login
ബംഗാള്‍‍ വംശഹത്യയുടെ നാളുകള്‍

ആര്‍എസ്എസ് ശാഖകളോ, വിശ്വഹിന്ദുപരിഷത്ത്, ബിജെപി എന്നിവയുടെ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഗ്രാമമായിരുന്നു അത്. എന്നാല്‍ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ആശ്വാസമായി ഭക്ഷണത്തിന്റേയും മരുന്നിന്റേയും കെട്ടിട നിര്‍മാണ സാമഗ്രികളുടേയും രൂപത്തില്‍ പിന്നീട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടേയ്‌ക്കെത്തി.

ബംഗാളില്‍ നടക്കുന്നതെന്ത്

ബംഗാളിലെ ഹിന്ദു സമൂഹം കാലങ്ങളേറെയായി നിരവധി ജിഹാദി ആക്രമണങ്ങള്‍ക്ക് വിധേയമാവാന്‍ തുടങ്ങിയിട്ട്. 2016 മുതലാണ് ഈ അതിക്രമങ്ങള്‍ രൂക്ഷമായത്. എസ് സി, എസ് ടി വിഭാഗക്കാര്‍ കൂടുതലുള്ള ഒരു ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ മുസ്ലിം കലാപകാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. പോലീസ് സംരക്ഷണമാവട്ടെ ഈ ഗ്രാമീണര്‍ക്ക് അന്യവും. ആള്‍ക്കൂട്ടം വീടുകള്‍ കൊള്ളയടിക്കുകയും തീയിട്ടുനശിപ്പിക്കുകയും ചെയ്തു. പുരുഷന്മാര്‍ അതിക്രൂര അതിക്രമങ്ങള്‍ക്ക് ഇരയായി. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. രാവിലെ തുടങ്ങിയ അക്രമം ഇരുട്ടുവോളം തുടര്‍ന്നു. ആര്‍എസ്എസ് ശാഖകളോ, വിശ്വഹിന്ദുപരിഷത്ത്, ബിജെപി എന്നിവയുടെ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത ഗ്രാമമായിരുന്നു അത്. എന്നാല്‍ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ആശ്വാസമായി ഭക്ഷണത്തിന്റേയും മരുന്നിന്റേയും കെട്ടിട നിര്‍മാണ സാമഗ്രികളുടേയും രൂപത്തില്‍ പിന്നീട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവിടേയ്‌ക്കെത്തി.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് രണ്ടിന് ശേഷം നടന്ന കലാപവും സമാന സ്വഭാവമുള്ളതായിരുന്നു. വീടുകളും കടകളും കൊള്ളയടിക്കുക, തീയിട്ടുനശിപ്പിക്കുക, ഹിന്ദു സ്ത്രീകളെ പീഡനത്തിനിരയാക്കുക, മാനഭംഗപ്പെടുത്തുക, പുരുഷന്മാരെ മൃഗീയമായി മര്‍ദ്ദിച്ചവശരാക്കുക തുടങ്ങിയ അതിക്രമങ്ങള്‍ വ്യാപകമായി അരങ്ങേറി. രാഷ്ട്രീയ ബന്ധം വിഷയമേ ആയിരുന്നില്ല. ഹിന്ദുക്കളായ തൃണമൂല്‍, സിപിഎം പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു മറ്റൊരു ഹീനവൃത്തി. വീടുകളിലേക്കുള്ള വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു. ജനങ്ങളെ നിരാധാരമാക്കുകയെന്നതായിരുന്നു അവരുടെ പദ്ധതി. മെയ് രണ്ട് മുതല്‍ ആറ് വരെ അക്രമം തുടര്‍ന്നു. ദേശീയ സുരക്ഷാ സേനയുടെ സാന്നിധ്യത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതയില്‍ ഒരു കോടി അമ്പത് ലക്ഷം ജനങ്ങള്‍ ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയതും ആദ്യത്തെ അനുഭവമായിരിക്കും.ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളുടേയും ജനങ്ങളെ ഭയചകിതരാക്കുന്നതിന്റെയും ചരിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കൂച്ച്‌ബെഹാറില്‍ അക്രമത്തിന് ഇരയായവരെ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സമാശ്വസിപ്പിക്കുന്നു

 

ചരിത്രം

1905 ലായിരുന്നു ബ്രിട്ടീഷുകാരുടെ ബംഗാള്‍ വിഭജനം. ഇന്ത്യയിലെ ദേശീയവാദികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് വിഭജനം അസാധുവാക്കുകയും 1911 ല്‍ ബംഗാള്‍ ഒന്നാകുകയും ചെയ്തു.1947 ല്‍ ബംഗാള്‍ വീണ്ടും വിഭജനത്തിന് വിധേയമായി. പൂര്‍വ്വ ബംഗാളും ( കിഴക്കന്‍ ബംഗാള്‍) പശ്ചിമ ബംഗാളും. ഇതിന് മുമ്പ് 1937 മുതല്‍ 47 വരെ ബംഗാള്‍ ഭരിച്ചത് മുസ്ലീംലീഗായിരുന്നു. പശ്ചിമ ബംഗാളിന്റെ രൂപീകരണത്തിന് പല ബംഗാളി ബുദ്ധിജീവികളും എതിരായിരുന്നു. ബംഗാളി ഭാഷ, കിഴക്കന്‍ ബംഗാളിനേയും ഒന്നിപ്പിക്കുന്നതുകൊണ്ട് പ്രത്യേക സംസ്ഥാനത്തിന്റെ ആവശ്യം ഇല്ല എന്ന ചിന്തയാണ് അവരെ നയിച്ചത്. പശ്ചിമ ബംഗാള്‍ എന്ന ആശയം മുന്നോട്ട് വച്ചത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു. ഒരു ജനതയുടെ സ്വത്വബോധം നിര്‍വചിക്കുന്നത് ഭാഷകൊണ്ടല്ല, സംസ്‌കാരം കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രധാനമായും മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളാണ് അന്ന് ബംഗാളില്‍ ഉണ്ടായിരുന്നത്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, കൃഷക് ശ്രമിക് പാര്‍ട്ടി(കെഎസ്പി) എന്നിവ കെഎസ്പിയിലേക്ക് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേപോലെ സ്വാധീനിക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ് പ്രധാനമായും ഹിന്ദുക്കളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയായി. പാര്‍ട്ടി ചട്ടം പരിഗണിക്കാതെ പശ്ചിമ ബംഗാളിന്റെ രൂപീകരണത്തിനായി ഹിന്ദുക്കള്‍ വോട്ട് രേഖപ്പെടുത്തിയെന്ന് മുഖര്‍ജി ഉറപ്പുവരുത്തി.

മുസ്ലിം ആധിപത്യത്തിന്റെ നീണ്ട ചരിത്രമുണ്ട് ബംഗാളിന് പറയാന്‍. 12-ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ ബഖ്തിയാര്‍ ഖില്‍ജിയുടെ കീഴിലായിരുന്നു ബംഗാള്‍. ബ്രിട്ടീഷ് ഭരണത്തിന്റെ സൂചനകള്‍ നല്‍കിയ, 1757 ലെ പ്ലാസി യുദ്ധത്തിന് ആരംഭം കുറിക്കുന്നതു വരെ ഈ പ്രദേശം മുസ്ലിം ഭരണത്തിന് കീഴിലായിരുന്നു.

മുസ്ലീം ഭരണത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ നിരവധി ബംഗാളി ഹിന്ദു രാജാക്കന്മാരുമുണ്ടായിരുന്നു. പ്രതാപ് ആദിത്യ റോയ്, ഭൂപേന്ദ്ര നാരായണ, ഗണേഷ് നാരായണ റായ് ബഹാദൂര്‍ തുടങ്ങിയവരായിരുന്നു അതില്‍ ശ്രദ്ധേയര്‍. ധീരമായി പ്രതിഷേധിച്ച ഈ രാജാക്കന്മാരുടെ ചരിത്രം ബംഗാളിലെ പാഠ്യപദ്ധതികളിലോ എന്തിനേറെ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങളിലോ ഉള്‍ച്ചേര്‍ക്കാതെ അവഗണിക്കപ്പെട്ടു. അവരുടെ സാഹസിക കൃത്യങ്ങള്‍ ആരാലും അറിയപ്പെടാതെ പോയി. അന്നത്തെ ഇസ്ലാമിക ഭരണത്തെക്കുറിച്ചുള്ള അറിവില്ലായ്മ, മുസ്ലിം അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മാനസികമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരു ശരാശരി ബംഗാളിയെ പ്രാപ്തമാക്കാത്തതിലേക്ക് നയിച്ചു. മുസ്ലീം ഭരണത്തിന് പകരം 1757 ലെ ബ്രിട്ടീഷ് ഭരണത്തിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച ബുദ്ധിജീവികളുമുണ്ടായി എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

