×
login
'ഞങ്ങള്‍ അസുരന്മാര്‍...'

ബ്രഹ്മാവിന് ഒരിക്കല്‍ വിശപ്പും കോപവുമുണ്ടായത്രെ! ആ കോപത്തില്‍ നിന്നും ഉത്ഭവിച്ചവരാണ് രാക്ഷസന്മാര്‍ എന്നാണ് കഥ. രാക്ഷസവംശത്തിലെ ഏറ്റവും പ്രശസ്തന്‍ രാവണനാണ്.

 

എസ്. ശ്രീനിവാസ് അയ്യര്‍

ബ്രഹ്മാവിന് ഒരിക്കല്‍ വിശപ്പും കോപവുമുണ്ടായത്രെ! ആ കോപത്തില്‍ നിന്നും ഉത്ഭവിച്ചവരാണ് രാക്ഷസന്മാര്‍ എന്നാണ് കഥ. രാക്ഷസവംശത്തിലെ ഏറ്റവും പ്രശസ്തന്‍ രാവണനാണ്.    

കശ്യപപ്രജാപതിക്ക് ദനുവെന്ന പത്‌നിയില്‍ ദാനവന്മാരും ദിതിയെന്ന പത്‌നിയില്‍ ദൈത്യന്മാരും പിറന്നു. ഈ രണ്ടുകൂട്ടരെയും ചേര്‍ത്താണ് അസുരന്മാര്‍ എന്നു പറയുന്നത്. മഹാബലിയും ശംബരനും വിപ്രചിത്തിയും  ബാണനുമൊക്കെ അസുരവംശത്തിലെ പ്രതാപശാലികള്‍. രാക്ഷസന്മാരെയും അസുരന്മാരെയും ഒന്നായാണ് കരുതുക. ദേവലോകത്തിന്റെ നിത്യശത്രുക്കളാണിവര്‍. രാഷ്ട്രീയഭാഷയില്‍ വിളിച്ചാല്‍ ദേവലോകത്തിലെ പ്രതിപക്ഷം.    

ഈ കഥയ്ക്ക് ജ്യോതിഷത്തില്‍ എന്തു പ്രസക്തിയെന്നാവും ചോദ്യം. ഒരു പ്രസക്തിയുമില്ല, സത്യത്തില്‍. ദേവഗണം, മനുഷ്യഗണം, രാക്ഷസഗണം അഥവാ അസുരഗണം എന്നിങ്ങനെ പ്രാധാന്യമുള്ള ഒരു നക്ഷത്ര വര്‍ഗീകരണമുണ്ട്. അതിനുള്ള ഒരു ചവുട്ടുപടി എന്ന നിലയ്ക്ക് എഴുതിയതുമാത്രമാണ്.  

അസുരഗണത്തില്‍ അഥവാ രാക്ഷസ ഗണത്തില്‍ വരുന്നത് ഒമ്പത് നക്ഷത്രങ്ങളാണ്. ഓരോ ഗണത്തിലും ഒമ്പത് നക്ഷത്രങ്ങളുണ്ട്. കാര്‍ത്തിക, ആയില്യം, മകം, ചിത്തിര, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നിവയാണ് അസുര/രാക്ഷസ ഗണത്തിലെ ഒമ്പത് നക്ഷത്രങ്ങള്‍. ഇവയില്‍ മറ്റ് വര്‍ഗങ്ങളില്‍/വിഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുമുണ്ട്. അക്കാര്യം ഓടിച്ചുനോക്കാം.  

പുരുഷ/സ്ത്രീ എന്ന വിഭജനമുണ്ട് നക്ഷത്രങ്ങളില്‍. കാര്‍ത്തിക, ചിത്തിര, അവിട്ടം, ചതയം എന്നിവ നാലും സ്ത്രീ നക്ഷത്രങ്ങള്‍. ശേഷിക്കുന്നവ അഞ്ചും പുരുഷ നക്ഷത്രങ്ങള്‍.  സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തരംതിരിവുകള്‍  പ്രകാരം മകം, വിശാഖം, മൂലം എന്നിവ മൂന്നും സൃഷ്ടി നക്ഷത്രങ്ങള്‍. ചിത്തിര, അവിട്ടം എന്നിവ രണ്ടും സ്ഥിതി നക്ഷത്രങ്ങള്‍. കാര്‍ത്തിക, ആയില്യം, തൃക്കേട്ട, ചതയം എന്നിവ നാലും സംഹാര നക്ഷത്രങ്ങളും. ഇനിയുമുണ്ടേറേ വര്‍ഗീകരണങ്ങള്‍. ഒരു രാശിയില്‍ നാലുപാദങ്ങളും വരുന്ന നക്ഷത്രങ്ങളെ 'മുഴു നാളുകള്‍' എന്നുപറയുന്നു. നാലു പാദങ്ങള്‍ രണ്ടു രാശികളിലായി വരുന്നവയെ 'മുറിനാളുകള്‍' എന്നും വിളിക്കുന്നു. അസുരഗണ നക്ഷത്രങ്ങളില്‍ കാര്‍ത്തിക, ചിത്തിര, വിശാഖം, അവിട്ടം എന്നിവ നാലും മാത്രമാണ് ഇരുരാശികളില്‍  വരുന്നവ. ശേഷിക്കുന്നവയഞ്ചും ഒരു രാശിയില്‍ തന്നെ വരുന്നവയാണ്.    

ഇത്തരം വര്‍ഗീകരണങ്ങളും വിഭജനങ്ങളും ജ്യോതിഷത്തിന്റെ സവിശേഷതകളാണ്. ലളിതമായ കണക്കുകൂട്ടലുകളും ഋജുവായ പരികല്പനകളും കൊണ്ട് ജ്യോതിഷത്തില്‍ ഒന്നും നേടാനാവില്ല. മുത്തെടുക്കാന്‍ ജ്യോതിഷം എന്ന ആഴക്കടലില്‍ ഒന്നല്ല, ഒരായിരം തവണ മുങ്ങേണ്ടി വന്നേക്കും.  

അസുരഗണ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ കഠിനാധ്വാനത്തിലൂടെ, ഉയര്‍ന്ന ലക്ഷ്യത്തിലെത്തിച്ചേരുന്നു. ജീവിതമാകുന്ന പുഴയുടെ ഗതിതടയുന്ന കുന്നുകളെ തകര്‍ത്തെറിയുന്നു. ഏട്ടിലെ പശുവാകാന്‍ അവര്‍ക്ക് താല്‍പര്യമില്ല. കറകളഞ്ഞ പ്രായോഗികവാദികളാണവര്‍. മഹാകവി ഇടശ്ശേരിയുടെ ചുവടെ ചേര്‍ക്കുന്ന വരികള്‍ അസുരഗണനക്ഷത്രക്കാരുടെ ജീവിതദര്‍ശനം ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നു. 'കുഴിവെട്ടി മൂടുക വേദനകള്‍/കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍'.  

അസുരഗണ നക്ഷത്രങ്ങളുടെ തുടര്‍ പഠനങ്ങളും വിശദീകരണങ്ങളും മറ്റൊരിക്കല്‍.

 

 

 

 

 

  comment
  • Tags:

  LATEST NEWS


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.