ഏപ്രില്‍ 3 മുതല്‍ 9 വരെ
പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സമയക്കുറവു കാരണം പല ജോലികളും ചെയ്തു തീര്‍ക്കാന്‍ സാധിക്കാതെ വരും. അയല്‍ക്കാരുമായി പിണങ്ങേണ്ടിവരും. ഉദ്ദിഷ്ടകാര്യം സിദ്ധിക്കുന്നതാണ്. വാക്ക് തര്‍ക്കങ്ങളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. പൂര്‍വിക സ്വത്ത് ക്രയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മനസ്സില്‍ പുതിയ പദ്ധതിക്ക് തുടക്കമിടും. ഓണ്‍ലൈന്‍ ഇടപാട് മുഖേന വരുമാനമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചേക്കാം. ജോലി സ്ഥലത്ത് അല്‍പ്പം അതൃപ്തി തോന്നാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസം കൂടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവയ്ക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ചീത്ത കൂട്ടുകെട്ടുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും, അതുകൊണ്ട് പല നേട്ടങ്ങളും നടക്കാനുമിടയുണ്ട്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമ്പത്തിക ബാധ്യതകൊണ്ട് മാനസികമായി തളര്‍ന്നേക്കാം. പല കാര്യങ്ങളിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ദേഹാരോഗ്യം കുറഞ്ഞുവരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. വീടുവിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. തലവേദനയോ രക്തസമ്മര്‍ദ്ദം പോലെയുള്ള അസുഖമോ വന്നേക്കാം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബാംഗങ്ങളുമായി വിനോദയാത്രയ്ക്കു പോകും. മനഃസ്വസ്ഥതയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തില്‍നിന്നും മനഃക്ലേശങ്ങളില്‍നിന്നും മുക്തിനേടും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. പ്രശസ്തിയും അംഗീകാരവും ഉയരും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സ്വല്‍പ്പം മനസ്സമാധാനം ലഭിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരും. ഭാര്യയുടെ സ്വത്ത് പങ്കുവയ്ക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. പ്രേമകാര്യങ്ങളില്‍ അപവാദത്തില്‍ കലാശിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആദായം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. പൂര്‍വിക സ്വത്ത് മുഖേന ധനാഗമമുണ്ടാകും. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മാസാവസാനം അനുകൂലമാണ്. സഹോദരങ്ങളില്‍നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ശ്രദ്ധിക്കാത്തതിനാല്‍ പല കാര്യങ്ങളിലും പ്രയാസങ്ങള്‍ നേരിടും. കര്‍മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യാം. ആരോഗ്യം തൃപ്തികരമാണ്. വായ്പകള്‍ക്ക് കാലതാമസം നേരിടും. കടബാധ്യതയില്‍ മനസ്സ് അസ്വസ്ഥമാകും. വീട് മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും.
'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാരഫലം (2023 മാര്‍ച്ച് 13 മുതല്‍ 19 വരെ)
വാരഫലം (2023 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 11 വരെ)
വാരഫലം (2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ)
വാരഫലം (2023 ഫെബ്രുവരി 19 മുതല്‍ 25 വരെ)
വാരഫലം (ഫെബ്രുവരി 13 മുതല്‍ 19 വരെ)
വാരഫലം (2023 മാര്‍ച്ച് 19 മുതല്‍25 വരെ)