×
login
വാരഫലം- ജൂലൈ 25 മുതല്‍ 31 വരെ

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സുഹൃത്തുക്കളോടൊപ്പം കൂട്ടുകച്ചവടത്തില്‍ പങ്കുചേരും. കുടുംബസൗഖ്യവും ദാമ്പത്യ സൗഖ്യവുമുണ്ടാകും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കും. ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യും.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ബാഹ്യപ്രേരണയ്ക്കു വഴങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യാം. അസ്ഥാനത്തുള്ള വാക്പ്രയോഗം പണ നഷ്ടത്തിന് ഇടയാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

 

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പാരമ്പര്യവിദ്യാഭ്യാസം തുടങ്ങും. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണത്താല്‍ ചെയ്തുതീര്‍ക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,ആയില്യം

പ്രവൃത്തിമേഖലകളില്‍ നിന്നു സാമ്പത്തിക നേട്ടം ഉണ്ടാകും. വാക്‌വാദങ്ങളില്‍ നിന്ന് പിന്മാറുകയാണ് നല്ലത്. രക്തസമ്മര്‍ദാധിക്യത്താല്‍ മുന്‍കോപം വര്‍ധിക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വര്‍ഷങ്ങളായി ശത്രുതയിലായിരുന്ന ബന്ധുക്കള്‍ നിസ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി മിത്രങ്ങളായി ഭവിക്കും. ഭൂമി വില്‍പ്പന തല്‍ക്കാലം ഉപേക്ഷിക്കും. വ്യാപാര മേഖലയിലെ മാന്ദ്യം പരിഹരിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും.

 

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഈശ്വരാരാധനകളാല്‍ പല വിഷയമഘട്ടങ്ങളും തരണം ചെയ്യുവാനാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഔദ്യോഗികമായി മാനസിക സംഘര്‍ഷം വര്‍ധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ വിദഗ്ദ്ധ നിര്‍ദ്ദേശം തേടും.

 

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഓര്‍മശക്തി കുറവിനാല്‍ സാമ്പത്തിക വിഭാഗത്തില്‍നിന്നും പിന്മാറും. പുത്രന്റെ ഔദ്യോഗികമായ ഉയര്‍ച്ചയില്‍ അഭിമാനം തോന്നും. മുന്‍കോപം നിയന്ത്രിക്കണം. സാമ്പത്തിക വിഭാഗത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സഹായസ്ഥാനത്തുള്ളവര്‍ പലരും ശത്രുതാ മനോഭാവത്തില്‍ പെരുമാറും. പ്രായത്തിനനുസരിച്ചു പക്വതയില്ലാത്ത പുത്രന്റെ സമീപനത്തില്‍ ആശങ്ക വര്‍ധിക്കും. പുത്രിയുടെ സംരക്ഷണം ഏറ്റെടുക്കും.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

സ്വയം നിശ്ചയിച്ച വിവാഹത്തില്‍ നിന്നു പിന്മാറും. ആദര്‍ശവാദം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അര്‍ഹമായ സ്ഥാനക്കയറ്റം കിട്ടും. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

 

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

പുത്രന് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വ്യക്തിപരമായി കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. മുന്‍കോപം  നിയന്ത്രിക്കണം. പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ച് കുടുംബകാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കും.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പ്രവൃത്തി മേഖലകളിലെ അനിഷ്ടാവസ്ഥകള്‍ പരിഹരിക്കും. പുതിയ കരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കും. ബന്ധു സഹായത്താല്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. വീഴ്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

 

 

 

 

  comment
  • Tags:

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.