×
login
പ്രവാസികള്‍ മടങ്ങിവരുമ്പോള്‍

ഫ്രീവിസയില്‍ വന്ന് ഒരു കമ്പനിയുടേയും ഭാഗമല്ലാതെ ടാക്‌സിയോടിച്ചും അന്നന്നത്തെ അന്നത്തിന് ഓരോ ദിവസവും കമ്പനികള്‍ മാറിമാറി ഓരോരോ ജോലിചെയ്തും താമസത്തിനും ഭക്ഷണത്തിനും അതില്‍നിന്നൊരു വിഹിതവും പിന്നെ വിസ നല്‍കിയ 'കമ്പനിയില്ലാ കമ്പനി മുതലാളി'ക്ക് വാര്‍ഷിക വിഹിതവും നല്‍കി കഴിഞ്ഞുപോകുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവരാണ്. വേലയും കൂലിയുമില്ലെങ്കിലും താമസത്തിനും ഭക്ഷണത്തിനും ഇവര്‍തന്നെ വക കണ്ടെത്തണം. ഇവരുടെ കാര്യത്തിലാണ് എംബസികളും സന്നദ്ധസംഘടനകളും ആദ്യം ശ്രദ്ധപുലര്‍ത്തേണ്ടത്.

പ്രവാസികളെ മടക്കിയെത്തിക്കലും മലയാള മാധ്യമ ഒളിയജണ്ടകളും

കൊറോണ പോലെയുള്ള മഹാമാരികളുടെ സമയത്ത് പ്രവാസികള്‍ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ സമയത്ത് അതെത്രമാത്രം സാധ്യമാണെന്ന് കൂടി ആലോചിക്കണം.

മടങ്ങാനുള്ള മുറവിളികളും ചില മാധ്യമ അജണ്ടകളും

പായിപ്പാട്ടെ ഇതരസംസ്ഥാനത്തൊഴിലാളികളെ ചില തല്‍പര മാധ്യമങ്ങള്‍ ഇളക്കിവിട്ടതുപോലെ ഗള്‍ഫ് പ്രവാസിയുടെ അരക്ഷിതാവസ്ഥ മുതലെടുത്ത് നിലവിളി സൈറണ്‍ ഉച്ചത്തിലാക്കാന്‍ ചില തല്‍പര മാധ്യമങ്ങളും അവരുടെ പ്രസ്റ്റിറ്റിയൂട്ടുകളും ശ്രമം തുടങ്ങിയിട്ടുണ്ട്. സുഷമാ സ്വരാജ് ഉണ്ടായിരുന്നെങ്കില്‍ കപ്പല്‍വിട്ട് എല്ല ാവരേയും കയറ്റിക്കൊണ്ട് വന്നേനേ എന്ന വായ്ത്താരിയും മാധ്യമചര്‍ച്ചകളില്‍ നിറയുന്നുണ്ട്. വാഴ്ത്തുപാട്ടുകാരുടെ ലക്ഷ്യം സുഷമാജിയെ സ്തുതിക്കലല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനേയും പരമാവധി ഇകഴ്ത്തുകയാണ്.