വിഭജനവും അനന്തരഫലങ്ങളും

വിഭജനാനന്തരം, കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ വീടും മറ്റ് സൗകര്യങ്ങളും എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറി. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്നും ഹിന്ദുക്കള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ അഭയം തേടി. വന്നവരില്‍ ഏറെയും പിന്നാക്ക സമുദായക്കാരായിരുന്നു. ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നവരായിരുന്നു അവര്‍. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. ദരിദ്രരായിരുന്നുവെങ്കിലും സാംസ്‌കാരികമായി അവര്‍ സമ്പന്നരായിരുന്നു.

1947 മുതല്‍ 77 വരെ കോണ്‍ഗ്രസായിരുന്നു ബംഗാള്‍ ഭരിച്ചത്. ഈ കാലഘട്ടത്തില്‍ മുസ്ലിങ്ങള്‍ കൂട്ടത്തോട്ടെ ബംഗാളിലേക്ക് നുഴഞ്ഞുകയറി. അങ്ങനെ അനധികൃതമായി കുടിയേറിയവര്‍ക്ക് റേഷന്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ തങ്ങളുടെ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കോണ്‍ഗ്രസിനെതിരെ കുറ്റാരോപണം ഉന്നയിച്ചവരാണ് അവിടുത്തെ സിപിഎം. 1977 മുതല്‍ 2011 വരെ ബംഗാളില്‍ ഇടതു ഭരണമായിരുന്നു. ആ കാലയളവില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ അക്രമണ പരമ്പര തീര്‍ത്തു. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. മിഡ്നാപൂര്‍, ബര്‍ദ്വാന്‍ എന്നിവിടങ്ങളില്‍ ചിലരെ സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചു.

മറ്റൊന്നാണ് സൈന്‍ബാരി സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ അമ്മയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയും, ആ മകന്റെ രക്തം ചോറില്‍ കുഴച്ച് നിരാലംബയായ മാതാവിനെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവരുടെ പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ എല്ലാ ജനാധിപത്യ നിയമങ്ങളും അവഹേളിക്കപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നു. വോട്ടിങ് തടസ്സപ്പെടുത്തുകയോ അല്ലെങ്കില്‍ പാര്‍ട്ടി ഗുണ്ടകള്‍ കള്ളവോട്ട് രേഖപ്പെടുത്തുകയോ ചെയ്യുന്നു. പുരുഷന്മാര്‍ എല്ലാവരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഒരു സ്ഥലത്ത് വിധവകള്‍ മാത്രമായി.

2006 ല്‍ നന്ദിഗ്രാമില്‍ സിപിഎമ്മുകാര്‍ മമതാ ബാനര്‍ജിയെ അക്രമിച്ചു. അന്ന് അവര്‍ രക്ഷപെട്ടത് ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയുടേയും രാജ്നാഥ് സിങ്ങിന്റേയും അവസരോചിത ഇടപെടല്‍ കൊണ്ടാണ്. 2011 ല്‍ മമത അധികാരത്തിലെത്തി. സിപിഎം ഭരണത്തിന് അറുതി വരുത്തണമെന്ന് നിശ്ചയിച്ച അനവധി ഹിന്ദുക്കളുടെ സഹായത്തോടെയായിരുന്നു അവരുടെ തെരഞ്ഞെടുപ്പ് വിജയം. കുറച്ചുകാലം ബംഗാള്‍ ശാന്തമായിരുന്നു. അധികം വൈകാതെ രാഷ്ട്രീയ അതിക്രമങ്ങളും പൂര്‍വ്വാധികം ശക്തമായി. ഇക്കുറി ഉന്നമിട്ടത് തൃണമൂലിന്റെ എതിരാളികളെ. ഭരണം ഉറപ്പിച്ചതോടെ മമത മുസ്ലിം പ്രീണനവും ആരംഭിച്ചു. ഇസ്ലാം മതത്തിന്റെ വസ്ത്രധാരണ ശൈലി സ്വീകരിച്ച് പരിപാടികളില്‍ പ്രത്യക്ഷപ്പെട്ട മമത, ആ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് പോസ്റ്ററുകളാക്കി. അതേ മമത തന്നെ, ദുര്‍ഗ്ഗാ പൂജയ്ക്കും സരസ്വതി പൂജയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് ഹിന്ദു അധ്യാപകര്‍ താല്‍പര്യപ്പെട്ടാല്‍, സ്‌കൂളുകള്‍ ഒരു വര്‍ഷത്തേക്ക് അടച്ചിടാനും മമത മടിച്ചില്ല. അതേ മമത തന്നെ, ഇമാമുകളുടെ ശമ്പളത്തിലും വര്‍ധനവ് വരുത്തി.

