×
login
ആറു വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7 ഐഐഎമ്മുകളും ഒരു എൻഐടിയും; ശാസ്ത്രനിർഭരമാകുന്ന ഉന്നത വിദ്യാഭ്യാസമേഖലയും തൊഴിൽ നൈപുണ്യ വികസനവും

ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണതത്പരമായ മുന്നേറ്റവും അതിലൂടെ ആത്മനിർഭരമാകുന്ന സംരഭകമേഖലയും ലക്ഷ്യമിട്ട് കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7 ഐഐഎമ്മുകളും ഒരു എൻഐടിയും രാജ്യത്ത്  സ്ഥാപിതമായി. 2014 ലെ 10750 ൽ നിന്ന് അയ്യായിരത്തോളം ഐ.ടി.ഐകൾ മോദി സർക്കാർ തുറന്നു, അഞ്ചു വർഷത്തിനുള്ളിൽ ശേഷി 35ലക്ഷമായി ഉയർത്തി, 27.56 ലക്ഷം പേർക്ക് പുതുതായി അവസരം ലഭിച്ചു.

ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂലമായ മാറ്റത്തിനും ശാസ്ത്ര സാങ്കേതിക മേഖലയിൽ കൂടുതൽ  മെച്ചപ്പെട്ട ഗവേഷണങ്ങൾക്കും ഊന്നൽ നൽകി ലോകോത്തര നിലവാരത്തിലേക്ക് ഭാരതത്തിൻറ്റെ വിദ്യാഭ്യാസ മേഖലയെ ഉയർത്തുക എന്ന മഹനീയമായ ലക്ഷ്യമാണ് മോദി സർക്കാരിനുള്ളത്. ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനാത്മകമായ ഫെലോഷിപ്പുകൾ വാഗ്‌ദാനം ചെയ്ത്, രാജ്യത്തെ മികച്ച പ്രതിഭകളെ ഗവേഷണത്തിലേക്ക് ആകർഷിക്കുവാനും അതിലൂടെ നവഭാരതത്തിൻറ്റെ രാഷ്ട്രവികാസചേതന സാക്ഷാത്കരിക്കാനുമായി ഇതിനകം തന്നെ വിവിധ പദ്ധതികൾ മോദി സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞു, അതിനായി 34 വർഷം പഴക്കമുള്ള 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തെ പുനഃസ്ഥാപിച്ച് 2030 ഓടെ ഭാരതത്തിൽ “സമഗ്രവും നീതിപൂർവ്വകവും ഗുണനിലവാരമുള്ളതുമായ സാർവത്രിക വിദ്യാഭ്യാസം  ഉറപ്പുവരുത്തുന്നതിനായി 21ാo - നൂറ്റാണ്ടിലെ ഭാരതത്തിൻറ്റെ സമ്പൂർണ്ണ  വിദ്യാഭ്യാസ നയം മോദി സർക്കാർ രൂപീകരിച്ചു.