കഠിന ദുരിതങ്ങളുടെ  പ്രവാസപര്‍വം

മതിയായ ചികിത്സാസഹായം ലഭിക്കാത്തവരുണ്ട് പ്രവാസികളില്‍. കരാര്‍ തീര്‍ന്ന് ജോലി അവസാനിച്ചിട്ടും ലോക്ഡൗണ്‍ ആയതിനാല്‍ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങിപ്പോയ അനേകരുണ്ട്. കൊറോണമൂലം പ്രതിസന്ധിയിലാകുന്ന കമ്പനിയില്‍ നിന്നും ഉടനടി ജോലി നഷ്ടപ്പെടുമല്ലോ എന്ന ആധിയില്‍ വേവുന്നവരുണ്ട്. ശമ്പളമില്ലെങ്കിലും കമ്പനികള്‍ ഇപ്പോള്‍ തരുന്ന സൗജന്യഭക്ഷണവും താമസവും എന്നാണ് നിലയ്ക്കുക എന്നാശങ്കപ്പെടുന്ന ആയിരങ്ങളുണ്ട്. ഫ്രീവിസയില്‍ വന്ന് ഒരു കമ്പനിയുടേയും ഭാഗമല്ലാതെ ടാക്‌സിയോടിച്ചും അന്നന്നത്തെ അന്നത്തിന് ഓരോ ദിവസവും കമ്പനികള്‍ മാറിമാറി ഓരോരോ ജോലിചെയ്തും താമസത്തിനും ഭക്ഷണത്തിനും അതില്‍നിന്നൊരു വിഹിതവും പിന്നെ വിസ നല്‍കിയ 'കമ്പനിയില്ലാ കമ്പനി മുതലാളി'ക്ക് വാര്‍ഷിക വിഹിതവും നല്‍കി കഴിഞ്ഞുപോകുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് ഇവരാണ്. വേലയും കൂലിയുമില്ലെങ്കിലും താമസത്തിനും ഭക്ഷണത്തിനും ഇവര്‍തന്നെ വക കണ്ടെത്തണം. ഇവരുടെ കാര്യത്തിലാണ് എംബസികളും സന്നദ്ധസംഘടനകളും ആദ്യം ശ്രദ്ധപുലര്‍ത്തേണ്ടത്.

ഒരു കോടി ഭാരതീയര്‍  25.5 ലക്ഷം മലയാളികള്‍

ഗള്‍ഫില്‍ ദുരിതപ്പെടുന്നവരെ കൂട്ടമായി ഇപ്പോള്‍ തിരികെ നാട്ടിലെത്തിക്കുന്നത് തീരെ പ്രായോഗികമല്ലെന്ന്, ഇടതുവലത് നേതാക്കള്‍ക്കും അവരുടെ കുഴലൂത്തുകാരായ പ്രസ്റ്റിറ്റിയൂട്ടുകള്‍ക്കും അറിയാത്തതല്ല. ആറ് ജിസിസി രാജ്യങ്ങളില്‍ മാത്രം 25.5 ലക്ഷം മലയാളികളാണ്. ഇന്ത്യക്കാര്‍ മൊത്തം ഒരു കോടിക്ക് മുകളില്‍. കേരളത്തിന് മാത്രമായി ഒഴിപ്പിക്കല്‍ സാധ്യമല്ല. അത് കേന്ദ്രം ചെയ്യണം. കേന്ദ്രത്തിന് കേരളമെന്ന പ്രത്യേക പരിഗണന നല്‍കാനുമാവില്ല.  

കേന്ദ്രം ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ചാല്‍ ചുരുങ്ങിയത് പത്തുശതമാനം പ്രവാസികള്‍ ഗള്‍ഫിനോട് വിടപറയും. അതായത് 10 ലക്ഷം പേര്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തില്‍ 200 പേരെ വീതം കൊണ്ടുവരാമെന്ന് വച്ചാലും എത്ര സര്‍വീസുകളാണ് ഇതിന് വേണ്ടിവരിക?  ഫ്രാന്‍സും ബ്രിട്ടണുമൊക്കെ അവരുടെ പൗരന്മാരെ ഇന്ത്യയില്‍ നിന്ന് തിരികെയെത്തിച്ചില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് ഒരു വിമാനത്തില്‍ കൊള്ളാനുള്ള പൗരന്മാരെയേ അവര്‍ക്ക് ഇന്ത്യയില്‍ നിന്നു തിരിച്ചെത്തിക്കാനുണ്ടായിരുന്നുള്ളൂ എന്നതാണ് ഉത്തരം.

