×
login
വാരഫലം

മാര്‍ച്ച് 13 മുതല്‍ 19 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. കരാറു പണിക്കാര്‍ക്കുള്ള ധനാഗമത്തിന് കാലതാമസം വരും. ഭൂമിയുടെ അവകാശത്തിന്മേല്‍ അടുത്തവരുമായി വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായെന്നു വരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സമയക്കുറവ് കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. ഉദ്ദിഷ്ട കാര്യം സാധിക്കും. വാക്കു തര്‍ക്കങ്ങളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടതില്ല. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

അഭീഷ്ട കാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്. പ്രശസ്തിയും പണവും ലഭിക്കും. പിതാവുമായി അഭിപ്രായ ഭിന്നത ഉണ്ടാകും. ബന്ധുജനങ്ങളുടെ വിവിധ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ബിസിനസ്സില്‍ പണം ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പ്രവൃത്തി സ്ഥാനത്ത് സഹപ്രവര്‍ത്തകരുമായി യോജിപ്പുണ്ടാകും. ദൈവിക കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

സാമ്പത്തികമായി അനുകൂലമല്ലെങ്കിലും മനസ്സുഖം കുറയും. കാര്യതടസ്സവും അനാവശ്യച്ചെലവുകളും വന്നുചേരും. സന്താനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകും. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ യോഗമുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ്സില്‍ പണം നഷ്ടപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അനുമോദനവും ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ യോഗമുണ്ട്. കുടുംബ ജീവിതം സുഖകരമായിരിക്കും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

കര്‍മരംഗത്ത് സമാധാനമുണ്ടാകും. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വ്യവഹാരാദികാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാ വിജയം കൈവരിക്കും. രാഷ്ട്രീയക്കാര്‍ക്ക് നല്ല സമയമല്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പ്രവൃത്തിസ്ഥാനത്ത് തസ്‌കര ശല്യമുണ്ടാകും. വിലപ്പെട്ട രേഖകള്‍ കൈവശം വരും. മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. മകളുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പഠനകാര്യങ്ങളില്‍ ഉന്നതവിജയം കൈവരിക്കും. ജ്യേഷ്ഠ സഹോദരനുമായി പിണങ്ങി നില്‍ക്കേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രി വാസത്തിന് യോഗമുണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഗൃഹത്തില്‍നിന്ന് അകന്ന് കഴിയേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രവൃത്തിയില്‍ വിജയമുണ്ടാകും. ഭൂസ്വത്ത് ലഭിക്കും.  

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

കര്‍മരംഗത്ത് കഷ്ടപ്പാടുകള്‍ വരുന്നതാണ്. മനോഗതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.