×
login
ജാമിയത്തിന്റെ അക്രമാസക്തമായ രാഷ്ട്രീയ അജണ്ടയേയും തീവ്രവാദവല്‍ക്കരണത്തേയും പരാജയപ്പെടുത്താന്‍ ആറുമാസ പദ്ധതി

പതിനായിരത്തോളം ഇസ്ലാമിക പുരോഹിതരും, മതപണ്ഡിതരും, മുഫ്തികളും, മദ്രസാ അദ്ധ്യാപകരും പങ്കെടുത്ത 2008 ലെ ദിയോബന്ദ് തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സ് മുസ്ലീങ്ങളോട് നടത്തിയ ആഹ്വാനം, പൂര്‍ണ്ണ വിശ്വാസത്തോടെ ശരിയയും ഇസ്ലാമിക പ്രബോധനങ്ങളും പിന്തുടരാന്‍ ജീവിതം ചെലവഴിയ്ക്കണം എന്നാണ്.

മൂര്‍ത്തി എസ് മുത്തുസ്വാമി

ജാമിയത്തിന്റെ പുരോഹിതന്മാര്‍ക്ക് തങ്ങള്‍ വളരെ സമര്‍ത്ഥരും ആര്‍ക്കും തൊടാന്‍ കഴിയാത്തവരുമാണെന്ന ഒരു വിചാരം ഉണ്ടെന്ന് തോന്നുന്നു. എന്നാല്‍ അവരുടെ സമയം കഴിഞ്ഞിരിയ്ക്കുന്നു. എന്തെന്നാല്‍ അവര്‍ ഇസ്ലാമിനെ അപമാനിയ്ക്കുകയും, മുസ്ലീങ്ങളെ കബളിപ്പിയ്ക്കുകയും, ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിയ്ക്കുകയും ചെയ്യുന്നു.

ഇത് തീര്‍ച്ചയായും ശക്തമായ വാക്കുകളാണ്. എന്നാല്‍ 2008ല്‍ ദിയോബന്ദില്‍ നടന്ന 'തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സി'നെ കുറിച്ചുള്ള വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത്. മാത്രവുമല്ല ആ സമയം മുതലുള്ള ജാമിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍പ്പറഞ്ഞ വീക്ഷണത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ.

ഇസ്ലാമിക പണ്ഡിതന്മാരുടെ സഭയെയാണ് ജാമിയത്ത് എന്ന് വിളിയ്ക്കുന്നത്. പ്രത്യേകിച്ചും അവര്‍ ദിയോബന്ദ് മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ്. ഇന്ത്യയിലെ മോസ്‌ക്കുകളില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിയ്ക്കുന്ന ആയിരക്കണക്കിന് മതപുരോഹിതരെ സൃഷ്ടിച്ചു വിട്ട സെമിനാരിയാണ് ദിയോബന്ദ്.

ഈയടുത്ത കാലത്തെ എന്റെ ഗവേഷണങ്ങള്‍ കാണിയ്ക്കുന്നത് തങ്ങളുടെ അനുയായികളെ മതതീവ്രതയുള്ളവരാക്കി മാറ്റുന്നതില്‍ മുന്‍നിരയിലാണ് ഈ മതപുരോഹിതരുടെ സ്ഥാനം എന്നാണ്. ഇത് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഒരു അത്ഭുത വാര്‍ത്തയല്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര വ്യക്തത പോര. അഫ്ഗാനിസ്ഥാനിലെ താലിബാന് അമേരിക്കയെ അവിടെ നിന്നും തുരത്താന്‍ കഴിഞ്ഞതിന്റെ കാരണം ഇതാണ്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും, ആരോഗ്യരംഗത്തും മുന്നിട്ടു നില്‍ക്കുന്നു എന്നതു കൊണ്ട് പാശ്ചാത്യര്‍ക്ക് എല്ലാം കൂടുതല്‍ നന്നായി അറിയാം എന്ന് കരുതുന്നത് ഒരു അബദ്ധം മാത്രമാണ്. എന്റെ വീക്ഷണത്തില്‍ തീവ്രവാദം പോലുള്ള വിഷയങ്ങളില്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് പാശ്ചാത്യരേക്കാള്‍ പ്രായോഗിക ജ്ഞാനം കൂടുതലാണ്.

