×
login
ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു; ആന്ധ്ര‍യില്‍ ക്രൈസ്തവവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഓശാന; മതം മാറ്റാന്‍ സഭകള്‍ക്ക് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം

എന്തുകൊണ്ടാണ് ഹിന്ദുസംഘടനകള്‍ ഇത്രയും ദിവസങ്ങളായിട്ടും ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഔദ്യോഗിക വസതിയ്ക്കു മുന്നില്‍ ഒരു നിശബ്ദ പ്രതിഷേധമോ അറസ്റ്റു വരിയ്ക്കലോ നടത്താത്തത് ?

സ്വന്തം വിശ്വാസത്തിന്റെ പേരില്‍ ഹിന്ദു എന്ന് വിളിക്കാവുന്ന ഏതൊരാളിന്റെയും ഹൃദയം ദ്രവിപ്പിക്കുന്നതായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം പുറത്തു വന്ന ഒരു വീഡിയോ. ആന്ധ്രാ പ്രദേശിലെ വിഴിയനഗരം ജില്ലയിലെ രാമതീര്‍ഥം എന്നറിയപ്പെടുന്ന സ്ഥലത്തെ പുരാതനമായ സീതാ ലക്ഷ്മണ കോദണ്ഡരാമ ക്ഷേത്രത്തിലെ പൂജാരി അലമുറയിട്ട് കരയുന്നതായിരുന്നു ആ വീഡിയോയില്‍ ജനങ്ങള്‍ കണ്ടത്. ഡിസംബര്‍ 28 ആം തീയതി അക്രമികള്‍ കടന്നു കയറി ക്ഷേത്രം അശുദ്ധമാക്കുകയും പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അമൂല്യമായ ശ്രീരാമ ബിംബത്തെ തലയറുത്ത് തൊട്ടടുത്ത ക്ഷേത്രക്കുളത്തില്‍ തള്ളുകയുമായിരുന്നു. ശ്രീരാമന്‍ പോലും നമ്മുടെ നാട്ടില്‍ സുരക്ഷിതനല്ല എന്ന് അര്‍ച്ചകന് വിലപിക്കേണ്ടി വന്നു.

ഹിന്ദുക്കള്‍ക്ക് വലിയ ഭൂരിപക്ഷമുള്ള ഈ രാജ്യത്ത് പോലും ഹിന്ദു താല്‍പ്പര്യങ്ങള്‍ക്ക് സുരക്ഷിതത്വം ഇല്ലെങ്കില്‍, നമ്മുടെ ഭാവി ഇരുളടഞ്ഞതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വിലാപത്തില്‍ നിറഞ്ഞു നിന്നിരുന്ന ആശങ്ക. എന്നാല്‍ ഇതു പറയുമ്പോള്‍ അത് കൂടുതല്‍ വ്യാപകമായ ക്ഷേത്ര നശീകരണത്തിന് തിരികൊളുത്തും എന്നദ്ദേഹം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല.

മൂന്നു ദിവസം കഴിഞ്ഞ്, മതേതര ഹിന്ദുക്കള്‍ പുതുവല്‍സര പുലരിയിലേക്ക് ഉണര്‍ന്നെണീറ്റ ദിവസം, വിജയവാഡയില്‍ സീതാരാമ ക്ഷേത്രത്തിലെ സീതാ വിഗ്രഹം തകര്‍ക്കപ്പെട്ടു. അതേ ദിവസം തന്നെ രാജമുണ്ട്രി എന്ന സ്ഥലത്തെ വിഘ്‌നേശ്വര ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹവും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജനുവരി 5 ന് ആന്ധ്രാ പ്രദേശിന്റെ അതിര്‍ത്തി പ്രദേശത്ത് മുനിഗുഡയിലെ ശിവക്ഷേത്രത്തില്‍ സരസ്വതീ - ലക്ഷ്മീ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു.

