login
വിശ്വാസ സംരക്ഷണവും ക്ഷേത്രവിമോചനവും

കാലം മാറിയിരിക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ വിമോചനത്തിന് അഞ്ചു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട കാര്യവുമില്ല. അങ്ങനെ കാത്തിരിക്കുകയുമില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും മുന്നറിയിപ്പ് നല്‍കുക. എന്തായാലും അക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ കണക്കിലെടുത്ത് വോട്ടവകാശം വിനിയോഗിക്കുന്ന സമ്പ്രദായത്തിന് ഈ തെരഞ്ഞെടുപ്പ് തുടക്കമാകണം.

ശബരിമലയിലെ ക്ഷേത്രവും ഭരണവും ഭക്തരുടെ കൈകളിലാകണം. അവിടെ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഒരു തരത്തിലും ഉണ്ടാകാന്‍ പാടില്ല; അതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും നിലപാട് (ഭാരതീയ ജനതാ പാര്‍ട്ടി ഔര്‍ എന്‍ഡിഎ യഹ് മാന്‍തേ ഹേ, ശബരിമലാ കാ മന്ദിര്‍ ഔര്‍ ഉസ്‌കാ പ്രശാസന്‍ ഉസ്‌കേ ശ്രദ്ധാലുവോം കെ ഹാഥ് മേ ഹോനാ ചാഹിയേ ഔര്‍ സര്‍ക്കാര്‍ കാ ഉസ്‌മെ കോയീ ദഖല്‍ നഹി ഹോനാ ചാഹിയേ)

ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയ യാത്രയുടെ സമാപന വേളയില്‍ (2021 മാര്‍ച്ച് 7) തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടന്ന വിശാലജന സഭയില്‍ ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രഭാഷണത്തിലെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണത്.  ധാര്‍മ്മിക കേരളത്തിന്റെയും ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളുടെയും ഹൃദയവികാരം വായിച്ചെടുത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ ചരിത്രം കുറിക്കുന്ന പ്രഖ്യാപനമാണത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണകൂടം ശബരിമലവിഷയത്തില്‍ നടത്തിയ ഫാസിസ്റ്റ് നടപടികള്‍ക്ക് വിധേയമായി വലിച്ചിഴക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, പിഞ്ചു കുഞ്ഞുങ്ങളും അമ്മമാരും സഹോദരിമാരും എറിഞ്ഞു കൊല്ലപ്പെട്ട അയ്യപ്പഭക്തന്റെ മകളും അടങ്ങുന്ന ജനസമൂഹം കാത്തിരുന്ന, മാറ്റത്തിന് വേണ്ടിയുള്ള, രാഷ്ട്രീയ ഇച്ഛാ ശക്തിയാണവിടെ പ്രകടമാക്കപ്പെട്ടത്.  

അതിനൊക്കെയാണ് മാര്‍ച്ച്  27ന് പത്രപ്രവര്‍ത്തകര്‍ പിണറായി വിജയനോട് മറുപടി തേടിയത്.  കടക്കൂ പുറത്തെന്ന് പറയാന്‍ കഴിയാതെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും കമ്യൂണിസ്റ്റ് നാവ് അവിടെ കുഴഞ്ഞ് കുഴിയിലാകുകയും ചെയ്തു.  ശബരിമലവിഷയം ചര്‍ച്ച ചെയ്യാന്‍ ധൈര്യമില്ലാത്തതുകൊണ്ട്  അക്കാര്യത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കഴിഞ്ഞു; കഴിഞ്ഞു; കഴിഞ്ഞു എന്നാവര്‍ത്തിച്ചുകൊണ്ട് പിണറായി കമ്യൂണിസ്റ്റ് കഴുത്തും കുനിച്ച് കടന്നു പോകുന്നത് കലിയുഗവരദന്‍ കാണാനിടയാക്കി.  സ്വാമിയേ ശരണമയ്യപ്പാ!  കമ്യൂണിസവും ഭരണവും കള്ളക്കടത്തും കൈക്കൂലിയും എല്ലാം അടങ്ങുന്ന പ്രതിലോമകാരികളുടെ കപട രാഷ്ട്രീയം കഴിഞ്ഞുവെന്നതാണ് കാലം ആ കാഴ്ചയില്‍  കണ്ടറിയുന്നത്.  

