login
അരിയെത്ര? പയറഞ്ഞാഴി

കേരളസമൂഹത്തില്‍ രൂക്ഷമായി നിലനില്‍ക്കുന്ന സംശയങ്ങളാണ് അമിത് ഷാ.

വിജയയാത്ര ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. ശംഖുംമുഖത്ത് ചേര്‍ന്ന സമാപനസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ മുഖ്യമന്ത്രിക്ക് നേരെ ചോദ്യം ഉയര്‍ത്തിയതില്‍ പിണറായി വിജയനെ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളെയും ചൊടിപ്പിച്ചിരിക്കുകയാണ്. പിണറായി വിജയന്‍ ധര്‍മ്മടത്തും കോണ്‍ഗ്രസുകാര്‍ ദല്‍ഹിയിലുമാണ് അമിത് ഷാക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേരളസമൂഹത്തില്‍ രൂക്ഷമായി നിലനില്‍ക്കുന്ന സംശയങ്ങളാണ് അമിത് ഷാ. ചോദ്യമായി ഉയര്‍ത്തിയത്. അതിലൊന്നിലും നേര്‍വഴിക്ക് ഉത്തരം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന പോലെ പിണറായിയുടെ മറുപടി. അതോടൊപ്പം ബാലിശമായ മറുചോദ്യങ്ങള്‍. അതോടൊപ്പം തര്‍ക്കുത്തരങ്ങളും. പെട്ടുപോയി എന്ന് തിരിച്ചറിയുമ്പോള്‍ പ്രതിക്കുണ്ടാകുന്ന മാനസികാവസ്ഥയായിരുന്നു മുഖ്യമന്ത്രിക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യം വ്യക്തമായിരുന്നു. ശരിയെങ്കില്‍ ശരിയെന്ന് പറയാം. തെറ്റെങ്കില്‍ തെറ്റ് എന്ന് പറയാം. പക്ഷേ പിണറായി അതിനല്ല മുതിര്‍ന്നത്.

ഡോളര്‍ക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ? സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നല്‍കി നിങ്ങള്‍ നിയമിച്ചത് ശരിയാണോ? നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് ശരിയാണോ? നിങ്ങളും നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്രയില്‍ പ്രതിയായ ഈ സ്ത്രീയെ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുപ്പിച്ചുവോ? സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശകയാണെന്ന ആരോപണം ശരിയാണോ? സ്വര്‍ണക്കടത്ത് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ? സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.  പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞതാണ്.

കേരളത്തില്‍ 1,56,000 കോടിയുടെ വികസനപദ്ധതികളാണ് ആറുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യുപിഎ പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തു കൊണ്ടുവന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയണം. പിണറായി സര്‍ക്കാരിന് തങ്ങളുടെ വികസനകണക്കുകള്‍ അവതരിപ്പിക്കാമോ.

അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേയെന്നും പിണറായി ചോദിച്ചിരിക്കുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് പിന്നിലെ  പ്രധാനി സംഘപരിവാറുകാരനല്ലേ, എന്നാണ് മറ്റൊരു ചോദ്യം.

സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ടതിന്റെ  പൂര്‍ണ ഉത്തരവാദിത്തം കസ്റ്റംസിനല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലല്ലേ? നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ ചാനലിന്റെ  മേധാവിയല്ലേ? അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേ? അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചതാരാണ്? കള്ളക്കടത്ത് കൂടിയത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമല്ലേ? സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായിട്ടും ചോദ്യം ചെയ്‌തോ? എന്നീ വിചിത്രവും വിരോധാഭാസവുമായ ചോദ്യങ്ങളാണ് മുഖ്യമന്ത്രി വിളമ്പിയത്.

സ്വര്‍ണക്കടത്ത് അന്വേഷണം മരവിപ്പിച്ചില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ ചോദിച്ചത്. മരവിപ്പിച്ചെങ്കില്‍ എന്തിനാണ് ഇപ്പോള്‍ വെപ്രാളപ്പെടുത്തുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മച്ചമ്പിമാരല്ലേ. ബംഗാളില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും ഇരുകൂട്ടരും ഒത്തൊരുമിച്ചല്ലേ പ്രവര്‍ത്തിക്കുന്നത്.

അമിത് ഷാക്കെതിരെ പുലഭ്യം വിളമ്പുന്ന പിണറായി വിജയന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ പ്രതിയായിരുന്നില്ലേ എന്ന കെ. സുരേന്ദ്രന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

 

  comment

  LATEST NEWS


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം


  പൊതിച്ചോറെന്ന പേരില്‍ കഞ്ചാവ്; കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ കഞ്ചാവ് കടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ (വീഡിയോ)


  രാജ്യത്തിന് ആശ്വാസമായി കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്; മരണസംഖ്യയും കുറയുന്നു


  ആരോഗ്യകേരളത്തിന് വീണ്ടും അപമാനം; മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍


  അറബിക്കടലിലെ ന്യൂനമര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി, 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കും; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.