×
login
വസൂരിയെ തുരത്തിയത് 'പശുവില്‍ നിന്ന്' ; മറക്കരുത് ഡോ. രാമചന്ദ്ര റാവുവിനെ

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

കൊറോണയെ നേരിടുന്നതെങ്ങനെ എന്ന് അറിയാതെ ഭയന്നു നില്‍ക്കുന്ന ലോകത്തിനു മുന്നിലുള്ള തിരിവെട്ടമാണ് വസൂരി. ദ്രുതഗതിയില്‍ പടര്‍ന്നു പിടിക്കുകയും അനേകരെ കൊന്നൊടുക്കുകയും രക്ഷപ്പെടുന്നവര്‍ക്ക് അന്ധതയും വൈരൂപ്യവും ഒക്കെ സമ്മാനിക്കുകയും ചെയ്ത വസൂരി ചരിത്രാതീതകാലം മുതല്‍ പേടി സ്വപ്നം. ശാസ്ത്രം ഭൂമുഖത്ത് നിന്നും ആദ്യമായി  തുടച്ചു മാറ്റിയ പകര്‍ച്ചവ്യാധിയും വസൂരിയാണ്്.ആദ്യത്തെ വാക്‌സിന്‍ പ്രയോഗിക്കുന്നതും 'വാക്‌സിനേഷന്‍' എന്ന പ്രക്രിയ  കണ്ടെത്തുന്നതും വസൂരിക്ക് എതിരെയാണ്. വസൂരിയെ തറപറ്റിച്ച മറുമരുന്ന് 'പശുവില്‍ നിന്ന്' എന്നായിരുന്നു എന്നു പറഞ്ഞാല്‍ സങ്കി വിരുദ്ധരെല്ലാം കൂടി പൊങ്കാലയിട്ടേക്കാം. പക്ഷേ അതായിരുന്നു സത്യം. അതിന്റെ ചരിത്രം ഇപ്രകാരം.

1796 ല്‍ എഡ്വാര്‍ഡ് ജെന്നെര്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രഞ്ജനാണ് വസൂരിക്ക് എതിരെ വാക്‌സിന്‍ കണ്ടെത്തുന്നത്.   മൃഗങ്ങളിലൂടെ പകരുന്ന ഗോ വസൂരി വന്ന മനുഷ്യര്‍ക്ക് വസൂരിക്ക് എതിരെ ഉള്ള പ്രതിരോധ ശക്തി  ഉണ്ടെന്ന് 1768 ല്‍  ഡോക്ടര്‍ ജോണ് ഫ്യൂസ്‌റെര്‍ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു ജെന്നറിന്റെ കണ്ടുപിടുത്തം.

കറവക്കാരികള്‍ ആയ സ്ത്രീകള്‍ക്ക് വസൂരിക്ക് എതിരെയുള്ള പ്രതിരോധ ശക്തിയുണ്ടെന്നു കണ്ടെത്തിയ ജെന്നെര്‍ ഈ സിദ്ധാന്തം തെളിയിക്കാനായി ഗോ വസൂരി വന്ന ജോലിക്കാരിയുടെ വൃണത്തില്‍ നിന്നും ചലം എടുത്തു തന്റെ സഹായിയായ എട്ടു വയസ്സുകാരനില്‍ കുത്തി വെച്ച് പരീക്ഷിച്ചു. നേരിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നല്ലാതെ കുട്ടിക്ക് രോഗം പിടിപെട്ടില്ല. എട്ടു ആഴ്ചയ്ക്ക് ശേഷം കുട്ടിയെ വസൂരി രോഗ സാധ്യതയുള്ള സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തി എങ്കിലും കുട്ടിക്ക് വസൂരി രോഗബാധ ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അദ്ദേഹം കൌ പോക്‌സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്‌സിന്‍ സ്വന്തം മകന്‍ ഉള്‍പ്പെടെ 8 പേരില്‍ പരീക്ഷിച്ചു വിജയിച്ചു. തുടര്‍ന്ന് 23 പേരില്‍ സമാന പരീക്ഷണങ്ങള്‍ നടത്തി ഫലങ്ങള്‍ ലോകത്തെ അറിയിച്ചു. വാക്‌സിനേഷന്‍ എന്ന പദം അദ്ദേഹത്തിന്റെ സംഭാവനയാണ്. 'പശുവില്‍ നിന്ന്' എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ പദമായ 'വാ്കസിന്‍' ല്‍ നിന്നാണ് വാക്‌സിനേഷന്‍ വന്നത്.