മലയാളത്തിലെ പ്രമുഖ ദിനപത്രം ലോക്ഡൗണിന്റെ ആരംഭനാളില്‍ പാക്കിസ്ഥാന്‍ പോലും പൗരന്മാരെ ദുബായില്‍ നിന്ന് മടക്കിക്കൊണ്ടുപോയി, എന്നിട്ടും മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് വാര്‍ത്ത നല്‍കി. പക്ഷേ ഇന്ന് വാട്‌സാപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച വീഡിയോ യുഎഇയിലെ ദേരയില്‍ പാക് തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭത്തിന്റേതാണെന്നത് കൂടി ഇതോട് ചേര്‍ത്ത് വായിക്കുക.  

ഇനി 10 ഫ്‌ളൈറ്റില്‍ ആളുകളെത്തിയാല്‍ അത്രയുംപേരെ കടുത്ത സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിക്കാന്‍ കേരള സര്‍ക്കാരിന് സൗകര്യമൊരുക്കാനാവുമോ? അപ്പോള്‍ 2.5 ലക്ഷംപേര്‍ തിരിച്ചുവന്നാലോ? പത്തനംതിട്ടയിലെ ഇറ്റലിക്കാരെയും കാസര്‍കോട്ട് കറങ്ങിനടന്ന ഗള്‍ഫുകാരനെയും  ആരും കൈവെച്ചില്ലെങ്കിലും ഗള്‍ഫില്‍ നിന്ന് കൂട്ടത്തോടെ കേരളത്തിലേക്ക് കുത്തൊഴുക്കുണ്ടായാല്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് പാലൂട്ടുന്നവര്‍തന്നെ അടിച്ചോടിക്കാന്‍ ആദ്യമിറങ്ങും.


സുരക്ഷിതമായിട്ടില്ല കേരളം വേണം സമ്പര്‍ക്കവിലക്ക്

അസാധാരണ പ്രതിസന്ധികളെ മറികടക്കാന്‍ അസാധാരണ സഹകരണവും സഹനവും ആവശ്യമുണ്ട്. ഇപ്പോഴത്തെ സമ്പര്‍ക്കവിലക്ക് പരാജയപ്പെട്ടാല്‍ ഇറ്റലിക്കും, യുഎസിനും സ്‌പെയിനിനും ബ്രിട്ടനും ഫ്രാന്‍സിനും പിന്നാലെ ഇന്ത്യയും (സംശയം വേണ്ട കേരളവും) മൃത്യുദേവതയുടെ താണ്ഡവഭൂമിയാകും. ഒരുപാട് സഹനങ്ങളുടെ പതിറ്റാണ്ടുകള്‍ താണ്ടിയ പ്രവാസിക്ക്, വിശിഷ്യാ പ്രവാസി മലയാളിക്ക് ഇനിയും ഒരുമാസംകൂടി, അഥവാ ലോക്ഡൗണ്‍ തീരുംവരെയെങ്കിലും മരുഭൂമിയില്‍ തുടരാനാവണം. അതിനുള്ള സൗകര്യവും സഹായവുമാണ് ഇപ്പോള്‍ ഉറപ്പാക്കേണ്ടത്. അതിന് ജിസിസിയിലെ ഇന്ത്യന്‍ എംബസികള്‍ മുതല്‍ യൂസഫലിയേയും രവിപിള്ളയേയും ഷംസീര്‍ വയലിലിനേയും ഡോ. ആസാദ് മൂപ്പനേയും പോലുള്ള വന്‍ വ്യവസായികളേയും, കെഎംസിസി, ഇന്‍കാസ്, സംസ്‌കൃതി, ഒഎഫ്‌ഐ, പുനര്‍ജനി തുടങ്ങി രാഷ്ട്രീയമുള്ളതും ഇല്ലാത്തതുമായ സാംസ്‌കാരിക സന്നദ്ധ സംഘടനകളേയും റെഡ്ക്രസന്റ് പോലുള്ള ജീവകാരുണ്യ സംഘടനകളേയും എങ്ങനെ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നും ഗള്‍ഫ് ഭരണാധികാരികളോട് മുന്‍പറഞ്ഞ വ്യവസായികള്‍ക്കുള്ള സൗഹൃദം എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ആലോചിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളും ഇടതു വലതു നേതാക്കളും ചെയ്യേണ്ടത്.

