login
ഹലാല്‍‍; അറബി രുചിക്കൊപ്പം അറബി ചിന്തകളും

ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് അർത്ഥം. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അതായത് മുസ്ലീം ആയ കശാപ്പുകാരൻ പ്രത്യേക രീതിയിൽ കൊല്ലുന്ന മാംസം മുസ്ലീമായ പാചകക്കാരൻ തയ്യാറാക്കുമ്പോഴാണ് അത് ഹലാൽ ആകുന്നത്.

തീവ്രവാദം ഇന്ന് പല കോണുകളിൽ കൂടിയാണ് കടന്നു വരുന്നത്. ആയുധം എടുത്തുള്ള പോരാട്ടത്തെ മാത്രമല്ല തീവ്രവാദമായി പരിഗണിക്കേണ്ടത്. അത് ബഹുമുഖമാണ്. അതിൽ ഏറ്റവും പ്രധാനമാണ് സാമ്പത്തിക, സാംസ്കാരിക അധിനിവേശങ്ങൾ. ഈ രണ്ട് അധിനിവേശവും ഒരുമിച്ച് നടത്താൻ പറ്റുന്ന ഒരു മേഖലയാണ് ആഹാരം. ഭക്ഷണശീലം കീഴ്മേൽ മറിഞ്ഞാൽ താളം തെറ്റുന്നത് സാമ്പത്തിക അച്ചടക്കം മാത്രമല്ല ശാരീരിക-മാനസിക-ബൗദ്ധിക വ്യാപാരങ്ങളും തകരാറിലാകും. കേരളത്തിൽ ഇത് ഏറെക്കുറെ സാധ്യമായിട്ടുണ്ടെന്ന് പറയേണ്ടി വരും. ഇന്ന് പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള കേരളത്തിന് വൈകുന്നേരമായാൽ ഒറ്റ മണമാണ് ഉള്ളത്. പച്ച മാംസം കരിയുന്നതിന്‍റെ മണം. മലയാളിയുടെ തനത് ഭക്ഷണം കേരളത്തിൽ കിട്ടാതായിട്ട് കാലം കുറേയായി. വൈകുന്നേരങ്ങൾ പൊറാട്ടയും ചുട്ട മാംസവും കൈയ്യടക്കി. മലയാളി ഇന്ന് അറബിക്‌ ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ പോകുന്നത്. തീൻമേശകളെ അറബിവത്കരിച്ചതോടെ ചിന്തകളേയും പ്രവർത്തികളേയും അറബിവത്കരിക്കുക എന്നത് താരതമ്യേന എളുപ്പമായി മാറി. പ്രത്യേകിച്ച് സ്വധർമ്മത്തേപ്പറ്റി വലിയ പരിശീലനം കിട്ടാത്ത വിഭാഗത്തിനെ.

അറബി രുചിക്കൊപ്പം അറബി ചിന്തകളും ഒളിച്ചു കടത്തുന്നതിന്‍റെ അടുത്ത പടിയാണ് ഹലാൽ ഭക്ഷണം എന്നത്. ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് അർത്ഥം. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അതായത് മുസ്ലീം ആയ കശാപ്പുകാരൻ പ്രത്യേക രീതിയിൽ കൊല്ലുന്ന മാംസം മുസ്ലീമായ പാചകക്കാരൻ തയ്യാറാക്കുമ്പോഴാണ് അത് ഹലാൽ ആകുന്നത്. നമ്മുടെ നാട്ടിൽ എന്നു മുതലാണ് ഹലാൽ ഭക്ഷണം വേണമെന്ന് മുസ്ലീങ്ങൾ പോലും ആഗ്രഹിച്ച് തുടങ്ങിയത്. അതിന് മുൻപ് ഹലാൽ അല്ലാതിരുന്ന ഭക്ഷണം കഴിച്ചിരുന്ന വിശ്വാസിക്ക് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടോ? അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളാണ് ഹലാൽ സർട്ടിഫിക്കേറ്റുകൾ ഉപയോഗിക്കാൻ കച്ചവടക്കാരെ നിർബന്ധിതരാക്കുന്നത്. ആഗോള ഭക്ഷണ ശൃംഖലയുടെ 20 ശതമാനം ഹലാൽ ഭക്ഷണം കയ്യടക്കിയെന്നാണ് റിപ്പോർട്ട്. ആഗോള ഹലാൽ ഭക്ഷ്യ വിപണിയുടെ മൂലം ഏകദേശം 3 ട്രില്യൺ അമേരിക്കൻ ഡോളർ വരുമത്രേ.

Control Office of Halal Slaughtering
Halal Quality Control (H.Q.C.)
Halal International Consultancy
World Halal Union (WHU)
ഇവരൊക്കെയാണ് ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്ന അന്താരാഷ്ട്ര ഏജൻസികൾ. 

1- Halal India Private Limited.
2- Halal Certification Services India Private Limited.
3- Jamiat Ulama-E-Maharashtra- A state unit of Jamiat Ulama-E-Hind. 
4- Jamiat Ulama-i-Hind Halal Trust.

എന്നിവരാണ് ഹലാൽ സർട്ടിഫിക്കേറ്റ് നൽകുന്ന ഇന്ത്യൻ ഏജൻസികൾ. ഇന്ത്യയിൽ ഒരു ഹലാൽ സർട്ടിഫിക്കേറ്റ് കിട്ടണമെങ്കിൽ 50,000 രൂപയാണ് ചെലവ്. സർട്ടിഫിക്കേറ്റ് കിട്ടാനായി നടത്തേണ്ട സാങ്കേതിക മാറ്റങ്ങൾക്കുള്ള ചെലവ് വേറെ. 

