×
login
വാരഫലം

ജൂണ്‍ 5 മുതല്‍ 11 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സന്താനങ്ങളുടെ ജോലി കാര്യത്തില്‍ തീരുമാനമാകും. പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ചേരും. പല വിധത്തില്‍ ധനാഗമമുണ്ടാകും. ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാര വ്യവസായാദികളില്‍ പുരോഗതിയുണ്ടാകും.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂല സമയമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും. പാര്‍ട്ണറുമായി ചേര്‍ന്നു ചെയ്യുന്ന പ്രവര്‍ത്തനരംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. ബന്ധുബലം വര്‍ധിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

പുതിയ ബിസിനസ്സില്‍ പണം മുടക്കും. വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. കര്‍മത്തില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)


ആധാരമെഴുത്തുകാര്‍ക്കും, രജിസ്ട്രാഫീസുമായി ബന്ധപ്പെട്ടവര്‍ക്കും അനുകൂലസമയമാണ്. ഷെയര്‍ ബിസിനസില്‍ നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

മന്ദഗതിയിലായ കച്ചവടം വികസിക്കും. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടം, മാനഹാനി ഇവ വരാതെ ശ്രദ്ധിക്കണം. പിതാവുമായി അഭിപ്രായഭിന്നത മൂലം വീട് വിട്ട് താമസിക്കേണ്ട അവസരമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കൃഷിയില്‍നിന്നും നഷ്ടം സംഭവിക്കും. ബിസിനസ്സില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. നാടകം, സിനിമ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

കുടുംബത്തില്‍ പൊതുവേ സ്വസ്ഥത അനുഭവപ്പെടും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ചെറുയാത്രകള്‍ സുഖകരമാകും. കടമെടുത്ത് കടം തീര്‍ക്കാന്‍ ശ്രമിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സംഭാവന വകയിലും മറ്റും കൂടുതല്‍  പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ബോണ്ടുകളൊ ഷെയറുകളൊ വാങ്ങാനിടയുണ്ട്. ദൂരയാത്രകള്‍ വേണ്ടെന്ന് വയ്ക്കും. സര്‍വീസ് മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.