എന്തുകൊണ്ടാണ് മതപുരോഹിതര്‍ ഇത്രയധികം സ്വാധീനമുള്ളവരായത് ? ഈ ചോദ്യത്തിനുള്ള ഉത്തരം ആദ്യമായി എന്റെ ലേഖനം തരുന്നു. ശരിയത്തിനെ ദൈവത്തിന്റെ നിയമം എന്ന് വിളിയ്ക്കുക വഴി, ശരിയത്തില്‍ വിശ്വസിയ്ക്കുന്ന മുസ്ലീങ്ങളുടെ ജീവിതങ്ങളെ നിയന്ത്രിയ്ക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഒരു മുസ്ലീമിന്റെ ജീവിതത്തിലെ എല്ലാ വശങ്ങളേയും സ്പര്‍ശിയ്ക്കുന്നതാണ് ശരിയത്ത്

ശരിയ നിര്‍ദ്ദേശിയ്ക്കാന്‍ കിട്ടുന്ന ഒരു പ്രധാനപ്പെട്ട അവസരവും ജാമിയത്ത് ഒഴിവാക്കാറില്ല. പതിനായിരത്തോളം ഇസ്ലാമിക പുരോഹിതരും, മതപണ്ഡിതരും, മുഫ്തികളും, മദ്രസാ അദ്ധ്യാപകരും പങ്കെടുത്ത 2008 ലെ ദിയോബന്ദ് തീവ്രവാദ വിരുദ്ധ കോണ്‍ഫറന്‍സ് മുസ്ലീങ്ങളോട് നടത്തിയ ആഹ്വാനം, പൂര്‍ണ്ണ വിശ്വാസത്തോടെ ശരിയയും ഇസ്ലാമിക പ്രബോധനങ്ങളും പിന്തുടരാന്‍ ജീവിതം ചെലവഴിയ്ക്കണം എന്നാണ്.

എവിടെ നിന്നൊക്കെ അറിവ് നേടാം എന്നതിന് ഇസ്ലാം തന്നെ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല എന്നിരിയ്‌ക്കേ, തങ്ങളുടെ ശരിയാ വ്യാഖ്യാനങ്ങള്‍ പിന്തുടരാന്‍ ജീവിതം ചെലവഴിയ്ക്കണം എന്ന് മുസ്ലീങ്ങളോട് നിര്‍ദ്ദേശിയ്ക്കുക വഴി ജാമിയത്ത് പുരോഹിതര്‍ ഇസ്ലാം മതത്തെ തന്നെയും സ്വന്തം ബോദ്ധ്യത്തിനനുസരിച്ച് അത് പിന്തുടരുന്നവരെയുമാണ് അപമാനിച്ചത്.

മുസ്ലീങ്ങളോടും അമുസ്ലീങ്ങളോടും ഒരുപോലെ തെറ്റായ ആഖ്യാനങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന ജാമിയത്തിന്റെ ഇരട്ടമുഖം കൂടിയാണ് മുഴച്ചു നില്‍ക്കുന്നത്. ആ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപനം, ഇസ്രയേലിനെയും, പാശ്ചാത്യ രാജ്യങ്ങളേയും ഭരണകൂട ഭീകരതയുടെ പേരില്‍ കുറ്റപ്പെടുത്തുമ്പോള്‍, ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ഒത്താശയോടെ നടക്കുന്ന തീവ്രവാദമാണ് നമ്മുടെ ഏറ്റവും വലിയ ആശങ്ക. മുസ്ലീങ്ങളെ മോശക്കാരാക്കി കാണിയ്ക്കുന്ന ഭരണകൂടത്തിന്റെ ഭാഗമായ ആളുകളെ നീക്കം ചെയ്യണം എന്നും ആ സമ്മേളനം ആവശ്യപ്പെട്ടു. എന്നാല്‍ പ്രാദേശിക മുസ്ലീങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അതേ ഭരണകൂടങ്ങള്‍ തന്നെ കണ്ടെത്തിയ കാര്യത്തെ കുറിച്ച് തീര്‍ത്തും മൗനം പാലിച്ചു കൊണ്ടാണ് അവര്‍ ഇങ്ങനെ ആവശ്യം ഉന്നയിച്ചത്.