ഇത്തരം ഒരു സന്ദര്‍ഭം ഒരുക്കുന്ന സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് ഇനിയുമിവിടെ ഉയര്‍ന്നു വരേണ്ടത്  ഹൈന്ദവ സമൂഹത്തിന്റെ ന്യായയുക്തമായ ഒരു അടിസ്ഥാന ആവശ്യമാണ്. അമിത്ഷായുടെ  പ്രഖ്യാപനത്തിന്റെ വ്യാപ്തി വിപുലമാക്കി സകല ക്ഷേത്രങ്ങളും അവയുടെ ഭരണവും ഭക്തരുടെ കൈകളിലാകണം;  അവിടെ സര്‍ക്കാരിന്റെ ഇടപെടല്‍ ഒരു തരത്തിലും ഉണ്ടാകാന്‍ പാടില്ലായെന്ന ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടുതറയാണ് കേരളം ആഗ്രഹിക്കുന്നത്.   മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും  കോണ്‍ഗ്രസ്സും അവരോടൊപ്പം ഇടത് വലത് മുന്നണികളില്‍ കൂട്ടു കക്ഷികളായ കൃസ്ത്യന്‍ വര്‍ഗീയ പാര്‍ട്ടികളായ കേരള കേരള കോണ്‍ഗ്രസ്സുകളും കറതീര്‍ന്ന ഇസ്ലാമിക  വര്‍ഗീയ കക്ഷിയായ മുസ്ലീം ലീഗും ഇസ്ലാമിക മതമൗലിക വാദികളും തീവ്ര വാദികളും ചേര്‍ന്ന് മാറി മാറി കേരളം ഭരിച്ചപ്പോഴൊക്കെ ഹിന്ദുവിന്റെ ക്ഷേത്രങ്ങളെ സര്‍ക്കാരും രാഷ്ട്രീയക്കാരും കൊള്ളയടിച്ചില്ലാതാക്കുകയായിരുന്നു.  കാണിക്ക വഞ്ചിയില്‍ കയ്യിട്ടുവാരി. ക്ഷേത്രഭൂമികള്‍ കയ്യേറി കൈക്കലാക്കി. ആചാരങ്ങളും അനുഷ്ഠാനങ്ങളും വികലമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു.  കമ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രസ്സിനോടും അവരെ നിയന്ത്രിക്കുന്ന   ഹിന്ദുവിരുദ്ധ  വര്‍ഗീയ ശക്തികളോടും  നേരിട്ടൊരു രാഷ്ട്രീയ പോരാട്ടം കൂടിയേ തീരൂ.  

പൗരത്വ(ഭേദഗതി) നിയമവും  ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതും ചര്‍ച്ചയാകുമ്പോള്‍; എന്നുവേണ്ട ഇടത് തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും  അടക്കം നടത്തുന്ന കൂട്ടക്കൊലയ്ക്കും കൊള്ളയടിക്കലുകള്‍ക്കും, ബലാത്സംഗങ്ങള്‍ക്കുമൊക്കെ ചോദ്യം ചെയ്യലുകളുണ്ടായാല്‍ പോലും ഭരണ ഘടനയും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിയുള്ള പ്രതിരോധവുമായി അര്‍ബന്‍ നക്‌സലൈറ്റുകളടങ്ങുന്ന കുബുദ്ധിജീവി വര്‍ഗം  കൂലി വാങ്ങി കൂകാന്‍ നടങ്ങും.  പക്ഷേ അതേഭരണഘടന നല്‍കിയിട്ടുള്ള വിശ്വാസം സംരക്ഷിക്കുവാനും അവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25ഉം 26ഉം അടക്കം ഹിന്ദുവിന് നിഷേധിക്കുന്നതിനെ അവര്‍ എന്നും ആഘോഷിക്കുകയുമാണ്.  

അവരുടെ ഹിന്ദു വിരുദ്ധ സമീപനങ്ങള്‍ക്ക് ചരിത്രം ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളുണ്ട്.  അളവറ്റ സമ്പത്തായിരുന്നു ഇസ്ലാമിക-കൃസ്ത്യന്‍ അധിനിവേശ ശക്തികള്‍ ഹൈന്ദവക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചതിന്റെ ഒന്നാമത് കാരണം. ഹൈന്ദവ സംസ്‌കൃതിയാണ് ഭാരത രാഷ്ട്രത്തിന്റെ ബലമുള്ള അടിത്തറയെന്ന് കണ്ടെത്തിയതോടെ ക്ഷേത്രത്തിലെ മുതല്‍ കൊള്ളയടിച്ചാലും അവിടെ രൂഢമൂലമായിരിക്കുന്ന സംസ്‌കൃതി നിലനിന്നാല്‍ നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാനും ആക്രമകാരികളായ അധിനിവേശ ശക്തികളെ അടിച്ചു പുറത്താക്കാനും സമയമേറെ എടുക്കില്ലെന്ന തിരിച്ചറിവായിരുന്നു രണ്ടാമത് കാരണം.  