ഹിന്ദുക്കള്‍ക്കെതിരെ മമത പുലര്‍ത്തുന്ന പ്രകടമായ വിവേചനത്തിനെതിരെ ബംഗാളിലെ ഹിന്ദു വിഭാഗം പ്രതികരിക്കാന്‍ തുടങ്ങിയത് 2015 മുതലായിരുന്നു. മഹത്തായ സംസ്‌കാരവും സ്വത്വവും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രതികരണമായിരുന്നു അത്.

ബംഗാളില്‍ സിപിഎം അധികാരത്തിലെത്തുന്നതിന് മുമ്പ്, ദുര്‍ഗ്ഗാപൂജയ്ക്ക് മതപരമായ ഒരു പരിവേഷവും ഉണ്ടായിരുന്നില്ല. രാമനവമി ആഘോഷങ്ങളുടെ ഉജ്ജ്വലമായ പാരമ്പര്യമാണ് ബംഗാളിനുള്ളത്. അതുകൊണ്ടുതന്നെ മതപരവും സാംസ്‌കാരികവുമായ സ്വത്വബോധം നിലനിര്‍ത്തുന്നതിനായി അവര്‍ ദൃഢനിശ്ചയമെടുത്തു. മുമ്പെങ്ങും ഇല്ലാത്തവിധം ശ്രീരാമ നവമി വിപുലമായിത്തന്നെ ആഘോഷിക്കുവാനും തീരുമാനിച്ചു. അത് വലിയൊരു വിജയമായിത്തീര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ നടന്ന റാലികളില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഇതിന്റെ ഭാഗമായി. വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലമുള്ളവരായിരുന്നു അവര്‍.

ഈ ഹിന്ദു ഏകീകരണം 2016 ലെ പഞ്ചായത്ത് തെരഞ്ഞടുപ്പുകളിലും പ്രതിഫലിച്ചു. ഹിന്ദു സമൂഹം ഒരു രാഷ്ട്രീയ മുഖമായി മാറി. ബിജെപി ആ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൈവരിച്ചു. എന്നിരുന്നാലും അനേകം ഇടങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ അനുവദിച്ചില്ല. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ഇവരെ ശക്തമായി പ്രതിരോധിച്ചു. രാഷ്ട്രീയ അതിക്രമങ്ങള്‍ ചെറുക്കാന്‍ വിസമ്മതിച്ച സിപിഎമ്മും കോണ്‍ഗ്രസും ബംഗാള്‍ രാഷ്ട്രീയത്തില്‍ അപ്രസക്തരായി. എന്നിരുന്നാലും , തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ 2100 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് വീടുപേക്ഷിച്ച് അസമിലേക്കും ഒറീസയിലേക്കും കുടിയേറ്റം നടത്തേണ്ടി വന്നു. ഭരണപക്ഷത്തിന്റെ പകപോക്കലിനെ ഭയന്നായിരുന്നു ഇത്. മൂന്ന് മാസക്കാലം അവര്‍ക്ക് അവിടെ തുടരേണ്ടി വന്നു.

2016-2019 കാലഘട്ടം ബംഗാളില്‍ ഹിന്ദു ഏകീകരണത്തിന്റേതായിരുന്നു. ദരിദ്ര ജനതയില്‍- പ്രധാനമായും എസ് സി, എസ് ടി വിഭാഗങ്ങളില്‍- ആത്മവിശ്വാസം വര്‍ധിച്ചു. അവര്‍ ബിജെപിയില്‍ അണിചേര്‍ന്നു. ഗ്രാമീണ മേഖലകളില്‍ ബിജെപി, ആര്‍എസ്എസ്, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങി പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു.