ഇരുപത് രാജ്യങ്ങളിലെ മുസ്ലീം സമൂഹങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഞാന്‍ ഒരു ഗവേഷണം ചെയ്യുകയുണ്ടായി. പത്ത് രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ശരിയത്ത് നിയമത്തെ പിന്തുണച്ചു. അവയില്‍ എട്ടിലും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശക്തമായ സാന്നിദ്ധ്യവും രണ്ടിടത്ത് ചെറിയ തോതിലുള്ള സാന്നിദ്ധ്യവും ഞാന്‍ കണ്ടെത്തി.

അതില്‍ നിന്ന് വ്യക്തമാകുന്ന ഒരു കാര്യം, ഒരു മുസ്ലീം സമൂഹത്തില്‍ ശരീയത്തിന് കിട്ടുന്ന പിന്തുണ, ആ സമൂഹത്തിലെ തീവ്രമതവല്‍ക്കരണത്തെയും അക്രമവാസനയേയും കാണിയ്ക്കുന്ന അളവു കോലാണ് എന്നതാണ്. 2021 ല്‍ ഇന്ത്യയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 74% ഇന്ത്യന്‍ മുസ്ലീങ്ങളും സാധാരണ കോടതികളേക്കാള്‍ ശരിയാ കോടതികളെ അനുകൂലിയ്ക്കുകയുണ്ടായി.


അതുകൊണ്ട്, ഈയിടെ രാമനവമി, ഹനുമാന്‍ ജയന്തി ഘോഷയാത്രകള്‍ക്ക് നേരെ നമ്മള്‍ കണ്ടതുപോലുള്ള കല്ലേറ് (പ്രത്യേകിച്ചും മസ്ജിദുകളില്‍ നിന്നുള്ളത്) ഇന്റെലിജെന്‍സിന്റെയോ ഭരണകൂടത്തിന്റെയോ പരാജയമോ, മറ്റുള്ളവരില്‍ നിന്നുള്ള പ്രകോപനമോ ഒന്നുമല്ല, മറിച്ച് ജാമിയത്തും അവര്‍ പഠിപ്പിച്ചിറക്കിയ പുരോഹിതന്മാരും തീവ്രവാദ അജണ്ടകളും, ശരിയയും അതിന്റെ തെറ്റായ ആഖ്യാനങ്ങളും പ്രചരിപ്പിച്ചതിന്റെ അനന്തര ഫലങ്ങളാണ്. സ്വാഭാവികമായും ഭീകരപ്രവര്‍ത്തനങ്ങളില്‍ കുറ്റാരോപിതരോ, ശിക്ഷിയ്ക്കപ്പെടുന്നവരോ ആയ മുസ്ലീങ്ങളെ സംരക്ഷിയ്ക്കാനും, അവര്‍ക്കു വേണ്ടി വാദിയ്ക്കാനും മുന്നില്‍ നില്‍ക്കുന്നതും ജാമിയത്ത് തന്നെയാണ്. അതില്‍ യാതൊരു അത്ഭുതവുമില്ല.

അതുകൊണ്ട് ഇന്ത്യയില്‍ ജാമിയത്ത് ഉലേമ ഏ ഹിന്ദ് ആണ് മുസ്ലീം മതമൗലികവാദത്തിന്റെയും അക്രമ സ്വഭാവത്തോടു കൂടിയ തീവ്രവാദത്തിന്റെയും യഥാര്‍ത്ഥ സ്രോതസ്സ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിയ്ക്കുന്ന കാര്യം പരിഗണിക്കുന്നു. അത്തരം ഒരു നീക്കം സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍ ആത്യന്തികമായി ഇതിന്റെ ഉറവിടം ജാമിയത്തും അവര്‍ പഠിപ്പിച്ചിറക്കിയ മതപ്രചാരകരുമാണ് എന്നത് വിസ്മരിയ്ക്കാന്‍ പാടില്ല.

