×
login
വാരഫലം

മെയ് 8 മുതല്‍ 14 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്. ഉന്നതവ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്‍പ്പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സഹനശക്തി കുറയുക വഴി മനോവിഷമം കൂടും. വീട് വിട്ട് താമസിക്കേണ്ടിവരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വ്യവഹാരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രൊമോഷനോടുകൂടിയുള്ള സ്ഥലമാറ്റമുണ്ടാകും. കോടതി മുഖാന്തിരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടതായി വന്നേക്കാം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സുഖഭോഗങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും ധാരാളം പണം ചെലവഴിക്കും. ഗൃഹാന്തരീക്ഷം ആനന്ദപ്രദമായിരിക്കില്ല. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍നിന്നും അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുപെട്ടേക്കും. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ കിട്ടാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പുരാവസ്തു ശേഖരിക്കുന്നതിനാല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. പുതിയ വാഹനം, ഭൂമി, പൂര്‍വ്വിക സ്വത്ത് എന്നിവയില്‍ ഏതെങ്കിലും അധീനതയില്‍ വന്നുചേരും. സല്‍കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ ചില കരാറുകളില്‍ ഒപ്പിടേണ്ടി വരും. ആശുപത്രിവാസത്തിനുള്ള യോഗമുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഏത് കാര്യത്തിലിടപെടുമ്പോഴും തടസ്സങ്ങളുണ്ടാകും. കൈക്കൂലി കണ്ടുപിടിച്ച് ശാസനയ്ക്ക് വിധേയനാകും. പ്രൊമോഷന്‍ കാര്യത്തിലും അല്‍പ്പം കാലതാമസമുണ്ടാകും. റോയല്‍റ്റി വകയില്‍ കിട്ടേണ്ട തുക കൈയില്‍ വന്നു ചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)


രോഗികള്‍ക്ക് ആരോഗ്യം വീണ്ടു കിട്ടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ജോലിയില്‍നിന്ന് പിരിച്ചുവിടലിനെതിരെ കേസ് കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. കടം കൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. സമ്മാനങ്ങള്‍ ലഭിക്കാനിടയുണ്ട്. മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ആലോചനാ പൂര്‍വമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ മുഖേന വിഷമതകള്‍ ക്ഷണിച്ചുവരുത്തരുത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

നികുതി വകയിലും മറ്റും സര്‍ക്കാരിടപെടലുണ്ടായെന്ന് വരും. വ്യാപാരത്തില്‍ പൂര്‍വ്വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ട സാധ്യതയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പല മേഖലകളിലും മധ്യസ്ഥന്റെ മാര്‍ഗം സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമാവും. സൗന്ദര്യവസ്തുക്കളുടെ വില്‍പ്പനയില്‍ നിന്ന് ആദായമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടവരും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

തറവാട്ടു സംബന്ധമായ പ്രശ്‌നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും. വാഹനങ്ങള്‍ മാറ്റിവാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടും. മുന്‍പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അനുകൂല സമയമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യഭ്യാസത്തിലുയര്‍ച്ചയുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പലതരം ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുചേരും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭം കുറഞ്ഞുവരും. ഊമക്കത്തുകളും വാറോലകളും ഭയപ്പെടണം. പൂര്‍വികസ്വത്തിന്റെ രേഖകളെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും.

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.