login
രാഷ്ട്രീയാന്ധത ഭരണഘടനാതത്വങ്ങളെ ബലികഴിക്കരുത്

സ്വര്‍ണ്ണകള്ളക്കടത്തും, ലൈഫ്പദ്ധതിയിലെ കോഴയുമൊക്കെ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വരട്ടെ എന്ന് പറഞ്ഞ പിണറായി അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് കണ്ടപ്പോള്‍ ഫെഡറലിസത്തിന്റെപേരില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തടയിടാന്‍ ശ്രമിക്കയാണ്.

''ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും അതിലെ പൗരന്മാര്‍ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തയ്ക്കും ആശയപ്രകടനത്തിനുംവിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുന്നതിനും അവര്‍ക്കെല്ലാം ഇടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുചെയ്തുകൊണ്ട് സാഹോദര്യം വളര്‍ത്തുന്നതിനും സഗൗരവം തീരുമാനിച്ചിരിക്കയാല്‍ഞങ്ങളുടെ ഭരണഘടനാനിര്‍മ്മാണസഭയില്‍ 1949 നവംമ്പര്‍ 26 തീയതിയായ ഈ ദിവസം ഇതിനാല്‍ ഈ ഭരണഘടന സ്വീകരിക്കുകയും നിയമമാക്കുകയും ഞങ്ങള്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നു''. ലോകത്തിലേറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഭരണഘടന ആരംഭിക്കുന്നതിങ്ങനെയാണ്. (സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകള്‍ നാല്പത്തിരണ്ടാം ഭരണഘടനാഭേദഗതിപ്രകാരം 03/1/77 മുതല്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്)  

രാജ്യത്തെ എല്ലാ നിയമങ്ങള്‍ക്കും നിയമമായ ഭരണഘടന തയ്യാറാക്കിയിട്ടുള്ളത് ലോകത്ത് ലഭ്യമാകാവുന്ന എല്ലാ ഭരണഘടനകളും പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സ്വാംശീകരിച്ച് ഭാരതത്തിനനുയോജ്യമായ രീതിയിലാണ്. ഭരണഘടനാനിര്‍മ്മാണസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ പറഞ്ഞ മറുപടിയില്‍നിന്നും ഇത് വ്യക്തമാകുന്നുണ്ട്. കരട് ഭരണഘടനയില്‍ ഇന്‍ഡ്യന്‍ യൂണിയന്റെ തലപ്പത്ത് യൂണിയന്റെ പ്രസിഡണ്ട് എന്ന് വിളിക്കുന്ന ഒരു കാര്യനിര്‍വാഹകനെ പ്രതിഷ്ഠിച്ചിരിക്കുന്നു.  

ഈ കാര്യനിര്‍വ്വാഹകന്റെ പേര് കേള്‍ക്കുമ്പോള്‍ അമേരിക്കന്‍ഐക്യനാടുകളിലെ പ്രസിഡണ്ടിനെയാണ് ഓര്‍മിക്കുക. പക്ഷേ സ്ഥാനപ്പേരുകളിലെ ഐക്യരൂപത്തിനപ്പുറം അമേരിക്കയില്‍ നിലവിലിരിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും കരട്ഭരണഘടനയില്‍ നിര്‍ദ്ദേശിക്കുന്ന ഗവണ്‍മെന്റിന്റെ രൂപവും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല.  അമേരിക്കയിലേത് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമാണ്. പക്ഷേകരട്ഭരണഘടന നിര്‍ദ്ദേശിക്കുന്നത് പാര്‍ലമെന്ററി സമ്പ്രദായമാണ്. രണ്ടുംതമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. അംബേദ്കര്‍തുടരുന്നു, 'അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍സമ്പ്രദായത്തിന്‍ കീഴില്‍ എക്‌സിക്യൂട്ടീവിന്റെ മുഖ്യതലവന്‍ പ്രസിഡണ്ടാണ്, രാജ്യഭരണം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നു. നമ്മുടെ ഭരണഘടനയിന്‍ കീഴില്‍പ്രസിഡണ്ടിന് ഇത് ഇംഗ്ലീഷ്ഭരണഘടനയില്‍ രാജാവിനുള്ള അതേ സ്ഥാനമാണ്. അദ്ദേഹംരാഷ്ട്രത്തിന്റെ തലവനാണ്. പക്ഷേ എക്‌സിക്യുട്ടീവിന്റെതലവനല്ല, അദ്ദേഹം രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നു. പക്ഷേ ഭരിക്കുന്നില്ല'. ഇത് വ്യക്തമാക്കുന്നത് ഭരണഘടനയില്‍ വകുപ്പുകളും അധികാരങ്ങളും എഴുതിച്ചേര്‍ക്കുന്നതില്‍ കാണിച്ചിട്ടുള്ളവ്യക്തതയാണ്

