login
'നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പന്‍' ; ക്ഷേത്രങ്ങള്‍ ആര്‍ എസ് എസിന്റെ സ്വത്തായി മാറിയത് എന്നുമുതല്‍

'അതൊക്കെ ആര്‍ എസ് എസ്‌കാര്‍ പിള്ളേര്‍ നോക്കിക്കൊള്ളും 'എന്ന് പറഞ്ഞ അമ്മമാര്‍

എന്നു മുതലാണ് ക്ഷേത്രങ്ങള്‍ ആര്‍ എസ് എസിന്റെ സ്വത്തായി മാറിയത് ?

വളരെ പ്രസക്തമായ ചോദ്യമാണത്

വളരെ പണ്ട്.

കൃത്യം പറഞ്ഞാല്‍ ഒരു 54 വര്‍ഷം മുന്‍പ്.

തികഞ്ഞ ഗാന്ധിയന്‍ കൊണ്‌ഗ്രെസ്സ് നേതാവ് മലപ്പുറത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ കല്യാണം കൂടാന്‍ പോയി. കല്യാണം കഴിഞ്ഞ് പുറത്ത് വന്നപ്പോളാണ് ക്ഷേത്രപരിസരത്ത് കാട് പിടിച്ചു കിടന്ന ശിവലിംഗ പ്രതിഷ്ഠ കണ്ടത്. അതിന്റെ ചരിത്രം പ്രാദേശിക വാസികളില്‍ നിന്നുമറിഞ്ഞു. ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ട ചരിത്രപ്രസിദ്ധമായ തളി ക്ഷേത്രമാണ് അതെന്ന് ബോധ്യമായി. ക്ഷേത്ര പുനരുദ്ധാരണവുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം തീരുമാനിച്ചു.

1968 ഒക്ടോബര്‍ മാസത്തില്‍ വിജയദശമിക്ക് മുന്നോടിയായി, അദ്ദേഹം ക്ഷേത്രപ്രദേശത്തെ കാട് വെട്ടിവൃത്തിയാക്കാന്‍ തുടങ്ങി. പെട്ടന്ന് അന്തരീക്ഷം മാറി. അങ്ങാടിപ്പുറത്ത് വന്‍ പൊലീസ് സന്നാഹം വന്നെത്തി. പഴയ ഗാന്ധിയന്‍ നിഷ്‌കളങ്ക ബുദ്ധിയില്‍ എന്താണ് പ്രശ്‌നം എന്ന് തെളിഞ്ഞില്ല. എന്നാല്‍ പോലീസുക്കാര്‍ വന്ന് കാര്യം വ്യക്തമാക്കി.

കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ്. പിന്തുണക്കുന്നത് മുസ്ലിം ലീഗ് ക്ഷേത്രം പുനരുദ്ധീകരിക്കാന്‍ നിര്‍വാഹമില്ല. അവിടെ കൂടിയിരിക്കുന്നവരില്‍ നിന്നും ഒന്നു കൂടെ അദ്ദേഹത്തിന് വ്യക്തമായി. ക്ഷേത്രം നില്‍ക്കുന്ന ഭൂമി ഒരു മരക്കച്ചവടക്കാരന്റെ പേരിലാണിപ്പോള്‍. ടിയാന് മുസ്ലിം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്. രാമസിംഹന്‍ കൊലക്കേസിലെ മുഖ്യപ്രതിയായിരുന്നു. ഇതെല്ലാം അറിഞ്ഞതോടെ കൂടെ കൂടിയ ഖദര്‍ധാരികളുടെ എണ്ണം കുറയാന്‍ തുടങ്ങി. പോലീസിന്റെയും. അപ്പുറത്ത് ആളുകൂടാനും തുടങ്ങി.

ക്ഷേത്രം വൃത്തിയാക്കാന്‍ നേതാവിന് ഒപ്പം എത്തിയവര്‍ പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ പതറി. മലബാറിന് സുപരിചിതമല്ലാതിരുന്ന കുറച്ചു ട്രൗസര്‍ധാരികള്‍ രംഗം ഏറ്റെടുത്തു.

മാണിക്യപുരം അയ്യപ്പക്ഷേത്ര സംരക്ഷണ സമിതി യൂണിറ്റ് യോഗം എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രക്ഷുബ്ദമായിരുന്ന അങ്ങാടിപ്പുറത്ത് ടി പി ഭരതന്റെയും സി പി ജനാര്‍ദ്ദനന്റെയും നേതൃത്വത്തില്‍ സാംഘിക്.