ഈ മത പുരോഹിതര്‍ ആധുനിക വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്തിക്കൊണ്ടും മുസ്ലീങ്ങളും സമൂഹത്തിലെ ബാക്കിയുള്ളവരും തമ്മിലുള്ള കൂടിച്ചേരല്‍ തടഞ്ഞു കൊണ്ടുമാണ് തങ്ങളുടെ അനുയായി വൃന്ദത്തെ അമര്‍ത്തി വച്ചിരിയ്ക്കുന്നത്. ഇതെല്ലാം കൂടി മതപുരോഹിതരുടെ ഒരു രാഷ്ട്രീയ അജണ്ടയായി രൂപപ്പെട്ടിരിയ്ക്കുന്നു. ഇസ്ലാം മതത്തില്‍ നിന്ന് വ്യതിരിക്തമായി തന്നെ ഇതിനെ കാണണം. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, മതപുരോഹിതരെ വിശ്വാസത്തില്‍ നിന്ന് വേര്‍തിരിയ്ക്കണം. ഇസ്ലാമിനെ അപമാനിയ്ക്കുന്ന മതപുരോഹിതരാല്‍ കബളിപ്പിക്കപ്പെടുന്നവരാണ് സാധാരണ മുസ്ലീങ്ങള്‍ എന്ന കാര്യം അവരെ ബോദ്ധ്യപ്പെടുത്തണം.

ഈയടുത്ത കാലം വരെ ശരിയ രാജ്യത്തെ നിയമമായിട്ടുള്ള സൗദി അറേബ്യയില്‍ പോലും, ശരിയായുടെ വ്യാഖ്യാനങ്ങള്‍ പലപ്പോഴും പരസ്പരവിരുദ്ധമായിട്ടുണ്ട്. മതപുരോഹിതരുടെ അഭിപ്രായങ്ങള്‍ മാത്രമാണവ എന്നതിന്റെ തെളിവാണത്.

മാത്രവുമല്ല, അവിടെ ശരിയാ നിയമം രേഖപ്പെടുത്തപ്പെട്ടതല്ല. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കീഴില്‍, ശരിയാ ദൈവീക നിയമമാണ് എന്ന ആഖ്യാനത്തില്‍ നിന്ന് കൂടുതല്‍ മതേതരവും രേഖപ്പെടുത്തിയതുമായ നിയമത്തിലേക്ക് രാജ്യം മുന്നേറുകയുണ്ടായി. അതുകൊണ്ട് ഇന്ത്യയില്‍ ശരിയാ നിയമം ഉപയോഗിയ്ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. അങ്ങനെ ചെയ്യുന്നത് തങ്ങളുടെ സമുദായങ്ങളെ കൃത്യമായി മതവല്‍ക്കരിച്ചു കൊണ്ടിരിയ്ക്കുന്നവര്‍ക്ക് അംഗീകാരം കൊടുക്കുന്നതിന് തുല്യമായിരിക്കും.

