login
പിണറായി വിജയന്റെ ഭരണം; കയ്യേറ്റക്കാര്‍ക്ക് സുവര്‍ണകാലം

ഇടുക്കിയിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെങ്കില്‍ വയനാട്ടില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റമാഫിയയ്ക്ക് തീറെഴുതിക്കൊടുക്കാന്‍ ഏജന്‍സിയെടുത്തിരിക്കുന്നത്.

കയ്യേറ്റക്കാര്‍ക്കും ഭൂമാഫിയായ്ക്കും പിണറായി വിജയന്റെ ഭരണം സുവര്‍ണ്ണകാലമാണ്. മന്ത്രിയും ഭരണപക്ഷ എംഎല്‍എയും എംപിയും മുതല്‍ ഭരണപാര്‍ട്ടികളുടെ ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരും വരെ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും കയ്യേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്യുകയാണ്.  സിപിഎമ്മും സിപിഐയും ജനങ്ങളെ പറ്റിക്കാന്‍ പരസ്പരം പോര്‍വിളിക്കുകയും ആദര്‍ശവാന്മാരായി അഭിനയിക്കുകയും ചെയ്യുമെങ്കിലും ഭൂമാഫിയയ്ക്ക് കുടിപിടിക്കുന്നതില്‍ ഇവര്‍ ഒരമ്മ പെറ്റ മക്കളാണ്. ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും തോമസ് ചാണ്ടിയുടെയും പി.വി.അന്‍വര്‍ എംഎല്‍എയുടെയും ഭൂമി കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചുകൊടുത്തു.

ഇടുക്കിയിലെയും മൂന്നാറിലെയും കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെങ്കില്‍ വയനാട്ടില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കയ്യേറ്റമാഫിയയ്ക്ക് തീറെഴുതിക്കൊടുക്കാന്‍ ഏജന്‍സിയെടുത്തിരിക്കുന്നത്. സിപിഐയാണ് സിപിഐ ആസ്ഥാനമായ എം.എന്‍ സ്മാരകവും, സെക്രട്ടറിയേറ്റിലെ റവന്യൂ മന്ത്രിയുടെ ഓഫീസുമെല്ലാം കയ്യേറ്റമാഫിയയുടെ വിഹാര രംഗമായി.

ലോകത്തെ അത്യപൂര്‍വ്വ സസ്യങ്ങളിലൊന്നാണ് കുറിഞ്ഞി. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലനിരകള്‍ നിറയെ കടല്‍പോലെ പൂത്തു നില്‍ക്കുന്ന കുറിഞ്ഞിയുടെ സൗന്ദര്യം ലോകത്തിന് തന്നെ വിസ്മയമാണ്. ഭൂമുഖത്തു തന്നെ ഇത്രയേറെ കുറിഞ്ഞി ഒന്നിച്ചു പൂക്കുന്നത് മൂന്നാറില്‍ മാത്രമാണ്. ലോകത്തിന്റെ  നാനാ ഭാഗത്തു നിന്നും സഞ്ചാരികള്‍ ആ വിസ്മയ കാഴ്ച കാണാന്‍ കേരളത്തിലെത്തും. ആ വിസ്മയക്കാഴ്ച കയ്യേറ്റക്കാര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ ബലികൊടുക്കുന്നു. മൂന്നാറില്‍ ഭൂമി കയ്യേറ്റത്തിന്റെയും ഒഴിപ്പിക്കലിന്റെയും പേരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നടക്കുന്നത് അപഹാസ്യമായ പോരാട്ടമാണ്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ അസംബന്ധ നാടകം കേരളം കണ്ടു.

 

  comment

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.