×
login
ഗണതന്ത്രം: നാട്ടില്‍ ജീവിക്കുന്നവര്‍ നാടിനെ നയിക്കുന്ന അവസ്ഥ, ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള സങ്കല്പ ദിവസം

വ്യവസായത്തിന് വേണ്ടിയാണ് അവര്‍ ഭാരതത്തില്‍ വന്നത് . പിന്നീട് നമ്മുടെ ഭരണകര്‍ത്താക്കളുടെ ന്യൂനതകളെ മുതലെടുത്ത് അവര്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി.

  ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ്   ഭയ്യാജി ജോഷി യുടെ ഗണതന്ത്ര ദിവസ സന്ദേശം

 

ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ഈ നാടിനെ നയിക്കുന്ന അവസ്ഥയെയാണ് ഗണതന്ത്രം ( റിപ്പബഌക് ദിനം) എന്നു പറയുന്നത് !

ഭാരതത്തെ ഒട്ടനവധി വിദേശികള്‍ ആക്രമിച്ചു ! ശകന്‍മാന്‍ ഹൂണന്മാര്‍ മുഗളന്മാര്‍ അത്തരത്തില്‍ ഒരുപാട് പേര്‍ ! അതില്‍ മുഗളന്മാര്‍ നമ്മെ കൊള്ളയടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയത് ,

അതിന് അവര്‍ക്ക് എളുപ്പം സാധിക്കുകയും ചെയ്തു, കാരണം നമ്മുടെ ആളുകള്‍ തന്നെ നമ്മെ ഒറ്റിക്കൊടുക്കുന്ന അവസ്ഥ  പലയിടത്തും ഉണ്ടായി.

ഭാരതം അത്രമേല്‍ സമ്പന്നമായിരുന്നിട്ടും ശക്തിശാലികളായ വീരശൂരന്മാര്‍ ഉണ്ടായിട്ടും നമ്മെ അടിമകളാക്കി ഭരണം നടത്താന്‍ അവര്‍ക്ക് സാധിച്ചു :

ഒട്ടനവധി യുദ്ധങ്ങള്‍ ചെയ്യേണ്ടി വന്നു, ലക്ഷക്കണക്കിന് പേര്‍ ബലിദാനികള്‍ ആവേണ്ടി വന്നു ! തത്ഫലമായി  

മുഹമ്മദ് ഗോറി മുതല്‍ ഔറംഗസേബ് വരെയുളള കാലഘട്ടം അവസാനിച്ചു !

പിന്നീടാണ് ബ്രിട്ടീഷിന്റെ വരവ് :  

വ്യവസായത്തിന് വേണ്ടിയാണ് അവര്‍ ഭാരതത്തില്‍ വന്നത് . പിന്നീട് നമ്മുടെ ഭരണകര്‍ത്താക്കളുടെ ന്യൂനതകളെ മുതലെടുത്ത് അവര്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തി.

സയന്‍സ്&ടെക്‌നോളജി അത്തരം കാര്യങ്ങളിലെല്ലാം അവരുടെ അഭിപ്രായങ്ങള്‍ ആരായുന്ന പ്രവണത കൂടി വന്നു. നമ്മുടെ പല ശ്രേഷ്ഠന്‍മാരും, ബുദ്ധിജീവികളുള്‍പ്പടെ ബ്രിട്ടീഷുകാരെ വാഴ്ത്തുന്ന രീതി നിലവില്‍ വന്നു. പതിയെ പതിയെ ഭരണ കാര്യങ്ങളില്‍ പോലും വ്യവസായത്തിനായ് വന്ന ബ്രിട്ടീഷുകാര്‍ ഇടപ്പെട്ടു തുടങ്ങി.

രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കുറവുകളെ മുതലെടുത്ത് അവസാനം നമ്മെ അടിമകളാക്കി ഭരിക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു!


പിന്നീട് ഇതിഹാസം സാക്ഷിയായത് മുഗുളന്മാരെക്കാളും ഭയാനകമായ ഭരണമാണ്  ബ്രിട്ടീഷ് ഭരണകാലത്ത് നടന്നത് !

ലോക ഭൂപടത്തില്‍ കേരളത്തിനേക്കാളും ചെറിയ പ്രദേശത്തിരുന്ന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് ഒരു പരിധി വരെ സാധിച്ചു !

ആ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വദേശാഭിമാനികളായ ഒട്ടനവധി നാട്ടുരാജാക്കന്മാര്‍ , പരാക്രമികളായ അസംഖ്യം യുവാക്കള്‍ , നഗരവാസികള്‍ മുതല്‍ വനവാസികളില്‍ വരെയും  ആ പ്രതിഷേധജ്വാല ഉയന്നു പൊങ്ങാന്‍ തുടങ്ങി !

ബാലഗംഗാധര തിലകന്റെ ആഹ്വാനമായിരുന്ന സുദേശം (വികസനം ഉണ്ടാക്കുന്ന ദേശം) ഞങ്ങള്‍ക്ക് വേണ്ട ...സ്വദേശം ആണ് ഞങ്ങള്‍ക്ക് വേണ്ടത്. അത് ഞങ്ങളുടെ ജന്മാവകാശമാണെന്നുള്ള ആഹ്വാനം മുഴുവന്‍ ഭാരതത്തിലും മുഴങ്ങാന്‍ തുടങ്ങി !

നേതാജിയെയും , വീര സവര്‍ക്കറിനെയും , ഭഗത് സിംങ്ങിനെയും , ചന്ദ്രശേഖര്‍ ആസാദിനെയും  പോലുള്ള ലക്ഷക്കണക്കിന് യുവാക്കളുടെ പ്രയത്‌നത്തിന്റെയും , ബലിദാനത്തിന്റെയും ഫലമായി ബ്രിട്ടീഷിന് ഭാരതം വിട്ട് പോകേണ്ട അവസ്ഥയുണ്ടായി , ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതല്ല നേടിയെടുത്തതാണ് എന്ന് നാം മനസ്സിലാക്കണം ,

1947 ല്‍ നമ്മള്‍ സ്വതന്ത്ര രാഷ്ട്രമായി പക്ഷെ നമ്മുടേതായ ഭരണഘടന നമുക്കുണ്ടായിരുന്നില്ല.

 ഡോ.: അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു ! 1950 ല്‍ നമ്മുടെ ഭരണഘടന പൂര്‍ത്തിയായി.  

1952 മുതല്‍ നമ്മള്‍ ഗണതന്ത്രം അഥവാ പ്രജാതന്ത്ര  രാജ്യമായി മാറി.

അതുകൊണ്ട് ജനുവരി 26 നമ്മുടെ സ്വാഭിമാന ദിവസമാണ്.

ഭാരതത്തെ വിശ്വഗുരുവാക്കാനുള്ള സങ്കല്പ ദിവസം കൂടിയാണ് ഇന്ന്.

ഭാരതത്തെ ' ശ്രേഷ്ഠ ഭാരതം, സമര്‍ത്ഥ ഭാരതം  ആക്കുവാനുള്ള പരിശ്രമം നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് .... എല്ലാവര്‍ക്കും ഗണതന്ത്ര ദിവസത്തിന്റെ ആശംസകള്‍ നേരുന്നു.

ഭാരത് മാതാ കി ജയ് !

 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.