 

വേട്ടയാടിയത് പിന്നാക്കജനതയെ

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അത്യുജ്ജ്വല നേട്ടം കൈവരിച്ചു.. എഴുപത്തിയേഴ് സീറ്റുകള്‍ നേടിയെങ്കിലും ബിജെപിക്ക് അധികാരത്തിലെത്താനായില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 40 ലേറെ സീറ്റുകള്‍ കിട്ടാറില്ല എന്നതാണ് ബംഗാളിലെ ചരിത്രം. 35 മുതല്‍ 45 സീറ്റുകളില്‍ കേവലം 1700, 1500 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും ബിജെപി വിജയം നേടി. വോട്ട് വിഹിതവും വര്‍ധിച്ചു. എസ് സി, എസ്ടി സീറ്റുകളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചു.

ബംഗാള്‍ സോണാര്‍പൂര്‍ പ്രതാപ്‌നഗറില്‍ കൊല്ലപ്പെട്ട ഹരണ്‍അധികാരിയുടെ ഭാര്യ സ്വര്‍ണ്ണലതയും മകനും

 

തെരഞ്ഞെടുപ്പാനന്തര അക്രമം

ബംഗാളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ വരുതിയിലാണ് പോലീസ് സ്റ്റേഷനുകള്‍. അക്രമം ഉണ്ടായാലും പോലീസ് സഹായത്തിനെത്തില്ല. പോലീസ് മേധാവികള്‍ക്ക് പോലീസ് സേനയില്‍ യാതൊരു നിയന്ത്രണവുമില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കല്ലേറോടെയായിരുന്നു കലാപത്തിന്റെ തുടക്കം. തുടര്‍ന്ന് ആര്‍എസ്എസ് ജില്ല സംഘചാലകിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞു. ബിജെപി പോളിങ് ഏജന്റ് എസ്ടി വിഭാഗത്തില്‍പ്പെട്ട ആഷിഷ് ക്ഷേത്രപാലിന്റെ പൂര്‍വ്വ ബര്‍ദ്ധമാനിലുള്ള വീട്ടില്‍ അദ്ദേഹത്തെ തിരഞ്ഞ് ഗുണ്ടകളെത്തി. ക്ഷേത്രപാല്‍ ഒളിവില്‍ പോയതിനാല്‍ കണ്ടെത്താനായില്ല. വീട്ടിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ പിതാവിന്റെ കൈ അരിഞ്ഞു. അമ്മയെ ശിരസ് അറുത്ത് കൊലപ്പെടുത്തി. സഹോദരന്റെ കാലു വെട്ടി. അമ്മയുടെ മൃതദേഹം അവിടെ നിന്നും മാറ്റാനോ ദഹിപ്പിക്കാനോ അനുവദിക്കാതെ നാല് ദിവസം അനാഥമായി കിടന്നു.

മുസ്ലിം ഭൂരിപക്ഷ മേഖലയായ ബീര്‍ഭൂമില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെട്ട രണ്ട് വനിതാ പോളിങ് ഏജന്റുമാരെ ജനക്കൂട്ടം തടഞ്ഞു നിര്‍ത്തി പീഡിപ്പിച്ചു. പക്ഷേ അവര്‍ ഭയന്ന് പിന്മാറിയില്ല. ജീവന്‍ തന്നെ നഷ്ടപ്പെട്ടാലും ഈ അതിക്രമത്തിനെതിരെ പോരാടുമെന്ന ഉറച്ച നിലപാടിലാണവര്‍. നന്ദിഗ്രാമില്‍ അക്രമകാരികള്‍ ട്രാക്ടറിലെത്തി വീടുകളും കടകളും കൊള്ളയടിച്ചു. ബിജെപി പ്രവര്‍ത്തക അന്‍രൂപ ദേവി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. മറ്റൊരു പ്രവര്‍ത്തകനായ വൈദ്യയെ മൃഗീയമായി മര്‍ദ്ദിച്ച് അവശനാക്കി. മെയ് മൂന്നിനായിരുന്നു ഈ സംഭവം. തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ, അമ്മയും മറ്റ് കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിച്ചിട്ടും ആശുപത്രിയിലേക്ക് മാറ്റാന്‍ അക്രമികള്‍ അനുവദിച്ചില്ല. ചികിത്സ കിട്ടാതെ മെയ് 7 ന് വൈദ്യ മരിച്ചു. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നു.

