×
login
ദുര്‍ബലമായ സോഷ്യലിസത്തില്‍ നിന്ന് ഇന്ത്യന്‍ ധാര്‍മ്മികത നിറഞ്ഞ സ്വതന്ത്ര കമ്പോള സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം

നവ ഇന്ത്യയ്ക്കായുള്ള പരിഷ്‌കരണ മാതൃക

നിര്‍മ്മല സീതാരാമന്‍

കേന്ദ്ര ധനകാര്യ മന്ത്രി

 

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍, പ്രത്യേകിച്ച്  കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ദൃശ്യമാണ്. ദുര്‍ബലമായ സോഷ്യലിസത്തില്‍ നിന്ന് ഇന്ത്യന്‍ ധാര്‍മ്മികത നിറഞ്ഞ ഒരു സ്വതന്ത്ര കമ്പോള സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം ഒരു വലിയ ദൗത്യമാണ്. ലൈസന്‍സ് ക്വാട്ട രാജ് വഷളാക്കിയ സോഷ്യലിസം, ഇന്ത്യയുടെ സംരംഭകരെ ചങ്ങലക്കിട്ടു. ഇന്ത്യയുടെ ആസ്തികളും വിഭവങ്ങളും നഷ്ടപ്പെടുത്തുകയും പ്രതീക്ഷയില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്തു.

1991 ല്‍ നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഉദാരവല്‍ക്കരണം ആരംഭിച്ചെ ങ്കിലും, ആവശ്യമായ തുടര്‍നടപടികള്‍ അന്ന് എടുത്തിരുന്നില്ല. ഇത് ഒരു തുറന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിക്കുമായിരുന്ന നേട്ടങ്ങള്‍  കുറയ്ക്കുന്ന തിന് കാരണമായി. ഒരു ദശാബ്ദത്തിനു ശേഷം ചില ശ്രമങ്ങള്‍ ആരംഭി ച്ചെങ്കിലും താമസിയാതെ ഗവണ്മെന്റ്  മാറി  . നിര്‍ഭാഗ്യവശാല്‍, ആ ഹ്രസ്വകാലത്തെ തുടര്‍ന്ന് നമുക്ക് ഒരു ദശകം തന്നെ നഷ്ടമായി. ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി നാം തരം താഴ്ത്തപ്പെട്ടു .

2014 ല്‍ ഗവണ്‍മെന്റ് മാറിയപ്പോള്‍, ഒരു നവ ഇന്ത്യ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി മോദി സ്വയം പ്രതിജ്ഞാബദ്ധനായി. യുവാക്കള്‍ സംരംഭകരായി സേവനമനുഷ്ഠിക്കുകയും ജനസംഖ്യാപരമായ ആനുകൂല്യം ഒരു വിപണി ലഭ്യമാക്കുകയും ചെയ്തു. പലപ്പോഴും യുവാക്കളുടെ നൂതന ആശയങ്ങള്‍ വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സാങ്കേതികവിദ്യയും ഡിജിറ്റലൈ സേഷനും സഹായിക്കും . നവ ഇന്ത്യയില്‍ ഓരോ പൗരനും അടിസ്ഥാന ആവശ്യങ്ങളായ ജലം, ശുചിത്വം, താമസം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ നല്‍കും. നവ ഇന്ത്യയുടെ നയങ്ങള്‍ ജനങ്ങളെ ശാക്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കും. ഒരു ദശകത്തോളം നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷവും  പരിഗണനകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ചങ്ങല തകര്‍ക്കുന്നതില്‍ പരാജയപ്പെട്ടു.

