×
login
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ

കന്യാകുമാരി, നാഗര്‍കോവില്‍ ജം. കൊല്ലം, ആലപ്പുഴ, എറണാകുളം ടൗണ്‍, കോട്ടയം, തൃശൂര്‍ റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവ സെല്‍ഫി പോയിന്റുകളും പ്രധാന റെയില്‍വെ സ്റ്റേഷനുകളിലുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ആര്‍. മുകുന്ദ് കാണുന്നു

വിഭജനത്തിന്റെ മുറിപ്പാടുകള്‍ പുതുതലമുറയെ ഓര്‍മപ്പെടുത്തി റെയില്‍വെ. തിരുവനന്തപുരം ഡിവിഷനിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലാണ് വിഭജന കാലത്തെ ചിത്രങ്ങളും പത്രവാര്‍ത്തകളും പ്രദര്‍ശിപ്പിച്ചത്. വിഭജനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ നേരിട്ട അതിക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.  

കന്യാകുമാരി, നാഗര്‍കോവില്‍ ജം. കൊല്ലം, ആലപ്പുഴ, എറണാകുളം ടൗണ്‍, കോട്ടയം, തൃശൂര്‍ റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ആസാദി കാ അമൃത് മഹോത്സവ സെല്‍ഫി പോയിന്റുകളും പ്രധാന റെയില്‍വെ സ്റ്റേഷനുകളിലുണ്ട്.  


തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ആര്‍. മുകുന്ദ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഭാരത വിഭജനത്തില്‍ ഇന്ത്യന്‍ ജനത നേരിട്ട കഷ്ടപ്പാടുകളും ത്യാഗങ്ങളും ഈ ദിനത്തില്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.  

ചരിത്ര സംഭവങ്ങളുടെ പ്രധാന്യത്തെ കുറിച്ച് സമൂഹത്തെ പ്രത്യേകിച്ച് യുവജനതയെ ബോധവത്ക്കരിക്കുന്നതിനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിഭജന കാലത്ത് ആളുകളെ അവരുടെ ബന്ധുക്കളുമായി ഒന്നിപ്പിക്കുന്നതില്‍ റെയില്‍വേ വഹിച്ച സുപ്രധാന പങ്കും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനി പത്മനാഭ പിള്ള മുഖ്യാതിഥിയായിരുന്നു.  

തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ജെറിന്‍ ജി ആനന്ദ്, പേഴ്സണല്‍ ഓഫീസര്‍ ലിപിന്‍ രാജ്, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍ ഡയറക്ടര്‍ പ്രിയങ്ക് തുര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.