തമിഴ് നാട്ടിലും കേരളത്തിലും ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ആന്ധ്രയെ അപേക്ഷിച്ച് അത് എണ്ണത്തില്‍ കുറവാണ്. തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു പരാതിയെ തുടര്‍ന്ന് തമിഴ് നാട്ടിലെ തെങ്കാശിയില്‍ കാട്ടുപ്പസതി മാടസ്വാമി ക്ഷേത്രം പോലീസ് തകര്‍ത്തത് ഇക്കഴിഞ്ഞ ജൂണിലായിരുന്നു.

മതേതരത്വത്തിനും ബഹുസ്വരതയ്ക്കും വേണ്ടി നിലകൊള്ളുന്നു എന്നു പറയപ്പെടുന്ന ഒരൊറ്റ സംഘടന പോലും ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നില്ല. ഇതേസമയം ഒരു മോസ്‌ക്കിന്റെയോ പള്ളിയുടേയോ ചുവരിലാണ് ഒരു പൊറലെങ്കിലും ഏറ്റിരുന്നതെങ്കില്‍ ലൂട്ടിയെന്‍ മാദ്ധ്യമങ്ങളും അവരുടെ അളിയന്മാരായ പാശ്ചാത്യ ഇടതു ലിബറല്‍ ഗ്യാങ്ങുകളും എങ്ങനെ കോലാഹലം ഉണ്ടാക്കുമായിരുന്നു എന്നോര്‍ത്തു നോക്കുക. 2015 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടു എന്നു പറഞ്ഞ് പ്രചരിച്ച കള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടതാണ്. അച്ചന്മാരും കന്യാസ്ത്രീകളും ക്രൂശിത രൂപങ്ങള്‍ കൈകളില്‍ ഏന്തിക്കൊണ്ട് രാജ്യവ്യാപകമായി തെരുവുകളില്‍ പ്രകടനം നടത്തിയത് നമ്മള്‍ കണ്ടു. എല്ലാ മതങ്ങള്‍ക്കും തുല്യത എന്നതായിരുന്നു അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. മോദി സര്‍ക്കാര്‍ ആക്രമണങ്ങളെ അപലപിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.

'മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ ഞങ്ങള്‍ അരക്ഷിതാവസ്ഥ അനുഭവിയ്ക്കുകയാണ്. നമ്മുടെ പരാതികള്‍ ഗൌരവമായി എടുക്കാന്‍ പോലീസുകാര്‍ തയ്യാറാവുന്നില്ല.' ഒരു കത്തോലിക്കാ പുരോഹിതന്‍ പറഞ്ഞു. എന്നാല്‍ ഇതു മുഴുവനും മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു.

ഇതില്‍ നിന്ന് ഒരു ചോദ്യം ഉണ്ടാവാതെ വയ്യ. എന്തുകൊണ്ടാണ് ഹിന്ദുസംഘടനകള്‍ ഇത്രയും ദിവസങ്ങളായിട്ടും ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഔദ്യോഗിക വസതിയ്ക്കു മുന്നില്‍ ഒരു നിശബ്ദ പ്രതിഷേധമോ അറസ്റ്റു വരിയ്ക്കലോ നടത്താത്തത് ? രാഷ്ട്രീയ ഇച്ഛാ ശക്തിയില്ലായ്മയാണോ അതോ താല്‍പ്പര്യക്കുറവാണോ ഇതിന് കാരണം ? ക്ഷേത്രങ്ങളുടെ നേരെയുള്ള കയ്യേറ്റങ്ങള്‍ അസാധാരണമാം വിധം ഉയര്‍ന്നു കൊണ്ടിരിയ്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് വളരെ ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കേണ്ടതല്ലേ ?