പഴയ ഇന്ത്യ, നമ്മുടെ പരമ്പരാഗത വൈദഗ്ധ്യത്തിനും കരകൗശലത്തൊ ഴിലാളികള്‍ക്കും വളര്‍ന്നുവരുന്ന വിപണികളുടെ ഭാഗമാകാന്‍ കഴിയാത്ത വിധം അവയെ മഹത്വവല്‍ക്കരിച്ചു സൂക്ഷിച്ചു. സംരക്ഷണത്തിന്റെ പേരില്‍ അവരെ 'റിസര്‍വ്ഡ് ലിസ്റ്റില്‍' സൂക്ഷിക്കുകയും അതുവഴി വിപണി ലഭ്യതയും മത്സര ക്ഷമതയും നിയന്ത്രിക്കുകയും ചെയ്തു. പ്രവചനാതീതമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍പ്പോലും സമൃദ്ധമായ വിളകള്‍ ഉല്‍പാദിപ്പിക്കുന്ന നമ്മുടെ കര്‍ഷകര്‍ക്ക് നിയന്ത്രണങ്ങള്‍ മൂലം ന്യായമായ വരുമാനം പോലും ലഭിച്ചിരുന്നില്ല. നമ്മുടേതുപോലുള്ള വൈവിധ്യമാര്‍ന്ന രാജ്യത്ത്, ഏതാണ്ട് ഒരു ജില്ലയ്ക്ക് ഒന്ന് എന്ന കണക്കില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു, അവ വെളിച്ചം കാണാതെ അവശേഷിച്ചു. കഴിവുകള്‍, കരകൗശല വിദഗ്ധര്‍, പ്രാദേശിക ഉല്‍പന്നങ്ങള്‍, ക്ഷീര, ടെക്‌സ്‌റ്റൈല്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നവീകരണവും പുനരുജ്ജീവനവും ആവശ്യമാണ്. നവ ഇന്ത്യയുടെ രൂപീകരണത്തിന് പഴയ ഇന്ത്യ മാറ്റങ്ങള്‍ക്ക് വിധേയമായി മുന്നോട്ടുവരണം.

പഴയ ഇന്ത്യ 'സംരക്ഷിക്കപ്പെട്ടോ ' അല്ലെങ്കില്‍ അവഗണിക്കപ്പെട്ടോ നിലകൊണ്ടു. സോഷ്യലിസ്റ്റ് ഇന്ത്യയുടെ അതിശയോക്തിപരമായ വിശ്വാസം, സര്‍ക്കാരിന് മിക്കവാറും എല്ലാം ചെയ്യാനും നല്‍കാനും കഴിയും എന്നതാണ്. സ്റ്റീല്‍, സിമന്റ്, വാച്ചുകള്‍, ടെലിഫോണുകള്‍, ടയറുകള്‍, വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കോണ്ടം, സ്‌കൂട്ടറുകള്‍, കാറുകള്‍, കപ്പലുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ പോലും സര്‍ക്കാര്‍ യൂണിറ്റുകളാണ് നിര്‍മ്മിച്ചത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, എണ്ണ ശുദ്ധീകരണം , ഖനനം, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, വ്യോമഗതാഗതം , ടെലിഫോണ്‍ ആശയവിനിമയം എന്നിവയിലും സര്‍ക്കാര്‍ ഉണ്ടായിരുന്നു. സ്വകാര്യമേഖലയുടെ കാര്യക്ഷമത കൊണ്ടുവരാന്‍  ഈ നയത്തില്‍നിന്ന് മാറുന്നത് പ്രധാനമായിരുന്നു. നിയമാനുസൃതമായ ലാഭമുണ്ടാക്കല്‍ അംഗീകരിച്ച് കൊണ്ട് വ്യവസായത്തെ ജോലിയായും വരുമാന സ്രോതസ്സായും ആദരിക്കുന്നതിന് നയപരമായ പിന്തുണ ആവശ്യമാണ്.

