×
login
വാരഫലം

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

എല്ലാ കാര്യങ്ങളിലും നിയന്ത്രണം പാലിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും. പ്രവര്‍ത്തനങ്ങളെല്ലാം ദൂരദൃഷ്ടിയോടെ ആസൂത്രണം ചെയ്യും.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതിലെല്ലാം വിജയം കൈവരിക്കുകയും ചെയ്യും.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

എല്ലാ രംഗങ്ങളിലും കര്‍മശേഷി പ്രകടിപ്പിക്കും. ഉദ്യോഗത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. ദേഹത്തിന് ചില അപകടങ്ങള്‍ വന്നേക്കും. കോടതി കേസുകള്‍ തീര്‍പ്പു കല്‍പിക്കപ്പെടും. പ്രേമസംബന്ധമായി ചില പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വന്നുചേരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സ്വത്ത് സംബന്ധമായോ വഴി സംബന്ധമായോ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

സ്വപ്രയത്‌നത്തിലുണ്ടാക്കിയ പ്രശസ്തിയും പദവിയും കണ്ട് അന്യന്മാര്‍ അസൂയപ്പെടും. ജോലി സ്ഥലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)


ബന്ധുക്കളില്‍നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്‌കര ശല്യം, ശത്രുപദ്രവം എന്നിവ വരാനിടയുണ്ട്. അപകടങ്ങളില്‍ നിന് അദ്ഭുതകരമായി രക്ഷപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

പുതിയ ബിസിനസ്സില്‍ പുരോഗതിയുണ്ടാകുന്നതാണ്. സഹോദരന്മാരുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസ്സില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ധിക്കും. സംഗീതജ്ഞര്‍ക്ക് വളരെ നല്ല സമയമാണ്. ഉല്ലാസങ്ങള്‍ക്കായി അധിക സമയം നീക്കിവയ്ക്കും. പൊതുവേ ജീവിത നിലവാരം ഉയരും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കാര്യവിജയങ്ങള്‍ ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയിരിക്കും. വീട് വിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും.  

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

മനസ്സ് സദാസമയവും ചിന്തയിലായിരിക്കും. ദൈവീക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. കര്‍മപരമായി അനുകൂലമല്ല. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. കടം കൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്.  

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വീട് പണി നടത്തും. ഭൂമിയും വാഹനങ്ങളും അധീനതയില്‍ വന്നുചേരും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വന്നുചേരും.  

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്ക്കും. സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിന പ്രയത്‌നം ചെയ്യും. കൃഷിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.