അവരുടെ ഭയം ശരിയെന്ന് ചരിത്രം തെളിയിച്ചു.  പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം സ്വാമി വിവേകാനന്ദന്‍ വഴിയൊരുക്കിയ ഹൈന്ദവസംസ്‌കൃതിയുടെ പുനര്‍ജനിയുടെ അന്തരീക്ഷത്തില്‍  ബാലഗംഗാധര തിലകനും വീരസവര്‍ക്കറും ഡോക്ടര്‍ ഹെഡ്‌ഗേവാറും മഹാത്മാ ഗാന്ധിയുമൊക്കെ വ്യത്യസ്ത തലങ്ങളില്‍ നടത്തിയ പോരാട്ടങ്ങളുടെ അന്തിമ നേട്ടമായിരുന്നു 1947ല്‍ ഭാരതം നേടിയ സ്വാതന്ത്ര്യം.  

പക്ഷേ അന്നു മുതല്‍ ഇസ്ലാമിക അധിനിവേശത്തിനു വേണ്ടി പാക്കിസ്ഥാനും തുടര്‍ന്ന് സാമ്രാജ്യത്വ കടന്നുകയറ്റത്തിനു വേണ്ടി കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈനയും കുതന്ത്രങ്ങളുമായി പിന്നാലെയുണ്ട്.  അവരെ സഹായിക്കാന്‍ ഭാരതത്തിനുള്ളിലെ കമ്യൂണിസ്റ്റ് ചാരന്മാരും ജിഹാദി തീവ്രവാദികളും സദാ സന്നദ്ധരുമാണ്.  പാശ്ചാത്യ വികല മൂല്യ സങ്കല്പങ്ങളോടും അവരുടെ മതപരിവര്‍ത്തന പ്രവര്‍ത്തിരേഖയോടും പൊതുവേ ചങ്ങാത്തത്തിലായിരുന്ന കോണ്‍ഗ്രസ്സ് സോണിയാ മാഫിയയുടെ പിടിയിലമര്‍ന്നതോടെ ആ പ്രസ്ഥാനവും ഇന്ന് ജിഹാദി-കമ്യൂണിസ്റ്റ് ഭാരതവിരുദ്ധപക്ഷത്തോടൊപ്പം കുതന്ത്രപരമായ കൂട്ടു കെട്ടിലാണെന്നതും ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്.  അവരെല്ലാമടങ്ങുന്ന രാഷ്ട്രവിരുദ്ധ കൂട്ടായ്മ എന്നും ഭയപ്പെടുന്ന ധാര്‍മ്മിക പ്രതിരോധമാണ് അഖണ്ഡഭാരതത്തിന്റെ മൂലമന്ത്രത്തിന് ശക്തി ശ്രോതസ്സായ ഹൈന്ദവ സംസ്‌കൃതി.  സനാതനമായ ആ സംസ്‌കൃതിക്ക് പ്രേരണയും പ്രചോദനവും പ്രഹരശേഷിയും പ്രദാനം ചെയ്യുന്ന ധര്‍മ്മ-കര്‍മ്മ സ്രോതസ്സുകളാണ് ക്ഷേത്രങ്ങള്‍. അതുകൊണ്ടുതന്നെയാണ് ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ സ്വതന്ത്ര പരിപാലനത്തിന് വിട്ടു കിട്ടേണ്ടത് ഭാരതീയ ദേശീയതയുടെ സംരക്ഷണത്തിന് അനിവാര്യമായി മാറുന്നത്.  മറിച്ച്, ക്ഷേത്രങ്ങള്‍ വിശ്വാസികളില്‍ നിന്ന് പിടിച്ചെടുത്ത് ഇല്ലാതാക്കുകയെന്നത് ഭാരതത്തെ കഷണം കഷണമായി മുറിച്ച് പങ്കിട്ടെടുക്കുവാന്‍ ചൈനയ്ക്കും പാക്കിസ്ഥാനും കൂട്ടു നില്‍ക്കുന്നവര്‍ക്ക് അവരുടെ അധാര്‍മ്മിക ഒളിപ്പോരുകളുടെ കുതന്ത്രവുമാണ്.  