നവീകരണത്തിന്റെ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. അനിയന്ത്രിതമായ കച്ചവടമോ മുതലാളിത്തമോ അല്ല. മറിച്ച്, ഭാരതീയ ധാര്‍മ്മികത ഉള്‍ക്കൊള്ളുന്ന ഒരു വിപണിസമ്പദ്വ്യവസ്ഥയിലേക്ക് വ്യക്തമായ നീക്കം. മാര്‍ഗദര്‍ശിയായ തത്ത്വചിന്ത മഹത്തരമാണ്: എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും വികസനം,എല്ലാവരുടെയും പ്രയത്‌നം.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ പരിഷ്‌കാരങ്ങളുടെയും നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കവാടങ്ങള്‍ പൂര്‍ണ്ണമായി കാണാന്‍ തുടങ്ങി. ജന്‍ധന്‍ യോജന, ആധാര്‍ ശക്തിപ്പെടുത്തല്‍, മൊബൈല്‍ ഉപയോഗം  ദരിദ്രര്‍ക്ക് ആദ്യ നേട്ടം നല്‍കി. അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍, റേഷന്‍, ഇന്ധനം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നേരിട്ട് കൈമാറി തുടങ്ങി (ഡിബിടി). ഇതിന്റെ ഫലമായുണ്ടായ ഒരു വലിയ നേട്ടം നികുതിദായകന്റെ സമ്പാദ്യമായിരുന്നു. എല്ലാ കള്ള അക്കൗണ്ടുകളും ഇല്ലാതാക്കുകയും പണം നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്തു. സബ്‌സിഡിയില്‍ നിന്ന് അര്‍ഹതയില്ലാത്ത ഉപയോക്താക്കളെ ഒഴിവാക്കിയപ്പോള്‍ പോലും ഉജ്ജ്വല പദ്ധതി നിരവധി ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിച്ചു. പാവങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഇന്ധനം നിഷേധിക്കാനാവില്ല.

ചരക്ക് സേവന നികുതി രാജ്യത്തുടനീളമുള്ള ഒന്നിലധികം പരോക്ഷ നികുതികളുടെ ഏകീകരണം കൊണ്ടുവന്നു. സാമ്പത്തിക രംഗത്ത് സമയബന്ധിതമായ പരിഹാരത്തിന് ഒരു പ്രധാന നടപടിയായി പാപ്പരത്ത നിയമം കൊണ്ടുവന്നു. സാമ്പത്തിക മേഖലയുടെ പരിഷ്‌ക്കരണം നാല് തത്വത്തില്‍ ആരംഭിച്ചു: അംഗീകാരം, ലക്ഷ്യം , മൂലധന നവീകരണം , പരിഷ്‌കരണം. നിഷ്‌ക്രിയ അസ്ഥികളുടെ പ്രശ്‌നം സ്ഥിരമായി പരിഹരിക്കപ്പെട്ടു, ബാങ്കുകള്‍ പെട്ടെന്നുള്ള നടപടികള്‍ നിര്‍ത്തിവെച്ചു . അവ ഇടയ്ക്കിടെ മൂലധന നവീകരണം നടത്തി . ഇപ്പോള്‍, അവ വിപണിയില്‍ പണം ശേഖരിക്കുന്നു.

മഹാമാരിയുടെ പ്രതിസന്ധി  ഉണ്ടായിരുന്നിട്ടും മോദി 2.0 ല്‍ സാമ്പത്തിക നവീകരണത്തിന്റെ ആക്കം തുടരുന്നു. 2020 നവംബറില്‍, ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദി പറഞ്ഞു: '... കോവിഡ് 19 വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട് ... എങ്ങനെയാണ് പുനരാരംഭിക്കുക എന്നതാണ് ലോകം മുഴുവന്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യം. പുനക്രമീകരണം ചെയ്യാതെ പുനരാരംഭം സാധ്യമല്ല. മാനസികാവസ്ഥയുടെ പുനക്രമീകരണം. പ്രക്രിയകളുടെയും സമ്പ്രദായങ്ങളുടെയും പുനക്രമീകരണം ആവശ്യമാണ് '

