×
login
മഹാരാഷ്ട്ര‍യില്‍ ബിജെപി ഓരോ യുദ്ധവും ജയിക്കുമ്പോള്‍...

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതിന് പിന്നിലെ രാഷ്ട്രീയകണ്ണികള്‍ ആരെന്നതും പുറത്ത് കൊണ്ടുവരാന്‍ എന്‍ഐഎയും ആഭ്യന്തരവകുപ്പിലെ അഴിമതിക്കഥകള്‍ സിബിഐയും അനാവരണം ചെയ്യുന്നതോടെ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ പ്രതിസന്ധികളെ വരുംനാളുകളില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച.

മഹാരാഷ്ട്രയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാരൂപീകരണം സംബന്ധിച്ച ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാവികാസ് അഘാദി എന്ന പേരില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ മഹാരാഷ്ട്രയിലെ ജനം ഒരു വലിയ ചതി മണത്തു. ഒരിയ്ക്കലും ചേരാത്ത ആശയവും നയപരിപാടികളും ഉള്ള ഈ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് എങ്ങിനെയാണ് ഒരു സര്‍ക്കാര്‍ രൂപീകരിക്കുക? ഇതായിരുന്നു മഹാരാഷ്ട്രക്കാരുടെ ചോദ്യം.  മാത്രമല്ല, ബിജെപിയോടൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേനയ്ക്ക് എങ്ങിനെയാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം  ബിജെപിയെ ഒഴിവാക്കി ശരത്പവാറിന്‍റെ എന്‍സിപിയേയും സോണിയയുടെ കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് ഭരിയ്ക്കാന്‍ കഴിയുക. ഈ ചതിയില്‍ നിന്നും കെട്ടിപ്പൊക്കിയ മഹാവികാസ് അഘാദി സര്‍ക്കാര്‍ ഇതാ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെയും .സ്വജനപക്ഷപാതത്തിന്‍റെയും വഞ്ചനകളുടെയും മുഖം കാട്ടി ഇപ്പോള്‍ മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.  

ഇതിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുന്ന ബിജെപി മഹാരാഷ്ട്രയിലെ സര്‍‍ക്കാരിനെതിരെ യുദ്ധങ്ങള്‍ ഓരോന്നായി ജയിക്കുകയാണ്. തിങ്കളാഴ്ച ആഭ്യന്തരമന്ത്രി പദം അനില്‍ ദേശ്മുഖ് എന്ന എന്‍സിപി നേതാവ് രാജിവെച്ചൊഴിഞ്ഞപ്പോള്‍ അത് ബിജെപിയുടെ ഏറ്റവും ഒടുവിലത്തെ വിജയമായി. തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതി മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗിന്‍റെ ഹര്‍ജിയില്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ രാജി.  

മാസം തോറും ഡാന്‍സ്ബാറുകളില്‍ നിന്നും മറ്റുമായി 100 കോടി രൂപ വീതം നിര്‍ബന്ധമായും പിരിച്ചെടുക്കണമെന്ന് പൊലീസിനോട് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്ആവശ്യപ്പെട്ടതുള്‍പ്പെടെയുള്ള പരാതികള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശപ്പെട്ടായിരുന്നു പരംബീര്‍ സിംഗ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. സത്യം പുറത്തുവരാന്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതോടെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി മാറിനില്‍ക്കുകയോ രാജിവെക്കുകയോ അതല്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തന്നെ അദ്ദേഹത്തിനെ മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാവ് ഫഡ്‌നാവിസ് ആവശ്യപ്പെട്ടിരുന്നു. അധികം വൈകാതെ ശരത്പവാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തില്‍ അനില്‍ ദേശ്മുഖ് രാജിസന്നദ്ധത പ്രകടിപ്പിച്ചു. വൈകാതെ എന്‍സിപി തന്നെ അനില്‍ ദേശ്മുഖ് രാജിവെക്കുമെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നല്‍കിയിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് ശരത്പവാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന എന്‍സിപി ഉന്നതതലയോഗത്തിലായിരുന്നു അനില്‍ ദേശ്മുഖിന്‍റെ രാജി സംബന്ധിച്ച് തീരുമാനമെടുത്തത്. ശരത്പവാര്‍, അനില്‍ ദേശ്മുഖ്, അജിത് പവാര്‍, സുപ്രിയ സുലെ എന്നിവര്‍ പങ്കെടുത്ത എന്‍സിപി ഉന്നതതലയോഗത്തിലാണ് തീരുമാനം.  

ഇതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നീ മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പ്രധാനവകുപ്പിന്‍റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അനില്‍ദേശ്മുഖാണ് ആരോപണത്തിന്‍റെ നടുവില്‍ നില്‍ക്കുന്നത്.  ആഭ്യന്തരമന്ത്രി രാജിവെക്കണം എന്ന ബിജെപിയുടെ ആവശ്യം ഒടുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. വരുംനാളുകളില്‍ ബിജെപി സമരത്തിന്‍റെ മൂര്‍ച്ച കൂട്ടുമെന്നത് ഉറപ്പാണ്.  

വ്യവസായപ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച കേസും സച്ചിന്‍വാസെ എന്ന മുന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെയും അദ്ദേഹത്തി്‌ന്‍റെ സുഹൃത്തായ മീന ജോര്‍ജ്ജിന്‍റെയും അറസ്‌റ്റോടെ കൂടുതല്‍ രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്. ഇരുവരും പഞ്ചനക്ഷത്രഹോട്ടലില്‍ താമസിച്ചാണ് ഗൂഢനീക്കം നടത്തിയതെന്ന് പറയുന്നു. ഈ സ്ത്രീയുടെ കൈയില്‍ നോട്ടെണ്ണല്‍ യന്ത്രവും ഏതാനും പെട്ടികളും ഉണ്ടായിരുന്നു. ആരുടെ പ്രതിനിധിയാണ് ഈ സ്ത്രീ?  ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് അംബാനിയെ ബോധ്യപ്പെടുത്തുക വഴി വന്‍തുക ഈടാക്കാനായിരുന്നു മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റിലിയയ്ക്ക് മുന്നിലെ ബോംബ് നാടകം എന്നും തെളിഞ്ഞിരിക്കുന്നു. 

, ബോംബ് നിറയ്ക്കാനുള്ള വാഹനം വ്യാപാരിയായ മന്‍സുഖ് ഹിരന്‍റെ കയ്യില്‍ നിന്ന് വാങ്ങിയശേഷം അയാളെ സച്ചിന്‍ വാസെ കൊലപ്പെടുത്തുകയും ചെയ്തു. എങ്കിലും സച്ചിന്‍ വാസെ എന്ന ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തേഡ് റേറ്റ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെ മാത്രം ബുദ്ധിയായിരിക്കില്ല ഇത്രയും സങ്കീര്‍ണ്ണമായ ഗൂഢപദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നത് വ്യക്തം. ഭരണത്തിലിരിക്കുന്ന ഏതേത് രാഷ്ട്രീയപാര്‍ട്ടികളുടെ ഏതെല്ലാം നേതാക്കള്‍ ഈ ബോംബ് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നറിയേണ്ടിയിരിക്കുന്നു. ഈ നീക്കമാണ് എന്‍ഐഎ നടത്തുന്നത്. സച്ചിന്‍ വാസേ ശിവസേനക്കാരുടെ നോമിനിയാണെന്ന് എന്‍സിപിയും എന്‍സിപിക്കാരുടെ ഏജന്‍റാണെന്ന് ശിവസേനയും വാദിക്കുന്നു. ഇനി സിബി ഐ ആഭ്യന്തരവകുപ്പിന് പിന്നിലെ അഴിമതികള്‍ കൂടി ചികയുന്നതോടെ സത്യം ഏതാണ്ട് പുറത്ത് വരും.  

വ്യക്തമായി പറഞ്ഞാല്‍ അനില്‍ ദേശ്മുഖിന്‍റെ രാജി മഹാവികാസ് അഘാദിയ്ക്ക് എതിരെ ബിജെപി  നേടിയ രണ്ടാമത്തെ വിജയമാണ്. ആദ്യത്തേത് ശിവസേന നേതാവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രിയുമായ  സഞ്ജയ് റാത്തോ‍ഡിന്‍റെ രാജിയ്ക്ക് വേണ്ടിയുള്ള സമരമായിരുന്നു. പ്രമുഖ ടിക് ടോക് സ്റ്റാര്‍ പൂജ ചവാന്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത കേസിലാണ് അന്ന് ബിജെപി സഞ്ജയ് റാത്തോ‍ഡിന്‍റെ രാജി ആവശ്യപ്പെട്ടത്.  

കേസില്‍ സഞ്ജയ് റാത്തോഡിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന  ശബ്ദരേഖ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സഞ്ജയ് റോത്തോഡിന്‍റെ പേര് പുറത്തായത്. പൂജാ ചവാനുമായുള്ള മന്ത്രിയുടെ രഹസ്യബന്ധം തെളിയിക്കുന്ന ശബ്ദരേഖകള്‍ ഒന്നിന് പുറകെ ഒന്നായി പുറത്ത് വന്നതോടെ മന്ത്രിയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാതായി. ഏറ്റവുമൊടുവില്‍ കേസ് എങ്ങിനെയെങ്കിലും ഇല്ലാതാക്കണമെന്നും  ലാപ്‌ടോപുകളും മൊബൈലും എല്ലാം ഭദ്രമായി കസ്റ്റഡിയില്‍ വെക്കണമെന്നും നിര്‍ദേശിക്കുന്ന ഒരു  അജ്ഞാതന്‍റെ ശബ്ദമുള്ള വോയ്സ് ക്ലിപ്പ് പുറത്തിറങ്ങിയതോടെ ആളുകള്‍  ആരാണ് പ്രതിയെന്ന് നിസ്സംശയം തിരിച്ചറിഞ്ഞു. അത് സഞ്ജയ് റാത്തോഡിന്‍റെ ശബ്ദമായിരുന്നു.  

