×
login
വള്ളംകളിയെ ക്രിസ്ത്യന്‍ സഭകള്‍ ഹൈജാക്ക് ചെയ്യുമ്പോള്‍: 'സ്വാമിയേ അയ്യപ്പോ' ഈരടി 'യേശുവേ മാതാവേ' എന്നാക്കി; 'അള്ളാഹു അക്ബറും' എത്തി

വള്ളം കളിയില്‍ പണകൊഴുപ്പ് വന്നു തുടങ്ങി കൂടെ മത മാഫിയകളും

വീറും വാശിയും നിറഞ്ഞ ഓളപ്പരപ്പിലെ മത്സരമാണ് വള്ളം കളി, കേരളത്തിന്റെ സ്വന്തം വള്ളംകളി. കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങിയ നാട്ടു രാജ്യങ്ങളുടെ നാവികപ്പടയുമായി ബന്ധപ്പെട്ടാണ് ഇന്ന് കാണുന്ന വള്ളം കളിയുടെ ചരിത്രമുള്ളത്. വള്ളങ്ങളില്‍ പ്രത്യേക പട തന്നെയുണ്ടായിരുന്നു ഓരോ നാട്ടു രാജ്യങ്ങള്‍ക്കും. അയല്‍ നാട്ടുരാജ്യവുമായി കൊമ്പ് കോര്‍ക്കാന്‍ പാകത്തില്‍ പരിശീലനം നടത്തുക പതിവായിരുന്നു. ഇത്തരം പരിശീലനങ്ങള്‍ പിന്നീട് മത്സര സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഏറെ പ്രശസ്തമായ ചുണ്ടന്‍ വള്ളം ഉണ്ടായതും.

ജലാശയങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേ വഞ്ചികള്‍ ഒരു പ്രധാന ഗതാഗതമാര്‍ഗ്ഗമായിരുന്നു. ചരിത്രത്തിന്റെ ഏടുകളില്‍ ചേരരാജാക്കന്മാരുടെ തലസ്ഥാനം തന്നെ വഞ്ചി ചേര്‍ന്നതാണ്. ചമ്പക്കുളം, ആറന്മുള, പായിപ്പാട്, ആലപ്പുഴ, താഴത്തങ്ങാടി എന്നീ സ്ഥലങ്ങളിലാണ് വള്ളംകളി പ്രധാനമായും നടന്നുവരുന്നത്. 1615 ല്‍ അമ്പലപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം എഴുന്നള്ളിച്ച സംഭവത്തെ അനുസ്മരിച്ച് ചമ്പക്കുളം വള്ളംകളി നടത്തുന്നു. ആറന്മുളയില്‍ വള്ളം കളിയും പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.  ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളിലാണ് വള്ളംകളി നടക്കുക. തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്ന് തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും കായികക്ഷമതയും കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഈ ജലമേള സംഘടിപ്പിക്കുന്നത്. 48 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുക്കും.

വള്ളം കളിയെ മൊത്തമായി ക്രിസ്ത്യന്‍ സഭകള്‍ ഹൈജാക്ക് ചെയ്തു കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് . ഞായറാഴ്ച വള്ളം കളി നടത്തി ഞങ്ങളുടെ മത വികാരം വ്രണപ്പെടുത്തി എന്നുള്ള ചങ്ങനാശ്ശേരരി അതിരൂപതയുടെ പ്രസ്താവന.

400 വര്‍ഷങ്ങള്‍ക്കും മുന്‍പ് ഹിന്ദു രാജാക്കന്മാര്‍ യുദ്ധത്തിന് കനാല്‍ മുറിച്ചു കടക്കുവാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വള്ളമാണ് ചുണ്ടന്‍....വള്ളം കളി നടക്കുമ്പോള്‍ ഈരടി പോലും 'സ്വാമിയേ അയ്യപ്പോ ' എന്നായിരുന്നു....

കാലം മാറി

വള്ളം കളിയില്‍ പണകൊഴുപ്പ് വന്നു തുടങ്ങി കൂടെ മത മാഫിയകളും....