അത്യാധുനിക ശാസ്ത്ര സാങ്കേതിക മേഖലയിൽ പിഎച്ച്ഡി പഠനം നടത്താൻ താല്പര്യമുള്ളവർക്ക്, ഫെലോഷിപ്പോടു കൂടി ഇന്ത്യയിലെ പ്രശസ്തമായ സ്ഥാപനങ്ങളിലും സർവകലാശാലകളിലും ഗവേഷണം നടത്തുവാനുള്ള സുവർണ്ണാവസരമാണ് പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പിലൂടെ മാനവ വിഭവശേഷി വികസന മന്ത്രാലയം  വാഗ്‌ദാനം ചെയ്യുന്നത്, അത് ഇതിനകം തന്നെ ഗവേഷണ മേഖലയെ സ്പർശിച്ചു കഴിഞ്ഞു.ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണതത്പരമായ മുന്നേറ്റവും അതിലൂടെ ആത്മനിർഭരമാകുന്ന സംരഭകമേഖലയും ലക്ഷ്യമിട്ട് കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 16 ഐഐഐടികളും 7  ഐഐഎമ്മുകളും ഒരു എഐടിയും രാജ്യത്ത്  സ്ഥാപിതമായി. 2014 ലെ 10750 ൽ നിന്ന് അയ്യായിരത്തോളം ഐ.ടി.ഐകൾ മോദി സർക്കാർ തുറന്നു, അഞ്ചു വർഷത്തിനുള്ളിൽ ശേഷി 35ലക്ഷമായി ഉയർത്തി, 27.56 ലക്ഷം പേർക്ക് പുതുതായി അവസരം ലഭിച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിൻറ്റെ മികവുറ്റ പ്രവർത്തനലക്ഷ്യം സാധൂകരിക്കുന്നതിനായി കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ രാജ്യത്ത് പുതുതായി 15 എയിംസ്  ആശുപത്രികൾ ആരംഭിച്ചു. കാശ്മീരിൽ മാത്രം 2 എയിംസും 9 മെഡിക്കൽ കോളേജുമാണ് ആരംഭിച്ചത്. രാജ്യത്ത് മതിയായതും ഉയർന്ന നിലവാരമുള്ളതുമായ മെഡിക്കൽ പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, വൈദ്യശാസ്ത്ര  ഗവേഷണങ്ങളുടെ ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്നതിനുമായി ആവിഷ്കരിച്ച ദേശീയ മെഡിക്കൽ കമ്മീഷനും ഏകീകൃത ദേശീയ യോഗ്യത പ്രവേശന പരീക്ഷയും(നീറ്റ്‌) ഉന്നത വിദ്യാഭ്യാസത്തിലെ നാഴികക്കല്ലുകളാണ്. 1947 മുതൽ 2014 വരെ രാജ്യത്ത് 381 മെഡിക്കൽ കോളേജുകൾ തുറന്നപ്പോൾ വെറും 6 വർഷം കൊണ്ട് 184 എണ്ണം മോദി സർക്കാർ ആരംഭിച്ചു. അതോടൊപ്പം ബിരുദ സീറ്റുകൾ 85000 വും പി.ജി സീറ്റുകൾ 46000 വും ആയി ഉയർത്തി.

ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്ന മോദി സർക്കാർ സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 723 നൈപുണ്യ കേന്ദ്രങ്ങൾക്കൊപ്പം 33 ദേശീയ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും  തുടങ്ങി, ഇതിൻറ്റെ ഫലമായി 2019 ലെ നൈപുണ്യ മത്സരറാംഗിങിൽ 29 ൽ നിന്ന് 13 - മത് സ്ഥാനത്തേയ്ക്ക് ഇന്ത്യ മുന്നേറി. രാജ്യത്ത് പുതുതായി 5000 ഐ.ടി.ഐകൾ സ്ഥാപിച്ചതോടെ, ഐടിഐകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളിൽ 97 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കൗശൽ വികാസ് യോജനയുടെ ഭാഗമായി  61 ലക്ഷം സ്ത്രീകൾക്ക് പരിശീലനം ലഭിച്ചു. 2016 മുതൽ 2020 വരെ പരിശീലനം ലഭിച്ച 73 ലക്ഷം ഗുണഭോക്താക്കളിൽ 40% വും സ്ത്രീകളാണ്. കേരളത്തിൽ 146505 പേർക്ക് പരിശീലനം ലഭിച്ചു. 2030 ഓടെ നൂതന സംരംഭകത്വ ഇന്ത്യ വിഭാവനം ചെയ്തുകൊണ്ട് ആത്മനിർഭരമാകുന്ന ഇന്ത്യയ്ക്ക് മുതൽകൂട്ടാണ് അടൽ മിഷൻ; പദ്ധതിയുടെ ഭാഗമായി 5400  സ്കൂളുകളിൽ അടൽ ഇന്നൊവേഷൻ മിഷൻ - അടൽ ബൗദ്ധിക ലാബുകൾ സ്ഥാപിച്ചു, ഓരോ സ്കൂളിനും 20 ലക്ഷം വീതം സൗകര്യവികസനത്തിനായി ലഭിക്കും, 101 അടൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ, അടൽ ന്യു ഇന്ത്യ ചലഞ്ച്, തുടങ്ങിയവയും സ്കൂൾ വിദ്യാഭ്യാസ മേഖലയെ ശാസ്ത്രനിർഭരമാക്കുന്നവയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 103 കേന്ദ്രീയ വിദ്യാലയങ്ങളും, 62 നവോദയ വിദ്യാലയങ്ങളും രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഏകീകൃത നയരൂപീകരണം സാധ്യമാക്കി.

