×
login
'ഹലാല്‍‍' സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ സാമൂഹിക വിവേചനവും സാമ്പത്തിക ജിഹാദും; രാജ്യത്ത് സമാന്തര മത അധിഷ്ഠിത സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നു

''ഹലാല്‍'' എന്നതു അറബിക് പദമാണ്. അതിനര്‍ത്ഥം ശരീഅത്തിന് അതായത് ഇസ്ലാമിക നിയമത്തിനു കീഴില്‍ അനുവദനീയമോ നിയമപരമോ ആണ് എന്നതാണ്,. ഇന്ത്യയിലെ പ്രധാന ഹലാല്‍ സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമാണ് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ്. ഈ സംഘടന ലോക ഹലാല്‍ ഫുഡ് കൗണ്‍സിലിലെ അംഗമാണ്.

നിത്യ  ജീവിതത്തില്‍ നമ്മുടെ നഗരങ്ങളിലെ പല റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പ്രവേശിക്കുമ്പോള്‍.  'ഹലാല്‍' എന്ന അഞ്ച് അക്ഷരങ്ങളുള്ള ഇംഗ്ലീഷ് പദമോ അല്ലെങ്കില്‍ അതിന്റെ അറബിക്ക് തുല്യമായ  'ഹലാല്‍ സര്‍ട്ടിഫൈഡ്' എന്ന് സൂചിപ്പിക്കുന്ന വാചകമോ കാണാത്തവരായി ആരും തന്നെ ഇന്നു കേരളത്തില്‍ ഉണ്ടാവില്ല. സമീപ വര്‍ഷങ്ങളില്‍ ഈ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസ്സുകള്‍ ഉള്ള വേള്‍ഡ് ഹലാല്‍ ഫോറം പോലുള്ള സംഘടനകള്‍ മന:പ്പൂര്‍വമായി സൃഷ്ഠിക്കുന്ന വലിയ കമ്പോള സമ്മര്‍ദം കാരണം  മുസ്ലീം ഇതര ഹോട്ടലുകാര്‍ പോലും അവരുടെ ഹോട്ടലിന് ഹലാല്‍ സര്‍ട്ടിഫൈഡ് നേടാന്‍ നിര്‍ബന്ധിതരാകുന്നു. ആഗോള ഹലാല്‍ ഭക്ഷ്യ വിപണിയുടെ മൂല്യം 2018 ല്‍ 1140 ദശലക്ഷം യുഎസ് ഡോളറാണ്, 2025 അവസാനത്തോടെ ഇത് 1590 ദശലക്ഷം യുഎസ് ഡോളറിലെത്തും, ഇത് 2019-2025 കാലയളവില്‍ 4.3% സിഎജിആറില്‍ വളരും. കപട മതേതരത്വം കാരണമോ ഇസ്ലാമോഫോബിക് എന്ന് ലേബല്‍ ചെയ്യുമോ എന്ന ഭയം കാരണമോ നമ്മുടെ നാട്ടിലെ ബുദ്ധി ജീവികളും  മത നിരപേക്ഷത വാദികളും ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ മടിക്കുന്നു

എന്നാല്‍ എന്നെ അത്ഭുതപെടുത്തുന്നത്, ഈ അഞ്ച് അക്ഷര വാക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നോ, ഒരു റെസ്റ്റോറന്റോ ഭക്ഷ്യവസ്തുവോ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിര്‍ബന്ധിത വ്യവസ്ഥയായി പാലിക്കേണ്ട നിബന്ധനകള്‍ എന്താണെന്നോ ഇത് പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്താണെന്നോ സാധാരണ ഒരു ശരാശരി മലയാളി അജ്ഞനാണ് എന്നുള്ളതാണ്.  

