login
ഹിന്ദു സമൂഹത്തിന്റെ പരിച

കശ്മീരിലെ പണ്ഡിറ്റുകള്‍ ഔറംഗസീബിന്റെ ക്രൂരതയും നിര്‍ബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേജ് ബഹാദൂറിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശ്യം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗുരു നാനക്‌ദേവ് നല്‍കി വന്ന സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് തേജ് ബഹാദൂര്‍ തീരുമാനം എടുത്തത്.

ഗുരുദ്വാര റകബ് ഗഞ്ജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമസ്‌കരിക്കുന്നു

ഴിഞ്ഞ ഡിസംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ജ് സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു.  ഗുരുതേജ് ബഹാദൂറിന്റെ മഹത്തായ ത്യാഗത്തിന് സ്മരണാഞ്ജലി അര്‍പ്പിക്കാനായിരുന്നു മോദിയുടെ സന്ദര്‍ശനം. ഗുരു തേജ്ബഹാദൂര്‍ജിയുടെ പുണ്യദേഹം സംസ്‌കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് ഗഞ്ജ് സാഹിബില്‍ പ്രാര്‍ത്ഥിച്ചതൊടെ ഏറെ അനുഗ്രഹിക്കപ്പെട്ടവനായി എനിക്കു തോന്നി എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു ഉന്നതതല യോഗം നടന്നു.  മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ആഭ്യന്തരമന്ത്രി അമിത്ഷാ; ലോക്സഭാസ്പീക്കര്‍ ഓംബിര്‍ള, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍, പഞ്ചാബ് മുഖ്യമന്ത്രി ക്യാ

പ്റ്റന്‍ അമരീന്ദര്‍സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്ഗെഹ്ലോട്ട് എന്നിവരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തത് എന്നതു തന്നെ യോഗത്തിന്റെ പ്രാധാന്യം എത്രയെന്നതിനു തെളിവാണ്. ഗുരുതേജ് ബഹാദൂര്‍ജിയുടെ 400-ാം ജന്മവാര്‍ഷികം ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ  നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നു യോഗം. മുഴുവന്‍ ഗുരു പാരമ്പര്യവും ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുന്ന തരത്തില്‍ പരിപാടി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ അവസരം ഉപയോഗിക്കുക എന്നാണ് നരേന്ദ്രമോദി യോഗത്തില്‍ അറിയിച്ചത്.  

ആരായിരുന്നു ഗുരു തേജ് ബഹാദൂര്‍ജി. മുഗളന്മാര്‍ക്കെതിരെ ധീരമായി പോരാടി ബലിദാനിയായ വീരപുരുഷന്‍. ഔറംഗസേബിനെതിരെ കശ്മീരിലും പഞ്ചാബിലുമായി പോരാടിയ ഗുരുു തേജ് ബഹാദൂര്‍. 1675ലാണ് ഒന്നുകില്‍ മതംമാറുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്ന മുഗള്‍ അക്രമകാരി ഔറംഗസീബിന്റെ അന്ത്യശാസനം ഉണ്ടായത്.

കശ്മീരിലെ പണ്ഡിറ്റുകള്‍ ഔറംഗസീബിന്റെ ക്രൂരതയും നിര്‍ബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേജ് ബഹാദൂറിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശ്യം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഗുരു നാനക്‌ദേവ് നല്‍കി വന്ന സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് തേജ് ബഹാദൂര്‍ തീരുമാനം എടുത്തത്.  

ദല്‍ഹിയിലെ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് നേരിട്ട് കടന്നുചെന്ന് തേജ് ബഹാദൂര്‍ വെല്ലുവിളിച്ചു. കശ്മീര്‍ പണ്ഡിറ്റുകളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീതും നല്‍കി. കരുത്തുണ്ടെങ്കില്‍ തന്നെ മുസല്‍മാനാക്കാന്‍ പരിശ്രമിക്കൂ എന്ന സിംഹഗര്‍ജ്ജനമാണവിടെ മുഴങ്ങിയത്. ഗുരുവിനേയും സഹായികളേയും ഔറംഗസേബ് പലതരം മര്‍ദ്ദനത്തിനിരയാക്കിയെങ്കിലും ആരും മതംമാറാന്‍ തയ്യാറാകാതെ ഉറച്ചുനിന്നു. അതിനിഷ്ഠൂരമായ ക്രൂരതയാണ് ഗുരുവിനെതിരെ മുഗളപ്പട ചെയ്തത്. തേജ് ബഹാദൂറിനെ ഒരു ഇരുമ്പുകൂട്ടിലിട്ട് അഞ്ചു ദിവസം മര്‍ദ്ദിച്ചു. കണ്‍മുന്നിലിട്ട് ശിഷ്യന്മാരായ ഭായി മതി ദാസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിച്ചു. മറ്റൊരു ശിഷ്യനായ ഭായി ദയാല്‍ ദാസിനെ വലിയ വാര്‍പ്പിലിട്ട് തിളപ്പിച്ചാണ് വധിച്ചത്. മൂന്നാമനായ സതീ ദാസിനെ ഗുരുവിന് മുന്നിലിട്ട് ചുട്ടുകൊന്നാണ് ഔറംഗസീബ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.

അവസാനം പൊതു സമൂഹമദ്ധ്യത്തില്‍ ചാന്ദ്നീ ചൗക്കില്‍ ഗുരുവിന്റെ തലയറുത്താണ് ശിക്ഷനടപ്പാക്കിയത്. ആരേയും മതംമാറ്റാനാകാതെ ഔറംഗസീബിന് തോല്‍വി സമ്മതിക്കേണ്ടിവരികയായിരുന്നു. ഗുരു തേജ് ബഹാദൂറിന്റെ സമാധി സ്ഥാനത്താണ് ഇന്ന് ഗുരുദ്വാര ശീശ് ഗഞ്ച് ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. സ്വന്തം സമൂഹത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഭാരതത്തിനുമായി ബലിദാനം നടത്തിയതിനാല്‍ സിഖ് പരമ്പരയില്‍ ആദ്യമായി ഗുരു തേജ് ബഹാദൂറിന് ഹിന്ദ്കീചദ്ദാര്‍(ഹിന്ദു സമൂഹത്തിന്റെ പരിച) എന്ന ബഹുമതി നല്‍കി അന്ന് സമൂഹം ഒന്നടങ്കം ആദരിച്ചു.

ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂര്‍ 1621 ല്‍ അമൃതസറിലാണ് ജനിച്ചത്. ജനിച്ച നക്ഷത്രം വച്ച് ഇന്നലെയാണ് എല്ലാ സിഖ് ഗുരുദ്വാര കളിലും ആഘോഷങ്ങളും പ്രാര്‍ത്ഥന സഭകളും നടന്നത്. 1675 നവംബര്‍ മാസം 24ാം തീയതിയാണ് ദില്ലിയിലെ ചാന്ദ്നി ചൗക്കില്‍ വീര ബലിദാനം നടന്നത്.

  comment
  • Tags:

  LATEST NEWS


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


  കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.