ വീട്; പായല്‍ കുമാരിയുടെ കുടുംബം

നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്

ബീഹാറിലെ ഷൈഖ്പുര ജില്ലയില്‍ നിന്നും കേരളത്തില്‍ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാര്‍. കേരളത്തില്‍ ഇത്തരത്തില്‍ ഇതര  സംസ്ഥാനങ്ങളില്‍ നിന്നും വന്നു ജോലി ചെയ്യുന്ന മുപ്പത് ലക്ഷം പേരില്‍ ഒരാള്‍. അവരില്‍ പലരും നമ്മുടെ വീടുകളില്‍ ജോലിക്ക് വന്നാല്‍ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.

പ്രമോദ് കുമാറിനെ നമ്മള്‍ അറിയാന്‍ വേറൊരു കാരണമുണ്ട്. അദ്ദേഹം പായല്‍ കുമാരിയുടെ അച്ഛനാണ്. പായല്‍ കുമാരിക്കാണ് കഴിഞ്ഞ വര്‍ഷം എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ (ആര്‍ക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും അപൂര്‍വ്വമല്ലെങ്കിലും കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മകള്‍ കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാര്‍ത്തയായിരുന്നു.

നാട്ടില്‍ എത്തിയപ്പോള്‍ പായല്‍ കുമാരിയെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറോണ ആയതിനാല്‍ വാര്‍ത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ  വീട്ടില്‍ എത്തി, പെരുന്പാവൂരില്‍  Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസര്‍ ആയാസ് അന്‍വറോടും ഒപ്പം.  

പായല്‍ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറിലധികം ചിലവഴിച്ചു.

'എന്നാണ് താങ്കള്‍ കേരളത്തില്‍ എത്തിയത് ?' ഞാന്‍ പ്രമോദ് കുമാറിനോട് ചോദിച്ചു.

''1997 ല്‍. അന്ന് കേരളത്തില്‍ ബിഹാറില്‍ നിന്നും അധികം ആളുകള്‍ ഒന്നുമില്ല.'

''അതിന് മുന്‍പ് എവിടെയാണ് ജോലി ചെയ്തിരുന്നത്?''

''ഡല്‍ഹിയില്‍.''

''എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത്?''

'ഡല്‍ഹിയില്‍ ജോലി ചെയ്യുന്‌പോള്‍ ബിഹാറില്‍ നിന്ന് തന്നെയുള്ള ബിന്ദു കുമാരിയെ വിവാഹം കഴിച്ചു. കുട്ടികള്‍ ആയി. ഞാന്‍ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു, എന്റെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്ഷ്യം.   പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഏറെ കുറഞ്ഞ ചിലവില്‍ നല്ല വിദ്യാഭ്യാസം കേരളത്തില്‍ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തില്‍ എത്തിയത്.

2001 ല്‍ ഭാര്യയും പായല്‍ ഉള്‍പ്പെടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് അവര്‍ താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.

'ഇടക്ക് നാട്ടില്‍ പോകാറുണ്ടോ ?'

'അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടില്‍ പോവുക വലിയ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികള്‍ നാട്ടില്‍ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടില്‍ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വര്‍ഷം മുന്‍പാണ് അവസാനം പോയത്.'

പായല്‍ 2001മുതല്‍ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാന്‍ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, സംസാരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

പായല്‍ ഇപ്പോള്‍ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജില്‍ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വര്‍ഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാല്‍ സിവില്‍ സര്‍വ്വീസ് എഴുതി നോക്കണം. അതിനുള്ള ഓണ്‍ലൈന്‍ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാന്‍.

പല്ലവിക്ക് ആര്‍മിയില്‍ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ ബി എസ് സി ഫിസിക്‌സ് പഠിക്കുകയാണ്. എന്‍ സി സി യില്‍ സജീവമാണ്. ഡിഗ്രി കഴിഞ്ഞാല്‍ ആര്‍മിയില്‍ എത്തുക എന്നതാണ് ലക്ഷ്യം.

ആകാശ് ഭാരത് മാതാ കോളേജില്‍ നിന്നു ബി കോം പാസ്സായി. ഇപ്പോള്‍ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഓണ്‍ലൈനായി എം ബി എ ചെയ്യുന്നുണ്ട്.

മൂന്നു പേരും ഇടപ്പള്ളി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.

രണ്ടു പതിറ്റാണ്ടിനപ്പുറം ദീര്‍ഘ വീക്ഷണത്തോടെ പ്രമോദ് കുമാര്‍ എടുത്ത തീരുമാനം ശരിയായി. ഒരു കടയില്‍ സാധനം എടുത്തു കൊടുക്കാന്‍ നില്‍ക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ കഴിയുന്നു. കുട്ടികള്‍ നന്നായി പഠിക്കുന്നു.

ഇരുപത്തി രണ്ടു ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷന്‍ സര്‍വ്വേ പറയുന്നത്. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും പോയി ജോലിചെയ്യുന്ന മലയാളിയുടെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കള്‍ക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ്.

പ്രമോദ് കുമാര്‍ ഉള്‍പ്പെടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെന്പാടുമുള്ള കോടിക്കണക്കിന് മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.

അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്‌പോള്‍ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.

 

 

 

 

 

    comment

    LATEST NEWS


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


    ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


    അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


    'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


    കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


    സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


    ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.