ഏപ്രില്‍ 17 മുതല്‍ 23 വരെ
പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്‌ട്രോണിക് സംബന്ധമായ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ഒന്നിനൊന്ന് ബന്ധമില്ലാത്ത പല സംഗതികളിലും ഇടപെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക(¾),, രോഹിണി, മകയിരം (½)
സാമ്പത്തികനിലയും പ്രശസ്തിയും വര്‍ധിക്കും. എ്രത അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. അധ്യാപകജോലിക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സെയില്‍സ്മാന്‍, വില്‍പന ഏജന്റുമാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം(¾)
കലാകാരന്മാര്‍ക്ക് പ്രശസ്തിയും അവാര്‍ഡുകളും ലഭിക്കാനിടയുണ്ട്. വാഹനാപകടം, ഷോക്ക് എന്നീഅപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. ഭാര്യയുടെ സ്വത്ത് ലഭിച്ചേക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼) , പൂയം, ആയില്യം
മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും. പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴില്‍പ്രശ്‌നം ഒത്തുതീരും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
ശാരീരികാരോഗ്യം തൃപ്തികരമായിരിക്കില്ല. രക്തസമ്മര്‍ദ്ദമോ ശിരോസംബന്ധമായ രോഗങ്ങളോ വരാനിടയുണ്ട്. കടബാധ്യതകള്‍ കുറേശ്ശെയായിത്തീരും. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹനങ്ങളില്‍നിന്ന് വരുമാനം വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം(¾), അത്തം, ചിത്തിര(½)
ഏത് സാഹസപ്രവൃത്തിയും ചെയ്ത് ധനമുണ്ടാക്കണമെന്ന പ്രവണത വര്‍ധിക്കും. വീട്ടില്‍ ചില അപകടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗത്തില്‍ സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം(¾)
ഒൗദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും. ശത്രുശല്യം വര്‍ധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണമുണ്ടാകും. ചെറുയാത്രകള്‍ സുഖകരമായിവരും. എന്‍ട്രന്‍സ് ടെസ്റ്റില്‍ വിജയം കൈവരിക്കും. സഹപാഠികളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍നിന്ന് സഹകരണമുണ്ടാകും. പുതിയ വീടും വാഹനങ്ങളും അധീനതയില്‍വന്നുചേരും. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ഗൃഹത്തില്‍ പൂജാദി മംഗളകര്‍മങ്ങള്‍ നടത്താനിടവരും. കര്‍മസ്ഥാനം ഗുണമായിരിക്കും. കൃഷിക്കാര്‍ക്ക് നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ദേഹാരോഗ്യം കുറയും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വരും. നല്ല കാര്യങ്ങള്‍ ചെയ്താലും ദോഷഫലമേ ലഭിക്കുകയുള്ളൂ. കര്‍ക്കശമായ പെരുമാറ്റം കൊണ്ട് അന്യരുടെ അതൃപ്തിക്ക് കാരണമായേക്കും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
പുതിയ ബിസിനസില്‍ പുരോഗതിയുണ്ടാകുന്നതാണ്. സഹോദരന്മാരുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസ്സില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടുണ്ടാകും.
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നക്ഷത്രപ്പത്ത്...
ഒമ്പതുഗ്രഹങ്ങള്...ഒമ്പതുകാര്യങ്ങള്...
സപ്തവാരങ്ങളെ ഭരിക്കുന്ന സപ്തഗ്രഹങ്ങള്‍
വാരഫലം (2023 ഏപ്രില്‍ 23 മുതല്‍ 29 വരെ)
പുണ്യം പെരുമതൂകുന്ന വൈശാഖം
സൂര്യ വിംശതി... സൂര്യവിശേഷങ്ങള്‍...