ജൂണ്‍ 12 മുതല്‍ 18 വരെ
പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരീക്ഷകളില്‍ വിജയം കൈവരിക്കും. കുടുംബത്തില്‍ അതിഥികള്‍ വരും. ത്വക് രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തൊഴില്‍ സംബന്ധമായ ബദ്ധപ്പാടുകള്‍ വര്‍ധിക്കും. കുടുംബസുഖം കുറയും. ചതിയില്‍പ്പെടാനും, ധനനഷ്ടം സംഭവിക്കാനുമിടയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക്, പറ്റിയ സമയമല്ല. ക്രയവിക്രയത്തിന് അനുകൂല സമയമാണ്. പുതിയ ജോലിയിലോ ബിസിനസ്സിലോ പ്രവേശിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും. മനസ്സിന് ഉന്മേഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ഗാര്‍ഹികാന്തരീക്ഷം പൊതുവേ ഗുണകരമായിരിക്കും. സ്ത്രീകളില്‍ നിന്ന് അപമാനിതനാകാതെ ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പ്രമുഖ വ്യക്തികളില്‍നിന്ന് സമ്മാനമോ പ്രശംസയോ ലഭിക്കും. വക്കീലന്മാര്ക്കും ഗുമസ്തന്മാര്ക്കും അനുകൂല സമയമാണ്. പ്രണയം വിജയിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താത്പര്യമേറും. വിദ്യ അഭ്യസിക്കാനവസരമുണ്ടാകും. സാമ്പത്തികത്തില്‍ നേരിയ വര്‍ധന അനുഭവപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. മത്സരപരീക്ഷകളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളിലും നേതൃത്വമനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഗൃഹത്തില്‍ നിന്ന് അകന്നുകഴിയേണ്ടിവരും. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കും. അന്യദേശത്തുള്ളവര്‍ നാട്ടിലേക്ക് വരുന്നതാണ്. സ്ത്രീകളില്‍ നിന്ന് അപമാനിതനാകും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. ചെറുയാത്രകള് നിശ്ചയിക്കും. കിട്ടാനുള്ള പണം നിശ്ചിതതസമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മനഃസുഖമുണ്ടാകും. ഗൃഹാന്തരീക്ഷം അസ്വസ്ഥത മാറി സ്വസ്ഥത വരുന്നതാണ്. ദേഹാരിഷ്ടതകളുണ്ടാകും. സിനിമ, നാടകം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണം, അംഗീകാരം എന്നിവ ലഭിക്കുന്നതാണ്. ഗുരുജനങ്ങള്‍ക്ക് അസുഖങ്ങള്‍ വര്‍ധിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. ഉദരരോഗം മൂത്രാശയരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ദൂരദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരുന്നവര്‍ക്കത് സാധിക്കും. വിരുന്നുകളിലും സത്കാരങ്ങളിലും പങ്ക് ചേരും. അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പാര്‍ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും. ഏജന്‍സി ഏര്‍പ്പാടില്‍നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്.
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാരഫലം
വാരഫലം
വാരഫലം
വാരഫലം
വാരഫലം (ജൂലൈ 3 മുതല്‍ 9 വരെ)
വാരഫലം