''ഹലാല്‍'' എന്നതു  അറബിക് പദമാണ്. അതിനര്‍ത്ഥം ശരീഅത്തിന് അതായത് ഇസ്ലാമിക നിയമത്തിനു കീഴില്‍ അനുവദനീയമോ നിയമപരമോ ആണ് എന്നതാണ്,. ഇന്ത്യയിലെ പ്രധാന ഹലാല്‍ സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമാണ് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ്. ഈ സംഘടന ലോക ഹലാല്‍ ഫുഡ് കൗണ്‍സിലിലെ അംഗമാണ്. മലേഷ്യയിലെ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ റെഗുലേറ്ററി അതോറിറ്റിയായ ജബതന്‍ കെമാജുവാന്‍ ഇസ്ലാം മലേഷ്യയുടെ (ജെകെഎം) അംഗീകാരവും ഈ പ്രസ്ഥാനത്തിനുണ്ട്. അബാറ്റോയിറുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ സംഘടന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള 20 ലധികം രാജ്യങ്ങളില്‍ ഏഴ് പ്രാദേശിക ശാഖകളും ക്ലയന്റ് ഇടപാടുകളും സംഘടനയ്ക്കുണ്ട്. ഹലാല്‍ എന്ന ആശയം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ ഉപഭോഗ രീതികളെ സ്വാധീനിക്കുന്നു


എന്നാല്‍ ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്ത്, വംശം, വര്‍ഗം, ഭാഷ, ജാതി അല്ലെങ്കില്‍ ഒരാളുടെ മത വിശ്വാസം അടിസ്ഥാനമാക്കി ഏതെങ്കിലും ജോലിക്കോ അവസരങ്ങള്‍ക്കോ വിവേചനം കാണിക്കാന്‍ കഴിയില്ല എന്നതാണ് നമ്മുടെ പൊതുവായ ധാരണ. എന്നാല്‍  ഈ സെര്‍റ്റിഫിക്കേഷന്റ വ്യവസ്ഥകളില്‍ ആ വിവേചനം നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. ഒരു ഇറച്ചിക്കോഴിയെ ഇസ്ലാമിക പ്രാര്‍ത്ഥനയോടെ ഒരു മുസ്ലീം അറുത്താല്‍ മാത്രമേ ഹലാല്‍ എന്ന് പറയാന്‍ കഴിയൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ, അല്ലെങ്കില്‍ നിരീശ്വരവാദിയോ ഒരു കോഴിയെ അറുക്കുകയാണെങ്കില്‍ അത് ഹറാമായി ആണു കണക്കാക്കുക, ഇത് ശരീഅത്ത് അനുസരിച്ച് അനുവദനീയമല്ല, അതിനാല്‍ ഒരു മുസ്ലിം ഹലാല്‍ അല്ലാത്ത ഭക്ഷണം വാങ്ങുകയോ കഴിക്കുകയോ ചെയ്യില്ല. ഇത് ഹലാല്‍ ഇതര വില്‍പ്പനക്കാരുടെ ബിസിനസിനെ ബാധിക്കുകയും അവര്‍ ഹലാല്‍ മാംസം വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. തല്‍ഫലമായി ഇസ്ലാം ഒഴികെയുള്ള മതം പിന്തുടരുന്ന ആളുകള്‍ക്ക് കശാപ്പുകാരായും അറവുശാലകളിലും ജോലി നഷ്ടപ്പെടുന്നു.  

ഉത്തരവാദിത്തമുള്ള ഒരു മതേതരവാദിയായ ഇന്ത്യക്കാരനെന്ന നിലയില്‍, ഒരു ഹോട്ടലില്‍ പ്രവേശിക്കുന്നതിനു മുമ്പ് നാം ചിന്തിക്കണം, അവിടെ നമ്മള്‍ നല്‍കുന്ന പണം മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ സ്വന്തം രാജ്യക്കാരായ പൗരന്മാരോട് വിവേചനം വളര്‍ത്തുന്ന സംവിധാനത്തിലേക്ക് പോകുന്നുണ്ടോയെന്ന്.  

