×
login
വേണ്ടത് ഹലാല്‍‍ ഉല്‍പ്പന്നങ്ങളും ബിസിനസ്സുകളും അല്ല; കച്ചവടത്തിലെ ധര്‍മ്മ ബോധത്തെ പ്രോത്സാഹിപ്പിക്കണം

ഹലാല്‍ ബ്രാണ്ടിംഗ് ചെയ്യുന്ന സംഘടനകള്‍ മത തീവ്രവാദത്തിന് സാമ്പത്തിക സഹായം കൊടുക്കാന്‍ ഈ വരുമാനം ഉപയോഗിയ്ക്കുന്നു എന്നൊരു ആരോപണം നിലവിലുണ്ട്

ഹലാല്‍എന്നാല്‍ അനുവദനീയമായത് എന്നാണ് അര്‍ത്ഥം എന്ന് മലയാളികളോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നാല്‍ ഇത് വലിയൊരു തെറ്റിദ്ധാരണയാണ് എന്ന് യാതൊരു സംശയത്തിനും ഇടയില്ലാതെ ബോദ്ധ്യപ്പെടുത്തിയ ഒരു മാസമാണ് കഴിഞ്ഞു പോകുന്നത്. മേയ് ഒന്നാം തിയതിയാണ് കാസര്‍ഗോഡ് ഒരു ഹലാല്‍ ഭക്ഷണശാലയില്‍ നിന്ന് ഷവര്‍മ്മ വാങ്ങിക്കഴിച്ച 16 കാരി മരണപ്പെട്ടത്. ഒപ്പം അവിടെ നിന്ന് ഭക്ഷണം കഴിച്ച 16 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നു. ഒരു പക്ഷേ ആദ്യത്തെ സംഭവത്തെ തുടര്‍ന്ന് മാദ്ധ്യമങ്ങള്‍ കൂടുതല്‍ ജാഗരൂകരായതു മൂലം ശ്രദ്ധിയ്ക്കപ്പെടാതെ പോകുമായിരുന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നതാണ്. ഏതാണ്ട് അമ്പതോളം പേരാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപതിയില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭാഗ്യം കൊണ്ടു മാത്രമാണ് അവരൊക്കെ അപകടത്തില്‍ നിന്ന്  തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.  

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പല നിബന്ധനകളും പാലിയ്‌ക്കേണ്ടതുണ്ട് എന്നാണ് പറയപ്പെടുന്നത്. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ഭീമമായ ഫീസ് വാങ്ങിയാണ് ഇതു നല്‍കുക. എന്നിട്ടും അത്തരം സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായെങ്കില്‍ ഹലാല്‍ എന്നത് വെറുമൊരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നു കരുതേണ്ടി വരും. കാസര്‍ഗോഡ് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് ഞെട്ടിയുണര്‍ന്ന് കുറേ റെയിഡുകളും മറ്റും നടത്തി. പഴകിയതും മറ്റു രീതിയില്‍ അഭക്ഷ്യവുമായ ധാരാളം ഭക്ഷണ സാധനങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നിന്ന് പിടിച്ചെടുത്ത് നശിപ്പിയ്ക്കുകയുണ്ടായി. ഇപ്പോഴും പലയിടത്തും റെയിഡുകള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. പഴകിയതും മലിനവുമായ ഭക്ഷണം പിടിച്ചെടുത്ത കൂട്ടത്തില്‍ ഹലാല്‍ ബോര്‍ഡ് വച്ച ഹോട്ടലുകളും ഉണ്ട് എന്നത് ഈ മുദ്ര പ്രദര്‍ശിപ്പിയ്ക്കുന്നതിലെ പൊള്ളത്തരം തുറന്നു കാട്ടുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലുള്ള ഒരു പ്രമുഖ ഹോട്ടല്‍ ഒന്നിലധികം തവണ ഇങ്ങനെ നടപടി നേരിട്ടിട്ടുള്ള ഒന്നാണ്. കാസര്‍ഗോഡ് ദുരന്തത്തിന് കാരണമായ ബേക്കറിയ്ക്കും അവിടേയ്ക്ക് മാംസം കൊടുത്തിരുന്ന ചിക്കന്‍ കടയ്ക്കും  മുന്‍സിപ്പാലിറ്റി ലൈസന്‍സ് പോലും ഉണ്ടായിരുന്നില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഇന്ന് കേരളമൊട്ടാകെ നിരവധി അനധികൃത കശാപ്പു ശാലകളാണ് പ്രവര്‍ത്തിയ്ക്കുന്നത്. വര്‍ഷങ്ങളായി അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്ന ഒരു വിഷയമാണിത്. അതിലൂടെ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന നികുതി വരുമാനം മാറ്റിവച്ചാലും, ജനങ്ങളുടെ ആരോഗ്യവും ജീവനും കൊണ്ടുള്ള ചൂതാട്ടമാണ് നടക്കുന്നത്.  