രാമസിംഹന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ ഏറ്റുവാങ്ങാന്‍ ധൈര്യമില്ലാതിരുന്ന ഒരു സമാജത്തിന് ആത്മവിശ്വാസം നല്‍കി, 'ആരാടാ ' എന്ന് ചോദിച്ചാല്‍, തിരിച്ച് 'ഞാനാടാ ' എന്ന് പറയാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയ സംഘം.

അവിടെ നിന്നും തുടങ്ങിയത് ഒരു മഹാപ്രക്ഷോഭമായിരുന്നു. പഴയ കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍ ഇപ്പോഴും പറഞ്ഞു തരും. തളി വിട്ടു കൊടുക്കില്ല എന്ന് വാശിയില്‍ സര്‍ക്കാര്‍. ഗാന്ധിയന്‍ നേതാവിന് മതമൗലികവാദികള്‍ വഴി ഭീഷണികള്‍. ഒട്ടനവധി സമരങ്ങള്‍. അറസ്റ്റ്. നിരോധനാജ്ഞ. ജനസംഘത്തിന്റെ ദേശീയ നേതാവ് അടല്‍ ബിഹാരി വാജ്പേയ്, വിശ്വ ഹിന്ദു പരിഷത് നേതാവ് സ്വാമി ചിന്മയാനന്ദ സരസ്വതി തുടങ്ങിയവര്‍ സമരമുഖത്തെത്തി. ഒടുവില്‍ സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പില്‍ നിന്നും ക്ഷേത്രം ഏറ്റെടുത്തു പുനരുദ്ധാരണം നടത്തി സംഘം.

'നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ'

എന്നു വിളിച്ചു നടന്ന മതഭ്രാന്തന്മാരില്‍ നിന്നും അന്ന് ആര്‍ എസ് എസ് ക്കാര്‍ പിള്ളേര്‍ ചുറ്റും കൂടി നിന്ന് ജീവന്‍ രക്ഷിച്ച ആ സര്‍വോദയ നേതാവാണ് കേരളാ ഗാന്ധി കെ കേളപ്പന്‍.

അദ്ദേഹം തുടങ്ങിയ ക്ഷേത്ര സംരക്ഷണ സമിതി എന്ന നിങ്ങളുടെ ഭാഷയിലെ സംഘപരിവാര്‍ പ്രസ്ഥാനമാണ് ഒരുപാട് മഹാക്ഷേത്രങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയത്.

ഒരുപക്ഷെ ആര്‍ എസ് എസ് നേരിട്ട് ഒരു ക്ഷേത്ര സംരക്ഷണവുമായി മുന്നോട്ടു വന്നത് കേരളാ ഗാന്ധിയുടെ നേതൃത്വത്തിലാണ്.

പിന്നീട് ഇങ്ങോട്ട് ഒരുപാട് തവണ ക്ഷണക്കത്ത് കിട്ടാതെ ഹിന്ദു സമാജത്തിന് വേണ്ടി ഈ കാക്കി ട്രൗസറുകാര്‍ മുന്നോട്ട് വന്നിട്ടുണ്ട. നിലക്കലും അയോദ്ധ്യയിലും തുടങ്ങി ഒരുപാട് തവണ.

ക്യാമറക്ക് മുന്നില്‍ നേതാവ് പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നിന്നും ഏന്തി വലിഞ്ഞു സ്‌ക്രീനില്‍ മുഖം കാണിക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ക്ക് ഒരായിരം പ്രേരകന്മാരെ വെച്ചാലും അതിന്റെ കെമിസ്ട്രി മനസ്സിലാവാന്‍ ഇത്തിരി ബുദ്ധിമുട്ടാവും.

ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ സംഘം ഇറങ്ങി. ആരും ക്ഷണിക്കാതെ. മഞ്ഞും മഴയും കൊണ്ട്. കേസും അറസ്റ്റും നേരിട്ട്. ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ. എല്ലാം സമാജത്തിന് വേണ്ടി.ഒരു സ്റ്റേറ്റിന്റെ മുഴുവന്‍ സംവിധാനം ഉപയോഗിച്ചിട്ടും ഈ സംഘടനാ മികവിന് മുമ്പില്‍ അതിദാരുണമായി പരാജയപ്പെട്ടു. 

'അതൊക്കെ ആര്‍ എസ് എസ്‌കാര്‍ പിള്ളേര്‍ നോക്കിക്കൊള്ളും '

എന്നു പറഞ്ഞ അമ്മമാരെ കണ്ടിട്ടുണ്ട്.

ആര്‍ എസ് എസ് എന്താണെന്നോ എന്തിനാണെന്നോ അറിയാത്ത അമ്മമാര്‍.

ആരും ക്ഷണിക്കാതെ പോയി അനീതി ചോദ്യം ചെയ്ത് നേടിയതാണ് ആ വിശ്വാസം. 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.