കാസര്‍കോടോളം മോശമല്ല ഗള്‍ഫിലെ ആശുപത്രികള്‍

കേരളത്തിലെ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുംപോലെ അത്രമോശമല്ല ഗള്‍ഫിലെ സ്ഥിതിഗതികള്‍. പത്ത് പ്രവാസികളോട് ചോദിച്ചാല്‍ എട്ടുപേരെങ്കിലും ലഭിക്കുന്ന കരുതലിനും ചികിത്സക്കും നന്ദി പറയും. കേരളത്തിലേതുപോലെ നാനൂറില്‍ താഴെ രോഗികളല്ല ഗള്‍ഫിലുള്ളത്. ആറു ജിസിസി രാജ്യങ്ങളിലും കോവിഡിന്റെ സമൂഹവ്യാപനമാണ് നടന്നത്.  

അപ്രതീക്ഷിത പ്രതിസന്ധിക്കുമുന്നില്‍ പകച്ചുനില്‍ക്കുകയല്ല അവര്‍. പരമാവധി പൊരുതുന്നുണ്ട് പൊതുജനാരോഗ്യ വിഭാഗം. യുഎഇയില്‍ നാലരലക്ഷത്തിലേറെപ്പേര്‍ക്കാണ് പരിശോധന നടത്തിയത്. വാഹനങ്ങളിലിരുന്നുകൊണ്ടുതന്നെ പരിശോധനയ്ക്കു വിധേയമാകാനും 15 മിനിറ്റില്‍ ഫലം ലഭ്യമാക്കാ

നും കഴിയുന്ന വിധത്തില്‍ റാപ്പിഡ് ടെസ്റ്റുകള്‍ നടക്കുന്നു. സമ്പൂര്‍ണ ഗതാഗത നിരോധനം പ്രഖ്യാപിച്ച് തെരുവുകള്‍ ഒന്നൊഴിയാതെ അണുനശീകരണം നടത്തുന്നു. ഖത്തറില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയ ലോക്ക്ഡൗണ്‍ ചെയ്തു. ഒരു മാസമായി സൗജന്യഭക്ഷണം ഒരുനേരവും മുടങ്ങാതെ എത്തിക്കുന്നു.

അവിടുത്തെ എച്ച്എംസി ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതിന് പുറമേ ഫീല്‍ഡ് ഹോസ്പിറ്റലും ആരംഭിച്ചിരിക്കുന്നു. ചൈന 10 ദിവസംകൊണ്ട് 4,000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ചത് വാഴ്ത്തിപ്പാടിയ മാധ്യമങ്ങള്‍ 72 മണിക്കൂര്‍കൊണ്ട് 3,000 കിടക്കകളുള്ള ഫീല്‍ഡ് ഹോസ്പിറ്റല്‍ നിര്‍മിച്ച ഖത്തറിന്റെ നേട്ടം കാണുന്നില്ല. ക്വാറന്റൈന്‍ നിരീക്ഷണ കേന്ദ്രത്തില്‍ ഒരു രോഗിക്ക് ഒരു മുറി, ഒരു കിടക്ക, മുറിയില്‍ ടിവി, വൈഫൈ എന്നിവയെല്ലാമുണ്ടെന്ന് തുറന്ന് പറയുന്നത് സുഖപ്പെട്ടിറങ്ങിയ മലയാളി തന്നെ.

