login
ശ്രീരാമകൃഷ്ണപരമഹംസര്‍ സാര്‍വ്വലൗകികതയുടെ അകക്കാമ്പ്

മതങ്ങളെല്ലാം ഒരുമിച്ചു ചേരുന്ന പൊതുഇടത്തെ ലോകത്തിനു മുന്നില്‍ ഒരുപക്ഷേ വേദകാലഘട്ടത്തിനുശേഷം ചൂണ്ടിക്കാണിച്ചതും ശ്രീരാമകൃഷ്ണനാകുന്നു. മുമ്പുപറഞ്ഞതുപോലെ ജീവനിലെ ആന്തരികസാദ്ധ്യതകളെ സാക്ഷാത്ക്കരിക്കുമ്പോഴത്രെ അനുഭൂതിയും അനുഭവവും ഉള്ളില്‍ വിരിഞ്ഞുവരുന്നത്, ഇതത്രെ മതങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ്. ഈ കാമ്പിനെ നാം തിരിച്ചറിയാതെ പോകുമ്പോള്‍ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കടിച്ചുതൂങ്ങുകയും തദ്വാരാ മതഭ്രാന്തിന്റെ ഇടങ്ങളിലേക്കു ചുരുങ്ങിപ്പോകുകയും ചെയ്യും. ''മതമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവയുടെ ലക്ഷ്യമൊന്നാണ്'' എന്നുള്ള ശ്രീരാമ കൃഷ്ണദര്‍ശനം മതഭേദമില്ലാതെ ലോകജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നു. ഈ സന്ദേശമുള്‍ക്കൊള്ളുന്ന വേദാന്താശയങ്ങള്‍ സ്വാമി വിവേകാനന്ദനെ കേന്ദ്രമാക്കിക്കൊണ്ട് ലോകം മുഴുവന്‍ അലയടിച്ചുവെങ്കില്‍, ശാരദാദേവി വിശ്വപ്രേമത്തിന്റെ ചഷകമായി മാറിയെങ്കില്‍-അതിനൊക്കെ കാരണഭൂതന്‍ പരമഹംസരാകുന്നു.

ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതവും സന്ദേശവും ഊന്നിനില്‍ക്കുന്നത് മനുഷ്യജീവിതത്തെ സംബന്ധിച്ച അടിസ്ഥാനകാര്യത്തെ പിന്‍പറ്റിക്കൊണ്ടാണ്. ജീവനിലുള്ള അപാരമായ സാദ്ധ്യതകളെ തിരിച്ചറിയുക അഥവാ 'സത്യസാക്ഷാത്ക്കാരം' നേടുക എന്നതാണത്. ശ്രീരാമകൃഷ്ണന്‍ മനുഷ്യരാശിക്കു നല്‍കിയ അവസാനസന്ദേശംപോലും''ജീവനിലെ ചൈതന്യമുണരട്ടെ'' എന്നതായിരുന്നു. ജീവിതത്തിന്റെ ഒരേയൊരുദ്ദേശ്യമെന്ന നിലയില്‍ കരുതപ്പെടുന്ന ഇക്കാര്യം ഉപനിഷത്തുക്കളുടെ അകക്കാമ്പുതന്നെയാണ്. ശ്രീരാമകൃഷ്ണജീവിതംതന്നെ ഉപനിഷത്മന്ത്രങ്ങളുടെ പ്രായോഗിക പരിച്ഛേദമായിരുന്നു. ത്യാഗത്തെയാണല്ലോ അമരത്വത്തിലേക്കുള്ള വഴിയായി ഭാരതീയാചാര്യന്മാര്‍ വരച്ചുകാട്ടുന്നത്. ക്രിസ്തുവും ബുദ്ധനുമൊക്കെ കാണിച്ചുതന്ന ഈ വഴി ഇതാദ്യമായാണ് ഇത്ര തീവ്രതയില്‍ ലോകം ദര്‍ശിക്കുന്നത്. മനഃസംയമം പാലിക്കുന്ന, മനോനിയന്ത്രണം വ്രതമാക്കിയ ഒരാള്‍ക്കുമാത്രമേ അന്തഃശക്തിയെ ഉണര്‍ത്തിയെടുക്കാനാവൂ എന്ന് ശ്രീരാമകൃഷ്ണന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇവിടെയാണ് മതങ്ങള്‍ കാട്ടിത്തരുന്ന സാന്മാര്‍ഗ്ഗികനിഷ്ഠയുടെ പൊരുള്‍ യുക്തിയുക്തമായി വെളിപ്പെടുന്നത്.  

