login
വാരഫലം- ഏപ്രില്‍ 4 മുതല്‍ 10 വരെ

കൃഷി മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കും. ആശ്രയിച്ചുവരുന്നവര്‍ക്കു സാമ്പത്തിക സഹായം ചെയ്യും. ജോലിഭാരവും യാത്രാക്ലേശവും വര്‍ധിക്കും. വിദഗ്ദ്ധ പരിശോധനയ്ക്കു തയ്യാറാകും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കൃഷി മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കും. ആശ്രയിച്ചുവരുന്നവര്‍ക്കു സാമ്പത്തിക സഹായം ചെയ്യും. ജോലിഭാരവും യാത്രാക്ലേശവും വര്‍ധിക്കും. വിദഗ്ദ്ധ പരിശോധനയ്ക്കു തയ്യാറാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

പണം കടംകൊടുക്കല്‍, ജാമ്യം നില്‍ക്കല്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രവൃത്തി മേഖലകളില്‍നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ദൂരയാത്രകള്‍ വേണ്ടിവരും. ആലോചന കുറവുകൊണ്ട് പണം നഷ്ടമാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പരിസര ബോധമില്ലാതെ സഞ്ചരിച്ചാല്‍ അബധ്ങള്‍ വന്നുചേരാനിടയുണ്ട്. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടിവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  

ആയില്യം

വസ്തു, വാഹന ക്രയവിക്രയങ്ങളില്‍ ലാഭം കുറയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ അഹോരാത്രം പ്രയത്‌നിക്കേണ്ടിവരും. വിവാഹം തീരുമാനിക്കും. ഔദ്യോഗിക ചര്‍ച്ചകളും ദൂരയാത്രകളും വേണ്ടിവരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആരോഗ്യം തൃപ്തികരമായിരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. പ്രവൃത്തി മേഖലകളില്‍നിന്നു സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും ചെലവിനങ്ങളില്‍ നിയന്ത്രണം വേണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യ സ്ഥാനം വഹിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പരിശ്രമങ്ങള്‍ക്ക് അന്തിമ നിമിഷങ്ങളില്‍ ഫലം ലഭിക്കും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ വളരെ ശ്രദ്ധ വേണം. കലാകായിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  

വിശാഖം (3/4)

കടംകൊടുത്ത സംഖ്യ മധ്യസ്ഥര്‍ മുഖേന തിരിച്ചുകിട്ടും. വലിയ പദ്ധതികളുമായി സുഹൃത്തുക്കള്‍ സമീപിക്കുമെങ്കിലും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശത്തുള്ളവര്‍ക്കു ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഏറെക്കുറെ പണിപൂര്‍ത്തിയായ വീട്ടില്‍ താമസിച്ചു തുടങ്ങും. പ്രവേശന പരീക്ഷയില്‍ വിജയിക്കും. വ്യവസായങ്ങള്‍ ഉപേക്ഷിച്ച് ഉദ്യോഗത്തില്‍ പ്രവേശിക്കും. മകന് വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അന്യദേശ യാത്ര പുറപ്പെടും. വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയനാകും. ബന്ധുക്കളുടെ കുപ്രചരണങ്ങളാല്‍ മനോവിഷമമുണ്ടാകും. വസ്തു ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടം കുറയും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  

അവിട്ടം (1/2)

മനസ്സിന്റെ ആധി വര്‍ധിക്കുന്നതിനാല്‍ അവധിയെടുക്കും. വീടുവയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. ആരോഗ്യവും ദാമ്പത്യഐക്യവും ബന്ധുസഹായവും ഉണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

പൂരുരുട്ടാതി (3/4)

കലാകായികരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തി വര്‍ധിക്കും. മകന്റെ പഠനാവശ്യത്തിനും ദൂരയാത്ര വേണ്ടിവരും. കുടുംബസമേതം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. പൊതുപ്രവര്‍ത്തനം വിട്ട് ജോലി തേടി വിദേശയാത്ര പു

റപ്പെടും. വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ ഭൂമിയില്‍ ഗൃഹനിര്‍മാണം തുടങ്ങും. വിദഗ്ദ്ധ ചികിത്സയ്ക്കു വിധേയനാകും.

 

 

 

  comment
  • Tags:

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.