2011 ലെ സെന്‍സസ് അനുസരിച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ 20% മുസ്ലീങ്ങളാണ്. ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ 14% മാത്രമാണ് എന്നോര്‍ക്കണം. സാധാരണഗതിയില്‍ ഇത്തരമൊരു കണക്ക് അപകട സൂചന ആകുമായിരുന്നില്ല. എന്നാല്‍ ദക്ഷിണേഷ്യന്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ എല്ലായിടത്തു നിന്നും അമുസ്ലീങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് തുരത്തിയോടിയ്ക്കപ്പെട്ടു എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. മതപുരോഹിതരുടെ വര്‍ഗ്ഗീയ വിഷം ചീറ്റലായിരുന്നു അതിലേക്ക് നയിച്ചത്. അതുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിയ്ക്കുന്ന മുസ്ലീം വര്‍ഗ്ഗീയതയെ പൊതിഞ്ഞു മൂടിവച്ചിട്ട് അത് കണ്ടില്ലെന്ന് നടിയ്ക്കാന്‍ അമുസ്ലീങ്ങള്‍ക്ക് കഴിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ വരവ് തങ്ങളുടെ ഭാവിയെ തുറിച്ചു നോക്കുന്ന ഈ ഭീഷണിയെ പറ്റി ഭൂരിപക്ഷത്തെ കുറേയൊക്കെ ബോധവാന്മാരാക്കിയിട്ടുണ്ട്

ജാമിയത്ത് പരിശീലിപ്പിച്ചിട്ടുള്ള മതപുരോഹിതരുടെ അധികാരശക്തിയെ ഒരു പരിധിവരെ നിര്‍വ്വീര്യമാക്കേണ്ടത് അത്യാവശ്യമാണ്. മോസ്‌ക്കുകളില്‍ ആളുകളെ സംഘടിപ്പിയ്ക്കാനുള്ള അവരുടെ സ്വാധീനം നിലനില്‍ക്കുമ്പോള്‍ ആ ദിശയില്‍ ഉള്ള പ്രവര്‍ത്തനം നടപ്പാക്കുന്നത് കാണാന്‍ പ്രയാസമായിരിയ്ക്കുന്നു. എന്നാല്‍ അടിയന്തിരാവസ്ഥാ നിയമങ്ങള്‍ക്കു കീഴില്‍ ജാമിയത്തിനേയും അവരുടെ മതപുരോഹിതരേയും നിര്‍വ്വീര്യമാക്കുന്നത് നമ്മള്‍ വിചാരിയ്ക്കുന്നത്ര സങ്കീര്‍ണ്ണവുമല്ല. കാരണം ഇത്തരം സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളാണ് എന്ന് പ്രഖ്യാപിയ്ക്കാനും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ജനങ്ങളെ സംഘടിപ്പിയ്ക്കുന്നത് നിരോധിയ്ക്കാനും അടിയന്തിരാവസ്ഥാ അധികാരങ്ങളിലൂടെ കഴിയും. അതേസമയം തന്നെ പുരോഹിതരുടെ വെറും അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയ എന്ന സത്യം ജനങ്ങളില്‍ എത്തിയ്ക്കാന്‍ വേണ്ട പ്രചാരണ പരിപാടികള്‍ നടത്തുകയും വേണം. അത്തരമൊരു നീക്കം, ഈ മതപുരോഹിതര്‍ നടത്തുന്ന മോസ്‌ക്കുകളെ സംഘടിതമായ ആക്രമണങ്ങള്‍ക്കും, തീവ്രവാദ പ്രബോധനത്തിനും ഉള്ള കേന്ദ്രങ്ങളാക്കി നിലനിര്‍ത്തുന്ന പരിപാടിയ്ക്ക് മാറ്റം വരുത്തും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന കാര്യത്തില്‍ ഇന്ത്യാക്കാര്‍ സ്വാഭാവികമായും അഭിമാനമുള്ളവരാണ്. എന്നാല്‍ വളര്‍ന്നു വന്നു കൊണ്ടിരിയ്ക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീഷണിയില്‍ നിന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു സജീവമായ ജനാധിപത്യമല്ല. ദക്ഷിണ കൊറിയ, തായ്‌വാന്‍, സിംഗപൂര്‍ എന്നീ രാജ്യങ്ങള്‍ സജീവ ജനാധിപത്യമായി മാറിയത് സാമ്പത്തിക വികസനത്തിനും സുസ്ഥിരതയ്ക്കും പ്രാധാന്യം കൊടുത്ത ശക്തമായ ഭരണകൂടങ്ങളുടെ കീഴിലായിരുന്നു എന്ന കാര്യം നമ്മള്‍ വിസ്മരിച്ചു കൂടാ. സാംസ്‌കാരികമായി അവരോട് സാമ്യമുള്ള ഇന്ത്യയും സ്വയം സംരക്ഷിയ്ക്കാന്‍ അതേ പാത തന്നെ സ്വീകരിയ്ക്കണം. ഇന്ത്യയ്ക്ക് അതിന് കഴിയും. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കൂടിക്കൂടി വന്നാല്‍ ഇന്ത്യ എന്തായാലും അടിയന്തിരാവസ്ഥയില്‍ എത്തും. അത്തരമൊരു അനിവാര്യതയ്ക്കു മുമ്പ് നമ്മുടെ സ്വന്തം നിലയ്ക്ക് പരിഹാര മാര്‍ഗ്ഗം നമ്മള്‍ തന്നെ കണ്ടെത്തണം.

