×
login
വാരഫലം; സപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 2 വരെ

അനുകൂല സാഹചര്യങ്ങളും ഉന്നതിയും ലഭ്യമാവും. ഒരു ഉത്തമ സുഹൃത്തിന്റെ സഹായം ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അനുകൂല സാഹചര്യങ്ങളും ഉന്നതിയും ലഭ്യമാവും. ഒരു ഉത്തമ സുഹൃത്തിന്റെ സഹായം ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ഔദ്യോഗിക ജീവിതത്തില്‍ സ്ഥാനമാറ്റത്തിന് അവസരമുണ്ട്. നിയമകാര്യങ്ങള്‍ അനുകൂലമാവും. നൂതനഗൃഹനിര്‍മാണത്തിന് തുടക്കമിടും.

 

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

രാഷ്ട്രീയരംഗത്ത് ഉന്നതി ഉണ്ടാകും. ഉദ്യോഗകാര്യങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി ലഭിക്കും. മനോദുഃഖങ്ങള്‍ക്ക് ശമനമുണ്ടാകും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

നിക്ഷേപതുല്യമായ ധനാഗമനത്തിന് അവസരം ഉണ്ട്. ഉന്നതരുമായുള്ള സമ്പര്‍ക്കത്തിന് വഴിയൊരുങ്ങും. സംശയാസ്പദമായ കാരണങ്ങളിലൂടെ കുടുംബബന്ധങ്ങള്‍ ശിഥിലമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഭരണരംഗത്തിരിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരും. ഗൃഹനിര്‍മാണത്തിന് തുടക്കമിടാന്‍ സാധിക്കും. സത്കീര്‍ത്തി വര്‍ധിക്കും. ഉപജാപ പ്രവര്‍ത്തകരെ തന്മയത്വമായി കൈകാര്യം ചെയ്യും.

 

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ഭൂസ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അവസരം സിദ്ധിക്കും. സന്താനങ്ങള്‍ ഉന്നതനിലയെ പ്രാപിക്കും. നൂതന ജീവിത ബന്ധങ്ങള്‍ കണ്ടെത്തും.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

കര്‍മമേഖലയില്‍ മത്സരങ്ങളെ അതിജീവിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാവും സേനാ വിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്.

 

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ആരോഗ്യസ്ഥിതിയില്‍ സ്ഥിരതയില്ലായ്മ നേരിടും. ദൈവാധീനപരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. അന്യദേശവാസത്തിന് അവസരം സിദ്ധിക്കും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സഹോദര തുല്യരായവരുടെ സഹായം സിദ്ധിക്കും. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കും. സന്താനങ്ങള്‍ക്ക് ഉന്നതി ലഭ്യമാവും.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വിവാഹാദി മംഗളകര്‍മങ്ങള്‍ ഗൃഹത്തില്‍ നടത്താന്‍ യോഗമുണ്ട്. കടംവീടും. വ്യവഹാര നടത്തിപ്പുകളില്‍ അനുകൂല വിധി ലഭ്യമാവും.

 

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സത് സന്താന ലബ്ധി ആഗ്രഹിക്കുന്നവര്‍ക്ക് ഫലപ്രാപ്തിയുണ്ടാകും. വാഹനയോഗമുണ്ട്.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വൈദേശിക യാത്രക്ക് അവസരം സിദ്ധിക്കും. ജീവിതശൈലിയില്‍ പരിവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിക്കും. ഉദരരോഗ സാധ്യതയുണ്ട്.

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.