ജീവന്റെ ആന്തരിക സാദ്ധ്യതയെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് നമ്മുടെ ലോകവീക്ഷണംതന്നെ മാറിമറിയുന്നത്. സ്വയം തിരിച്ചറിയുന്തോറും സ്വന്തം അസ്തിത്വത്തെ പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ചൈതന്യമായി അനുഭവിക്കാനിടയാകുന്നു. ഒരു ജീവന്‍ സമഷ്ടിസത്തയായിത്തീരുന്ന ഈ അവസ്ഥയിലത്രെ ലോകത്തെപ്രതിയുള്ള കാരുണ്യവും അനുകമ്പയുമൊക്കെ പ്രാവര്‍ത്തികമാകുക. ഈ കാരുണ്യത്തിന്റെ അങ്ങേയറ്റമാണ് ശ്രീരാമകൃഷ്ണനിലൂടെ, ഗിരീഷ് ചന്ദ്രഘോഷിനെപ്പോലെ അപഥസഞ്ചാരികളിലേക്കും തൂപ്പുകാരനായ രസിക്മല്ലിക്കിലേക്കും ജ്ഞാനിയായ വിവേകാനന്ദസ്വാമികളിലേക്കുമൊക്കെ ഒരുപോലെ ഒഴുകിപ്പരന്നത്. ഇപ്രകാരം ആത്മബോധത്തിലധിഷ്ഠിതമായ ജീവിതം രചിക്കപ്പെടുമ്പോള്‍, നാമൊന്നാണെന്നറിയുമ്പോള്‍-ജീവനോടുള്ള കാരുണ്യം 'ജീവസേവ'യായി രൂപാന്തരപ്പെടുന്നു. 'ശിവജ്ഞാനേ ജീവസേവ'(ജീവനെ ശിവനായി ആരാധിക്കുക)എന്ന ശ്രീരാമകൃഷ്ണസന്ദേശം സര്‍വ്വതിലും നിറഞ്ഞുനില്‍ക്കുന്ന ഒന്നിനെ ആവിഷ്‌കരിച്ചെടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പരിണാമമാകുന്നു. 'ഉട്ടോപ്യ'യെന്നു കരുതുന്ന വിശ്വസാഹോദര്യം ലോകത്തു സാധിതമാകുന്നത് ഇങ്ങനെയാകുന്നു.  

മതങ്ങളെല്ലാം ഒരുമിച്ചു ചേരുന്ന പൊതുഇടത്തെ ലോകത്തിനു മുന്നില്‍ ഒരുപക്ഷേ വേദകാലഘട്ടത്തിനുശേഷം ചൂണ്ടിക്കാണിച്ചതും ശ്രീരാമകൃഷ്ണനാകുന്നു. മുമ്പുപറഞ്ഞതുപോലെ ജീവനിലെ ആന്തരികസാദ്ധ്യതകളെ സാക്ഷാത്ക്കരിക്കുമ്പോഴത്രെ അനുഭൂതിയും അനുഭവവും ഉള്ളില്‍ വിരിഞ്ഞുവരുന്നത്, ഇതത്രെ മതങ്ങളുടെയെല്ലാം ഉള്‍ക്കാമ്പ്. ഈ കാമ്പിനെ നാം തിരിച്ചറിയാതെ പോകുമ്പോള്‍ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും കടിച്ചുതൂങ്ങുകയും തദ്വാരാ മതഭ്രാന്തിന്റെ ഇടങ്ങളിലേക്കു ചുരുങ്ങിപ്പോകുകയും ചെയ്യും. ''മതമാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവയുടെ ലക്ഷ്യമൊന്നാണ്'' എന്നുള്ള ശ്രീരാമ കൃഷ്ണദര്‍ശനം മതഭേദമില്ലാതെ ലോകജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നു. ഈ സന്ദേശമുള്‍ക്കൊള്ളുന്ന വേദാന്താശയങ്ങള്‍ സ്വാമി വിവേകാനന്ദനെ കേന്ദ്രമാക്കിക്കൊണ്ട് ലോകം മുഴുവന്‍ അലയടിച്ചുവെങ്കില്‍, ശാരദാദേവി വിശ്വപ്രേമത്തിന്റെ ചഷകമായി മാറിയെങ്കില്‍-അതിനൊക്കെ കാരണഭൂതന്‍ പരമഹംസരാകുന്നു. അതെ, മാനവജനതയെ ഒന്നാകെ കണ്ടുകൊണ്ടുള്ള ആരാധനയായിരുന്നു ശ്രീരാമകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഈശ്വരപൂജ. അതുകൊണ്ടുതന്നെയാണ് 150 വര്‍ഷത്തിനിപ്പുറം ഈ ദര്‍ശനം ലോകംമുഴുവന്‍ ഒഴുകിപ്പരന്നത്.  