ക്രൈസ്തവ സഭകള്‍ക്ക് മതം പ്രചരിപ്പിക്കാനും ജനങ്ങളെ മതം മാറ്റാനും കൊടുത്തിരിയ്ക്കുന്ന സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്കാണ് എല്ലാ തെളിവുകളും വിരല്‍ ചൂണ്ടുന്നത്. ആന്ധ്രയിലെ ക്ഷേത്രങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്ക് തള്ളിക്കളയാന്‍ ആവില്ല. ചോള കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട രാമതീര്‍ഥം ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം അത്തരത്തിലുള്ള ആദ്യ സംഭവമല്ല. ജഗന്‍മോഹന്‍ അധികാരത്തില്‍ വന്നതിനു ശേഷം ചിറ്റൂര്‍, നെല്ലൂര്‍, ഗുണ്ടൂര്‍ തുടങ്ങി പല ജില്ലകളിലും ഹൈന്ദവ ക്ഷേത്രങ്ങളുടെ നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സെപ്തംബര്‍ 6 ന് കിഴക്കന്‍ ഗോദാവരി ജില്ലയിലെ അന്തര്‍വേദി പട്ടണത്തില്‍ ക്ഷേത്രരഥം തീവച്ചു നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളില്‍ വളരെ ആശങ്ക ഉണര്‍ത്തിയിരുന്നു. എന്നാല്‍ അതിലെ പ്രതികളെ ഇതുവരേയും പിടികൂടിയിട്ടില്ല.

ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനു നേരെ (ചന്ദ്രബാബു നായിഡു) പ്രത്യാരോപണം ഉന്നയിക്കുന്നത് എളുപ്പമാണ് എന്നാല്‍ അത് ആരും വിശ്വസിക്കുകയില്ല. ടിഡിപിയുടെ കാലത്ത് ചില ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കിയിട്ടുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍ അവയെല്ലാം കൃഷ്ണ നദീമുഖം പോലുള്ള വികസന പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു. ന്യൂനപക്ഷ പ്രീണനം അതിന്റെ ഒരു ലക്ഷ്യമായിരുന്നില്ല.

കാര്യങ്ങളുടെ സമ്പൂര്‍ണ്ണ ചിത്രം ആശങ്കാജനകമാണ്. ആന്ധ്രാ പ്രദേശില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ബോധപൂര്‍വ്വമുള്ള ഹിന്ദുവിരുദ്ധ ആക്രമണം ആര്‍ക്കും നിഷേധിക്കാനാവില്ല. ആന്ധ്രയിലെ 25000 ക്ഷേത്രങ്ങളുടെ ഭൂമി സര്‍ക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്നു എന്നാണ് മുന്‍ സിബിഐ ഡയറക്ടര്‍ എം നാഗേശ്വര റാവു, താന്‍ ശേഖരിച്ച രേഖകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അതില്‍ ഭൂരിപക്ഷവും സംഭവിച്ചത് 2004-09 കാലഘട്ടത്തില്‍, ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലത്താണ്. പതിനഞ്ചു മാസം മുമ്പ് വൈഎസ്ആറിന്റെ മകനെ വോട്ടു ചെയ്ത് അധികാരത്തില്‍ കയറ്റിയതിന് ശേഷം ഇരുപതോളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടു.

ക്ഷേത്രങ്ങളും മൂര്‍ത്തികളും നശിപ്പിച്ചാല്‍ അതുകൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന മറുചോദ്യം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഏറ്റവും വലിയ വിഡ്ഡികള്‍ക്കു പോലും മനസ്സിലാകും ഏത് ദിശയിലേക്കാണ് അദ്ദേഹം നിറയൊഴിച്ചത് എന്ന്. ഹൈന്ദവ ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവരുടെ ഒരേയൊരു ഉദ്ദേശ്യം തന്റെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ സാമാന്യബുദ്ധി കാണിച്ചു തരുന്നത് മറ്റൊന്നാണ്. ജഗനെതിരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കണം എന്നത് നായിഡുവിന്റെ ആവശ്യമായിരുന്നാലും ക്ഷേത്ര നശീകരണം എന്ന വഴി തെരഞ്ഞെടുത്താല്‍ ഒന്നും നേടാന്‍ അദ്ദേഹത്തിന് കഴിയില്ല.