വിവിധതയിലെ ഏകതയാണ് ഭാരതത്തിന്റെ പ്രത്യേകത. വിവിധ ഭാഷകളും വേഷങ്ങളും ജീവിതരീതിയും ഭക്ഷണക്രമവുംജാതിയും മതവും ഒക്കെ ഉള്ളപ്പോഴും എല്ലാത്തിനേയും ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു സംസ്‌കാരമുണ്ട് നമുക്ക്. ആ സംസ്‌കാരത്തേയാണ് ഹിന്ദുത്വം എന്ന് വിളിക്കുന്നത്. അതിനെയാണ്ഇന്ത്യയിലെ പരമോന്നതനീതിപീഠം 'ജീവിതരീതി' (ംമ്യ ീള ഹശളല) എന്ന് വിശേഷിപ്പിച്ചത്. ഈ നാനാത്വത്തില്‍ ഏകത്വത്തിലൂന്നിയ ഭരണഘടനയാണ് നമുക്ക് നമ്മുടെ രാഷ്ട്രനായകന്മാര്‍ സംഭാവന ചെയ്തത്. ഫെഡറല്‍ സംവിധാനത്തിലുള്ള ഒരു ഭരണഘടനപ്രദാനംചെയ്തതിലൂടെ അവര്‍ ശ്രമിച്ചത് നമ്മുടെ വിവിധത നിലനിര്‍ത്തിക്കൊണ്ട്തന്നെ ഒരു രാഷ്ട്രമെന്ന നിലയില്‍ഭാരതത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാണ്.

അമേരിക്കയിലെയും ഇന്ത്യയിലെയും ഫെഡറല്‍സംവിധാനങ്ങള്‍ തമ്മില്‍ കാതലായ വ്യത്യാസമുണ്ട്. അമേരിക്കയില്‍ ഇരട്ട പൗരത്വവും ഓരോ സംസ്ഥാനത്തിനും പ്രത്യേകം ഭരണഘടനയുമുണ്ടെങ്കില്‍ ഇന്ത്യയില്‍ ഏകപൗരത്വവും ഏകഭരണഘടനയുമാണ്. നമ്മുടെ ഭരണഘടനയില്‍ പാര്‍ലമെന്റിന് സവിശേഷാധികാരങ്ങളും കേന്ദ്രത്തിന് പ്രത്യേകാധികാരങ്ങളും കല്പിച്ചുനല്‍കിയിട്ടുണ്ട്. ഭരണഘടനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള അധികാരവകാശങ്ങള്‍ കഴിഞ്ഞാല്‍ കണ്‍കറന്റ്  ലിസ്റ്റില്‍പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ പരിശോധിച്ചാല്‍തന്നെ യൂണിയന്‍ അഥവാ കേന്ദ്രത്തിനുള്ള അധികാരവിസ്തൃതി മനസ്സിലാകും. നമ്മുടെ രാഷട്രത്തലവന്‍ പ്രസിഡണ്ടാണെങ്കിലും തീര്‍ത്തും പാര്‍ലമെന്ററിജനാധിപത്യമാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രമായിരുന്നെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന രാജാക്കന്മാരും ചെറുരാജ്യങ്ങളും ദീര്‍ഘനാളത്തെ വൈദേശികാടിമത്തത്തില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അമിതാധികാരം നല്‍കിയാല്‍ മറ്റൊരടിമത്തത്തിലേക്കോ രാഷ്ട്രത്തിന്റെ തകര്‍ച്ചയിലേക്കോ കാര്യങ്ങള്‍ നയിക്കുമെന്ന ഭയത്താലോ സംശയത്താലോ ആയിരിക്കാം കേന്ദ്രത്തിന് കൂടുതല്‍ അധികാരവകാശങ്ങളുള്ള ഒരു ഭരണക്രമത്തെക്കുറിച്ച് ഭരണഘടനാനിര്‍മ്മാതാക്കള്‍ചിന്തിച്ചിട്ടുണ്ടാവുക. രാജ്യത്തിന്റെ ഘടനയെ പുന:ക്രമീകരിക്കുന്നതിനും ഏതെങ്കിലും വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി തര്‍ക്കമുണ്ടായാല്‍ നിയമം പാസ്സാക്കുന്നതിനുമൊക്കെ പാര്‍ലമെന്റിന് പ്രത്യേകാധികാരങ്ങള്‍ നല്‍കിയിട്ടുള്ളതും ഈ ലക്ഷ്യത്തോടെ തന്നെയാണ്.

അപ്പോഴും കേന്ദ്രത്തിന് അളവില്ലാത്ത അധികാരങ്ങള്‍ നല്‍കാതിരുന്നതിനോ ഫെഡറല്‍സംവിധാനത്തെക്കുറിച്ച് ചിന്തിച്ചതിനോ കാരണം നമ്മുടെ രാജ്യം വച്ചുപുലര്‍ത്തുന്ന വിവിധതയും, സംസ്ഥാനങ്ങളുടെ വികസനവും ആയിരിക്കാം. എന്നാല്‍ഭരണഘടനാനിര്‍മ്മാതാക്കള്‍ സ്വപ്‌നത്തില്‍പോലും ചിന്തിച്ചിട്ടില്ലാത്ത തരത്തില്‍ രാഷ്ട്രീയാന്ധതമൂലം ഫെഡറലിസത്തിന്റെ