ഇന്നും ഹിന്ദുക്കള്‍ക്കെതിരായ പീഡനങ്ങള്‍ തുടരുന്നു. പിന്നാക്ക  ഹിന്ദു വിഭാഗം കൂടുതലുള്ള സൗത്ത് 24 പര്‍ഗാനാസില്‍ ഹിന്ദു യുവതികളെ അപമാനിക്കുന്നതിനും അവിടുത്തെ മുസ്ലിങ്ങള്‍ക്കൊപ്പം ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ മുസ്ലിം അക്രമികളുമുണ്ടായിരുന്നു. ബീര്‍ഭൂം, ബര്‍ദ്ധമാന്‍, കൂച്ച് ബെഹര്‍ എന്നിവിടങ്ങളിലെ എബിവിപി, ബിഎംഎസ് ഓഫീസുകള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന എബിവിപിയുടെ നാല്‍പതോളം വിദ്യാര്‍ത്ഥിനികളെ ആക്രമിക്കുമെന്നും മാനഭംഗപ്പെടുത്തുമെന്നും ജിഹാദികള്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടികളുടെ മാതാപിതാക്കളേയും ഭയപ്പെടുത്തി. ഭയന്ന് പിന്മാറാതെ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു.2000 ത്തോളം ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകരുടെയും 350 വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടേയും വീടുകള്‍ നശിപ്പിക്കപ്പെട്ടു.മര്‍ദ്ദനത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകനെ ചികിത്സിച്ചതിന്റെ പേരില്‍ ഡോക്ടറുടെ വീടും ക്ലിനിക്കും തീയിട്ടു നശിപ്പിച്ചു. മുസ്ലിമായ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളെ നഗ്നയാക്കി അധിക്ഷേപിച്ചു.

3662 ഗ്രാമങ്ങളെയാണ് ഈ കലാപം ബാധിച്ചത്. ഇതില്‍ 353 ഗ്രാമങ്ങള്‍ അനവധി തവണ ആക്രമണത്തിന് വിധേയമായി. 40,000 ത്തോളം ജനങ്ങള്‍ ഇതിന്റെ കെടുതി അനുഭവിച്ചു. ഇതില്‍ അയ്യായിരത്തോളം ആര്‍എസ്എസ് കാര്യകര്‍ത്താക്കളും ഉള്‍പ്പെടുന്നു. 18,000 ത്തോളം പിന്നാക്ക വിഭാഗങ്ങളേയും ഇത് ബാധിച്ചു. 7500 സ്ത്രീകള്‍ കഷ്ടതകള്‍ അനുഭവിച്ചു. 142 പേര്‍ പീഡനത്തിന് വിധേയമായി. ഇതില്‍ 20 യുവതികള്‍ ഇ-മെയില്‍ മുഖേന സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. 37 പേര്‍ കൊല്ലപ്പെട്ടു. 4000 ത്തോളം വീടുകളും 4500 കടകളും ആക്രമിക്കപ്പെട്ടു.

ചെറുത്തുനില്‍പ്പ്

ബംഗാളിലെ മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. ബംഗ്ലാദേശുമായി 2200 കിലോമീറ്റര്‍ അതിര്‍ത്തിയാണ് പശ്ചിമ ബംഗാള്‍ പങ്കിടുന്നത്. ഇവിടെ ജിഹാദികളെ ഹിന്ദുക്കള്‍ പ്രതിരോധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏകദേശം 100 ഹിന്ദു ഗ്രാമങ്ങള്‍ ഇന്ന് ഈ ചെറുത്തുനില്‍പ്പിന്റെ പാതയിലാണ്. രാജ്വംശി ഹിന്ദുക്കള്‍ കൂടുതലുള്ള നോര്‍ത്ത് ബംഗാളിലെ ഒരു ഗ്രാമത്തില്‍, ജിഹാദികളെ ഗ്രാമീണര്‍ തുരത്തിയോടിച്ചു. അക്രമം നടത്താന്‍ കരുതിക്കൂട്ടിവന്ന ജിഹാദികള്‍ക്ക് ഒടുവില്‍ അവിടെയൊരു പള്ളിയില്‍ തമ്പടിച്ച് ഉച്ചഭാഷിണിയിലൂടെ സമാധാനപാലനത്തിന് അഭ്യര്‍ത്ഥിക്കേണ്ടി വന്നു.

