×
login
വാരഫലം

ജൂലൈ 26 മുതല്‍ ആഗസ്റ്റ് 1 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ചെറുയാത്രകള്‍ ഫലവത്താവും. കര്‍മരംഗത്ത് ഗുണാനുഭവങ്ങള്‍ വര്‍ധിക്കുന്നതാണ്. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ അനുകൂലമാവും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

പിതൃതുല്യരായവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ദൃശ്യമാവും. നൂതന ധനാഗമ മാര്‍ഗ്ഗങ്ങള്‍ കിട്ടും. സൗഹൃദങ്ങള്‍ അവശ്യഘട്ടത്തില്‍ ഉപകരിക്കപ്പെടും. അവിവാഹിതര്‍ക്ക് മംഗല്യയോഗമുണ്ട്.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

ബന്ധുമിത്രാദികളുടെ നീരസത്തിന് പാത്രമാവും. തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും മാറ്റിവയ്ക്കപ്പെടും. ജീവിത വിജയത്തിനായുള്ള പല നൂതന പദ്ധതികളും ആവിഷ്‌കരിക്കും. മത്സര പരീക്ഷകളില്‍ വിജയിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

ശത്രുശല്യം വര്‍ധിക്കുന്നതാണ്. നൂതന വാഹന  യോഗമുണ്ട്. ക്രയവിക്രയങ്ങളില്‍ ലാഭസാധ്യത ഏറും. മനോദുരിതത്തിന് ശമനമുണ്ടാവും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഗൃഹം മോടിപിടിപ്പിക്കും. അലങ്കാരവസ്തുക്കള്‍ സ്വായത്തമാക്കും. സന്താനങ്ങളുടെ ഉന്നതിക്കായി അധിക ധനവിനിയോഗം നടത്തും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ജലോല്‍പ്പന്നങ്ങളില്‍ നിന്നും അധിക ലാഭം ലഭ്യമാവും. വിദ്യാ ഗുണവും ഈശ്വാരാധീനവും വര്‍ധിക്കുന്നതാണ്. മാതൃകുടുംബത്തില്‍നിന്നും ധനാഗമം സിദ്ധിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

സര്‍ക്കാര്‍ സംബന്ധമായ തൊഴില്‍ സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിര്‍ബന്ധബുദ്ധി പ്രകടമാക്കും. ശത്രുക്കളില്‍നിന്നും തന്ത്രപൂ

ര്‍വം മാറി നില്‍ക്കും. വരവു ചെലവുകള്‍ തുല്യമാവും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരം സിദ്ധിക്കും. പൂ

ര്‍വികസ്വത്തുക്കള്‍ കൈവശം വന്നുചേരും. കൂട്ടുക്കച്ചവടത്തില്‍ നിന്നും പിന്മാറും. അന്യരെ സഹായിക്കമൂലം അധിക ബാധ്യതകള്‍ വന്നുചേരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

അധ്വാനഭാരം വര്‍ധിക്കുന്നതാണ്. കര്‍മമേഖലയില്‍ സ്ഥാനചലനത്തിന് സാധ്യത കാണുന്നു. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സര്‍ക്കാര്‍ സംബന്ധമായ സഹായങ്ങളും അംഗീകാരങ്ങളും ലഭ്യമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

പ്രതിബന്ധങ്ങള്‍ അതിജീവിക്കുന്നതാണ്. പ്രേമകാര്യങ്ങളില്‍ പു

രോഗതിയുണ്ടാവും. മാനസിക ദുരിതത്തിന് ശമനമുണ്ടാവും. വാഹന കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

നിര്‍ണായക തീരുമാനങ്ങള്‍ക്ക് പുനഃരാലോചന നല്ലതാണ്. പ്രതിസന്ധികളെ നയപരമായി നേരിടും. ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ലാഭം ലഭ്യമാവും. കിട്ടാനുള്ള ധനം വൈഷമ്യമില്ലാതെ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ചിരകാല അഭിലാഷങ്ങള്‍ സ്വായത്തമാകും. ധനസമ്പാദനത്തിന് ശ്രദ്ധ ചെലുത്തും. അപവാദ ശ്രവണത്തിന് യോഗമുണ്ട്. ഈശ്വരാധീനത്താല്‍ അപകടങ്ങളില്‍ നിന്നും മുക്തി നേടും.

 

  comment

  LATEST NEWS


  ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.