ഇതിനെല്ലാം പുറമേയാണ് ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതം. ഇത് ഒരു തരത്തിലുള്ള അയിത്താചരണം തന്നെയാണ്. മുസ്ലീം തയ്യാറാക്കുന്ന ഭക്ഷണം മാത്രമേ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ കഴിക്കാവൂ, മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണ് എന്ന ആഹ്വാനമാണ് ഹലാല്‍ സർട്ടിഫിക്കേഷനിലൂടെ നടത്തുന്നത്. ഹലാൽ ഭക്ഷണം വിൽക്കാത്ത മറ്റ് മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾ തൊട്ടു കൂടാത്തതാണെന്നാണ് ഇതിനർത്ഥം. കച്ചവടം നടക്കണമെങ്കിൽ മറ്റുള്ളവരും ഹലാൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കണം. ഇതിന് മുസ്ലീം അല്ലാത്ത ജീവനക്കാരെ അകറ്റി നിർത്തണം അല്ലെങ്കിൽ പിരിച്ചു വിടണം. അങ്ങനെ ക്രമേണ മുസ്ലീം ജീവിത രീതിയിലേക്ക് നാട് നീങ്ങും. മതേതരവാദികൾ എന്ന് അവകാശപ്പെടുന്നവർ പോലും ഇതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ധൈര്യമില്ലാത്തവരായി മാറി എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്. ഇവരാണ് നരേന്ദ്രമോദി ബിഫ് നിരോധിക്കാൻ പോകുന്നു എന്ന വ്യാജ വാർത്തയുടെ പേരിൽ നാട്ടിൽ കലാപത്തിന് ഇറങ്ങിത്തിരിച്ചവർ. 

ഇതിലെ മറ്റൊരു അപകടം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. മന്ത്രം, പ്രാര്‍ത്ഥന ഇവയ്ക്കൊക്കെ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും. സ്ഥിരമായി മന്ത്രം കേൾക്കുന്നത് ബുദ്ധിയെ സ്വാധീനിക്കുമെന്ന് ആധുനിക ശാസ്ത്രവും തെളിയിച്ചിട്ടുണ്ട്. ഗർഭിണിയുടെ മനോവിചാരം ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്നതും സംഗീതം മനസിനേയും ബുദ്ധിയേയും സ്വാധിനിക്കുന്നതും കൗൺസിലിംഗ് ഫലം ചെയ്യുന്നതുമൊക്കെ വാക്കിന്‍റെ അല്ലെങ്കിൽ മന്ത്രത്തിന്‍റെ ശക്തി കൊണ്ടാണ്. ഇതേ തിയറി ഇവിടെയും പ്രാവർത്തികമാണ്. "യഥാ അൻ തഥാ മൻ, യഥാ പാനി തഥാ വാണി" അതായത് ഭക്ഷണത്തിനനുസരിച്ച് മനസും പാനീയത്തിനനുസരിച്ച് വാക്കും ഉണ്ടാകുമെന്നാണ് ശാസ്ത്രം. അങ്ങനെയെങ്കിൽ ബിസ്മി ചൊല്ലി അറുക്കുന്ന ബിസ്മി ചൊല്ലി പാചകം ചെയ്യുന്ന ഭക്ഷണം നിങ്ങളുടെ പ്രജ്ഞയെ, ബുദ്ധിയെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്ന് ചിന്തിക്കാനാകുമോ? വർഷം മുഴുവൻ ബിസ്മി ജപിച്ചറുത്തെടുത്ത മാംസം കിലോ കണക്കിന് അടിച്ചു കേറ്റിയാലും ബുദ്ധി മറയില്ലെന്ന് ഉറപ്പു പറയാനാകുമോ?

മതഭ്രാന്തില്ലാത്ത മുസ്ലീം സഹോദരങ്ങളും ഹിന്ദുക്കളും കൃസ്ത്യാനികളും ഈ ആഭാസത്തിന് കൂട്ടു നിൽക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. മതേതര വാദികളായവർക്ക് എങ്ങനെയാണ് ബിസ്മി ചൊല്ലി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ സാധിക്കുക? മത ഭക്ഷണം മതേതര രാഷ്ട്രത്തിൽ വ്യാപകമാകുന്നതിൽ നിങ്ങൾക്ക് ആശങ്കയില്ലേ? ഇല്ലായെങ്കിൽ ഹലാൽ ഭക്ഷണം നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയെ തകർത്തെറിഞ്ഞിരിക്കുന്നു. നിങ്ങൾ പോലുമറിയാതെ നിങ്ങൾ ഒരു മുസ്ലീം മതഭ്രാന്തനായി മാറിയിരിക്കുന്നു. അല്ലാത്തവർ ഇനി ഹോട്ടലുകളിൽ കയറും മുൻപ് കടയുടെ ബോർഡ്, ഭക്ഷണ പാക്കറ്റ് എന്നിവ ഒരാവർത്തി കൂടി വായിക്കുക. തീരുമാനിക്കുക.

  comment

  LATEST NEWS


  കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം


  ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം


  രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍


  പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്


  'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ട; നഴ്‌സറി മുതലുള്ള എല്ലാ സ്‌കൂളുകളും തുറക്കും'; കൊറോണയെ വാക്‌സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍


  അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു


  'അപ്‌ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ


  സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്‍കി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.