സാമ്പത്തിക ജിഹാദിലേക്ക് വരുമ്പോള്‍, അന്താരാഷ്ട്ര തലത്തില്‍ വേള്‍ഡ് ഹലാല്‍ ഫോറം പോലുള്ള വിവിധ സംഘടനകള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും നമ്മുടെ രാജ്യത്തും ഒരു സമാന്തര ഹലാല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ലക്ഷ്യമാക്കി രാവും പകലും പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക ഹലാല്‍ സെര്‍ട്ടിഫിക്കേഷന്‍ എടുത്തു ഹലാല്‍ സമ്പത്ത് വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ മുസ്ലിം ഇതര ബിസിനസ്സുകളെ ആകര്‍ഷിക്കുന്നതിനോ നിര്‍ബന്ധിക്കുന്നതിനോ ഉള്ള ഉപകരണമായി അവര്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയെ ഉപയോഗിക്കുന്നു. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ സംവേദനക്ഷമത സൃഷ്ടിക്കുന്നതിനായി നിരവധി പരിശീലന പരിപാടികളും വര്‍ക്ക്ഷോപ്പുകളും അവര്‍ നടത്തുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റിനായി പോകാത്ത ബിസിനസ്സില്‍ ഇവരുടെ സാമ്പത്തിക സ്വാധീനം വളരെ വ്യക്തമാണ്. ഒന്നുകില്‍ അവര്‍ അവസാനിക്കുന്നത് ഇസ്ലാമിക സിസ്റ്റമായ ഹലാല്‍ ഇക്കോണമിയിലോ അല്ലങ്കില്‍ അവരുടെ ബിസിനസ്സ് തകര്‍ച്ചയിലോ ആയിരിക്കും , കാരണം ഹലാലിനായി ലോബി ചെയ്യുന്ന ഗ്രൂപ്പുകള്‍ക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലുള്ള (ഒഐസി) വിവിധ ഗവണ്‍മെന്റുകള്‍ നന്നായി ധനസഹായം നല്‍കുന്നു, കൂടാതെ നിരവധി ആഗോള പങ്കാളികളുമുണ്ട്. സാകിര്‍ നൈക്കിനെ പോലുള്ള ദവാ പ്രബോധകരെ ഹലാല്‍ ഇക്കണോമിക്കായി സ്‌പോണ്‍സര്‍ ചെയുന്നത് ഒഐസി പോലുള്ള സംഘടനകളാണ്. ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്ത് സമാന്തര മത അധിഷ്ഠിത സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന് നമ്മുടെ പണം ചെലവഴിക്കണമോ എന്ന് രണ്ടു തവണ ചിന്തിക്കേണ്ടത് നമ്മളെപ്പോലുള്ള ഒരു യഥാര്‍ത്ഥ മതേതരത്വ വിശ്വാസിയുടെ കടമയാണ്.

ഹലാല്‍ സെര്‍റ്റിഫിക്കേഷന്‍ ഉണ്ടാക്കുന്ന സാമൂഹ്യ വിവേചനവും ഹലാല്‍ സമ്പദ് വ്യവസ്ഥ  ഹലാല്‍ ഇതര ചെറുകിട ബിസിനസുകളില്‍ ഉണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതവും നേരിടാന്‍ നമുക്ക് രണ്ട് വഴികളുണ്ട്. ഒന്ന് സാധാരണക്കാരില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിലൂടെയും രണ്ടാമത് മതപരമായ സര്‍ട്ടിഫിക്കേഷന്‍ ടാഗ് ഇല്ലാത്ത ഹോട്ടലുകളിലും ഭക്ഷണത്തിനുമായി മാത്രം പണം ചെലവഴിക്കുന്നതു വഴിയും ഹലാല്‍ ഉണ്ടാക്കുന്ന വിപത്തിനെ നമുക്ക് തടയാന്‍ ആകും. ഹലാല്‍ റെസ്റ്റോറന്റുകള്‍ ഇതിനകം വിപണി വിഹിതം ഏറ്റെടുത്തിരിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് രണ്ടാമത്തേത് ആരംഭത്തില്‍ വളരെ ബുദ്ധിമുട്ടായി തോന്നും. എന്നാല്‍ ഈ സമാന്തര ഹലാല്‍ സമ്പദ് വ്യവസ്ഥയില്‍ നമ്മുടെ കഠിനാധ്വാനം ചെയ്തുണ്ടാകുന്ന പണം ചെലവഴിക്കില്ലായെന്ന ശക്തമായ ഇഛാശക്തിയുണ്ടങ്കില്‍ നമുക്ക് ഒ.ഐ.സി ശക്തികള്‍ മതത്തെ അടിസ്ഥാനമാക്കി വിപണിയില്‍ നടത്തുന്ന കൃത്രിമത്വത്തിന്മേല്‍ വിജയിക്കാന്‍ കഴിയും. അങ്ങനെ നമുക്ക് നമ്മുടെ സമ്പദ് വ്യവസ്ഥയെ നമ്മുടെ രാജ്യം പോലെ മതേതരമായി നിലനിര്‍ത്താം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.