×
login
വാരഫലം- നവംബര്‍ 21 മുതല്‍ 27 വരെ

വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്ട കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പരിശ്രമസാഫല്യത്താല്‍ മനസ്സമാധാനം കൈവരും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. പുതിയ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കാനിടവരും. മാതാപിതാക്കളുടെ സാമീപ്യം മനസ്സമാധാനത്തിന് വഴിയൊരുക്കും. മുടങ്ങികിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കുവാന്‍ ഓര്‍മവരും.

 

മിഥുനക്കൂറ്: മകയിരം (1/2),  തിരുവാതിര, പുണര്‍തം (3/4)

വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്ട കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),  പൂയം, ആയില്യം

പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കുവാനിടവരും. രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ മുന്‍കോപം നിയന്ത്രിക്കണം. പുത്രന് അന്തിമമായി ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വ്യാപാര വ്യവസായ മേഖലകളില്‍നിന്നും ആദായം വന്നു തുടങ്ങും. അസ്ഥാനത്തുള്ള വാക്പ്രയോഗം ബന്ധുവിരോധത്തിന് വഴിയൊരുക്കും. കൂട്ടുകച്ചവടത്തില്‍നിന്നും പിന്മാറി സ്വന്തമായ പ്രവൃത്തികളില്‍ ഏര്‍പ്പെടും.
 

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  ചിത്തിര (1/2)

വസ്തുവാഹന ക്രയവിക്രയങ്ങളില്‍ പണ നഷ്ടം ഉണ്ടാകാം. ഉന്നതരുമായി വാക്കുതര്‍ക്കത്തിന് പോകരുത്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. അത്യാധ്വാനത്താല്‍ പ്രവര്‍ത്തന മേഖലയില്‍ നിന്നും സാമ്പത്തികവരുമാനം ഉണ്ടാകും.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  വിശാഖം (3/4)

വ്യാപാര വ്യവസായ മേഖലകളില്‍ വിപുലീകരണത്തിന്റെ ഭാഗമായി സമുച്ചയം പണിയും. കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് പാരമ്പര്യ പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രമേഹരോഗ പീഡകള്‍ക്ക് ചികിത്സ ആവശ്യമായി വരും.

 

വൃശ്ചികക്കൂറ്: വിശാഖം (1/4),  അനിഴം, തൃക്കേട്ട

ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. സാമ്പത്തിക ദുരുപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വസ്തു വില്‍ക്കുവാനിടവരും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സാഹസിക ദൂരയാത്രകള്‍ ഉപേക്ഷിക്കണം. നിസ്സാരകാര്യങ്ങള്‍ക്കുപോലും കുടുംബത്തില്‍ കലഹമുണ്ടാകും. വിശ്വസ്തരില്‍നിന്നും വഞ്ചനകളുണ്ടാകുവാനിടയുണ്ട്.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടുമെങ്കിലും ഉത്തമസുഹൃത്തിന്റെ ഉപദേശം ആശ്വാസം നല്‍കും. ഏറെക്കുറെ പൂര്‍ത്തിയായ ഗൃഹത്തില്‍ താമസിച്ചു തുടങ്ങും. ചുമതലകള്‍ വര്‍ധിക്കുന്ന വിഭാഗത്തിലേക്ക്  ഉദ്യോഗമാറ്റമുണ്ടാകും.

 

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഉപകാരം ചെയ്തുകൊടുത്തവരില്‍നിന്നും വിപരീത പ്രതികരണങ്ങള്‍  വന്നുചേരുന്നതിനാല്‍ മനോവിഷമം തോന്നും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ വഞ്ചനയിലകപ്പെടുവാനിടയുണ്ട്. ഔദ്യോഗികമായി ദൂരയാത്രകളും, ചര്‍ച്ചകളും വേണ്ടിവരും. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഉന്നതരോട് വാക്കുതര്‍ക്കത്തിന് പോകരുത്.

 

  comment
  • Tags:

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.