അക്കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, കേരളം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ഈ ഘട്ടത്തില്‍ ക്ഷേത്രവിമോചനത്തിന്റെ സമാന്തര പോരാട്ടവും തുടങ്ങേണ്ടതുണ്ടെന്നത് അനിവാര്യമായി വരുന്നു.  ശബരിമല വിഷയത്തില്‍ പിണറായി ഭരണവും കമ്യൂണിസ്റ്റു ഭരണകൂടവും നടത്തിയ അടിച്ചു തകര്‍ക്കലിന്റെ രാഷ്ട്രീയവും അതിനോട് ഫലപ്രദമായി പ്രതികരിക്കാതെ തന്ത്രപരമായ പിന്തുണ നല്‍കിയ കോണ്‍ഗ്രസ്സ് പക്ഷവും വിചാരണയ്ക്കും ജനകീയ ശിക്ഷയ്ക്കും വിധേയമാകുവാന്‍ പോകുന്ന ഈ ചരിത്ര സന്ദര്‍ഭം തന്നെയാണ് ക്ഷേത്രവിമോചനത്തിനുള്ള ഫലപ്രദമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ശ്രീഗണേഷ് കുറിക്കുവാനുള്ള ഉത്തമ ചരിത്ര മുഹൂര്‍ത്തവും.  

ഇടതുവലതാവര്‍ത്തനം ഇതുവരെ ഇടവരുത്തിയ കൈക്കൂലിയും സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് തകര്‍ന്ന സംസ്ഥാന ഭരണത്തിനു പകരം ഭാരതീയ ജനാധിപത്യ മുന്നണി മുന്നോട്ടു വെക്കുന്ന വികസനബദലിന്റെ രാഷ്ട്രീയം പ്രധാനം തന്നെയാണ്.  

അതോടൊപ്പം വിശ്വാസ സംരക്ഷണത്തിനും ക്ഷേത്രവിമോചനത്തിനു വേണ്ടിയുള്ള ഹിന്ദുവിന്റെ ശബ്ദവും ഉയര്‍ന്നുയരണമെന്നതും പ്രധാനമാണ്.  തമിഴ്‌നാട് കേന്ദ്രമാക്കി സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിക്കഴിഞ്ഞ ക്ഷേത്ര വിമോചന ധര്‍മ്മ സമരം കേരളത്തിലും വ്യാപകമാകണം.  അക്കാര്യത്തില്‍ വിവിധ  രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ തുറന്നു പറയാന്‍ തിരഞ്ഞെടുപ്പ് വേളയില്‍ അവരെ നിര്‍ബന്ധിതരാക്കുവാന്‍ ഹൈന്ദവ സമൂഹത്തിനു കഴിയണം. ആരാണ് ഹിന്ദു; ആരാണ് വിശ്വാസി; വിശ്വാസികളെ എങ്ങനെ തിരിച്ചറിയും; തുടങ്ങിയ മറു ചോദ്യങ്ങള്‍ വന്നാല്‍ വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മറുപടി കൊടുക്കുക. ഒരു പക്ഷേ ദേവസ്വം ബോര്‍ഡ് പോലുള്ള സംവിധാനങ്ങളെ സുന്ദരമാക്കാം സുതാര്യമാക്കാം എന്നൊക്കെ വാഗ്ദാനങ്ങളും വന്നേക്കാം. അവരോട് വിനയ പൂര്‍വ്വം ഔപചാരികതയുടെ നന്ദി വാക്കുകള്‍ പറഞ്ഞിട്ട്, ക്ഷേത്രങ്ങള്‍ വിട്ടു തരുന്നതില്‍ കുറഞ്ഞൊരു പരിഹാരവും വേണ്ടെന്ന് പതറാതെ പറയാന്‍ കഴിയണം.  

അയോദ്ധ്യയിലെ രാമക്ഷേത്രം മോചിപ്പിക്കുവാന്‍ അഞ്ചു നൂറ്റാണ്ടുകള്‍ വേണ്ടിവന്നിട്ടുണ്ടാകാം. പക്ഷേ കാലം മാറിയിരിക്കുന്നു.  കേരളത്തിലെ ക്ഷേത്രങ്ങളുടെ വിമോചനത്തിന് അഞ്ചു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ട കാര്യവുമില്ല. അങ്ങനെ കാത്തിരിക്കുകയുമില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും മുന്നറിയിപ്പ് നല്‍കുക. എന്തായാലും അക്കാര്യത്തില്‍ അവരുടെ നിലപാടുകള്‍ കണക്കിലെടുത്ത് വോട്ടവകാശം വിനിയോഗിക്കുന്ന സമ്പ്രദായത്തിന് ഈ തെരഞ്ഞെടുപ്പ് തുടക്കമാകണം.  

9497450866

 

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.