×
login
വിഡ്ഢിത്തങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും പര്യായമായി രാഹുല്‍ ഗാന്ധി

വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹൂല്‍ഗാന്ധിയാണ് നിസാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ നരേന്ദ്രമോദിയെപോലെ ലോകം അംഗീകരിച്ച നേതാക്കളെ ആക്ഷേപിക്കുന്നത്

രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന വട്ടപ്പേരില്‍ വിളിച്ചപ്പോള്‍ ദേശീയ നേതാവിനെ അങ്ങന വിളിക്കാമോ എന്ന് ചിലരെങ്കിലും ചോദിച്ചു. ഏതായാലും കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലേ, നരേന്ദ്രമോദിയുടെ എതിരാളിയല്ലേ. എന്നൊക്കെ പറഞ്ഞവരും പിന്നീട് തിരുത്തി്. വിഡ്ഢി, അല്പന്‍, ശുംഭന്‍, കിളിപോയവന്‍  ....തുടങ്ങിയ വിശേഷണങ്ങള്‍പോലും കുറവ് എന്ന് കോണ്‍ഗ്രസുകാര്‍ പോലും പറയുന്ന തരത്തിലായി കാര്യങ്ങള്‍. വ്യാജ ആരോപണങ്ങള്‍ക്കും  വിഡ്ഢിത്തങ്ങള്‍ക്കും അബദ്ധങ്ങള്‍ക്കും പര്യായമായി മാറി രാഹുല്‍ ഗാന്ധി എന്ന പേര്.

ഏറ്റവും പുതിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ്.  ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗത്തിനിടെ അല്പസമയം മോദി നിശബ്ദത പാലിച്ചത്,വലിയ കാര്യമായിട്ടാണ് അവതരിപ്പിച്ചത്‌. പ്രസംഗം  നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതു മൂലമെന്ന ധാരണയിലായിരുന്നു രാഹുല്‍  ട്വീറ്റ്. 'ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല'; എന്ന ട്വീറ്റ് വൈറലുമായി.. കളപെറ്റന്നു കേട്ട് രാഹുല്‍ എടുത്ത കയറില്‍ വട്ടം പിടിക്കാന്‍ മോദി വിരോധികളായ പലരും ആവേശം കാട്ടി.  മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടില്‍ വിഡിയോ പ്രചരിച്ചു.

പിന്നീട് സത്യം ലോകം അറിഞ്ഞു.  ടെലിപ്രോംപ്റ്ററിന്റെ പ്രശ്‌നം ആയിരുന്നില്ല, ലോക സാമ്പത്തിക ഫോറം സംഘാടകകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രസംഗം നിര്‍ത്താന്‍  കാരണം എന്ന്. നിശ്ചിത സമയത്തു തന്നെ മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തിയിരുന്നില്ല.

മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന്  ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാള്‍ മോദിയോടു പറയുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.   പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. . തുടര്‍ന്നു വീണ്ടും പ്രസംഗിക്കുകയും ചെയ്തു.

 ഇതിനെയാണ് പ്രധാനമന്ത്രിയെ ആക്ഷേപിക്കാനുള്ള വ്യാജപ്രചാരണ സാമഗ്രിയായി രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ അബദ്ധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം.

അമേരിക്ക സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭയിലെ ആകെ സീറ്റുകളുടെ എണ്ണം ഓര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും 546 സീറ്റുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. .ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തപ്പോളാണ് രാഹുല്‍ ഗാന്ധി, ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മൊത്തം ജനപ്രതിനിധികളുടെ എണ്ണം  543ന് പകരം 546 ആണെന്ന് പറഞ്ഞ് വിഡ്ഢി ആയത്.

ബംഗളൂരുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച സബ്‌സിഡി ഭക്ഷണശാലയായ 'ഇന്ദിരാ കാന്റീന്‍ ' ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്  'അമ്മ' കാന്റീനെന്നായിരുന്നു. തമിഴ് നാട്ടിലെ സബസിഡി ഭക്ഷണ ശാലയായിരുന്നു 'അമ്മ കാന്റീന്‍'


സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെ പരാമര്‍ശിച്ച് മധ്യപ്രദേശില്‍ വനിതാ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ രണ്ട് ഹിന്ദി വാക്കുകള്‍   തെറ്റായി പറഞ്ഞതിന് രാഹുല്‍ ഗാന്ധിക്ക് വലിയ നാണക്കേടാണ് നേരിടേണ്ടി വന്നത്.'ബലാല്‍ക്കാര്‍' (ബലാത്സംഗം) എന്നതിന് പകരം 'ഭ്രഷ്ടാചാര്‍്' (അഴിമതി) എന്നായണ് മെഴിഞ്ഞത്.  

ചത്ത പശുവിന്റെ തോലുരിച്ചതിന് ഒരു കൂട്ടം ഗ്രാമവാസികള്‍ മര്‍ദ്ദിച്ച  ദളിത് യുവാവിനെ കാണാന്‍ ഉനയിലെ പാദേശിക ആശുപത്രിയില്‍ എത്തിയെ  രാഹുല്‍ ഗാന്ധി ഒരു സ്ത്രീയെ ആലിംഗനം ചെയ്തു. മോഷണം, തട്ടിപ്പ് തുടങ്ങി നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന യുവതിക്ക് പരുക്കേറ്റവരുമായി പുലബന്ധം ഇല്ലായിരുന്നു എന്ന് പിന്നാടാണറിഞ്ഞത്.

'രാജ്യത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗുജറാത്ത് മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം ഗുജറാത്തിലെ സ്ത്രീകളാണ്' എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍  പറഞ്ഞതിന്റെ  തെറ്റ് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗുജറാത്തി സ്ത്രീകളുടെ സംരംഭകത്വ മനോഭാവത്തെ പുകഴ്ത്താനാണ്  യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്, എന്നിരുന്നാലും, ഗുജറാത്തി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശമായി അത് മാറി.

മുംബൈയിലെ നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് മൈക്രോസോഫ്റ്റ് മുതലാളിയായിട്ടാണ്അവതരിപ്പിച്ച് സ്വയം അവഹേളിതനായി. നാക്ക് പിഴച്ചതാണോ അതോ മനപ്പൂര്‍വ്വമാണോ എന്ന് വ്യക്തമല്ല, പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു, സ്റ്റീവ് ജോബ്‌സ് ഒരിക്കലും മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഇരുന്നിട്ടില്ല.

ഇത്തരത്തില്‍ വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹൂല്‍ഗാന്ധിയാണ് നിസാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ നരേന്ദ്രമോദിയെപോലെ ലോകം അംഗീകരിച്ച നേതാക്കളെ ആക്ഷേപിക്കുന്നത്. .

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.