ഇസ്ലാമിക തീവ്രവാദത്തിന്റെ ശക്തി സ്ഥിതി ചെയ്യുന്നത്, മതപരമായ കാര്യങ്ങള്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നതിലാണ്. അതും മതപുരോഹിതരുടെ നേതൃത്വത്തില്‍. എന്നാല്‍ ഇത്തരത്തില്‍ ശക്തി ഒരിടത്ത് കേന്ദ്രീകരിച്ചിരിയ്ക്കുന്നത് അവരുടെ ഏറ്റവും വലിയ ദൌര്‍ബല്യവുമായി മാറാം.

മതപുരോഹിതര്‍ ആയാലും, സാധാരണ മുസ്ലീങ്ങള്‍ ആയാലും ഞാന്‍ ആര്‍ക്കെതിരേയും അക്രമം നിര്‍ദ്ദേശിയ്ക്കുന്നില്ല. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ മാത്രമാണ് വേണ്ടത്.

കൂടാതെ അത്തരം നടപടികള്‍ എല്ലാ ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കു നേരെയും അല്ല. ജാമിയത്ത് പരിശീലനം കിട്ടിയ സുന്നികള്‍ നയിയ്ക്കുന്ന സ്ഥാപനങ്ങളെയാണ് ശ്രദ്ധിക്കേണ്ടത്. (മോസ്‌ക്കുകളില്‍ 90 % അതാണ് കാരണം ഇന്ത്യന്‍ മുസ്ലീം ജനസംഖ്യയില്‍ 90 % സുന്നികളാണ്). ജാമിയത്ത് പുരോഹിതന്മാര്‍ക്കും മുസ്ലീം ജനസാമാന്യത്തിനും ഇടയില്‍ ഒരു വിടവ് സൃഷ്ടിച്ച് അമുസ്ലീങ്ങള്‍ക്ക് സുരക്ഷിതത്വം കൊണ്ടു വരുന്നതിന് ആറുമാസം ധാരാളം മതി എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. എന്നാല്‍ ഭൂരിപക്ഷം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കും മതസ്വാതന്ത്ര്യം അതായത് ഭഗവാന്‍ രാമനോടോ അതുപോലെ തങ്ങള്‍ക്കിഷ്ടമുള്ള ഏത് ദൈവത്തോടും പ്രാര്‍ഥിയ്ക്കാന്‍ കഴിയുന്ന ഒരു സ്ഥിതി കൊണ്ടു വരുന്നതിന് അഞ്ചു വര്‍ഷം വരെയെടുത്തേക്കും. ഇത് കേവലമൊരു ഭ്രമകല്‍പ്പനയായി തോന്നാം. എന്നാല്‍ ഇതൊന്നും ചര്‍ച്ച പോലും ചെയ്യാതെ നമുക്ക് ഒരു പ്രശ്‌ന പരിഹാരത്തിലേക്ക് എത്താന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്.

അമേരിക്കയില്‍ വാസമുറപ്പിച്ചിട്ടുള്ള ഭൌതിക ശാസ്ത്രജ്ഞനും തീവ്രവാദ വിഷയത്തില്‍ പണ്ഡിതനുമാണ് മുത്തുസ്വാമി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.