ചിലര്‍ മനപൂര്‍വ്വം റെക്കോഡ് ചെയ്തതാണ്  ശബ്ദരേഖയെന്ന് ആരോപിച്ചെങ്കിലും 11 വോയ്സ് ക്ലിപ്പുകള്‍ പുറത്തുവന്നതോടെ മന്ത്രി രാജിവെച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള  പ്രക്ഷോഭം ശക്തമായതോടെ  സഞ്ജയ് റാത്തോഡിന്‍റെ രാജിക്ക് ഉദ്ധവ് താക്കറെയും വഴങ്ങുകയായിരുന്നു.  

കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേര്‍ന്നുള്ള മഹാവികാസ് അഘാദി എന്ന അവിശുദ്ധ കൂട്ടുകെട്ടിന് ബിജെപിയുടെ ഭാഗത്ത് നിന്നുള്ള ശക്തമായ ആദ്യത്തെ ആഘാതമായിരുന്നു സഞ്ജയ് റാത്തോഡിന്‍റെ രാജി.  

ഇപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ മഹാവസൂലി സര്‍ക്കാരിന്‍റെ യഥാര്‍ത്ഥമുഖം അനാവരണം ചെയ്യപ്പെടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.സിബി ഐ അന്വേഷണത്തില്‍ മഹാരാഷ്ട്ര മന്ത്രിസഭയിലെ ആരൊക്കെയാണ് അഴിമതിപ്പണം കൈപ്പറ്റുന്നതെന്ന കാര്യം തെളിയുമെന്നും ബിജെപി നേതാവ് കിരിത് സോമയ്യയും അഭിപ്രായപ്പെടുന്നു.  

സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതിന് പിന്നിലെ രാഷ്ട്രീയകണ്ണികള്‍ ആരെന്നതും പുറത്ത് കൊണ്ടുവരാന്‍ എന്‍ഐഎയും ആഭ്യന്തരവകുപ്പിലെ അഴിമതിക്കഥകള്‍  സിബിഐയും അനാവരണം ചെയ്യുന്നതോടെ  ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ നേതൃത്വത്തിലുള്ള ഭരണം കൂടുതല്‍ പ്രതിസന്ധികളെ വരുംനാളുകളില്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തീര്‍ച്ച.  

 

  comment

  LATEST NEWS


  വേഗരാജാവ്; പുരുഷന്മാരുടെ 100 മീറ്ററില്‍ ഇറ്റലിയുടെ മാഴ്‌സല്‍ ജേക്കബ്‌സിന് സ്വര്‍ണം


  ജന്മഭൂമി നല്‍കിയ 'വാക്‌സിന്‍ ക്രമക്കേട്' വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചു; സിപിഎം ഗുണ്ടകള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു


  കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റാക്രമണം; തിരിച്ചടിച്ച് അഫ്ഗാന്‍ സെന്യം; ഒളിസങ്കേതങ്ങള്‍ക്ക് നേരെ വ്യോമാക്രമണം; 250 ഭീകരരെ വധിച്ചു


  മരിച്ചവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയ സംഭവം: പോലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത്; നാളെ അടിയന്തര യോഗം


  കൊട്ടിയൂര്‍ പീഡനകേസ് : മുന്‍പത്തെ പെണ്‍കുട്ടികളും കല്യാണം കഴിക്കണമെന്ന് പറഞ്ഞു വന്നാലെന്ത് ചെയ്യും”; റോബിനെ പരിഹസിച്ച് സിസ്റ്റര്‍ ജസ്മി


  മൂന്ന് കുട്ടികളുള്ള വനവാസി യുവതിയെയും വിടാതെ സിപിഎം പീഡകന്‍മാര്‍; ലോക്കല്‍ സെക്രട്ടറിക്കെതിരെ തെളിവുകളുമായി യുവതി പോലീസ് സ്‌റ്റേഷനില്‍


  കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ; അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് റഹിം


  മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ബിജെപിയില്‍ ചേര്‍ന്നു; കോണ്‍ഗ്രസിന് തിരിച്ചടി; 2022ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.