ക്രൈസ്തവ സഭയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന സഖ്യം ആര്‍ക്കും നിഷേധിക്കാനാവില്ല. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റൂറല്‍ ഇവാഞ്ചെലിക്കല്‍ ഫെല്ലോഷിപ്പ് പോലുള്ള എന്‍ജിഓ കള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കു വേണ്ടി വളരെ കാര്യമായി തന്നെ പ്രവര്‍ത്തിച്ചിരുന്നു. ക്രൈസ്തവാഭിമുഖ്യമുള്ള ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റുക എന്നതായിരുന്നു ലക്ഷ്യം. ജഗന്‍ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ സിംഹഭാഗവും ക്രിസ്തുവിന്റെ പടയാളികള്‍ ആയിരുന്നു. ജെറുസലേം പോലുള്ള ക്രൈസ്തവ തീര്‍ഥാടനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായം 10000 രൂപ മുതല്‍ 20000 രൂപ വരെ ഉയര്‍ത്തി. പാസ്റ്റര്‍മാര്‍ക്ക് പ്ലോട്ടുകളും മാസം 5000 രൂപ ഓണറേറിയവും നല്‍കപ്പെട്ടു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധന സഹായം നല്കി. നിലവിലുള്ള പള്ളികളും അനുബന്ധ കെട്ടിടങ്ങളും നന്നാക്കാന്‍ വലിയ തോതില്‍ ധനം നല്കി. വിജയവാഡയിലെ സെയിന്റ് പോള്‍ കത്തീഡ്രലിന് കിട്ടിയത് ഒരു കോടി രൂപയാണ്.

പ്രത്യേകമായി ക്രിസ്ത്യന്‍ സമുദായത്തിന്റെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്ന ഒരു സര്‍ക്കാര്‍ സംവിധാനം തന്നെ നിലവിലുള്ള ഒരേയൊരു സംസ്ഥാനം ഒരുപക്ഷേ ആന്ധ്രാപ്രദേശയിരിക്കാം. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ മതം മാറ്റപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ഒരു ഏര്‍പ്പാടാണിത്. രണ്ടു വശത്തുമുള്ള നല്ല കാര്യങ്ങള്‍ ഒക്കെ ക്രിസ്ത്യാനികള്‍ക്ക് കിട്ടണം എന്നത് ഒരു വിരോധാഭാസമാണ്. അവരില്‍ ഒട്ടു മിക്കവരും തങ്ങളുടെ ഹൈന്ദവ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിയ്ക്കുന്നു. അതുകാരണം പിടിക്കപ്പെടാതെ പോകുന്നു. ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എല്ലാം അവര്‍ കൈപ്പറ്റുന്നു. പരമ്പരാഗത ക്രിസ്ത്യാനികള്‍ ഒഴികെ, പുതു വിശ്വാസികളില്‍ ആരും തന്നെ തങ്ങളുടെ കൂറ് യേശുവിലേക്ക് മാറ്റിയ കാര്യം പരസ്യമായി സമ്മതിക്കില്ല. മതം മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്ന ആന്ധ്രയുടെ തീര പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം വ്യാപകമായി കാണുന്നത്.

ക്രൈസ്തവ സഭാ ഗൂഡാലോചനയുടെ ഏറ്റവും വികൃതമായ മുഖം കാണുന്നത് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ നടത്തിപ്പില്‍ അവര്‍ നടത്തുന്ന കുത്തിത്തിരുപ്പുകളിലാണ്. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തിന്റെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് മിഷനറിമാരുടെ സ്വധീനം കാരണം യേശുവിന്റെ ഭക്തനായ വൈഎസ്ആറും മാറി നിന്നിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കുന്നതിനുള്ള വാര്‍ഷിക കരാര്‍ ഒരു ക്രിസ്ത്യന്‍ കമ്പനിക്കാണ് പോയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി വൈഎസ്ആറിന് രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉണ്ടായിരുന്നു. 2004 ലെ ഇലക്ഷന്‍ ജയിക്കാന്‍ അവര്‍ അദ്ദേഹത്തെ സഹായിച്ചു. ചുവന്ന ഇടനാഴി സ്ഥാപിയ്ക്കാന്‍ സഹായിച്ചു കൊണ്ട് വൈഎസ്ആര്‍ അതിന് പ്രത്യുപകാരം ചെയ്തു.