ഇത്തരം കാര്യങ്ങളില്‍ ഹലാല്‍ പോലുള്ള മതപരമായ ഒരാശയം അല്ല നമുക്ക് വേണ്ടത്. മറിച്ച് ജീവിതത്തിലെ എല്ലാ തുറകളിലും ധാര്‍മ്മികം ആയി കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് സമൂഹത്തിന് വേണ്ടത്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം ? ഹലാല്‍ എന്നതിന് അര്‍ത്ഥം മുസ്ലീങ്ങള്‍ക്ക് അനുവദനീയമായത് എന്നാണെങ്കില്‍, അമുസ്ലീം ആയ ഒരു കസ്റ്റമറിന് ഹലാല്‍ നിലവാരം ഇല്ലാത്ത സാധനം കൊടുക്കാന്‍ ഒരു കച്ചവടക്കാരന് മടിയുണ്ടാകുമോ ? കാരണം എല്ലാവര്‍ക്കും ഹലാല്‍ തന്നെ കൊടുക്കണം എന്ന് മതനിയമം നിഷ്‌ക്കര്‍ഷിയ്ക്കുന്നില്ലല്ലോ ? തന്റെ സഹോദര തുല്യനായ സ്വമതാനുയായിയെ വഞ്ചിച്ചാല്‍ തന്റെ ദൈവം പൊറുക്കില്ല എന്നൊരു ബോധമാണ് അയാളെ നിയന്ത്രിയ്ക്കുന്നത്. അതുകൊണ്ട് അയാള്‍ സ്വന്തം മതത്തില്‍ ഉള്ളയാളോട് വിശ്വസ്തത പുലര്‍ത്തിയേക്കും. അവിശ്വാസിയും കാഫിറും ആയ ഒരുവനെ വഞ്ചിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല എന്ന് സ്വയം ന്യായീകരിയ്ക്കാനും ഈയൊരു മനോനിലയില്‍ അയാള്‍ക്ക് കഴിയും. എന്നാല്‍ ധര്‍മ്മിക സങ്കല്‍പ്പത്തില്‍ തന്നെപ്പോലെ തന്നെ മറ്റുള്ളവരേയും കണ്ട് ഇടപെടുക എന്ന ആശയമാണ് വരുന്നത്. അതായത് തനിക്ക് കഴിയ്ക്കാന്‍ കൊള്ളാത്തത് അന്യനും കൊടുക്കാന്‍ പാടില്ല എന്ന സമീപനം അവിടെ വരുന്നു. ധാര്‍മ്മികനായ ഒരു കച്ചവടക്കാരന്‍ തന്നെത്തന്നെയാണ് തന്റെ കസ്റ്റമറില്‍ കാണുന്നത്. അവിടെ വഞ്ചനയ്ക്കുള്ള സാദ്ധ്യത ഉണ്ടാകുന്നില്ല.  

ഹലാല്‍ ബ്രാണ്ടിംഗ് ചെയ്യുന്ന സംഘടനകള്‍ മത തീവ്രവാദത്തിന് സാമ്പത്തിക സഹായം കൊടുക്കാന്‍ ഈ വരുമാനം ഉപയോഗിയ്ക്കുന്നു എന്നൊരു ആരോപണം നിലവിലുണ്ട്. അത് സത്യമായാലും അത്ഭുതമില്ല. കാരണം കടുത്ത മതബോധത്തിന്റെ ലക്ഷണമാണല്ലോ ഹലാലില്‍ ഉള്ള നിഷ്‌ക്കര്‍ഷ ? ആ മതബോധത്തിന്റെ മറ്റൊരു മുഖമാണ് മതതീവ്രതയും മതരാഷ്ട്രീയവും. അതുകൊണ്ട് കച്ചവടത്തിലെ മതബോധത്തെ നിരുത്സാഹപ്പെടുത്തിയിട്ട് ധര്‍മ്മ ബോധത്തെ പ്രോത്സാഹിപ്പിയ്ക്കുക. അതുമാത്രമേ എല്ലാവര്‍ക്കും ഹിതം ചെയ്യുകയുള്ളൂ.

കൃഷ്ണകുമാര്‍

  comment

  LATEST NEWS


  തിരുവനന്തപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ


  പീഡന പരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു; അറസ്റ്റ് ഇന്നുണ്ടാകും, നടപടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയിൽ


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.