×
login
വാരഫലം- മെയ് 9 മുതല്‍ 15 വരെ

ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യസാധ്യത്തിന് കാലതാമസം നേരിടും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ദാമ്പത്യ ഐക്യമുണ്ടാകും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (മ്പ)

ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യസാധ്യത്തിന് കാലതാമസം നേരിടും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ദാമ്പത്യ ഐക്യമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (മ്ല), രോഹിണി, മകയിരം (മ്മ)

വീടിന്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചെലവാകും. ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.

മിഥുനക്കൂറ്: മകയിരം (മ്മ), തിരുവാതിര, പുണര്‍തം (മ്ല)

ആലോചനക്കുറവുകൊണ്ട് പണ നഷ്ടത്തിനും മാനഹാനിക്കും യോഗമുണ്ട്. സുഹൃത്തിന്റെ സഹായത്താല്‍ പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (മ്പ), പൂയം, ആയില്യം

പുതിയ വ്യാപാര വ്യവസായ മേഖലകള്‍ക്കു തുടക്കം കുറിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാല്‍ അബദ്ധമാകും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (മ്പ)

ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പ്രവൃത്തി മണ്ഡലങ്ങളില്‍നിന്നും സാമ്പത്തിക നേട്ടം വര്‍ധിക്കും. അനുചിത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറും.

കന്നിക്കൂറ്: ഉത്രം (മ്ല), അത്തം, ചിത്തിര (മ്മ)

നിലവിലെ ജോലി ഉപേക്ഷിച്ച് അന്യസംസ്ഥാനത്തു ജോലിക്കു ശ്രമിക്കും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തികളില്‍നിന്നു പിന്മാറണം. വിദഗ്ദ്ധ പരിശോധനയ്ക്കു വിധേയനാകും. മകളുടെ വിവാഹത്തിനു തീരുമാനമാകും.

തുലാക്കൂറ്: ചിത്തിര (മ്മ), ചോതി, വിശാഖം (മ്ല)

ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യ സ്ഥാനം വഹിക്കും. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും. ആശ്രയിച്ചുവരുന്നവര്‍ക്കു സാമ്പത്തിക സഹായം ചെയ്യും.

വൃശ്ചികക്കൂറ്: വിശാഖം (മ്പ), അനിഴം, തൃക്കേട്ട

മേലുദ്യോഗസ്ഥന്റെ അഭാവത്തില്‍ ചര്‍ച്ചകള്‍ നയിക്കും. വിദേശത്തുള്ളവര്‍ക്ക് ഉദ്യോഗത്തില്‍ അനുശ്ചിതാവസ്ഥ തുടരും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (മ്പ)

തൊഴില്‍പരമായി ചര്‍ച്ചകളും, ദൂരയാത്രകളും വേണ്ടിവരും. ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ മാറ്റിവയ്ക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും. ആഘോഷവേളയില്‍ അപകടത്തിന് സാധ്യതയുണ്ട്.

മകരക്കൂറ്: ഉത്രാടം (മ്ല), തിരുവോണം, അവിട്ടം (മ്മ)

ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഉന്നതരോടും മേലധികാരികളോടും വാക്കുതര്‍ക്കത്തിനു പോകരുത്. പ്രവര്‍ത്തനഗുണത്താല്‍ സല്‍കീര്‍ത്തി വര്‍ധിക്കും. ആശിച്ച ഭൂമി വാങ്ങാന്‍ അധികച്ചെലവ് അനുഭവപ്പെടും.

കുംഭക്കൂറ്: അവിട്ടം (മ്മ), ചതയം, പൂരുരുട്ടാതി (മ്ല)

ഏറ്റെടുത്ത ജോലികള്‍ സഹപ്രവര്‍ത്തകരുടെ സഹകരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യസ്ഥാനം വഹിക്കും. സ്വയം പര്യാപ്തത ആര്‍ജിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (മ്പ), ഉതൃട്ടാതി, രേവതി

ജോലി തേടിയുള്ള വിദേശയാത്ര വിഫലമാകും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വന്തമായി വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും.

 

  comment
  • Tags:

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.