login
വാരഫലം- ജൂണ്‍ 6 മുതല്‍ 12വരെ

ചിരകാലമായി മനസ്സില്‍ സൂക്ഷിച്ച ആഗ്രഹങ്ങള്‍ സഫലീകൃതമാവും. അനുയോജ്യമായ മേഖലകളില്‍ ധനവിനിയോഗം ചെയ്യും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്ക് അവസരമുണ്ട്.

മേടക്കൂറ്: അശ്വതി, ഭരണി,  കാര്‍ത്തിക (1/4)

ചിരകാലമായി മനസ്സില്‍ സൂക്ഷിച്ച ആഗ്രഹങ്ങള്‍ സഫലീകൃതമാവും. അനുയോജ്യമായ മേഖലകളില്‍ ധനവിനിയോഗം ചെയ്യും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്ക് അവസരമുണ്ട്.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഈശ്വരീയ കാര്യത്തിലും ധര്‍മപ്രവൃത്തികളിലും മനസ്സ് വ്യാപരിക്കും. ഏകാന്തതയും ഒറ്റപ്പെട്ടലും മനസില്‍ വന്നുചേരാം. കിടമത്‌സരങ്ങളില്‍നിന്നും വിവാദപരമായ വിഷയങ്ങളില്‍നിന്നും മാറിനില്‍ക്കും.

 

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ഭൂമിസംബന്ധമായ ഇടപാടുകളിലൂടെ ധനാഗമം സിദ്ധിക്കും. അനുകൂല പരിസ്ഥിതിയില്‍ മുതല്‍മുടക്കും. സന്താനങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ധനസമ്പാദനത്തിന് അഗമ്യ മാര്‍ഗ്ഗം കണ്ടെത്തും.  ഭാര്യാകുടുംബത്തില്‍നിന്നും സഹായങ്ങള്‍ ലഭ്യമാവും. രോഗദുരിതങ്ങളില്‍നിന്നും മോചനവും മെച്ചപ്പെട്ട ആരോഗ്യവും നിലനില്‍ക്കും.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകും. വ്യവസ്ഥാപിതമായ നൂതന പദ്ധതികള്‍ക്ക് സൗഹൃദങ്ങള്‍ ഉപകരിക്കും. വിദ്യാഗുണം വര്‍ധിക്കുകയും കൂടുതല്‍ യശസ്സ് വന്നുചേരുകയും ചെയ്യും.

 

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  ചിത്തിര (1/2)

ബന്ധുജനങ്ങളില്‍നിന്നും പ്രതികൂല നിലപാടുകള്‍ക്ക് സാധ്യതയുണ്ട്. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനമാറ്റത്തിന് സാധ്യതയുണ്ട്. ഉദര വ്യാധികള്‍ക്ക് സാധ്യതയുണ്ട്.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

അവസരോചിതമായ പെരുമാറ്റംകൊണ്ട് ഉന്നതരുടെ പ്രീതി സമ്പാദിക്കും. സര്‍ക്കാര്‍ സംബന്ധമായ പല ആനുകൂല്യങ്ങളും അനുഭവത്തില്‍ വരും. സന്താനങ്ങള്‍ മാനസിക സന്തോഷത്തിന് ഇടവരുത്തും.

 

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

മാനസിക ആകുലതകള്‍ക്ക് വിരാമമുണ്ടാവും. ഗൃഹനിര്‍മാണത്തിന്റെ തടസ്സങ്ങള്‍ മാറിക്കിട്ടും. നൂതന വാഹനം വാങ്ങുകയോ മാറ്റ കച്ചവടം നടത്തുകയോ ചെയ്യും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും. കുഴപ്പം പിടിച്ച പല വിഷയങ്ങളെയും മാനസിക പക്വതയോടെ നേരിടും. ജീവിത ചെലവുകള്‍ വര്‍ധിക്കും.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പാദരോഗ സാധ്യതയുണ്ട്. കടം വീടും. നഷ്ടപ്പെട്ടുപോയ രേഖകള്‍ തിരികെ ലഭിക്കും. ഒരു പൂര്‍വകാല സുഹൃത്തിന്റെ വിയോഗത്താല്‍ മാനസികവ്യഥയുണ്ടാവും.

 

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

മണ്ണു സംബന്ധമായ പ്രവൃത്തികളില്‍ ശ്രദ്ധചെലുത്തും. ഭാര്യാഗൃഹം മോടിപിടിപ്പിക്കും. നിക്ഷേപതുല്യമായ ധനം കൈവശം വന്നുചേരും. സൗഹൃദങ്ങള്‍ പലതും വിനയാകും.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,  രേവതി

മംഗളകര്‍മങ്ങളില്‍ പങ്കുചേരും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ക്ഷത, പതനങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷപൂര്‍ണമാകും.

 

  comment
  • Tags:

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.