ശ്രീരാമകൃഷ്ണപരമഹംസരെ ചരിത്രപരമായി വ്യാഖ്യാനിക്കുന്ന പ്രവണത സാധാരണ കണ്ടുവരുന്ന ഒരു കാര്യമാണ്. ലോകത്തിനു സംഭവിച്ച ധര്‍മ്മഗ്ലാനിക്കു മറുപടിയാണ് ശ്രീരാമകൃഷ്ണജനനം എന്നതാണത്. പക്ഷേ മനുഷ്യരാശി നിലനില്‍ക്കുന്നിടത്തോളം പ്രസക്തമായ കാര്യങ്ങളാണ് അവിടുന്നുദ്‌ബോധിപ്പിച്ചത്. ജീവനിലുള്ള ഉള്‍സാദ്ധ്യതയെ ആവിഷ്‌കരിച്ചെടുക്കാനുള്ള മനഃസംയമമാര്‍ഗ്ഗവും, ശാന്തിയും സമാധാനവും ഉറപ്പാക്കുന്ന മതസമന്വയമാര്‍ഗ്ഗവും, ലോകത്തു കാരുണ്യവും അനുകമ്പയും ആവാഹിച്ചെടുക്കുന്ന ജീവസേവാമാര്‍ഗ്ഗവുമെല്ലാം എക്കാലവും പ്രസക്തമായ മൂല്ല്യങ്ങളാകുന്നു. 'മുമ്പോട്ടു പോകുക' എന്നുള്ള മനുഷ്യരാശിയോടുള്ള ശ്രീരാമകൃഷ്ണന്റെ ആഹ്വാനം പരിമിതികളെ ഒന്നായി തട്ടിത്തെറിപ്പിച്ചു മുന്നേറാനുള്ള സൂത്രവാക്യമാകുന്നു. തുച്ഛമായതിനെ ത്യജിച്ച് ശ്രേഷ്ഠമായതിനെ സ്വാംശീകരിച്ചെടുക്കാനുള്ള ഇത്തരം സന്ദേശങ്ങള്‍- 'ശ്രീരാമകൃഷ്ണവചനാമൃത'ത്തിലൂടെ പകര്‍ന്നു നല്‍കപ്പെട്ടിരിക്കുന്നു. അവതാരവരിഷ്ഠനായിട്ടാണ് ശ്രീരാമകൃഷ്ണനെ വിവേകാനന്ദസ്വാമികള്‍ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നത്, അതിനുള്ള പ്രധാനകാര്യങ്ങളിലൊന്ന് വിശ്വസാദ്ധ്യതകളെ ഒന്നാകെ കണക്കിലെടുത്തുകൊണ്ടുള്ള മേല്‍പറഞ്ഞ സന്ദേശങ്ങള്‍ തന്നെയാണ്.  

'മനുഷ്യസമുദായത്തെ ഉണര്‍ത്തുക' എന്ന ദൗത്യവുമായി ജീവിച്ച ശ്രീരാമകൃഷ്ണന്‍ സഹസ്രാബ്ദങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാകുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയോ സന്ദേശത്തേയോ അവഗണിച്ചുകൊണ്ട് ഒരാള്‍ക്കും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. എന്തുകൊണ്ടെന്നാല്‍ അതു പ്രേരിപ്പിക്കുന്നത് ലോകത്തിനു നേരേ കൈവിരല്‍ ചൂണ്ടുന്നതിനു പകരം സ്വയം ആത്മപരിശോധന നടത്തുവാനാണ്, അനുഭൂതിയിലോ അനുഭവത്തിലോ അടിയുറക്കാത്ത വിശ്വാസസംഹിതകള്‍ മതഭ്രാന്തിലേക്കു വഴിവെക്കുമെന്നാണ്, മതങ്ങളുടെയെല്ലാം ലക്ഷ്യസ്ഥാനമായ അനുഭൂതിയെ സ്വായത്തമാകുമ്പോള്‍ വിശ്വസാഹോദര്യവും കാരുണ്യവും പ്രാവര്‍ത്തികമാകുമെന്നാണ്. ഇതെല്ലാം വിശ്വപ്രേമത്തിലേക്കാണു നമ്മെ നയിക്കുന്നത്. ഓരോ ജീവനിലുമുള്ള ചൈതന്യത്തെ അതു പ്രഖ്യാപനം ചെയ്ത് മാനവജനതയില്‍ ഏകത്വമെന്ന തെളിനീരുറവയെ നിറച്ചുകൊണ്ടിരിക്കുന്നു.

 

  comment
  • Tags:

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് അത്യധികം ബഹുമാനത്തോടെ; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.