×
login
വാരഫലം- സപ്തംബര്‍ 5 മുതല്‍ 11 വരെ

ജീവിതപങ്കാളിയുടെ സാന്ത്വന വചനങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ അന്യദേശയാത്ര പുറപ്പെടും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അനാവശ്യമായി ആധി വര്‍ധിക്കും. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നതിനാല്‍ ഉദ്യോഗത്തില്‍നിന്ന് രാജിവയ്ക്കും. സഹോദരങ്ങള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ക്ക് പ്രഥമ പരിഗണന നല്‍കും.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ജീവിതപങ്കാളിയുടെ സാന്ത്വന വചനങ്ങള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ അന്യദേശയാത്ര പുറപ്പെടും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.

 

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ബന്ധുവിന്റെ സഹായത്താല്‍ യുക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

വിദഗ്‌ദ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയാലും പണം മുടക്കരുത്. സുഖദുഃഖങ്ങള്‍ ഒരുപോലെ സ്വീകരിക്കുവാന്‍ ഉള്ള മാനസികാവസ്ഥ സംജാതമാകും. കീഴ്ജീവനക്കാര്‍ക്ക് നിര്‍ബന്ധ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വിജ്ഞാനം ആര്‍ജിക്കാനും പകര്‍ന്നുകൊടുക്കാനും അവസരമുണ്ടാകും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും. അമിത ആത്മവിശ്വാസം അരുത്.

 

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

എല്ലാവര്‍ക്കും സ്വീകാര്യമായ ആശയം അവതരിപ്പിക്കാന്‍ സാധിക്കും. ദാമ്പത്യ ഐക്യമുണ്ടാകും. ബന്ധുവിന്റെ സ്വകാര്യ ആവശ്യത്തിനായി ദൂരയാത്ര വേണ്ടി വരും. സംതൃപ്തിക്കുറവിനാല്‍ ഉദ്യോഗം ഉപേക്ഷിക്കും.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിന് വിദഗ്‌ദ്ധോപദേശം തേടും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സാമ്പത്തിക ദുരുപയോഗം നടത്തുന്ന ജോലിക്കാരെ പിരിച്ചുവിടും.

 

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

മകന്റെ ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും. കൃഷിവിളകളില്‍നിന്ന് ആദായം കുറയും. അപേക്ഷിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പ്രാര്‍ത്ഥനകളാലും കഠിനാധ്വാനത്താലും മാര്‍ഗ്ഗതടസ്സങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും. മാതാപിതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കും. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ മനോവിഷമം തോന്നും.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ചെലവു നിയന്ത്രിക്കുന്നതിനാല്‍ ലാഭം വര്‍ധിക്കും. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് അന്യരുടെ കാര്യങ്ങള്‍ക്കു പരിഗണന നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

 

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

നിഷ്ഠകള്‍ തെറ്റിക്കാതെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതിനാ

ല്‍ പൊതുജനാംഗീകാരം വര്‍ധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമാകും. അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ബന്ധുസഹായം തേടും.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

അപകീര്‍ത്തി ഒഴിവാക്കാന്‍ പൊതു പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടു നില്‍ക്കും. വീടിന്റെ അറ്റുകുറ്റപ്പണി തുടങ്ങിവയ്ക്കും. സഹപ്രവര്‍ത്തകര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ക്കു ശകാരം കേള്‍ക്കാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.