മഹാമാരി സമയത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നത് ഒരു മുന്‍ഗണനയാണ്. അതിന്റെ ഫലമായി എട്ട് മാസം മുഴുവന്‍ 80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണം, കൂടാതെ 3 സിലിണ്ടറുകള്‍ വരെ പാചകവാതകം, ചില അടിയന്തിര സാഹചര്യങ്ങള്‍ക്ക് കുറച്ച് പണം എന്നിവയും നല്‍കി . ദിവ്യാംഗര്‍ , നിര്‍മാണ തൊഴിലാളികള്‍, പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് കുറച്ച് ആശ്വാസം നല്‍കി. നാല് ആത്മ നിര്‍ഭാര്‍ ഭാരത് പ്രഖ്യാപനങ്ങളിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ഇടത്തരം വ്യവസായങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സമയബന്ധിതമായി പിന്തുണയും നല്‍കി.

ഏറ്റെടുത്ത വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമാണ്.കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നത് മോദി 2.0 ന്റെ ആദ്യ ബജറ്റിന് ശേഷമുള്ള തീരുമാനമായിരുന്നു. പുതിയ കമ്പനികള്‍ക്ക് 15% ആയും നിലവിലു ള്ളവയ്ക്ക് 22% ആയും കുറച്ചു. കമ്പനികള്‍ക്ക് മിനിമം ബദല്‍ നികുതിയും (ങഅഠ) ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പാസാക്കി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നയാളെയുംവില്‍ക്കാന്‍ ആഗ്രഹിക്കുന്ന വിലയെയും തിരഞ്ഞെടുക്കാം.

മഹാമാരി സമയത്ത് ബാങ്കുകളുടെ സംയോജനം സംഭവിച്ചു. 2017 ല്‍ 27 ല്‍ നിന്ന് ഇന്ന് 12 പൊതുമേഖലാ ബാങ്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഒരു നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയും ഒരു ഇന്ത്യ ഡെറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയും സ്ഥാപിതമായി. അവര്‍ വാണിജ്യ ബാങ്കുകളില്‍ നിന്ന് എന്‍പിഎകള്‍ കണ്ടെത്തുകയും ബാങ്കുകളുടെ പരമാവധി മൂല്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യും. മൂല്യ നേട്ടം കൈവരിക്കുന്നതിന് ഗവണ്‍മെന്റ് ഒരു ദ്വിതീയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. അപകടസാധ്യത ശരിയായി വിലയിരുത്തിക്കൊണ്ട് ദീര്‍ഘകാല ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിംഗ്, ദീര്‍ഘകാല മൂലധനം എന്നിവ ഇപ്പോള്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫണ്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് വഴി ലഭ്യമാകും. നിയമത്തില്‍ ലഭ്യമാകുന്ന വ്യവസ്ഥയിലൂടെ സ്വകാര്യ മേഖല വികസന ഫണ്ടിംഗ് സ്ഥാപനങ്ങളും വിഭാവനം ചെയ്യുന്നു. 112 ലക്ഷം കോടിയിലധികം മൂലധനച്ചെലവുള്ള ഒരു പദ്ധതി പ്രഖ്യാപിക്കുകയും പുരോഗതിയുടെ തല്‍സ്ഥിതി നല്‍കുന്നതിനായി ഒരു പോര്‍ട്ടല്‍ ആരംഭിക്കുകയും ചെയ്തു.

കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനും 13 പ്രധാന മേഖലകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ഒരു ഉല്‍പാദന അധിഷ്ഠിത ആനുകൂല്യ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിതരണ ശൃംഖലയിലെ പുന സജ്ജീകര ണത്തിന്റെ വെളിച്ചത്തില്‍, ഈ പദ്ധതി മൊബൈല്‍, മെഡിക്കല്‍ ഉപകര ണങ്ങള്‍, ഫാര്‍മ, എപിഐ/കെഎസ്എം നിര്‍മ്മാണം,ഭക്ഷ്യസംസ്‌കരണം, തുണിത്തരങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപം ആകര്‍ഷിച്ചു.

സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായകമായതും ടെലികോം, ഊര്‍ജമേഖല കളില്‍ ദീര്‍ഘനാളായി കാത്തിരുന്നതുമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടു ത്തിട്ടുണ്ട്. 2021 ബജറ്റ് നയം,

പൊതുമേഖലാ സ്ഥാപനങ്ങളുടെ മിതമായ സാന്നിധ്യം അനുവദിക്കുന്ന തന്ത്രപ്രധാന മേഖലകളെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ, എല്ലാ മേഖലകളും ഇപ്പോള്‍ സ്വകാര്യ മേഖലയ്ക്കായി തുറന്നിരിക്കുന്നു. ജനറല്‍ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഒരു ഭേദഗതി വരുത്തി. ഇന്‍ഷുറന്‍സ് മേഖലയില്‍ 74% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒരു പ്രാഥമിക ഓഹരി വില്പനയ്ക്കായി പോകുന്നു.

അക്കൗണ്ട് അഗ്രഗേഷനായി അനുമതി അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം അവതരിപ്പിച്ചു. നിരവധി സേവന ദാതാക്കള്‍ ലഭ്യമായ ഒരു പോര്‍ട്ടലില്‍ നിന്ന്, ബാങ്ക് ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത സാമ്പത്തിക സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് അവരുടെ തിരഞ്ഞെടുത്ത സേവന ദാതാവുമായി അവരുടെ ഡാറ്റ പങ്കിടാന്‍ കഴിയും. സാമ്പത്തിക ഉള്‍പ്പെടുത്തലിനും വായ്പ ലഭ്യമാകുന്നതിനുമുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഇത്.

ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരന്റി നിയമത്തിലെ ഭേദഗതികള്‍ ചെറുകിട നിക്ഷേപകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. ബാങ്കുകളില്‍ എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടെങ്കില്‍ 98.3% എല്ലാ തരം നിക്ഷേപങ്ങള്‍ക്കും ഇതിലൂടെ പരിരക്ഷ ലഭിക്കും.

ഡി സോട്ടോ ഇഫക്റ്റിനെക്കുറിച്ച് ഈയിടെ നിരഞ്ജന്‍ രാജാദ്ധ്യക്ഷ ഇങ്ങനെ പ്രസ്താവിക്കുന്നു: '... അനൗപചാരികമായ ചെറിയ സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ ഔപചാരിക വായ്പ സമ്പ്രദായത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നു, അതിനാല്‍ അവര്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു. വ്യക്തമായ സ്വത്തവകാശ രേഖയുടെ അഭാവം കാരണം അവരുടെ ഭൂമി ആസ്തികള്‍ ബാങ്കുകളില്‍ പണയമായി നല്‍കാനാവുന്നില്ല '. ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയുടെ മാപ്പിംഗും ഗ്രാമ ഭൂമിയുടെ/വീടിന്റെ അവകാശ രേഖയും നല്‍കുന്നതാണ് സ്വാമിത്വ പദ്ധതി. വായ്പാ ലഭ്യതയുടെ അഭാവം മൂലമുള്ള ദാരിദ്ര്യം ഈ പദ്ധതിയിലൂടെ തകര്‍ക്കപ്പെടുന്നു. മറ്റ് മൂന്ന് പദ്ധതികള്‍  സ്വാനിധി, മുദ്ര, സ്റ്റാന്‍ഡ് അപ്പ് എന്നിവ ചെറുകിട സംരംഭങ്ങള്‍ക്ക് ഈട് നല്‍കാതെ വായ്പ ലഭ്യമാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

ഭരണ നേതൃത്വം അതിന്റെ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലും എല്ലാവരുടെയും വികസനമെന്നത് അതിന്റെ തത്ത്വചിന്ത ആയതിനാലും ഇതും ഇതിലധികവും സാധ്യമാണ്.

 

  comment

  LATEST NEWS


  'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.