എങ്കില്‍ എന്തുകൊണ്ട് മറ്റുചിലര്‍ ഉടന്‍ നാട്ടിലെത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നു? ഇതിനുള്ള ഉത്തരം കാസര്‍കോടുകാര്‍ എന്തുകൊണ്ട് മംഗലാപുരത്ത് ചികിത്സിക്ക് പോകുന്നു എന്നതിലുണ്ട്. കാസര്‍കോട്ടുകാര്‍ക്കും ബോണക്കാട്ടുകാര്‍ക്കും അട്ടപ്പാടിക്കാര്‍ക്കും കേരളത്തിലുള്ള ചികിത്സാ പരിമിതിക്കപ്പുറം മറ്റൊരു പരാധീനതയും മധ്യപൗരസ്ത്യമേഖലയില്‍ എവിടെയും മലയാളി നേരിടുന്നില്ല. പട്ടിണി സഹിക്കാതെ അരിമോഷ്ടിക്കുന്ന ആദിവാസിയെ അടിച്ചുകൊല്ലുകയും ഇതര സംസ്ഥാന തൊഴിലാളിയെ പാലൂട്ടുകയും ചെയ്യുന്ന 'കേരളമോഡല്‍' മിഡില്‍ഈസ്റ്റില്‍ എവിടെയുമില്ല. അവിടെ സ്വദേശിക്ക് തന്നെ പ്രഥമ പരിഗണന. അതിനര്‍ത്ഥം പ്രവാസി അവഗണിക്കപ്പെടുന്നുവെന്നല്ല. സൗദി, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ ആറു രാജ്യങ്ങളും ക്വാറന്റൈനിലുള്ളവര്‍ക്ക് സൗജന്യഭക്ഷണവും രോഗികള്‍ക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കുന്നുണ്ട്.

ഇന്ത്യ-ഗള്‍ഫ് ഊഷ്മള സൗഹൃദം തകര്‍ക്കരുത്

ഗള്‍ഫില്‍ ആകെ കുഴപ്പമാണെന്ന തരത്തിലുള്ള ചര്‍ച്ചകളും വാര്‍ത്തകളും ഇന്ത്യ-ഗള്‍ഫ്  സൗഹൃദം നശിപ്പിക്കാനേ ഇടയാക്കൂ. ഓരോ ഗള്‍ഫ് രാജ്യവും രാജഭരണമുള്ള സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകള്‍ ആണെന്നതും മാധ്യമങ്ങള്‍ മറക്കാതിരിക്കുക. കോവിഡ് എന്ന മഹാമാരിയുടെ ആരംഭം മുതല്‍ ഗള്‍ഫ് ഭരണാധികാരികളുമായി ഏറ്റവുമധികം ആശയവിനിമയം നടത്തിയ ഏക നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. യുഎഇയില്‍ പ്രക്ഷോഭത്തിനിറങ്ങിയ പാക്കിസ്ഥാനികളെപ്പോലെ മലയാളികളെയും രംഗത്തിറക്കാന്‍ ശ്രമിച്ചാല്‍ നഷ്ടം കേരളത്തിനാവും. റേറ്റിങ് കൂട്ടാന്‍ ഏറെ ചര്‍ച്ചിച്ചാല്‍ പ്രവാസിപ്പണത്തിന്റെ മലയാളി വിഹിതത്തെ അനതിവിദൂരഭാവിയില്‍ പ്രതികൂലമായി ബാധിക്കുമെന്നത് ഗള്‍ഫ് എഡിഷനുള്ള മാധ്യമമേധാവികളെങ്കിലും ഓര്‍മ്മവെക്കുക.

കുത്തിത്തിരിപ്പിനും സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിനുമപ്പുറം കോവിഡ്കാലം കഴിഞ്ഞ് പ്രവാസഭൂമികയില്‍ നിന്ന് കൂട്ടമായെത്തുന്നവര്‍ക്ക് എങ്ങനെ പുനരധിവാസമൊരുക്കാമെന്ന് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യട്ടെ. മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ. അതല്ലേ നവ കേരളത്തിന് നല്ലത്?

സജികുമാര്‍ കുഴിമറ്റം

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.