ജൂലൈ 17 മുതല്‍ 23 വരെ
പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സര്‍ക്കാര്‍ ജോലി ലഭിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍, സ്ഥലമാറ്റം എന്നിവയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങും. ഏജന്‍സി ഏര്‍പ്പാടുകളില്‍നിന്ന് ആദായം ലഭിക്കും. കുടുംബസുഖം കുറയും. ഏറ്റെടുത്ത ജോലി വിജയകരമായി നടത്തും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. കുടുംബസ്ഥിതി അഭിവൃദ്ധിപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, കോടതിയുമായും ബന്ധപ്പെടേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും നേട്ടമുണ്ടാകും. വിദേശത്തുള്ളവര്‍ മുഖേന പലവിധ നേട്ടങ്ങളും ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വൈദ്യം, സാങ്കേതിക വിദ്യാഭ്യാസം എന്നിവ നേടിയവര്‍ക്ക് ദൂരെ സ്ഥലത്ത് ജോലി ലഭിക്കുന്നതാണ്. കാര്‍ഷികാദായം ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും വരുമാനത്തില്‍ വര്‍ധനയുമുണ്ടാകും. ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഉദ്യോസ്ഥര്‍ക്ക് എക്‌സിക്യൂട്ടീവ് അധികാരം കൈയാളേണ്ടതായി വരും. എല്ലാ കാര്യത്തിലും തടസ്സങ്ങള്‍ വന്നുപെട്ടേക്കാം. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. വസ്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ചതിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സ്ത്രീജനങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഒന്നിലധികം കേന്ദ്രത്തില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. പ്രമേഹരോഗികള്‍ കുറേക്കൂടി ശ്രദ്ധിക്കേണ്ടതാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വാഹനം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. കൃഷിയില്‍നിന്നും നാല്‍ക്കാലികളില്‍നിന്നും ആദായം വര്‍ധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. വിദേശത്തുള്ള ജോലി പോകാനുള്ള സാധ്യതയുണ്ട്.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ഡോക്യുമെന്റുകളില്‍ അനുകൂല തീരുമാനമുണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ജനമധ്യത്തില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഊഹക്കച്ചവടത്തില്‍ നിന്നും വരുമാനമുണ്ടാകും. പരീക്ഷകളില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുവാന്‍ കഴിയും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സ്വന്തമായി വസ്തുവഹകള്‍ വാങ്ങുകയോ ഗൃഹം നിര്‍മിക്കുകയോ ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമോ സാധ്യതയോ തെളിഞ്ഞുവരും. വാഹനം വാങ്ങുവാന്‍ കഴിയും. ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ ചെയ്യാവുന്ന കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മത്സര പരീക്ഷകളില്‍ പ്രശസ്തമായ വിജയം കൈവരിക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളും തടസ്സപ്പെടുന്ന സമയമാണ്. ക്രമീതാതീതമായ വ്യയത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. ആരോഗ്യകാര്യങ്ങളില്‍ അതീവശ്രദ്ധ ആവശ്യമായി വരും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സുകളിലേര്‍പ്പെടും. ഗൃഹനിര്‍മാണമോ, ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യും. പുതിയ പഠനവിഷയങ്ങള്‍ കണ്ടെത്തുകയും, പഠിത്ത കാര്യങ്ങള്‍ക്കുവേണ്ടി അധികസമയം ചെലവഴിക്കുകയും ചെയ്യും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ഏറ്റെടുത്ത ചുമതലകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഠിനാദ്ധ്വാനം ആവശ്യമായി വരും. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ക്കു പുരോഗതിയുണ്ടാവുകയില്ല. എന്നാല്‍ സാമ്പത്തികമായി അനുകൂല കാലമാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ധനം തിരികെ ലഭിക്കും. കര്‍മപരമായ ഉത്തരവാദിത്വം വര്‍ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
മത്സര പരീക്ഷകളില്‍ ശോഭിക്കും. വാക്പാടവം പ്രകീര്‍ത്തിക്കപ്പെടും. കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സംരംഭങ്ങളുടെ രൂപരേഖ തയ്യാറാക്കുവാന്‍ കഴിയും. വിവാഹ കാര്യങ്ങള്‍ തീരുമാനമാകും. വസ്തു സംബന്ധമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുവാന്‍ കഴിയും.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ
വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍
രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍
അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും
നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു
മാനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതിയുടെ വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേര് എന്ന വിവാദ പരാമര്‍ശത്തില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാരഫലം (2023 മാര്‍ച്ച് 13 മുതല്‍ 19 വരെ)
വാരഫലം (2023 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 11 വരെ)
വാരഫലം (2023 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ)
വാരഫലം (2023 ഫെബ്രുവരി 19 മുതല്‍ 25 വരെ)
വാരഫലം (ഫെബ്രുവരി 13 മുതല്‍ 19 വരെ)
വാരഫലം (2023 മാര്‍ച്ച് 19 മുതല്‍25 വരെ)