×
login
വാരഫലം- ജൂലൈ 4 മുതല്‍ 10 വരെ

നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. ഗൃഹനിര്‍മാണം ആരംഭിക്കും. തൊഴില്‍ മേഖലകളില്‍ അവിചാരിത തടസ്സം അനുഭവപ്പെടും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ത്യാഗങ്ങള്‍ സഹിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം ശുഭകരമായി പര്യവസാനിക്കും. സല്‍കീര്‍ത്തി വര്‍ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഉചിതമല്ല. ഗൃഹനിര്‍മാണം ആരംഭിക്കും. തൊഴില്‍ മേഖലകളില്‍ അവിചാരിത തടസ്സം അനുഭവപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,പുണര്‍തം (3/4)

പ്രശസ്തി വര്‍ധിക്കുമെങ്കിലും അഹംഭാവം അരുത്. സഹോദരങ്ങള്‍ക്ക് അസുഖം വര്‍ധിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. പൂര്‍വിക സ്വത്തു രേഖാ മൂലം ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകും. അസാധ്യമെന്നു തോന്നുന്നത് പലതും നിഷ്പ്രയാസം സാധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആര്‍ജവമുണ്ടാകും. ചെറിയ കാര്യങ്ങള്‍ക്കുപോലും കഠിന പ്രയത്‌നം വേണ്ടിവരും. തീരുമാനങ്ങളെടുക്കാന്‍ പരസഹായം തേടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  ചിത്തിര (1/2)

ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ആശങ്ക വര്‍ധിക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

അസൂയാലുക്കളുടെ ഉപദ്രവത്താല്‍ മനോവിഷമം തോന്നും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും. ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യും. ശത്രുക്കള്‍ വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

അനുചിത പ്രവൃത്തികളില്‍നിന്ന് പിന്മാറാന്‍ ഉള്‍പ്രേരണയുണ്ടാകും. പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങും. ജോലി തേടിയുള്ള വിദേശയാത്ര വിഫലമാകും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വ്യാപാരമേഖലയില്‍ പുതിയ ആശയമുദിക്കും. ഒട്ടേറെ കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടെ ചെയ്തു തീര്‍ക്കാന്‍ ബാധിക്കും. മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കാന്‍ തീരുമാനിക്കും. ചുമതലകള്‍ വര്‍ധിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ഒട്ടേറെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ജീവിത പങ്കാളിയുടെ സമയോചിതമായ ഇടപെടലുകളാല്‍ അബദ്ധങ്ങളില്‍നിന്നും രക്ഷപ്പെടും. വ്യവസ്ഥകള്‍ പാലിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

പൂരുരുട്ടാതി (3/4)

ആശയങ്ങളും ആഗ്രഹങ്ങളും യാഥാര്‍ത്ഥ്യമാകും. അറിയാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയരുത്. മേലധികാരി നിര്‍ദ്ദേശിക്കുന്ന പദ്ധതി ഏറ്റെടുത്തു പൂര്‍ത്തിയാകും. പുനഃപരീക്ഷയില്‍ വിജയശതമാനം വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,

രേവതി

കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. സഹപാഠികളെ കാണാനും സ്മരണകള്‍ പങ്കുവയ്ക്കാനും അവസരമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

 

 

  comment
  • Tags:

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.