പെൻസിൽ പദ്ധതിയുടെ ഭാഗമായി: 2016 ലെ ബാലവേല നിരോധനവും നിയന്ത്രണവും ഭേദഗതി നിയമത്തെ തുടർന്ന് 196776 കുട്ടികളെ കണ്ടെത്തി, 101990 കുട്ടികളെ മുഖ്യധാരയിലേയ്ക്ക് മടക്കി അയച്ചു. ഒന്നാം മോദി സർക്കാരിൻറ്റെ ശ്രേഷ്‌ഠമായ പദ്ധതിയായിരുന്നു ബേഠി ബച്ചാവോ ബേഠി പഠാവോ; പദ്ധതിയുടെ ഭാഗമായി 19.72 ലക്ഷം പെൺകുട്ടികൾക്കാണ് പ്രത്യേക സഹായം ലഭ്യമാക്കിയത്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒന്നരക്കോടിയോളം പെൺകുട്ടികൾക്ക് 2315 കോടി രൂപ ചെലവിൽ സ്കോളർഷിപ് ലഭ്യമാക്കി. 2014 -20 കാലയളവിൽ 405 ജില്ലകളിൽ 282 എണ്ണം പുരോഗതി കൈവരിച്ചു. കഴിഞ്ഞ 7 വർഷത്തിനിടെ 12974 കോടി രൂപ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് & മെറിറ്റ്-കം സ്‌കോളർഷിപ്പ് ഇനത്തിൽ അനുവദിച്ചു. പ്രീ മെട്രിക് - ഒ.ബി.സിയുടെ വരുമാന പരിധി 44,500 ത്തിൽ നിന്ന് 2.5 ലക്ഷമാക്കിയും പട്ടികജാതി വരുമാന പരിധി 2 ൽ നിന്ന് 2.5 ലക്ഷമായും വർധിപ്പിച്ചു, പട്ടിക ജാതി വിദ്യാർത്ഥികൾക്കായുള്ള നാഷണൽ ഓവർസീസ് സ്കോളർഷിപ് പദ്ധതി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷമായി ഉയർത്തി. 60 ശതമാനത്തോളം പെൺകുട്ടികളുൾപ്പടെ മൊത്തം 3 കോടി 87 ലക്ഷം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ആറ് വർഷങ്ങളിൽ വിവിധ തരം സ്കോളർഷിപ്പുകൾ സർക്കാർ നൽകി. അടുത്ത 5 വർഷത്തിനുള്ളിൽ 4 കോടിയിലധികം പട്ടികജാതി വിദ്യാർത്ഥികൾക്ക് 59,000 കോടി രൂപയുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതും ശ്രദ്ധേയമായി.

2015 ൽ ഇന്ത്യ അംഗീകരിച്ച ആഗോള സുസ്ഥിര വികസന തത്വത്തെ അടിസ്ഥാനമാക്കി 2030 ഓടെ ഭാരതത്തിൽ “സമഗ്രവും നീതിപൂർവ്വകവും ഗുണനിലവാരമുള്ളതുമായ സാർവത്രിക വിദ്യാഭ്യാസം  ഉറപ്പുവരുത്തുകയും 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾ‍ക്ക് അനുസൃതമായി, ഓരോ വിദ്യാർ‍ത്ഥിയുടെയും അതുല്യമായ കഴിവുകൾ‍ പരിപോഷിപ്പിച്ച്, സ്‌കൂൾ‍,കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ആഗോളതലത്തിൽ‍ തന്നെ ഭാരതത്തെ ഊർ‍ജ്ജസ്വലമായ വിജ്ഞാന സമൂഹമായും  വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ വിദ്യാഭ്യാസ  നയം ലക്ഷ്യമിടുന്നു. ആത്മനിഭരമാകുന്ന ഇന്ത്യക്കൊപ്പം ശാസ്ത്രനിർഭരമാകുന്ന ഉന്നത വിദ്യാഭ്യാസമേഖലയും അതിലൂടെ രാജ്യത്ത് വിഭാവനം ചെയ്യപ്പെടാവുന്ന സംരംഭക സംസ്കാരവും തൊഴിൽ സംസ്കാരവും രൂപപ്പെടുത്തുന്ന ഇന്ത്യയാണ് “സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്” എന്ന ആപ്തവാക്യത്തിലൂടെ അന്വർത്ഥമാകുന്നത്.

  comment

  LATEST NEWS


  സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുമായി ടൊവിനോ തോമസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.