പേരില്‍ ഭരണഘടനാതത്വങ്ങളെ  ബലികഴിക്കുന്ന നിലപാടാണ് ചില സംസ്ഥാനസര്‍ക്കാരുകളെങ്കിലും സ്വീകരിച്ചുവരുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയപാര്‍ട്ടി കേന്ദ്രം ഭരിക്കുന്നു എന്നകാരണത്താല്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാതിരിക്കുന്നതും എതിര്‍ക്കുന്നതും, അത്തരം നിയമങ്ങളെ എതിര്‍ത്ത് നിയമസഭയില്‍ പ്രമേയം പാസ്സാക്കുന്നതും ഒക്കെ യഥാര്‍ത്ഥത്തില്‍ ഫെഡറല്‍സംവിധാനത്തിന്റെ കടയ്ക്കല്‍കത്തിവയ്ക്കുന്നതാണ്. ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാരാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടതെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും പഞ്ചാബിലേയും രാജസ്ഥാനിലേയും കോണ്‍ഗ്രസ്സ്‌സര്‍ക്കാരുകളും അതേ പാതയിലാണ്. കേന്ദ്രം ഭരണഘടനയിലെ 370 ാം വകുപ്പ് നീക്കംചെയ്തതില്‍പ്രതിഷേധിച്ച് ആ വകുപ്പ് പുന:സ്ഥാപിക്കുന്നത് വരെ ദേശീയപതാക ഉയര്‍ത്തില്ല എന്ന നാഷണല്‍കോണ്‍ഫറന്‍സിന്റേയും പിഡിപിയുടേയും നിലപാട് രാഷ്ട്രവിരുദ്ധമാണ്. ഈ നിലപാടിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. പാര്‍ലമെന്റ്പാസ്സാക്കിയ സിഎഎ നിയമം നടപ്പിലാക്കില്ല എന്ന്പറയുക മാത്രമല്ല അതിനെതിരെ പ്രമേയം പാസ്സാക്കുന്ന തെറ്റായ കീഴ് വഴക്കവും സൃഷ്ടിച്ചു നമ്മുടെസര്‍ക്കാര്‍. ശാരദാചിട്ടിഫണ്ട് തട്ടിപ്പ്‌കേസന്വേഷിക്കാന്‍ ചെന്ന സിബിഐയെ തടഞ്ഞ മമതാസര്‍ക്കാരിനെതിരെ സുപ്രീംകോടതിയ്ക്കിടപെടേണ്ടിവന്നു.  

ഇപ്പോള്‍ കേരളത്തിലെ പിണറായിസര്‍ക്കാരും മമതയുടെ പാത പിന്തുടരുകയാണ്. സ്വര്‍ണ്ണകള്ളക്കടത്തും, ലൈഫ്പദ്ധതിയിലെ കോഴയുമൊക്കെ അന്വേഷിക്കാന്‍ കേന്ദ്രഏജന്‍സി വരട്ടെ എന്ന് പറഞ്ഞ പിണറായി അന്വേഷണം തങ്ങളിലേക്കെത്തുമെന്ന് കണ്ടപ്പോള്‍ ഫെഡറലിസത്തിന്റെപേരില്‍ അന്വേഷണഏജന്‍സികള്‍ക്ക് തടയിടാന്‍ശ്രമിക്കയാണ്. സിബിഐയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നു, ഇഡിയ്ക്കുംകസ്റ്റംസിനുമെതിരെ നിയമസഭാസമിതി, ബാലാവകാശകമ്മീഷന്‍ എന്നിവരേയും കേരളപോലീസിനേയും ഉപയോഗിച്ച് തടയിടുന്നു. ഇതൊക്കെതന്നെ അഴിമതിക്കേസ്സുകളില്‍നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഫെഡറല്‍സംവിധാനത്തിന്റെ ദുരുപയോഗമോ ദുര്‍വ്യാഖ്യാനമോ ആണ്. ഏതെങ്കിലും സംസ്ഥാനസര്‍ക്കാരിന് രാഷ്ട്രീയവിരോധംമൂലം കേന്ദ്രസര്‍ക്കാരുമായോ കേന്ദ്രഏജന്‍സികളുമായോ ഏറ്റുമുട്ടാനുള്ള യാതൊരധികാരങ്ങളും ഫെഡറിലിസത്തിന്റെ പേരിലാണെങ്കില്‍പോലും ഭരണഘടന പ്രദാനംചെയ്യുന്നില്ല.

രാഷ്ട്രീയവിരോധവും പ്രീണനചിന്തയും ഉപേക്ഷിച്ച്, ഭരണഘടനയുടെ യഥാര്‍ത്ഥസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, രാജ്യപുരോഗതിയ്ക്കും ജനക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഓരോപൗരനും പ്രതിജ്ഞ എടുത്താല്‍ ഭാരതത്തിന്റെ മുന്നോട്ടുള്ളകുതിപ്പിന് കൂടുതല്‍ കരുത്താകും.

അഡ്വ. ആര്‍. രാജേന്ദ്രന്‍

ദേശീയസെക്രട്ടറി

ഭാരതീയ അഭിഭാഷക പരിഷത്

  comment
  • Tags:

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.