വള്ളം കളിയെ, .ഉത്സവം പോലെ, കഥകളി പോലെ അമ്മങ്കുടം പോലെ ഹൈജാക്ക് ചെയ്യാന്‍ തുടക്കമിട്ടു കൊടുത്തത് പെന്തകോസ്ത്കാരനായ ജോഷി കാവാലമായിരുന്നു. നിരവധി തവണ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയ ക്ലബ്കളുടെ ക്യാപ്റ്റന്‍ ആയിരുന്നു അയാള്‍. വള്ളം കളിയില്‍ ക്രിസ്ത്യന്‍ ഗാനങ്ങള്‍ വന്നു തുടങ്ങിയതും, ഹാലേലൂയ വിളി നിറഞ്ഞതുമെല്ലാം ജോഷിയുടെ കൊല്ലം ജീസസ് ബോട്ട് ക്ലബ് വന്നതിന് ശേഷമാണ്.


ഗുണ്ടായിസവും തെമ്മാടിത്തരങ്ങളും കാരണം ജീസസ് ബോട്ട് ക്ലബ് ഇന്നില്ല..... അവര്‍ നേടിയ നെഹ്‌റു ട്രോഫി പോലും  ഒരു തവണ അധികൃതര്‍ അസാധുവാക്കി.

കൊല്ലം ജീസസ് തുടങ്ങി വെച്ച ക്രൈസ്തവീയത ജലോത്സവത്തില്‍ അതിന്റെ പാരമ്യത്തില്‍ എത്തി നില്കുന്നു....

'സ്വാമിയേ അയ്യപ്പോ' എന്ന് ഈരടി നിലനിന്ന എല്ലായിടത്തും ഇപ്പോള്‍ 'യേശുവേ മാതാവേ' എന്നാണ് താളം പോലും. ജീസസ് ബോട്ട് ക്ലബ് പിരിച്ചു വിട്ടിട്ടും ജോഷി കാവാലവും ജിജി ജേക്കബുമൊക്കെ നിരവധി ക്ലബുകളില്‍ സജീവമായി.. അവിടെയെല്ലാം സാധിക്കും പോലെ മതം കുത്തി വെച്ചിട്ടുമുണ്ട്.

5 വര്‍ഷം മുന്‍പ് എ ആര്‍ റഹ്മാന്‍ ചുണ്ടന്‍ വള്ളം കളിയെ കുറിച്ച് എടുത്ത ഒരു ആല്‍ബത്തില്‍ യേശുവേ.. മാതാവേ എന്നാണ് ഇതിന്റെ ഔദ്യോഗിക താളം എന്നും പോലും പറഞ്ഞു വെച്ചു..... ദശ ലക്ഷക്കണക്കിന് വ്യൂസ് ഉള്ള ആ ആല്‍ബം ലോകം മുഴുവന്‍ അറിയിച്ചത് ചുണ്ടന്‍ വള്ളംകളി ഒരു ക്രൈസ്തവ ആഘോഷം എന്ന നിലയ്ക്കാണ്..

രാജ പ്രമുഖന്‍ ട്രോഫിയുടെ ഫിനിഷിങ് പോയിന്റ് മാറ്റണം എന്നതായിരുന്നു മറ്റൊരു പ്രശ്‌നം..മഠത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ വള്ളം കളി അവസാനിക്കുന്നത് വള്ളങ്ങള്‍ തുഴഞ്ഞടുക്കുമ്പോള്‍ പ്രശ്‌നം ഉണ്ടാകുന്നുവെന്നും അത് കൊണ്ട് തൊട്ടടുത്ത് ഉള്ള പള്ളിയുടെ മുന്‍പിലേക്ക് അത് മാറ്റണം എന്നും ചില തല്പര കക്ഷികള്‍ ആവശ്യപ്പെട്ടു.

ആചാരം അനുസരിച്ചുള്ള ജലോത്സവമാണ് മൂലം വള്ളം കളി  അതില്‍ മാറ്റം വരുത്തുന്നത് വര്‍ഗീയ ലഹളയ്ക്ക് കാരണമാകും എന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് വന്നതും കുമ്മനം രാജ ശേഖരനെ പോലെയുള്ള നേതാക്കളുടെ രംഗ പ്രവേശനവും  ആ നീക്കത്തെ തടുത്തു.

പക്ഷെ ഇപ്പോഴും വള്ളം കളി ആ മാഫിയയുടെ കയ്യിലാണ്. ഇപ്പോള്‍ യേശുവേ മാതാവേ എന്നതിന്റെ കൂടെ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ എന്ന ഈരടിയും രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.