2019 ജൂണില്‍ ജഗന്‍ അദ്ദേഹത്തിന്റെ അമ്മാവനായ വൈവി സുബ്ബറെഡ്ഡിയെ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിന്റെ ഭരണസമിതിയുടെ ചെയര്‍മാനാക്കി അവരോധിച്ചു. ഒരു മുന്‍ എംപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമാണ് സുബ്ബറെഡ്ഡി. തന്റെ ഹൈന്ദവതയെ കുറിച്ച് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും അവിശ്വാസത്തിന്റേതായ ഇന്നത്തെ ചുറ്റുപാടില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു.

തിരുപ്പതി ദേവസ്ഥാനത്ത് ക്രിസ്ത്യാനികള്‍ ജോലിചെയ്യുന്നു എന്ന് കണ്ടെത്തിയത് 2016 ല്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ദേവസ്ഥാനത്തെ ഉയര്‍ന്ന തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വനിതാ ജീവനക്കാരി, തിരുപ്പതിയിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പങ്കെടുക്കുന്നു എന്നു മാത്രമല്ല, സുവിശേഷ പ്രവര്‍ത്തനങ്ങളിലും സജീവമാണ് എന്ന കാര്യം ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തു വന്നതോടെയായിരുന്നു അത്. അഹിന്ദുക്കളെ ടിടിഡിയുടെ ജോലിയില്‍ എടുക്കാന്‍ പാടില്ല എന്ന നിബന്ധന നിലനില്‍ക്കുമ്പോള്‍ തന്നെ 1988 നും 2007 നും മദ്ധ്യേ പല തസ്തികകളിലായി 35 അഹിന്ദുക്കളെയാണ് നിയമിച്ചത്. 2007 നു ശേഷം വീണ്ടും നിയമ വിരുദ്ധമായി ഏഴ് അഹിന്ദുക്കളെ നിയമിച്ചു.

2018 ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം 45 അഹിന്ദുക്കളെ ടിടിഡിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി. എന്നാല്‍ ഇതൊന്നും ക്രിസ്ത്യന്‍ ലോബിയെ നുഴഞ്ഞു കയറ്റങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല. തിരുപ്പതിയിലേക്ക് സര്‍വീസ് നടത്തുന്ന ആന്ധ്രാ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സിന്റെ ടിക്കറ്റിനു പുറകില്‍ ജെറുസലേം തീര്‍ഥാടനത്തിന്റെ പരസ്യം വന്നത് വീണ്ടും അന്തരീക്ഷം കലുഷിതമാക്കി.

എന്നാല്‍ ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല. പ്രാദേശിക ഹിന്ദു സംഘടനകള്‍ അവസരത്തിനൊത്ത് ഉയരുക എന്നതു മാത്രമാണ് പോംവഴി. അനീതി കണ്ടാല്‍ അതിനെതിരെ ശബ്ദമുയര്‍ത്താനും എഴുതാനും മറ്റെല്ലാ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയും പ്രതികരിയ്ക്കാനും ഹിന്ദുക്കള്‍ തയ്യാറാവണം. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ തന്നെയാണ് പരിഹാരം കാണേണ്ടത്. മുഖ്യമന്ത്രിയുടെ അളിയന്‍ (അനില്‍ കുമാര്‍) തന്നെ സംസ്ഥാനത്തെ ഏറ്റവും പേരുകേട്ട സുവിശേഷകനായിരിക്കുകയും, ഹിന്ദു ദേവതമാരെ തകര്‍ക്കണമെന്നും നൂറുക്കണക്കായി ക്രൈസ്തവ ഗ്രാമങ്ങള്‍ സ്ഥാപിക്കണമെന്നും പാസ്റ്റര്‍മാര്‍ പരസ്യമായി തന്നെ ക്യാമറകള്‍ക്ക് മുന്നില്‍ പ്രസംഗിക്കുകയും ചെയ്യുമ്പോള്‍ സമാധാന പരമായ സഹവര്‍ത്തിത്വത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞു വരികയാണ്.

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.