ഹൗറയില്‍ അഞ്ഞൂറോളം എസ്സി വിഭാഗത്തിലെ ഹിന്ദുക്കള്‍ ചേര്‍ന്നാണ് കലാപ ശ്രമങ്ങള്‍ ചെറുത്തത്. മേദിനിപൂര്‍, ബീര്‍ഭൂം എന്നിവിടങ്ങളിലെ ആദിവാസി ഹിന്ദുക്കള്‍ അമ്പും വില്ലും കൊണ്ടാണ് അക്രമത്തെ പ്രതിരോധിച്ചത്. ഈ സംഭവങ്ങളിലെല്ലാം ആക്രമണം നടത്തിയ ജിഹാദി കൂട്ടത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ മുതിരാത്ത പോലീസ് ഹിന്ദുക്കള്‍ക്കെതിരെ നടപടിയെടുത്തു. ദ്രുതകര്‍മ്മസേനയെ വിന്യസിക്കുകയും ചെയ്തു.

കൂട്ടപ്പലായനം

കലാപം രൂക്ഷമായ ബംഗാളില്‍ നിന്ന് 11,000 ത്തോളം ഹിന്ദുക്കളാണ് പലായനം ചെയ്തത്. ഇതില്‍ 3000 പേര്‍ അസമിലെ ദുബ്രിയിലാണ് അഭയം പ്രാപിച്ചത്. സീമാജാഗരണ്‍ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്നത്. അഭയാര്‍ത്ഥികളായി എത്തിയവരുടെ വീഡിയോ ചിത്രീകരിച്ച് രാഷ്ട്രപതിക്കും കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതിയ്ക്കും അയച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഝാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലേക്കും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. ഇവരില്‍ ചിലര്‍ ബംഗാളില്‍ തിരിച്ചെത്തിയിട്ടുണ്ട്.

സമാധാനവും നീതിയും ഉറപ്പുവരുത്തണം

ബിജെപി സംഘടിപ്പിച്ച 191 ക്യാമ്പുകളിലൂടെ ഭക്ഷണം, മരുന്ന്, റേഷന്‍ സാധനങ്ങള്‍ എന്നിവ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിച്ചു. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ കലാപ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തൃണമൂല്‍ അതിക്രമത്തില്‍ അമ്മയെ നഷ്ടപ്പെട്ട ആഷിഷ് ക്ഷേത്രപാലിന്റെ വീട് നദ്ദയും എസ് സി കമ്മീഷനും സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ വീഡിയോ ആയി രേഖപ്പെടുത്തി. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്തില്ലെങ്കില്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനേയും പോലീസ് സൂപ്രണ്ടിനേയും എസ് സി കമ്മീഷന്‍ താക്കീതു ചെയ്തു.

ബംഗാള്‍ ഗവര്‍ണര്‍ പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിച്ച് നടുക്കം രേഖപ്പെടുത്തി. കലാപത്തിന് ഇരയായ നിരവധി സ്ത്രീകളാണ് ഗവര്‍ണര്‍ മുമ്പാകെ ആവലാതി ബോധിപ്പിച്ചത്. അസമിലെ ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനം തടയാന്‍ ലോക്ഡൗണ്‍ മറയാക്കി ടിഎംസി പ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി. നിരവധി കേസുകളില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ്, ഇരകള്‍ക്കെതിരെ എഫ്ഐആര്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തു. ബംഗാളില്‍ നടന്ന ക്രൂരകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ 2093 വനിതാ അഭിഭാഷകര്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിച്ചു.  

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് പരാതി ഇ-മെയിലായി അയയ്ക്കുന്നതിന് എസ് സി കമ്മീഷന്‍ സൗകര്യമൊരുക്കി. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമടക്കം ഈ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തി. ഹിന്ദുക്കള്‍ക്ക് എതിരായ കേസുകള്‍ നടത്തുന്നതിന് അഭിഭാഷക സംഘം രൂപീകരിച്ചു. ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റിട്ട. ജഡിജിമാരും കോളേജ് പ്രൊഫസര്‍മാരും ഉള്‍പ്പടെ നിരവധി പേരാണ് സുപ്രീംകോടതിക്കും രാഷ്ട്രപതിക്കും കത്തെഴുതിയത്.

 

വി. ഭാഗയ്യ

(ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം)

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.