ജൂലൈ 10 മുതല്‍ 16 വരെ
പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അധികാരശക്തി വര്‍ധിക്കും. സര്‍ക്കാരാനുകൂല്യങ്ങള്‍ കിട്ടും. സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂലവിധിയുണ്ടാകും. ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഭൂമി, വാടക എന്നിവ വഴി ആദായം ഉണ്ടാകും. സ്വന്തമായി തൊഴില്‍ രംഗത്ത് ശോഭിക്കും. സ്ത്രീജനങ്ങളുമായുള്ള ബന്ധം ചില പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാനിടയുണ്ട്. അവനവന്റെ അധ്വാനം മുഖേന സാമ്പത്തിക ഉന്നതി വര്‍ധിക്കും. പ്രോത്‌സാഹജനകങ്ങളായ രേഖകളോ സന്ദേശങ്ങളോ കൈയില്‍ വന്നുചേരും. പൂര്‍വീകസ്വത്ത് അധീനതയില്‍ വന്നുചേരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
മത്‌സരങ്ങളില്‍ വിജയിക്കുക, തേജസ്സും ആജ്ഞാശക്തിയും വര്‍ധിക്കുക എന്നിവ അനുഭവപ്പെടും. ധനകാര്യമായ വിഷയങ്ങള്‍ മൂലമുള്ള ശത്രുക്കളുണ്ടാകും. സാഹസപ്രവര്‍ത്തികളിലേര്‍പ്പെട്ട് അപകടങ്ങളെ നേരിടേണ്ടിവരാനിടയുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏറ്റെടുക്കുന്ന ചുമതലകളോ ഗൃഹത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കുണ്ടാകുന്ന രോഗാവസ്ഥയോ മൂലം വന്നുചേരുന്ന പ്രതേ്യക വിധത്തിലുള്ള ബന്ധനാവസ്ഥയെ അഭിമുഖീകരിക്കേണ്ടിവരും. തെറ്റിദ്ധാരണകള്‍ മൂലം സഹപ്രവര്‍ത്തകരുമായി ഭിന്നിപ്പുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിക്കും. കര്‍മ്മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. പരീക്ഷകളില്‍ പ്രശസ്തവിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പ്രവര്‍ത്തനങ്ങളില്‍ തടസ്സവും സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസവുമുണ്ടാകും. മത്‌സരപരീക്ഷകളില്‍ കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കും. വസ്തുവില്‍പ്പനകാര്യങ്ങളില്‍ താല്‍ക്കാലിക തടസ്സങ്ങളുണ്ടായേക്കും. യാത്രാപരിപാടികള്‍ മാറ്റിവെക്കേണ്ടതായി വന്നേക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അപ്രധാന കാര്യങ്ങളെക്കുറിച്ചുപോലും വളരെ ഗൗരവമായി ചിന്തിക്കുകയും അതുമൂലമുണ്ടാകുന്ന ഉത്കണ്ഠ ആരോഗ്യഹാനിക്കു കാരണമാകുകയും ചെയ്യും. മടി, അലസത എന്നിവ മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കാതെവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ദന്തരോഗമോ ശിരോരോഗമോ ഉപദ്രവിച്ചേക്കും. നിക്ഷേപങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. ഔദ്യോഗികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരും. സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കുമെങ്കിലും ആത്മവിശ്വാസക്കുറവുമൂലം പരാജയഭീതി നിലനില്‍ക്കും. സാഹിത്യനൈപുണ്യവും വാഗ്മിത്വവും ഏവരാലും പ്രകീര്‍ത്തിക്കപ്പെടും. ഊഹക്കച്ചവടത്തില്‍ വിജയിക്കുവാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമല്ല.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തികലാഭമുണ്ടാകും. അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. ദാമ്പത്യസുഖം അനുഭവപ്പെടും. വിദ്യാഭിവൃദ്ധിയും പുതിയ ദാമ്പത്യസുഖം അനുഭവപ്പെടും. വിദ്യാഭിവൃദ്ധിയും പുതിയ ശ്രേണികളില്‍ പഠന സൗകര്യങ്ങളും ലഭിക്കും. യാത്രകള്‍ ആവശ്യമായിവരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പുതിയ സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയുമുണ്ടാകും. ആയുര്‍വേദ ഔഷധവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികനില മെച്ചപ്പെടും. ദൂരയാത്രകള്‍ ഗുണകരമാവില്ല. വിനോദങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചെലവഴിക്കും.
മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ
ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നക്ഷത്രപ്പത്ത്...
ഒമ്പതുഗ്രഹങ്ങള്...ഒമ്പതുകാര്യങ്ങള്...
സപ്തവാരങ്ങളെ ഭരിക്കുന്ന സപ്തഗ്രഹങ്ങള്‍
വാരഫലം (2023 ഏപ്രില്‍ 23 മുതല്‍ 29 വരെ)
പുണ്യം പെരുമതൂകുന്ന വൈശാഖം
സൂര്യ വിംശതി... സൂര്യവിശേഷങ്ങള്‍...