പ്രതിവര്‍ഷം കോടിക്കണക്കിന് ആളുകളെ മരണത്തിലേക്ക് പറഞ്ഞുവിട്ടിരുന്ന വസൂരി ലോകവ്യാപകമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് 1953 ല്‍ ലോകാരോഗ്യ അസംബ്‌ളി ആലോചിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും  പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് നിര്‍മ്മാര്‍ജ്ജനം അസാധ്യം എന്നതായിരുന്നു നിലപാട്. പക്ഷേ സാധ്യമായി എന്നതാണ് ചരിത്രം.

ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ പ്രഖ്യാപിച്ച് 15 വര്‍ഷം കൊണ്ട് തീവ്ര പരിപാടിയിലൂടെ വസൂരി നിര്‍മ്മാര്‍ജ്ജനം ഇന്ത്യ സാധ്യമാക്കിയപ്പോള്‍ മറക്കാനാവാത്ത ഒരു പേരുണ്ട്.  ഡോ. അയ്യഗിരി രാമചന്ദ്ര റാവു. രാജ്യത്താദ്യമായി തമിഴ്‌നാടിനെ വസൂരി മുക്തനാക്കിയതിന് ചുക്കാന്‍ പിടിച്ച ഡോക്ടര്‍. മദ്രാസ് കോര്‍പ്പറേഷന്‍  നടത്തുന്ന കമ്മ്യൂണിക്കബിള്‍ ഡിസീസ് ഹോസ്പിറ്റലിന്റെ (സി ഡി എച്ച്) ആദ്യത്തെ സൂപ്രണ്ടായിരുന്ന ഡോ.റാവു. അക്കാലത്ത് പകര്‍ച്ചവ്യാധി ആശുപത്രി എന്നായിരുന്നു സിഡിഎച്ച് അറിയപ്പെട്ടിരുന്നത്. സിഡിഎച്ചുമായി വളരെക്കാലം ബന്ധമുണ്ടായിരുന്ന റാവു സൂപ്രണ്ടായ ഉടന്‍ അവിടെ  വസൂരി വൈറസ് ലബോറട്ടറി സ്ഥാപിച്ചു. ഇത് ലോകമെമ്പാടുമുള്ള ഗവേഷണ വിദഗ്ധരെ ആകര്‍ഷിക്കാന്‍ തുടങ്ങി. വസൂരിക്കെതിരെ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഹെന്റി കെമ്പെയെ സഹായിക്കുന്നതില്‍ ഡോ. റാവുവിന്റെ കീഴിലുള്ള ലാബും സിഡിഎച്ചും  പ്രധാന പങ്ക് വഹിച്ചു.

സിഡിഎച്ചിലെ മുന്‍കാല രേഖകളെക്കുറിച്ച് നടത്തിയ പഠനത്തിലൂടെ ഡോ. റാവു മൂന്നുവര്‍ഷ സൈക്കിളുകളിലാണ് വസൂരി സംഭവിച്ചതെന്ന നിഗമനത്തിലെത്തി. അദ്ദേഹത്തിന്റെ ആദ്യപടി ലളിതമായിരുന്നു. സിഡിഎച്ചില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഏതൊരു രോഗിക്കും രോഗം കണക്കിലെടുക്കാതെ വസൂരിക്ക് നിര്‍ബന്ധമായും വാക്‌സിനേഷന്‍ നല്‍കണമെന്ന്  നിര്‍ബന്ധിച്ചു. വസൂരി രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് ഇത് തടഞ്ഞു.

നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന ഏതൊരു കുഞ്ഞിനും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് ഡോക്ടര്‍ റാവു അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസറായും പിന്നീട് കോര്‍പ്പറേഷന്റെ ചീഫ് ഹെല്‍ത്ത് ഓഫീസറായും സ്ഥാനക്കയറ്റം ലഭിച്ച ഡോ. റാവുവിന് നഗരത്തിലുടനീളം തന്റെ പ്രചരണം നടത്താന്‍ കഴിഞ്ഞു. ഒന്ന് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ് നല്‍കി. ഫലങ്ങള്‍ അതിശയകരമായിരുന്നു. ശിശുക്കള്‍ക്കിടയില്‍ വസൂരി ബാധിച്ചവരുടെ എണ്ണം ഇല്ലാതായി.ലോകാരോഗ്യ സംഘടനയുടെ ഫണ്ട് സഹായത്തോടെ ഡോക്ടര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചെറിയ  ടീം തമിഴ്‌നാട് സംസ്ഥാനം മുഴുവന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ആറുമാസംകൊണ്ട് വസൂരിരോഗം നിയന്ത്രണ വിധേയമാക്കി. രാജ്യത്തിന്റെ വസൂരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന് വലിയ ഉത്തേജനമായിമാറി അത്. ഇന്ന് കൊറോണയെക്കിതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ വസൂരിയേയും ഡോ. റാവുവിനേയും മറക്കാതിരിക്കാം.

  comment
  • Tags:

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.