Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്തെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കുന്നു

സുപ്രധാന വഴിത്തിരിവു പിന്നിട്ട്, അതിപ്പോള്‍ വലിയ കാര്യങ്ങള്‍ക്കായി ഒരുങ്ങുകയാണ്. ദൗത്യമെന്ന തരത്തില്‍ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനുള്ള വിവിധ സംരംഭങ്ങളും പദ്ധതികളും ഈ ബജറ്റില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്.

Janmabhumi Online by Janmabhumi Online
Apr 2, 2023, 10:47 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

പുനീത് ചട്വാള്‍

(സിഐഐ വിനോദ സഞ്ചാര-അതിഥിസല്‍ക്കാര ദേശീയസമിതി ചെയര്‍മാനാണ് ലേഖകന്‍)

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നെന്ന നിലയ്‌ക്ക്, ഇന്ത്യയുടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയേകുന്ന വളര്‍ച്ചയാണു വാഗ്ദാനം ചെയ്യുന്നത്. സുപ്രധാന വഴിത്തിരിവു പിന്നിട്ട്, അതിപ്പോള്‍ വലിയ കാര്യങ്ങള്‍ക്കായി ഒരുങ്ങുകയാണ്. ദൗത്യമെന്ന തരത്തില്‍ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനുള്ള വിവിധ സംരംഭങ്ങളും പദ്ധതികളും ഈ ബജറ്റില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്.  

കൂട്ടായ്മയുടെ കരുത്ത്

യാത്രാ-വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ ആവശ്യമാണ്. ആറ് പ്രധാന ആശയങ്ങളില്‍ രണ്ടെണ്ണമായി ഏകീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ബജറ്റില്‍ പെടുത്തി.

വിനോദസഞ്ചാരം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും  സര്‍ക്കാരും  സ്വകാര്യ മേഖലയും  പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള സഹകരണയ പ്രധാനമാണ് . എല്ലാ കക്ഷികളും ഒറ്റയ്‌ക്കാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതു ബുദ്ധിമുട്ടായിരിക്കും.  കാശി വിശ്വനാഥ  ക്ഷേത്രത്തില്‍, പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം ശരാശരി 80 ലക്ഷത്തില്‍നിന്നു കഴിഞ്ഞ വര്‍ഷം 7 കോടിയായി വര്‍ധിച്ചു. ഏകതാപ്രതിമയ്‌ക്കു ചുറ്റും പുതുതായി വികസിപ്പിച്ച മേഖല പൂര്‍ത്തിയായി ഒരുവര്‍ഷത്തിനുള്ളില്‍ 27 ലക്ഷം സന്ദര്‍ശകരെത്തി.

വിനോദസഞ്ചാരം സുപ്രധാന വഴിത്തിരിവില്‍

കാശി, കേദാര്‍നാഥ്, ഏകതാപ്രതിമ, പാവാഗഢ് എന്നിവിടങ്ങളിലെ വികസനം ആ മേഖലയിലെ വിനോദസഞ്ചാരത്തിനു വലിയ കരുത്താണ് നല്‍കിയത്. ‘ആത്മനിര്‍ഭര്‍ ഭാരതും’ ‘ദേഖോ അപ്‌നാ ദേശും’ ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിഥിസല്‍ക്കാര കമ്പനികള്‍ക്കു വ്യവസായം, ആഡംബര താമസയിടങ്ങള്‍, ഹോം സ്റ്റേകള്‍, വില്ലകള്‍, ബജറ്റ് ഹോട്ടലുകള്‍ എന്നിവ തുടങ്ങാനും ഇവ പ്രേരണയേകുന്നു. വരുംവര്‍ഷങ്ങളില്‍ 50 പുതിയ സ്ഥലങ്ങളുടെ വികസനം രാജ്യത്തെ വിനോദസഞ്ചാരത്തിലെ വിപ്ലവത്തിന്  സാക്ഷ്യംവഹിക്കും.

സാങ്കേതികവിദ്യയുടെ സ്വാധീനം

ഡിജിറ്റല്‍വല്‍ക്കരണവും നവീകരണവും പ്രാധാന്യമര്‍ഹിക്കുന്നു.ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, എആര്‍/വിആര്‍, നിര്‍മിതബുദ്ധി എന്നിവ വിനോദസഞ്ചാര വ്യവസായത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കും. യാത്രാനുഭവങ്ങള്‍ കൂടുതല്‍ വ്യക്തിപരവും ആഴത്തിലുള്ളതുമായി മാറുന്നു.  ചരിത്ര ഭൂമികകളുടെയും സാംസ്‌കാരിക അനുഭവങ്ങളുടെയും വിര്‍ച്വല്‍ യാത്രകള്‍ നല്‍കിയാല്‍, എത്തിച്ചേരും മുമ്പു ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേഷണം ചെയ്യാന്‍ സഞ്ചാരികളെ സഹായിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ക്കും ഡിജിറ്റല്‍ സഹായികള്‍ക്കും, സഞ്ചാരികളെ സഹായിക്കാനാകും. സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ യാത്ര നടത്തുന്ന വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സഹായിക്കും. വിദേശ വിനോദസഞ്ചാരികള്‍ യുഎസ്എയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ ശരാശരി 33% കുറവാണ് ഇന്ത്യയില്‍ ചെലവഴിക്കുന്നതെന്നും ഓസ്‌ട്രേലിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 60 ശതമാനത്തിലധികം കുറവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കാലഘട്ടത്തിന്റെ ആവശ്യം

യാത്ര, വിനോദസഞ്ചാരം, അതിഥിസല്‍ക്കാരം എന്നിവയിലും വ്യവസായനടത്തിപ്പു സുഗമമാക്കേണ്ടതിനുള്ള സമീപനം കൊണ്ടുവരണം.ഇന്ത്യയുടെ അപാരമായ വിനോദസഞ്ചാര സാധ്യതകള്‍ തുറക്കാന്‍ ആസൂത്രണം, സ്ഥലം, ജനങ്ങള്‍, നയം, പ്രക്രിയ, പ്രോത്സാഹനം എന്നിവയെ അഭിസംബോധന ചെയ്യുന്ന സമഗ്ര തന്ത്രം ആവശ്യമാണ്.  

കേന്ദ്ര-സംസ്ഥാന തലത്തില്‍ നയരൂപീകരണത്തിനായി വിനോദസഞ്ചാരത്തെ സംസ്ഥാനകാര്യം എന്നതില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പു ശ്രമിക്കുന്നുണ്ട്.  ചില സംസ്ഥാനങ്ങള്‍ ഇതിനകം വിനോദസഞ്ചാരത്തിനു വ്യവസായ പദവി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരത്തിന് അടിസ്ഥാനസൗകര്യപദവി നല്‍കുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്‌ക്കു കൂടുതല്‍ ഉത്തേജനമേകും. ദേശീയ വിനോദസഞ്ചാര ബോര്‍ഡ് എന്ന ആശയം ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്.

Tags: indiaടൂറിസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies